ഉണ്ണി കൊടുങ്ങല്ലൂര്‍
ഇന്ത്യന്‍ റെയില്‍വെയുടെ തലവര മാറ്റിവരയ്ക്കാനൊരുങ്ങുന്ന ടാല്‍ഗോ ട്രെയിനിന്റെ നാലാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയായി. അവസാന പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് സെമി ബുള്ളറ്റ് ടാല്‍ഗോ പിന്നിട്ടത്. ഇതോടെ സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിൻ അടുത്ത വര്‍ഷത്തോടെ രാജ്യത്ത് സര്‍വ്വീസ് നടത്താനാണ് സാധ്യത.
എങ്കിലും ട്രെയിനിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അന്തിമ റിപ്പോര്‍ട്ടില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ തീരുമാനം കൈകൊള്ളുന്നതോടെ ടാല്‍ഗോ യാഥാര്‍ഥ്യമാകുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 150 കിലോമീറ്റര്‍ വേഗത കൈവരിച്ച നാലാം പരീക്ഷ ഓട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് ഡല്‍ഹിയില്‍ നിന്നാരംഭിച്ച യാത്ര ഞായറാഴ്ച പുലര്‍ച്ചെ 2.33-നാണ് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്.
നിലവില്‍ ഗതിമാന്‍ എക്സ്പ്രസ് ആയിരുന്നു ഇന്ത്യയുടെ അതിവേഗ തീവണ്ടി. മണിക്കൂറില്‍ 160 കിലോമീറ്റര്‍. ശതാബ്ദി എക്സ്പ്രസ്സിന് 150 കിലോമീറ്ററും രാജധാനി എക്സ്പ്രസ്സിന് 130 കിലോമീറ്ററുമാണ് പരമാവധി വേഗം. ഇതിനെയെല്ലാം പിന്നിലാക്കിയാണ് ബ്രോഡ്‌ഗേജ് പാതയില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സര്‍വ്വീസ് നടത്തുന്ന ടാല്‍ഗോയുടെ വരവ്. ആധുനിക സാങ്കേതികവിദ്യക്കൊപ്പം അലൂമിനിയം ഉപയോഗിച്ചുള്ള നിര്‍മാണം ടാല്‍ഗോയുടെ ഭാരം വളരെയേറെ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
വേഗം കുറയ്ക്കാതെ വളവുകള്‍ താണ്ടാനാവും എന്നതാണ് ഒമ്പതു കോച്ചുകളുള്ള വണ്ടിയുടെ മുഖ്യ സവിശേഷത. പരീക്ഷണമെന്ന നിലയില്‍ സൗജന്യമായാണ് കമ്പനി ട്രെയിന്‍ ഇന്ത്യയിലെത്തിച്ചത്. നിലവിലുള്ള ട്രെയിനുകളെക്കാളും മുപ്പതു ശതമാനം വൈദ്യുതി ലാഭിക്കാനും ഇതിന് സാധിക്കും. രണ്ട് എക്സിക്യുട്ടീവ് ക്ലാസ് കോച്ചുകള്‍, നാല് ചെയര്‍കാര്‍, കഫറ്റീരിയ, പവര്‍കാര്‍ ഉള്‍പ്പടെ ഒമ്പത് കോച്ചുകളാണ് ടാല്‍ഗോയിലുള്ളത്.
അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങും ?
നാലാം ഘട്ട പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് സെമി ബുള്ളറ്റ് ടാല്‍ഗോ പിന്നിട്ടത്.
Published: September 12, 2016, 06:24 PM IST
ഇന്ത്യന്‍ റെയില്‍വെയുടെ തലവര മാറ്റിവരയ്ക്കാനൊരുങ്ങുന്ന ടാല്‍ഗോ ട്രെയിനിന്റെ നാലാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയായി. അവസാന പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് സെമി ബുള്ളറ്റ് ടാല്‍ഗോ പിന്നിട്ടത്. ഇതോടെ സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിൻ അടുത്ത വര്‍ഷത്തോടെ രാജ്യത്ത് സര്‍വ്വീസ് നടത്താനാണ് സാധ്യത.
എങ്കിലും ട്രെയിനിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അന്തിമ റിപ്പോര്‍ട്ടില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ തീരുമാനം കൈകൊള്ളുന്നതോടെ ടാല്‍ഗോ യാഥാര്‍ഥ്യമാകുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 150 കിലോമീറ്റര്‍ വേഗത കൈവരിച്ച നാലാം പരീക്ഷ ഓട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് ഡല്‍ഹിയില്‍ നിന്നാരംഭിച്ച യാത്ര ഞായറാഴ്ച പുലര്‍ച്ചെ 2.33-നാണ് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്.
നിലവില്‍ ഗതിമാന്‍ എക്സ്പ്രസ് ആയിരുന്നു ഇന്ത്യയുടെ അതിവേഗ തീവണ്ടി. മണിക്കൂറില്‍ 160 കിലോമീറ്റര്‍. ശതാബ്ദി എക്സ്പ്രസ്സിന് 150 കിലോമീറ്ററും രാജധാനി എക്സ്പ്രസ്സിന് 130 കിലോമീറ്ററുമാണ് പരമാവധി വേഗം. ഇതിനെയെല്ലാം പിന്നിലാക്കിയാണ് ബ്രോഡ്‌ഗേജ് പാതയില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സര്‍വ്വീസ് നടത്തുന്ന ടാല്‍ഗോയുടെ വരവ്. ആധുനിക സാങ്കേതികവിദ്യക്കൊപ്പം അലൂമിനിയം ഉപയോഗിച്ചുള്ള നിര്‍മാണം ടാല്‍ഗോയുടെ ഭാരം വളരെയേറെ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
വേഗം കുറയ്ക്കാതെ വളവുകള്‍ താണ്ടാനാവും എന്നതാണ് ഒമ്പതു കോച്ചുകളുള്ള വണ്ടിയുടെ മുഖ്യ സവിശേഷത. പരീക്ഷണമെന്ന നിലയില്‍ സൗജന്യമായാണ് കമ്പനി ട്രെയിന്‍ ഇന്ത്യയിലെത്തിച്ചത്. നിലവിലുള്ള ട്രെയിനുകളെക്കാളും മുപ്പതു ശതമാനം വൈദ്യുതി ലാഭിക്കാനും ഇതിന് സാധിക്കും. രണ്ട് എക്സിക്യുട്ടീവ് ക്ലാസ് കോച്ചുകള്‍, നാല് ചെയര്‍കാര്‍, കഫറ്റീരിയ, പവര്‍കാര്‍ ഉള്‍പ്പടെ ഒമ്പത് കോച്ചുകളാണ് ടാല്‍ഗോയിലുള്ളത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment