Sunday, 11 September 2016

ഇതിനും സുഷമ ജി

ഉണ്ണി കൊടുങ്ങല്ലൂര്‍

പാകിസ്താനി പെണ്‍കുട്ടിക്ക് ഇന്ത്യയില്‍ അഡ്മിഷന്‍ നിരസിച്ചു; സുഷമ സ്വരാജ് ഇടപെടുന്നു

ന്യുഡല്‍ഹി: പാകിസ്താനി പെണ്‍കുട്ടിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായഹസ്തം. പാക് പെണ്‍കുട്ടിക്ക് ഡല്‍ഹിയിലെ വിദ്യാലയത്തില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുഷമ സ്വരാജ് ഇടപെട്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും തന്നെ സന്ദര്‍ശിക്കാനും പെണ്‍കുട്ടിയുടെ കുടുംബത്തോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
വൈകുന്നേരം ഏഴ് മണിക്ക് വസതിയില്‍ എത്തി തന്നെ കാണാനാണ് നിര്‍ദ്ദേശം. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. വിഷയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി സംസാരിച്ചവെന്നും അഡ്മിഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്നും സുഷമ സ്വരാജ് പറഞ്ഞു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് മധുവും കുടുംബവും ഇന്ത്യയില്‍ എത്തുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പാകിസ്താനില്‍ നിന്ന് കുടിയേറിയ മഷാള്‍ മമേഹശ്വരി എന്ന പെണ്‍കുട്ടിക്ക് സുഷമ സ്വരാജ് അഡ്മിഷന്‍ ലഭ്യമാക്കിയിരുന്നു.

No comments :

Post a Comment