Saturday, 10 September 2016

കാശു വാരാന്‍ ക്രസാന്ത Mathrubhumi വളരെ പ്രചാരമുള്ള ഒരിനം പൂവാണ് ക്രസാന്ത. പൂവിന്റെ വലിപ്പക്കുറവും ഗുണമേന്മയുമാണ് ഇതിന്റെ പ്രത്യേകതകള്‍. കടുത്ത ഓറഞ്ച് നിറമുള്ള പൂവുകള്‍ ആഘോഷവേളകളിലെ അലങ്കാര പുഷ്പക്രമീകരണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഗ്രീന്‍ ഹൗസുകളിലും കൃഷി ചെയ്യുന്ന ഇവയുടെ മികച്ചയിനങ്ങളാണ് യെല്ലോ ഓറഞ്ച്,ലൂറ്റിയ യൊല്ലോ,ഡല്‍ഹി എന്നിവ. ആറ് മുതല്‍ ഏഴ് വരെ പി എച്ച് മൂല്യമുള്ള പശിമയുള്ള ചെമ്മണ്ണാണ് ഇവയുടെ കൃഷിയ്ക്ക് നല്ലത്. വിത്തുകള്‍ ഉപയോഗിച്ചോ തണ്ട് മുറിച്ച് നട്ടോ കൃഷി ചെയ്യാം.വിത്ത് നട്ടാണ് ഉണ്ടാക്കുന്നതെങ്കില്‍ അഞ്ച് ഇലകളെങ്കിലും വന്നതിന് ശേഷം മാറ്റിനടാം.തണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ വേരുകള്‍ ഉണ്ടായതിന് ശേഷം വേണം കൃഷിയിടത്തിലേക്ക് മാറ്റുവാന്‍. കൃഷി ചെയ്യുമ്പോള്‍ നിലം ഒരുക്കിയ ശേഷം കാലിവളമിട്ട് 60 സെന്റിമീറ്റര്‍ അകലത്തില്‍ ചാലുകള്‍ തീര്‍ത്ത് നടാം. അടിസ്ഥാനവളമായി എന്‍ പി കെ വളങ്ങള്‍ 33:60:60 കിലോഗ്രാം ഹെക്ടറിന് നല്‍കാം.അതിന് ശേഷം 30 സെന്റിമീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ പാകുവാന്‍. ചെടികളില്‍ രണ്ടുതവണ തലപ്പ് മുറിക്കല്‍ നടത്തണം. അദ്യത്തേത് നട്ട് മൂന്ന് മാനത്തിന് ശേഷവും രണ്ടാമത്തേത് 9മാസത്തിന് ശേഷവും നടത്തണം.ഒരോ തവണയും വളപ്രയോഗം നടത്തുകയും ആവശ്യത്തിന് നന കളപറിക്കല്‍ എന്നിവ നടത്തണം. ഒപ്പം മണ്ണ് കിളച്ചു മറിച്ചാല്‍ ചെടിയുടെ വളര്‍ച്ച വര്‍ദ്ധിക്കും. ചെറിയ ഈച്ചകള്‍,പുഴുക്കള്‍ എന്നിവയാണ് ചെടിയെ ആക്രമിക്കുന്ന കീടങ്ങള്‍ ഇവയെ നിയന്ത്രിക്കുന്നതിനായി മാലത്തയോണ്‍ ഉപയോഗിക്കാം.ചില കീടങ്ങള്‍ ചെടിയുടെ നാശത്തിനും ഇലകളെ മഞ്ഞ നിറത്തിലാക്കി മാറ്റുന്നതിനും കാരണമാകുന്നുണ്ട് വേരുകളില്‍ കാണുന്ന ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുവാന്‍ ഫോറേറ്റ് പ്രയോഗിക്കാം. നട്ട് മൂന്ന് മാസത്തിനുള്ളില്‍ പുഷ്പിക്കാന്‍ ആരംഭിക്കും ഇതിന് ശേഷം ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി വിളവ് ലഭിക്കും. വര്‍ഷകാലത്ത് വന്‍തോതില്‍ പൂക്കള്‍ ലഭിക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയാണ് പൂക്കള്‍ ശേഖരിക്കുന്നത്. ഒരു ഹെക്ടറില്‍ നിന്നും അഞ്ച് ടണ്ണോളം പൂക്കള്‍ ലഭിച്ചേക്കാം. © Copyright Mathrubhumi 2016. All rights reserved.

