ഉണ്ണി കൊടുങ്ങല്ലൂര്‍
24 മണിക്കൂർ അൺലിമിറ്റഡ് ഇന്റർനെറ്റ്, കോൾ ഓഫറുമായി ബിഎസ്എൻഎൽ
രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം കൂടുതൽ ശക്തമാകുകയാണ്. സ്വകാര്യ കമ്പനികൾക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും ദിവസവും പുതിയ ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ഏറ്റവും അവസനമായി ബിഎസ്എൻഎൽ പ്രഖ്യാപിച്ച 1119 രൂപയുടെ ബിബിജി കോംപോ പ്ലാനിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്.
റിലയൻസ് ജിയോ തുടങ്ങിവച്ച ഓഫർ യുദ്ധത്തെ നേരിടാൻ കിടിലൻ പ്ലാനുകളാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കന്നത്. പ്രതിമാസം 1119 രൂപയ്ക്കു 2 എംബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റയും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ കോളുകളും ലഭിക്കും. 249 രൂപയ്ക്ക് ഒരു മാസ കാലാവധിയിൽ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാൻഡ് എന്ന, ആകർഷകമായ മറ്റൊരു ഡാറ്റാ പാക്കേജും ബിഎസ്എൻഎൽ പുറത്തിറക്കി.
1119 രൂപയുടെ ബിബിജി കോംബോ പ്ലാനിൽ 2 എബിപിഎസ് വേഗത്തിൽ മാസം മുഴുവൻ പരിധിയില്ലാതെ ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് പ്രധാന ആകർഷണം. നിലവിൽ ബിഎസ്എൻഎല്ലിൽ നിന്നുള്ള ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണിത്. ഈ കണക്‌ഷനൊപ്പം നൽകുന്ന അൺലിമിറ്റഡ് എസ്ടിഡി/ ലോക്കൽ ലാൻഡ് ലൈൻ കോളുകൾ ഇന്ത്യയിലെങ്ങും സൗജന്യമാണെന്നു മാത്രമല്ല, ടെലഫോൺ കണക്‌ഷന് പ്രതിമാസ വാടകയും ഇല്ല.
249 രൂപയുടെ ബ്രോഡ്ബാൻഡ് പോസ്റ്റ്പെയ്ഡ് പ്ലാനിൽ ആദ്യത്തെ 1 ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവും ലഭിക്കും. പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് ഈ പ്ലാനെടുത്താൽ 1 ജിബി ഡേറ്റ ഉപയോഗത്തിന് ഒരു രൂപയിൽ താഴെയേ ചെലവു വരൂ എന്നു ബിഎസ്എൻഎൽ പറയുന്നു. ഇതോടൊപ്പം നൽകുന്ന ലാൻഡ് ലൈനിൽനിന്നു ദിവസവും രാത്രി ഒമ്പതു മുതൽ രാവിലെ ഏഴു വരെയും ഞായറാഴ്ചകളിലും സൗജന്യ കോളുകൾ ചെയ്യാം.
ഈ പ്ലാനും ഇന്നു മുതൽ ലഭിച്ചുതുടങ്ങും. കണക്‌ഷൻ എടുക്കുന്ന ആദ്യത്തെ ആറു മാസമാകും ഈ ഓഫർ ലഭിക്കുക. പിന്നീട് 499 പ്ലാനിലേക്കു മാറ്റും.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment