Monday, 12 September 2016

കാവേരി തര്‍ക്കം: കർണാടകയിലും തമിഴ്നാട്ടിലും സംഘര്‍ഷം

ഉണ്ണി കൊടുങ്ങല്ലൂര്‍

കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍

ബെംഗളൂരു:  കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തില്‍ സംഘര്‍ഷം വ്യാപിച്ചതോടെ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ റെയില്‍വേയുടെ സഹായം തേടി. റോഡ് മാര്‍ഗം വാഹനഗതാഗതം വെല്ലുവിളിയായതോടെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാമെന്ന് റെയില്‍വെ അറിയിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മാതൃഭൂമി ഓണ്‍ലൈനോടെ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതലുള്ള ട്രെയിനുകളിലാണ് രണ്ടോ മൂന്നോ കോച്ചുകള്‍ വീതമാണ്‌ അനുവദിക്കാമെന്ന് അറിയിച്ചിരിക്കുന്നത്‌.
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ചൊവ്വാഴ്ച പ്രത്യേക ട്രെയിന്‍ അനുവദിച്ച് കിട്ടാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു
കേരളത്തിലേക്കുള്ള ബസ്സുകളില്‍ ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ആളുകളാണ് കര്‍ണാടകത്തില്‍ കുടുങ്ങിപ്പോയത്. സ്വകാര്യ ബസ് ഗ്രൂപ്പായ കെ.പി.എന്നിന്റെ 20 ലധികം ബസ്സുകള്‍ കത്തിച്ചതോടെ മറ്റ് സ്വകാര്യ ബസ്സുകളും സര്‍വീസ് നിര്‍ത്തിവെച്ചു. കര്‍ണാടകത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളും സര്‍വീസ് നിര്‍ത്തി.

കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണം ഒരുക്കി: കെ.എസ്.ആര്‍.ടി.സിക്കായി ബന്ധപ്പെടാം


20 ബസ്സുകള്‍ വീതം കോണ്‍വോയി അടിസ്ഥാനത്തിലാകും പുറപ്പെടുകയെന്ന് ബെംഗളൂരുവിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസിന്റെ ചുമതല വഹിക്കുന്ന എ.ടി.ഒ ജയരാജന്‍ .ടി മാതൃഭൂമി ഓണ്‍ലൈനോട് പറഞ്ഞു.
Published: September 12, 2016, 10:28 PM IST

ബെംഗളൂരു: കാവേരി വിഷയത്തില്‍ കര്‍ണാടകം കത്തുമ്പോള്‍ ഓണത്തിന് നാട്ടിലെത്താന്‍ ബസ്സുകളെ ആശ്രയിച്ച നിരവധി മലയാളികളാണ് കുടുങ്ങിപ്പോയത്. തിങ്കളാഴ്ച രാവിലെ മുതല്‍ കേരള ആര്‍.ടി.സി സര്‍വീസ് നടത്തുന്ന സാറ്റലൈറ്റ് സ്റ്റാന്‍ഡിലെത്തിയ മലയാളികള്‍ നാട്ടിലേക്ക് പോകാനാകെ കുടുങ്ങി.
കേരളത്തിലേക്ക് പുറപ്പെടേണ്ട 39 കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ് ബെംഗളൂരുവിലുള്ളത്‌. നാല് സ്‌പെഷല്‍ സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്ന് ക്രമീകരിച്ചിരുന്നു.
സംഘര്‍ഷത്തിന് അയവുവന്നാല്‍ പോലീസ് അകമ്പടിയോടെ ബസ്സുകള്‍ കേരളത്തിലേക്ക് തിരിക്കും. അര്‍ധരാത്രിയോടെ ബസ്സുകള്‍ യാത്ര തിരിക്കാനാണ് സാധ്യത. 20 ബസ്സുകള്‍ വീതം കോണ്‍വോയി അടിസ്ഥാനത്തിലാകും പുറപ്പെടുകയെന്ന് ബെംഗളൂരുവിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസിന്റെ ചുമതല വഹിക്കുന്ന എ.ടി.ഒ ജയരാജന്‍ .ടി മാതൃഭൂമി ഓണ്‍ലൈനോട് പറഞ്ഞു. ബസ്സുകളുടെ സര്‍വീസിനെക്കുറിച്ചും റൂട്ടിനെക്കുറിച്ചും ബന്ധപ്പെടാം-9449020305
മാനന്തവാടി വഴിയായിരിക്കും ഈ ബസ്സുകള്‍ കേരളത്തിലെത്തുക. കേരള അതിര്‍ത്തിവരെ ഈ ബസ്സുകള്‍ക്ക് കര്‍ണാടക പോലീസ് അകമ്പടി സേവിക്കും. സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കുടുങ്ങിപ്പോയവര്‍ക്ക് സഹായവുമായി വിവിധ മലയാളി അസോസിയേഷനുകള്‍ സജീവമായി രംഗത്തുണ്ട്. കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണവും സഹായവും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം-പ്രദീപ്-9535092715.

ബെംഗളൂരുവില്‍ ബസ് ഡിപ്പോയ്ക്ക് തീയിട്ടു: 20 ബസുകള്‍ കത്തി നശിച്ചു

ബെംഗളൂരു: കാവേരി നദീ ജല പ്രശ്‌നത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കര്‍ണാടകത്തില്‍ അക്രമ സംഭവങ്ങള്‍ പടരുന്നു. ബെംഗളൂര്‍ മൈസൂര്‍ റോഡിലെ കെപിഎന്‍ ബസ് ഡിപ്പോയ്ക്ക് അക്രമികള്‍ തീയിട്ടു. 20 ഓളം ബസുകള്‍ കത്തി നശിച്ചു. തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായുള്ള കമ്പനിയാണ് കെപിഎന്‍ ട്രാവല്‍സ്. സംഘര്‍ഷം കണക്കിലെടുത്ത് ബസ്സുകള്‍ നിരത്തിലിറക്കാതെ സുരക്ഷിതമായി ഡിപ്പോയില്‍ തന്നെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
അക്രമികള്‍ തീയിട്ടപ്പോള്‍ ഡിപ്പോയില്‍ 56 ബസ്സുകളുണ്ടായിരുന്നുവെന്ന് ഡിപ്പോ മാനേജര്‍ അന്‍സര്‍ പറഞ്ഞു. ബാംഗ്ലൂര്‍-തിരുവനന്തപുരം റൂട്ടില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഗ്രൂപ്പുകളില്‍ ഒന്നാണ് കെ.പി.എന്‍.
കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കാണിച്ച് കര്‍ണാടകം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരു-മൈസൂര്‍ റോഡ് അടച്ചു. മെട്രോ സര്‍വീസും നിര്‍ത്തിവെച്ചു.
ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ തമിഴ്‌നാട്ടുകാരുടെ കടകളും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.
സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബെംഗളൂരുവില്‍ നിന്നും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. തമിഴ്‌നാട്ടിലേക്കുള്ള ചില സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചു. പൊള്ളാച്ചി, പളനി സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.
സംഘര്‍ഷത്തിന് അയവുവന്നാല്‍ കേരളത്തിലേക്കുള്ള ബസ്സുകള്‍ പോലീസ് അകമ്പടിയോടെ കേരള അതിര്‍ത്തിവരെ എത്തിക്കാനുള്ള മാര്‍ഗമാണ് ഇരു സര്‍ക്കാരുകളും ആലോചിക്കുന്നത്. കോണ്‍വോയി അടിസ്ഥാനത്തില്‍ ബസ്സുകളെ അതിര്‍ത്തികടത്തിവിടാമെന്ന് കേരള ഡി.ജി.പിയെ കര്‍ണാടക ഡി.ജി.പി അറിയിച്ചിട്ടുണ്ട്.
കാവേരി നദീ ജലം തമിഴ്നാടിന് വിട്ടു നല്‍കണമെന്ന മുന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടകം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഇന്ന് രാവിലെയാണ് സുപ്രീംകോടതി തള്ളിയത്. ഈ മാസം ഇരുപത് വരെ ദിനം പ്രതി പന്ത്രണ്ടായിരം ഘനയടി ജലം തമിഴ്നാടിന് വിട്ട് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

