Monday, 12 September 2016

ഡൽഹി ജെയ്പൂർ അതിവേഗപാത 16,000 കോടിയുടെ കേന്ദ്രസർക്കാർ പദ്ധതി മോഡി മാജിക്

ഉണ്ണി കൊടുങ്ങല്ലൂര്‍

ഡൽഹി ജെയ്പൂർ അതിവേഗപാത 16,000 കോടിയുടെ കേന്ദ്രസർക്കാർ പദ്ധതി


ന്യൂഡൽഹി: ഡൽഹി ജെയ്പൂർ അതിവേഗപാത നിർമ്മിയ്ക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനമായി. 16,000 കോടി രൂപ ചിലവു കണക്കാക്കുന്ന പുതിയ പദ്ധതി കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് പ്രഖ്യാപിച്ചത്.
270 കിലോമീറ്റർ ദൂരമുള്ള ഇരു നഗരങ്ങൾക്കുമിടയിൽ 2 മണിക്കൂറുകളിൽ എത്തിച്ചേരാൻ പുതിയ പാത സഹായകമാകും. പുതിയ ഹൈവേയുടെ നിർമ്മാണം 2017ഓടെ ആരംഭിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
1005 കോടി രൂപ ചിലവു കണക്കാക്കുന്ന എൻ.എച്ച്-8ന്റെ വികസനപ്രവർത്തനങ്ങൾക്കും നിതിൻ ഗഡ്കരി പ്രാരംഭം കുറിച്ചു. എൻ.എച്ച്-8ന്റെ വികസനപ്രവർത്തനങ്ങൾ 15 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൻ.എച്ച്-8ൽ ഉടനീളം നിരീക്ഷന ക്യാമറകൾ സ്ഥാപിക്കുമെന്നും, ഇത് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്താൻ സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.

Videos – News related

No comments :

Post a Comment