Wednesday, 7 September 2016

വീട്ടുമുറത്ത് കാബേജും വെണ്ടക്കയും വെള്ളരിയും; കലാഭവനിലെ മിമിക്രിയും സര്‍ക്കാര്‍ജോലിയും വിട്ട് യുവാവ് ഇറങ്ങിയത് കൃഷിയിലേക്ക് mangalam.com ഉപ്പുതറ: കൃഷിയുടെ മഹത്വം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഒരു യുവാവ് മണ്ണിനെ സ്‌നേഹിക്കുന്നു. ചപ്പാത്ത് പൂവന്തിക്കുടി പ്ലാക്കാട്ട് സുധാകരനാണ്(29) മണ്ണില്‍ പൊന്നു വിളയിച്ച് മാതൃകയാവുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട സുധാകരന്‍ മികച്ച ചിത്രകാരന്‍ കൂടിയാണ്. പത്താം ക്ലാസ് പഠനത്തിനു ശേഷം ചിത്രകലയില്‍ ഡിപ്ലോമ വിദ്യാഭ്യാസം നേടി. ചിത്രരചനയുമായി മുന്നോട്ടുപോകുമ്പോഴാണ് കൊച്ചിന്‍ കലാഭവനില്‍ നിന്നു ക്ഷണം ലഭിക്കുന്നത്. തുടര്‍ന്ന് ചിത്രകലയ്ക്കു അവധി നല്‍കി ഇവിടെ മിമിക്രി കലാകാരനായി. പരിപാടികളും സ്റ്റേജ് ഷോകളുമായി മുന്നോട്ടുപോകുമ്പോഴാണ് ബീവറേജസ് കോര്‍പ്പറേഷനില്‍ ജോലി ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ബീവറേജസില്‍ ജോലിയിലിരിക്കെയാണ് സുധാകരന്റെ പിതാവ് മരണമടഞ്ഞത്. മികച്ച കര്‍ഷകനായിരുന്ന പിതാവ് മരിച്ചതോടെ നാല് ഏക്കര്‍ സ്ഥലത്തെ കൃഷി പരിപാലിക്കാന്‍ ആളില്ലാതായി. ഒടുവില്‍ സര്‍ക്കാര്‍ ജോലിയും ഉപേക്ഷിച്ച് സുധാകരന്‍ കൃഷി ജീവിതമാര്‍ഗമാക്കുകയായിരുന്നു. െജെവക്കൃഷി രീതിയില്‍ ഏലവും കുരുമുളകും കാപ്പിയുമെല്ലാം സുധാകരന്റെ പുരയിടത്തില്‍ സമൃദ്ധമായി വിളയുകയാണ്. ഇതിനിടെ പച്ചക്കറിക്കൃഷി നടത്താന്‍ സ്ഥലമില്ലാതായതോടെ സ്വന്തം വീടിന്റെ മുറ്റം തെരഞ്ഞെടുത്തു. മൂന്നു വര്‍ഷമായി വിവിധയിനം പച്ചക്കറികളാണ് വീട്ടുമുറത്ത് വളരുന്നത്. കാബേജ്, നാലിനം ചീര, കാപ്സികം, വെണ്ടയ്ക്ക, അച്ചിങ്ങ, വെള്ളരി, പച്ചമുളക്, ബീന്‍സ്, വള്ളി ബീന്‍സ് തുടങ്ങിയ പച്ചക്കറികളെല്ലാം ഇവിടെ സുലഭമാണ്. കൂടാതെ മുറ്റത്തിന്റെ ഒരു ഭാഗത്ത് കരനെല്‍ കൃഷിയും പരീക്ഷിക്കുന്നുണ്ട്. പൂര്‍ണമായും െജെവവളങ്ങളാണ് കൃഷികള്‍ക്കു ഉപയോഗിക്കുന്നത്. രാസവളവും കീടനാശിനികളുമെല്ലാം സുധാകരന്റ പടിയ്ക്കു പുറത്താണ്. രാപ്പകലില്ലാതെ കൃഷിയെ പരിപാലിച്ചുപോരുന്നു. മുറ്റത്ത് കൃഷി ചെയ്യുന്നതിനാല്‍ കീടങ്ങളെ അകറ്റാന്‍ എളുപ്പമാണെന്നു സുധാകരന്‍ പറയുന്നു. പച്ചക്കറി വിളകള്‍ ഓണക്കാലത്ത് വില്‍ക്കാന്‍ പാകമായിക്കഴിഞ്ഞു. എം.എ. ബി.എഡ് വിദ്യാഭ്യാസമുള്ള ഭാര്യ സുനന്ദയാണ് സുധാകരന്റെ പിന്തുണയും ശക്തിയും. ആറു വസയുകാരിയായ മകള്‍ തംബുരുവും കുട്ടിക്കര്‍ഷകയായിക്കഴിഞ്ഞു.