കര്‍ണാടക സംഘര്‍ഷം: കെഎസ്ആര്‍ടിസി സര്‍വീസുകൾ റദ്ദാക്കി


39 സാധാരണ സർവീസുകളും നാല് സ്പെഷ്യൽ സർവീസുകളുമടക്കം 43 ബസുകളാണ് ഇപ്പോൾ ബെംഗളൂരുവിലുള്ളത്. ഇന്ന് കേരളത്തിലേക്ക് 2000 ത്തോളം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
Published: September 12, 2016, 04:53 PM IST

തിരുവനന്തപുരം: കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകത്തില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ റദ്ദാക്കി.
സർവീസുകൾ സാധാരണ പോലെ തന്നെ നടത്താൻ കെഎസ്ആർടിസി ആദ്യം ആലോചിച്ചിരുന്നുവെങ്കിലും ബെംഗളൂർ-മൈസൂർ പാത അടച്ചതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു.
39 സാധാരണ സർവീസുകളും നാല് സ്പെഷ്യൽ സർവീസുകളുമടക്കം 43 ബസുകളാണ് ഇപ്പോൾ ബെംഗളൂരുവിലുള്ളത്. ഇന്ന് കേരളത്തിലേക്ക് 2000 ത്തോളം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നാൽ മാത്രമെ സർവീസുകൾ നടക്കുകയുള്ളു.
നിലവില്‍ ബസുകള്‍ ഓടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തും. സംഘര്‍ഷം തുടര്‍ന്നാല്‍ എല്ലാ സര്‍വീസുകളും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. കേരളത്തിലേക്കുള്ള ബസുകൾക്ക് അതിർത്തി വരെ സുരക്ഷ നൽകാമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് എത്രത്തോളം നടപ്പിലാകുമെന്ന് വ്യക്തമല്ല.
അതേ സമയം സംഘര്‍ഷാവസ്ഥ ശാന്തമായതിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചാൽ  മതിയെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനം. കേരളത്തിൽ നിന്ന് ഇന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട സർവീസുകൾ മൈസൂരു വരെ പോയേക്കും.
സംഘർഷം രൂക്ഷമായാൽ സ്വകാര്യ ബസുകളും സർവീസ് നിർത്തിയേക്കും.
ബസ് സർവീസിന്റെ കാര്യത്തിൽ ഉറപ്പില്ലാതായതോടെ ആയിരക്കണക്കിന് മലയാളികളുടെ ഓണം യാത്ര അനിശ്ചത്വത്തിലായി.

കാവേരി നദീ ജല തർക്കം: ബെംഗളൂരുവിൽ ജനജീവിതം സ്തംഭിച്ചു


സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പലതും കുപ്രചാരണങ്ങളാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ബെംഗളൂരു പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Published: September 12, 2016, 05:28 PM IST

ബെംഗളൂരു: കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെങ്ങും സംഘര്‍ഷാവസ്ഥ. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ ദ്രുതകര്‍മസേനയേയും, സായുധ സേനയേയും ഉള്‍പ്പെടെ 15,000 പോലീസുകാരെ ബെംഗളൂരുവിൽ മാത്രം വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പലതും കുപ്രചാരണങ്ങളാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ബെംഗളൂരു പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ  വിദ്യാഭ്യാസ സ്ഥാപനങ്ങളും  ഓഫീസുകളും അടച്ചു.
 സംഘർഷത്തെത്തുടർന്ന് ബസ് സർവീസുകൾ നിർത്തിയതോടെ ഓണത്തിനായി കേരളത്തിലേക്ക് വരാനിരുന്ന വിദ്യാർഥികളടക്കമുള്ള നിരവധി പേരുടെ യാത്ര മുടങ്ങി. വിദ്യാര്‍ത്ഥികൾ പലരും ഹോസ്റ്റലുകളില്‍ കുടുങ്ങി.  പലരും അക്രമം ഭയന്ന് യാത്ര ഉപേക്ഷിച്ചു.
 വിനോദസഞ്ചാരികളേയും അപ്രതീക്ഷിതമായ സംഘര്‍ഷാവസ്ഥ സാരമായി ബാധിച്ചു. മെട്രോ സര്‍വ്വീസും ആര്‍.ടി.സി സര്‍വീസും നിലച്ചതിനാല്‍ നഗരം വിട്ടു പോകാനും ഇവര്‍ക്ക് സാധിക്കുന്നില്ല.
അക്രമങ്ങള്‍ അവസാനിപ്പിക്കാൻ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചിട്ടുണ്ട്. കര്‍ണാടകയിലെ തമിഴ്‌നാട് സ്വദേശികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സമാന നിലപാടാണ് തങ്ങള്‍ തമിഴ്‌നാട് സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ സിദ്ധരാമയ്യ പറയുന്നു. ഇരുസംസ്ഥാനങ്ങളും സംയുക്തമായി ശ്രമിച്ചാല്‍ മാത്രമെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുവെന്നും കത്തില്‍ പറയുന്നുണ്ട്.

കാവേരി തര്‍ക്കം: കർണാടകയിലും തമിഴ്നാട്ടിലും സംഘര്‍ഷം


സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴിയുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഒമ്പത് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കും.
Published: September 12, 2016, 12:27 PM IST

ബെംഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കാണിച്ച് കര്‍ണാടകം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇരു സംസ്ഥാനങ്ങളിലും വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരു-മൈസൂര്‍ റോഡ് അടച്ചു.  മെട്രോ സര്‍വീസും നിര്‍ത്തിവെച്ചു.
സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഒമ്പത് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കും. കര്‍ണാകടയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ടിസി ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ തമിഴ്‌നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന ഇന്ദിരാ നഗര്‍, കെആര്‍ നഗര്‍, പ്രകാശ് നഗര്‍, ഫ്രാസെര്‍ ടൗണ്‍, ആര്‍ടി നഗര്‍, താനാരി റോഡ്, ഹെഗ്‌ഡെ നഗര്‍, ശ്രീരാംപുര, ഖലാസി പാളയം എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ അടച്ചിരുന്നു.

തമിഴ്‌നാട്ടില്‍ കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളും ഹോട്ടലുകളും അജ്ഞാതര്‍ കത്തിച്ചു. ചെന്നൈ അണ്ണാ നഗറിലെ കര്‍ണാടക ബാങ്ക് ശാഖയ്ക്ക് നേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.15 നായിരുന്നു ആക്രമണം നടന്നത്. സംഘമായെത്തിയ ഒരു വിഭാഗം ഹോട്ടലിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കര്‍ണാടകയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെയുളള അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ തമിഴ്‌നാട്ടിലുളള കര്‍ണാടക സ്വദേശികള്‍ക്കും സമാന അക്രമങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ടുളള ഒരു കുറിപ്പും അജ്ഞാതര്‍ ഹോട്ടലിന് മുന്നില്‍ പതിച്ചു.
കന്നഡ സിനിമാ താരങ്ങള്‍ക്കെതിരായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമിഴ് വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ചവശനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബെംഗളുരു, മൈസൂരു, ഹൂബ്‌ളി എന്നിവിടങ്ങളില്‍ തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങളും കടകളും അക്രമികള്‍ കത്തിച്ചു. ബെംഗളൂരു സാറ്റ്ലൈറ്റ് ബസ്സ്റ്റേഷനിലെ തമിഴ്‌നാട്ടുകാരുടെ ഭക്ഷണശാലയായ അഡയാര്‍ ആനന്ദഭവനില്‍ കൈയേറ്റമുണ്ടായി. അഞ്ച് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
കാവേരി നദീ ജലം തമിഴ്നാടിന് വിട്ടു നല്‍കണമെന്ന മുന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടകം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഇന്ന് രാവിലെയാണ് സുപ്രീംകോടതി തള്ളിയത്. ഈ മാസം ഇരുപത് വരെ ദിനം പ്രതി പന്ത്രണ്ടായിരം ഘനയടി ജലം തമിഴ്നാടിന് വിട്ട് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് കര്‍ണാടകത്തില്‍ സംഘര്‍ഷം രൂക്ഷമായത്.

