മാതള മഹിമ.
അനേകം ഔഷധ ഗുണമേന്മകളാല്‍ സമ്പന്നമാണ് മാതളനാരകം. ലിത്തറേസി കുലത്തില്‍പ്പെട്ട ഈ ഫലവര്‍ഗ്ഗത്തിന്റെ ആംഗലേയ നാമം പോംഗാനിറ്റ് എന്നാണ്. ദേവഭാഷയായ സംസ്കൃതത്തില്‍ ഈ ഫല വര്‍ഗ്ഗം ദാഡിമാഫലം എന്നാണ് അറിയപ്പെടുന്നത്.
മാതളപ്പഴം മൂന്നു തരത്തിലുണ്ട്.മധുരമുള്ളത്,മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്. ഇവയ്ക്ക് മൂന്നിനും അവയുടേതായഗുണ വിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തില്‍ രക്ത നിര്‍മ്മാണത്തിന് സഹായകമാണ് മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും.പുളിയുള്ള മാതളം നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ ഫലപ്രദമാണ്.

ഒരു മാതളത്തിന്റെ മുകള്‍ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതില്‍ നിറച്ച് അടച്ചു വയ്ക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ എണ്ണ പഴത്തില്‍ അലിഞ്ഞു ചേരും. .ആപഴത്തിന്റെ അല്ലി കഴിച്ചാല്‍ കാലപ്പഴക്കമുള്ള ചുമയ്ക്കും പഴക്കം ചെന്നതായ ശ്വാസം മുട്ടലിനും ആശ്വാസം ഉറപ്പ്. മാതളനീരും തിപ്പലിയും കല്‍ക്കണ്ടവും , തേനും ചേര്‍ത്തു കഴിച്ചാല്‍ ചര്‍ദ്ദിക്ക് പെട്ടെന്നു തന്നെ ആശ്വാസം ലഭിക്കും.. അതു പോലെ നിത്യവും ഒരു മാതളപ്പഴം വീതം കഴിച്ചുവന്നാല്‍ ഉദരപ്പുണ്ണ് ഇനി ഉണ്ടാകാത്ത വിധം മാറിക്കിട്ടുന്നതാണ്
.
മാതളം മുഖ്യ ചേരുവയായ മാതള രസായനം ആസ്ത്മ, ചുമ എന്നിവയ്ക്ക് ഗുണപ്രദമാണ്. നിത്യവും ഒരു ഗ്ലാസ് മാതളപ്പഴച്ചാര്‍ കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും ശമനം വരുത്തും. മാതളത്തോട് നന്നായിപ്പൊടിച്ച് ചൂടു വെള്ളത്തില്‍ കലക്കി ക്കുടിച്ചാല്‍ ഏതു തരം കൃമി ഉപദ്രവത്തിനും ആശ്വാസം കിട്ടും
.
മാതളപ്പഴത്തില്‍ ധാരളമായ തോതില്‍ വിറ്റാമിന്‍ സിയും അട്ങ്ങിയിട്ടുണ്ട്.വയറുകടി,വയറിളക്കം എന്നിവയ്ക്ക് മാതളത്തോട് ഒരു ഉത്തമ ശമനൌഷധം പോലെ ഉപകരിക്കും. അത്യുഷ്ണം ശമിപ്പിച്ച് ശരീരത്തിനു കുളിര്‍മ്മ നല്‍കാന്‍ മാതളത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്‍്. മാതള നാരകത്തിന്റെ പഞ്ചാംഗം അതായത് വേര്, തൊലി, ഇല, പൂവ്, കായ് എന്നിവഎടുത്ത് കഷായം വച്ച് കുറച്ചു നാള്‍ കഴിച്ചു കൊണ്ടിരുന്നാല്‍ രക്തവാതം കൊണ്ട് കൈ കാലുകള്‍ പൊള്ളുന്നതും വിളറുന്നതും ചൊറിച്ചിലും ശമിക്കും.

സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയ്ക്ക് മാതള വേരിന്റെ തൊലി വളരെയധികം ഫലപ്രദമാണ്. മാതളത്തിന്റെ നീര് മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ സഹായിക്കും. മാതളത്തോടിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരക്ഷീണം അകറ്റാന്‍ വളരെയധികം ഉത്തമമാണ്.
അമ്ളപ്രധാനമായ രസമാണ് മാതളത്തിന്. ഈ ഫല വൃക്ഷത്തിന്റെ തൊലിയും ,പൂവും ഇലയും ,വേരും എല്ലാം തന്നെ ഔഷധയോഗ്യമാണ്.ഇത്രയേറെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ മാതളപ്പഴത്തെ നമ്മുടെ ഭക്ഷണ ക്രമത്തിലുള്‍പ്പെടുത്താന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...- plez like n share this page...
https://www.facebook.com/ArogyamanuSambathu

plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :
Post a Comment