വീട്ടുമുറത്ത് കാബേജും വെണ്ടക്കയും വെള്ളരിയും; കലാഭവനിലെ മിമിക്രിയും സര്‍ക്കാര്‍ജോലിയും വിട്ട് യുവാവ് ഇറങ്ങിയത് കൃഷിയിലേക്ക്

ഉപ്പുതറ: കൃഷിയുടെ മഹത്വം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഒരു യുവാവ് മണ്ണിനെ സ്‌നേഹിക്കുന്നു. ചപ്പാത്ത് പൂവന്തിക്കുടി പ്ലാക്കാട്ട് സുധാകരനാണ്(29) മണ്ണില്‍ പൊന്നു വിളയിച്ച് മാതൃകയാവുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട സുധാകരന്‍ മികച്ച ചിത്രകാരന്‍ കൂടിയാണ്.
പത്താം ക്ലാസ് പഠനത്തിനു ശേഷം ചിത്രകലയില്‍ ഡിപ്ലോമ വിദ്യാഭ്യാസം നേടി. ചിത്രരചനയുമായി മുന്നോട്ടുപോകുമ്പോഴാണ് കൊച്ചിന്‍ കലാഭവനില്‍ നിന്നു ക്ഷണം ലഭിക്കുന്നത്. തുടര്‍ന്ന് ചിത്രകലയ്ക്കു അവധി നല്‍കി ഇവിടെ മിമിക്രി കലാകാരനായി.

പരിപാടികളും സ്റ്റേജ് ഷോകളുമായി മുന്നോട്ടുപോകുമ്പോഴാണ് ബീവറേജസ് കോര്‍പ്പറേഷനില്‍ ജോലി ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ബീവറേജസില്‍ ജോലിയിലിരിക്കെയാണ് സുധാകരന്റെ പിതാവ് മരണമടഞ്ഞത്. മികച്ച കര്‍ഷകനായിരുന്ന പിതാവ് മരിച്ചതോടെ നാല് ഏക്കര്‍ സ്ഥലത്തെ കൃഷി പരിപാലിക്കാന്‍ ആളില്ലാതായി. ഒടുവില്‍ സര്‍ക്കാര്‍ ജോലിയും ഉപേക്ഷിച്ച് സുധാകരന്‍ കൃഷി ജീവിതമാര്‍ഗമാക്കുകയായിരുന്നു. െജെവക്കൃഷി രീതിയില്‍ ഏലവും കുരുമുളകും കാപ്പിയുമെല്ലാം സുധാകരന്റെ പുരയിടത്തില്‍ സമൃദ്ധമായി വിളയുകയാണ്.
ഇതിനിടെ പച്ചക്കറിക്കൃഷി നടത്താന്‍ സ്ഥലമില്ലാതായതോടെ സ്വന്തം വീടിന്റെ മുറ്റം തെരഞ്ഞെടുത്തു. മൂന്നു വര്‍ഷമായി വിവിധയിനം പച്ചക്കറികളാണ് വീട്ടുമുറത്ത് വളരുന്നത്. കാബേജ്, നാലിനം ചീര, കാപ്സികം, വെണ്ടയ്ക്ക, അച്ചിങ്ങ, വെള്ളരി, പച്ചമുളക്, ബീന്‍സ്, വള്ളി ബീന്‍സ് തുടങ്ങിയ പച്ചക്കറികളെല്ലാം ഇവിടെ സുലഭമാണ്. കൂടാതെ മുറ്റത്തിന്റെ ഒരു ഭാഗത്ത് കരനെല്‍ കൃഷിയും പരീക്ഷിക്കുന്നുണ്ട്. പൂര്‍ണമായും െജെവവളങ്ങളാണ് കൃഷികള്‍ക്കു ഉപയോഗിക്കുന്നത്.
രാസവളവും കീടനാശിനികളുമെല്ലാം സുധാകരന്റ പടിയ്ക്കു പുറത്താണ്. രാപ്പകലില്ലാതെ കൃഷിയെ പരിപാലിച്ചുപോരുന്നു. മുറ്റത്ത് കൃഷി ചെയ്യുന്നതിനാല്‍ കീടങ്ങളെ അകറ്റാന്‍ എളുപ്പമാണെന്നു സുധാകരന്‍ പറയുന്നു. പച്ചക്കറി വിളകള്‍ ഓണക്കാലത്ത് വില്‍ക്കാന്‍ പാകമായിക്കഴിഞ്ഞു. എം.എ. ബി.എഡ് വിദ്യാഭ്യാസമുള്ള ഭാര്യ സുനന്ദയാണ് സുധാകരന്റെ പിന്തുണയും ശക്തിയും. ആറു വസയുകാരിയായ മകള്‍ തംബുരുവും കുട്ടിക്കര്‍ഷകയായിക്കഴിഞ്ഞു.

No comments :

Post a Comment