കാവേരി തര്‍ക്കം; കര്‍ണാടകയ്ക്ക് സുപ്രീം കോടതി വിമര്‍ശം


വെളളം വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകം സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ വാദം തുടരുന്നതിനിടെയാണ് സുപ്രീം കോടതി അതൃപ്തിയറിയിച്ചത്.
Published: September 12, 2016, 12:01 PM IST

ന്യൂഡല്‍ഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണണെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കര്‍ണാടകത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം വെളളം വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകം സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് സുപ്രീം കോടതി സംസ്ഥാനത്തെ അതൃപ്തിയറിയിച്ചത്.
ഉത്തരവ് തല്‍ക്കാലത്തേക്ക് റദ്ദാക്കുകയോ നടപ്പാക്കുന്നത് നീട്ടി നല്‍കുകയോ വേണമെന്നാണ് ഹര്‍ജിയില്‍ കര്‍ണാടക ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കര്‍ണാടകയുടെ ആവശ്യം കോടതി തള്ളി. അതേസമയം തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവില്‍ സുപ്രീം കോടതി ഇളവ് വരുത്തിയിട്ടുണ്ട്.
തമിഴ്നാടിന് പ്രതിദിനം പതിനയ്യായിരം ഘനയടി വെള്ളം വിട്ടുനല്‍കാനായിരുന്നു നേരത്തേ കോടതി ഉത്തരവിട്ടിരുന്നത്. ഇത് 12,000 ഘനയടിയായി കോടതി കുറച്ചിട്ടുണ്ട്. എന്തു സാഹചര്യമുണ്ടായാലും ഉത്തരവ് നടപ്പാക്കണമെന്നും കോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാത്മകമായ അവസ്ഥയാണെന്നും കര്‍ഷകരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധം നടക്കുകയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്നും കര്‍ണാടക കോടതിയില്‍ പറഞ്ഞു.
അതേസമയം കാവേരി തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട്ടിലും പ്രതിഷേധമുയരുകയാണ്. പലയിടങ്ങളിലും കര്‍ണാടക ബസുകള്‍ക്ക് നേരെയും കര്‍ണാടക സ്വദേശികളുടെ കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
കർണാടകയിൽ പ്രതിഷേധക്കാർ തമിഴ്നാട്ടിൽനിന്നെത്തിയ വാഹനം കത്തിച്ചപ്പോൾ
കർണാടകയിൽ പ്രതിഷേധക്കാർ തമിഴ്നാട്ടിൽനിന്നെത്തിയ വാഹനം കത്തിച്ചപ്പോൾ

കാവേരി പ്രശ്നം: ബെംഗളൂരുവിൽ വ്യാപക അക്രമം; പൊലീസ് വെടിവയ്പിൽ ഒരാൾ മരിച്ചു

ബെംഗളൂരു/ചെന്നൈ ∙ കാവേരി പ്രശ്നത്തിൽ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കർണാടകയിൽ പ്രതിഷേധം ആളിക്കത്തി. ഹഗനപള്ളിയിൽ പൊലീസ് വെടിവയ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാർ കത്തിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് വെടിയുതിർത്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.
കർണാടകയിൽ പ്രതിഷേധക്കാർ തമിഴ്നാട്ടിൽനിന്നെത്തിയ വാഹനം കത്തിച്ചപ്പോൾ
അതിനിടെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരുവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈദ്ഗാഹ് മൈതാനങ്ങളെ നിരോധനാജ്ഞയിൽ നിന്നൊഴിവാക്കി. മൈസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി; ഒട്ടേറെ സ്ഥലങ്ങളിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരിൽ ലോറികളും അഗ്നിക്കിരയാക്കി. ബെംഗളൂരുവിലെ കെങ്കേരിയിൽ മാത്രം മുപ്പതിലേറെ സ്വകാര്യബസുകൾ കത്തിച്ചു. അമ്പതോളം ലോറികൾക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയിൽ പൊലീസ് വാൻ കത്തിച്ചു. മണ്ഡ്യ മദ്ദൂരിൽ യുവാവ് തീയിൽ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കർണാടകയിലെത്തി. കൂടുതൽ കേന്ദ്രസേനയെ എത്തിക്കാനും കർണാടക സർക്കാർ അഭ്യർഥിച്ചു.
പ്രതിഷേധക്കാരിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
മെട്രോയും ബിഎംടിസി (ബെംഗളൂരു മെ‌ട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ) ബസുകളും ഉച്ചകഴിഞ്ഞു സർവീസ് നടത്തിയില്ല. ഓട്ടോകളും ടാക്സി കാബുകളും ഉച്ചയ്ക്ക് ഓട്ടം നിർത്തിയതോടെ ഓഫിസ് ജോലിക്കാരുൾപ്പെടെ വലഞ്ഞു. പലയിടത്തും ടയറുകൾ കത്തിച്ചു റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സിനിമ തിയറ്ററുകൾ പ്രദർശനം നിർത്തിവച്ചു. തമിഴ്നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകർത്തു.
കർണാടകയിൽ പ്രതിഷേധക്കാർ തമിഴ്നാട്ടിൽനിന്നെത്തിയ വാഹനം കത്തിച്ചപ്പോൾ
കെഎസ്ആർടിസിയും ദീർഘദൂര സ്വകാര്യബസുകളും റദ്ദാക്കിയത് ഓണത്തിനു നാട്ടിൽ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. പലരും യാത്ര ഉപേക്ഷിച്ചു. 39 കെഎസ്ആർടിസി ബസുകൾ കർണാടകയിൽ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ തിരുവനന്തപുരത്ത് അറിയിച്ചു. സംഘർഷത്തിന് അയവു വന്ന ശേഷം മാത്രം ബസുകൾ അയച്ചാൽ മതിയെന്നും മന്ത്രി നിർദേശം നൽകി.
കർണാടകയിൽ പ്രതിഷേധക്കാർ തമിഴ്നാട്ടിൽനിന്നെത്തിയ വാഹനം കത്തിച്ചപ്പോൾ
സുപ്രീം കോടതി വിധി വരുന്നതിനു മുൻപ്, തമിഴ്നാട്ടിൽ ചെന്നൈയിലും രാമേശ്വരത്തും അക്രമങ്ങളുണ്ടായി. ചെന്നൈയിൽ കർണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. കർണാടക റജിസ്ട്രേഷൻ വാഹനങ്ങൾ ആക്രമിച്ചു. രാമേശ്വരത്തു കന്നഡിഗ യുവാവിനെ മർദിച്ചു. ചെന്നൈയിലെ കർണാടക ബാങ്ക് ശാഖകൾ, കർണാടക മാനേജ്മെന്റുകളുടെ സ്കൂളുകൾ എന്നിവയ്ക്ക് ഇന്നലെ ഉച്ചയ്ക്കു ശേഷം അവധി നൽകി. കർണാടകയിൽ നിന്നു വിനോദസഞ്ചാരികൾ എത്തിയ വാഹനവും അടിച്ചുതകർത്തു.

തമിഴർക്ക് സംരക്ഷണം തേടി കർണാടക മുഖ്യമന്ത്രിക്ക് ജയലളിതയുടെ കത്ത്

ചെന്നൈ ∙ തമിഴർക്ക് സംരക്ഷണം തേടി മുഖ്യമന്ത്രി ജയലളിത കത്തയച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് കത്തയച്ചത്. കർണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴർ വേട്ടയാടപ്പെടുന്നുവെന്നും കത്തിൽ ജയലളിത ആരോപിച്ചു. അതിനിടെ, തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഫോണിൽ ചർച്ച നടത്തി.
കാവേരി നദീജലത്തർക്കത്തിൽ കര്‍ണാടകയിലെങ്ങും വ്യാപക അക്രമം തുടരുകയാണ്. പ്രതിഷേധക്കാർ നഗരത്തിലുടനീളം അക്രമങ്ങൾ അഴിച്ചുവിട്ടു. ബെംഗളൂരുവിൽ പ്രക്ഷോഭകർ തമിഴ്നാട് റജിസ്ട്രേഷനുളള വാഹനങ്ങളെ തേടിപ്പിടിച്ച് അഗ്നിക്കിരയാക്കി. തമിഴ്നാട്ടുകാരുടെ കടകൾക്കുനേരെയും അക്രമമുണ്ടായി.
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രശ്നത്തിൽ കേന്ദ്രം ഇടപെട്ടു. ക്രമസമാധാനപാലനത്തിന് ബെംഗളൂരു അടക്കം സംഘര്‍ഷമേഖലകളിൽ കേന്ദ്രസേനയെ വിന്യസിച്ചു. അക്രമം നടത്തിയ 200 പേരെ കസ്റ്റഡിയിലെടുത്തതായി കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചു. 

No comments :

Post a Comment