Friday, 16 September 2016

കംപ്യൂട്ടറിനെക്കുറിച്ച് അറിയാമോ?

ഉണ്ണി കൊടുങ്ങല്ലൂര്‍

കംപ്യൂട്ടറിനെക്കുറിച്ച് അറിയാമോ?

കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ചാൾസ് ബാബേജാണ്. 1791 ൽ ലണ്ടനിലാണ് ചാൾസ് ബാബേജ് ജനിച്ചത്
∙ ആദ്യത്തെ മെക്കാനിക്കൽ കംപ്യൂട്ടർ രൂപപ്പെടുത്തിയെടുത്തത് ചാൾസ് ബാബേജാണ്. 1812 ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിലെ ഉപരിപഠന സമയത്താണ് അനലറ്റിക്കൽ സൊസൈറ്റി ബാബേജും സുഹൃത്തുക്കളും സ്ഥാപിച്ചത്. ചാൾസ് ബാബേജ് ഫെലോ ഓഫ് റോയൽ സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട വർഷമാണ് 1816.
∙ ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത് ഡിഫറൻസ് എഞ്ചിൻ ആണ്. ചാൾസ് ബാബേജാണ് ഡിഫറൻസ് എഞ്ചിന്റെ ഉപജ്ഞാതാവ്
∙ ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ചാൾസ് ബാബേജാണ് 1837 ലാണ് അനലറ്റിക്കൽ എഞ്ചിൻ കണ്ടുപിടിക്കപ്പെട്ടത്. അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് & ദി സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയുടെ രൂപീകരണത്തിനു മുൻകൈയെടുത്തത് ചാൾസ് ബാബേജാണ്. 1985 ൽ ലണ്ടനിലെ സയൻസ് മ്യൂസിയം ബാബേജിന്റെ അടിസ്ഥാന രൂപകൽപനകൾക്കനുസൃതമായി ഡിഫറൻസ് എഞ്ചിൻ 2ന്റെ പുനർ നിർമാണ പ്രക്രിയ ആരംഭിച്ചു. ബാബേജിന്റെ 200ാം ജന്മവാർഷികമായ 1991 ൽ ഇതിന്റെ നിർമാണം പൂർത്തിയായി.
∙ പാസേജ് ഫ്രം ദി ലൈഫ് ഓഫ് എഫിലോസഫർ, ഓൺ ദി എക്കോണമി ഓഫ് മെഷിനറി & മാനുഫാക്ചറേഴ്സ്, ടേബിൾ ഓഫ് ലോഗരിതംസ് ഓഫ് ദി നാച്വറൽ നമ്പേഴ്സ് ഫ്രം 1 ടു 100,000 മുതലായ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ചാൾസ് ബാബേജ്
1871 ൽ അന്തരിച്ച ബാബേജിന്റെ മസ്തിഷ്കഭാഗങ്ങൾ ലണ്ടനിലെ റോയൽ കോളജ് ഓഫ് സർജൻസ് മ്യൂസിയത്തിലും സയൻസ് മ്യൂസിയത്തിലും സൂക്ഷിച്ചു വച്ചിരിക്കുന്നു.
∙ ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് അലൻ ട്യൂറിങ് ആണ്. 1912 ൽ ആണ് ട്യൂറിങ് ജനിച്ചത്. രഹസ്യ ഭാഷയിലുള്ള സന്ദേശങ്ങൾ ചോർത്താനായി ക്രിപ്റ്റോഗ്രഫി സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത് അലൻ ട്യൂറിങ്ങാണ് രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടന്റെ കോഡ് ബ്രേക്കിങ് സെന്റർറായ ഗവൺമെന്റ് കോഡ് & സൈബർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന ട്യൂറിങ്ങിന്റെ സഹായത്തോടെയാണ് അറ്റ്ലാന്റിക് യുദ്ധം ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ സഖ്യസേന വിജയിച്ചത്. അൽഗോരിതം എന്ന ആശയം അവതരിപ്പിച്ചത് ട്യൂറിങ് ആണ്.
∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് അലൻ ട്യൂറിങ് . കംപ്യൂട്ടറുകളുടെ ഇന്റലിജൻസ് തോത് അളക്കാനുപയോഗിക്കുന്ന പരീക്ഷണമാണ് ട്യൂറിങ് ടെസ്റ്റ്. അലൻ ട്യൂറിങ് വികസിപ്പിച്ച ട്യൂറങ് യന്ത്രത്തിന്റെ ചുവടുപിടിച്ചാണ് കംപ്യൂട്ടർ ശാസ്ത്രത്തിൽ രീതി വാദം അഥവാ ഫോർമലൈസേഷൻ ആരംഭിച്ചത്.
∙ 1966 മുതൽ നൽകി വരുന്ന ട്യൂറിങ് പ്രൈസ് കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്നു. അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ് ആണ് ട്യൂറിങ് പ്രൈസ് നൽകുന്നത്. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നാണ് ട്യൂറിങ് പ്രൈസ് അറിയപ്പെടുന്നത്. അലൻ ട്യൂറിങ്ങിന്റെ ജന്മ ശതാബ്ദി വർഷമായ 2012 ട്യൂറിങ് സെന്റിനറി അഡ്വൈസറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂറിങ് ഇയർ ആയി ആചരിച്ചു. 

No comments :

Post a Comment