ഉണ്ണി കൊടുങ്ങല്ലൂര്‍





കാശു വാരാന്‍ ക്രസാന്ത




Mathrubhumi




വളരെ പ്രചാരമുള്ള ഒരിനം പൂവാണ് ക്രസാന്ത. പൂവിന്റെ വലിപ്പക്കുറവും ഗുണമേന്മയുമാണ് ഇതിന്റെ പ്രത്യേകതകള്‍. കടുത്ത ഓറഞ്ച് നിറമുള്ള പൂവുകള്‍ ആഘോഷവേളകളിലെ അലങ്കാര പുഷ്പക്രമീകരണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഗ്രീന്‍ ഹൗസുകളിലും കൃഷി ചെയ്യുന്ന ഇവയുടെ മികച്ചയിനങ്ങളാണ് യെല്ലോ ഓറഞ്ച്,ലൂറ്റിയ യൊല്ലോ,ഡല്‍ഹി എന്നിവ. ആറ് മുതല്‍ ഏഴ് വരെ പി എച്ച് മൂല്യമുള്ള പശിമയുള്ള ചെമ്മണ്ണാണ് ഇവയുടെ കൃഷിയ്ക്ക് നല്ലത്.

വിത്തുകള്‍ ഉപയോഗിച്ചോ തണ്ട് മുറിച്ച് നട്ടോ കൃഷി ചെയ്യാം.വിത്ത് നട്ടാണ് ഉണ്ടാക്കുന്നതെങ്കില്‍ അഞ്ച് ഇലകളെങ്കിലും വന്നതിന് ശേഷം മാറ്റിനടാം.തണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ വേരുകള്‍ ഉണ്ടായതിന് ശേഷം വേണം കൃഷിയിടത്തിലേക്ക് മാറ്റുവാന്‍.

കൃഷി ചെയ്യുമ്പോള്‍ നിലം ഒരുക്കിയ ശേഷം കാലിവളമിട്ട് 60 സെന്റിമീറ്റര്‍ അകലത്തില്‍ ചാലുകള്‍ തീര്‍ത്ത് നടാം. അടിസ്ഥാനവളമായി എന്‍ പി കെ വളങ്ങള്‍ 33:60:60 കിലോഗ്രാം ഹെക്ടറിന് നല്‍കാം.അതിന് ശേഷം 30 സെന്റിമീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ പാകുവാന്‍.

ചെടികളില്‍ രണ്ടുതവണ തലപ്പ് മുറിക്കല്‍ നടത്തണം. അദ്യത്തേത് നട്ട് മൂന്ന് മാനത്തിന്  ശേഷവും രണ്ടാമത്തേത് 9മാസത്തിന് ശേഷവും നടത്തണം.ഒരോ തവണയും വളപ്രയോഗം നടത്തുകയും ആവശ്യത്തിന് നന കളപറിക്കല്‍ എന്നിവ നടത്തണം. ഒപ്പം മണ്ണ് കിളച്ചു മറിച്ചാല്‍ ചെടിയുടെ വളര്‍ച്ച വര്‍ദ്ധിക്കും.

ചെറിയ ഈച്ചകള്‍,പുഴുക്കള്‍ എന്നിവയാണ് ചെടിയെ ആക്രമിക്കുന്ന കീടങ്ങള്‍ ഇവയെ നിയന്ത്രിക്കുന്നതിനായി മാലത്തയോണ്‍ ഉപയോഗിക്കാം.ചില കീടങ്ങള്‍ ചെടിയുടെ നാശത്തിനും ഇലകളെ മഞ്ഞ നിറത്തിലാക്കി മാറ്റുന്നതിനും കാരണമാകുന്നുണ്ട് വേരുകളില്‍ കാണുന്ന ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുവാന്‍ ഫോറേറ്റ് പ്രയോഗിക്കാം.

നട്ട് മൂന്ന് മാസത്തിനുള്ളില്‍ പുഷ്പിക്കാന്‍ ആരംഭിക്കും ഇതിന് ശേഷം ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി വിളവ് ലഭിക്കും. വര്‍ഷകാലത്ത് വന്‍തോതില്‍ പൂക്കള്‍ ലഭിക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയാണ് പൂക്കള്‍ ശേഖരിക്കുന്നത്. ഒരു ഹെക്ടറില്‍ നിന്നും അഞ്ച് ടണ്ണോളം പൂക്കള്‍ ലഭിച്ചേക്കാം.


© Copyright Mathrubhumi 2016. All rights reserved.

No comments :

Post a Comment