Wednesday, 7 September 2016

2017 അവസാനത്തോടെ ലോകാവസാനമെന്ന് പ്രവചനം; അമേരിക്കയില്‍ തുടങ്ങുന്ന സൂര്യഗ്രഹണം എല്ലാം തകര്‍ക്കും mangalam.com ന്യൂയോര്‍ക്ക് : 2017 അവസാനത്തോടെ മഹാദുരന്തം ഉണ്ടാകുമെന്നും അതോടെ ലോകം അവസാനിക്കുമെന്നും പ്രവചനം. സാത്താന്റെ സാന്നിധ്യമാണ് ലോകാവസാനത്തിന് കാരണമെന്നും ഒരു സംഘം ക്രിസ്തീയ വിശ്വാസികള്‍ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടിട്ടുള്ള പ്രവചനത്തില്‍ പറയുന്നു. അമേരിക്കയിലും ബ്രിട്ടണിലും തുടങ്ങുന്ന സൂര്യഗ്രഹണം ഭൂമിയെ ഇരുട്ടിലാഴ്ത്തുമെന്നാണ് പ്രവചനം. 2017 ആഗസ്റ്റ് 21 ന് സൂര്യഗ്രഹണം തുടങ്ങുമെന്നാണ് വെബ്‌സൈറ്റ് പ്രവചിക്കുന്നത്. അമേരിക്കയേയും ബ്രിട്ടനെയുമണ് ആദ്യം സൂര്യഗ്രഹണം ബാധിക്കുക. തുടര്‍ന്ന് ഇത് പശ്ചിമ യൂറോപ്പിനെ കീഴടക്കും. ലോകാവസാനം സംബന്ധിച്ച് ബൈബിളിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. 2016 ല്‍ ലോകവസാനം ഉണ്ടാകുമെന്ന് 12-ാം നൂറ്റാണ്ടില്‍ റബ്ബി യൂദാ ബെന്‍ സാമുവലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യേശുക്രിസ്തുവിന്റെ ജന്മനാടായ ഇസ്രയേല്‍ പുതിയ ഒരു രാജ്യമായത് 1947 ലാണ്. 2017 ആകുന്നതോടെ എഴുപത് വര്‍ഷം പൂര്‍ത്തിയാകുമെന്നും ഇത് പുതിയ ഒരു തലമുറയുടെ തുടക്കമാണെന്നും ഇവര്‍ പറയുന്നു. Copyright © 2016 Mangalam Publications India Private Limited. All Rights

2017 അവസാനത്തോടെ ലോകാവസാനമെന്ന് പ്രവചനം; അമേരിക്കയില്‍ തുടങ്ങുന്ന സൂര്യഗ്രഹണം എല്ലാം തകര്‍ക്കും

ന്യൂയോര്‍ക്ക് : 2017 അവസാനത്തോടെ മഹാദുരന്തം ഉണ്ടാകുമെന്നും അതോടെ ലോകം അവസാനിക്കുമെന്നും പ്രവചനം. സാത്താന്റെ സാന്നിധ്യമാണ് ലോകാവസാനത്തിന് കാരണമെന്നും ഒരു സംഘം ക്രിസ്തീയ വിശ്വാസികള്‍ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടിട്ടുള്ള പ്രവചനത്തില്‍ പറയുന്നു.
അമേരിക്കയിലും ബ്രിട്ടണിലും തുടങ്ങുന്ന സൂര്യഗ്രഹണം ഭൂമിയെ ഇരുട്ടിലാഴ്ത്തുമെന്നാണ് പ്രവചനം. 2017 ആഗസ്റ്റ് 21 ന് സൂര്യഗ്രഹണം തുടങ്ങുമെന്നാണ് വെബ്‌സൈറ്റ് പ്രവചിക്കുന്നത്. അമേരിക്കയേയും ബ്രിട്ടനെയുമണ് ആദ്യം സൂര്യഗ്രഹണം ബാധിക്കുക. തുടര്‍ന്ന് ഇത് പശ്ചിമ യൂറോപ്പിനെ കീഴടക്കും.
ലോകാവസാനം സംബന്ധിച്ച് ബൈബിളിലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. 2016 ല്‍ ലോകവസാനം ഉണ്ടാകുമെന്ന് 12-ാം നൂറ്റാണ്ടില്‍ റബ്ബി യൂദാ ബെന്‍ സാമുവലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യേശുക്രിസ്തുവിന്റെ ജന്മനാടായ ഇസ്രയേല്‍ പുതിയ ഒരു രാജ്യമായത് 1947 ലാണ്. 2017 ആകുന്നതോടെ എഴുപത് വര്‍ഷം പൂര്‍ത്തിയാകുമെന്നും ഇത് പുതിയ ഒരു തലമുറയുടെ തുടക്കമാണെന്നും ഇവര്‍ പറയുന്നു.

No comments :

Post a Comment