ഉണ്ണി കൊടുങ്ങല്ലൂര്‍
ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയും വിപ്ളവകാരിയുമെന്ന് ബി.ജെ.പി
തിരുവനന്തപുരം: ലോകത്തിന് കേരളം സംഭവാന ചെയ്ത മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീനാരായണ ഗുരുദേവനെന്ന് ബി.ജെ.പിയുടെ കേരളഘടകം. കേരളം കണ്ട ഏറ്റവും വലിയ വിപ്ളവകാരിയും ഗുരുവാണെന്നും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്‌റ്റിൽ ബി.ജെ.പിയുടെ സംസ്ഥാന ഘടകം പറയുന്നു.
പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിക്കുകയാണ് ഗുരുദേവൻ ചെയ്തത്. അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അത് സ്വധർമ്മത്തിന് എതിരാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പരിഷ്‌കാരത്തിന്റെ പേരിൽ സംസ്‌കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവൃത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർദ്ധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ബി.ജെ.പി ആഹ്വാനം ചെയ്യുന്നു.
ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തിൽ നടന്നപ്പോൾ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നൽകിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അൻപതാം വർഷത്തിൽ മറ്റൊരു ദേശീയ കൗൺസിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്‌മരണകളാണ് ഉയർത്തുന്നതെന്നും ബി.ജെ.പി പറയുന്നു.

© Copyright Keralakaumudi Online
No comments :
Post a Comment