Monday, 5 September 2016

ഓർമയിൽ ആദ്യം ശ്രീജിത്ത് കുമാർ by കെ.സി.ഓമനക്കുട്ടൻനായർ ManoramaOnline | Monday 05 September 2016 12:51 PM IST 2009ലെ ഒരു മഴയുള്ള രാത്രിയാത്രയിലായിരുന്നു അവന്റെ ഫോൺ കോൾ എന്നെ തേടിയെത്തിയത്. എനിക്കന്ന് വാഴക്കാട് ഗവ.ഹൈസ്കൂളിലാണ് ജോലി. ക്ലാസു കഴിഞ്ഞ് ഏറെ വൈകിയാണ് കോഴിക്കോട്ടെ വീട്ടിലേക്കു മടങ്ങിയത്. അതുകൊണ്ടു തന്നെ വേഗം വീട്ടിലെത്താനുള്ള തിടുക്കവും ഉണ്ടായിരുന്നു. മൊബൈൽ ഫോണിന്റെ റിങ് ടോണിനോടുള്ള കൗതുകം വിട്ടുമാറിയിട്ടില്ലാതിരുന്നതുകൊണ്ടാണ് വണ്ടി നിർത്തി ഫോൺ എടുത്തത്. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് ആരാണ് വിളിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയുമുണ്ടായിരുന്നു. ‘‘ഓമനക്കുട്ടൻ മാഷല്ലേ.........’’ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന വാഹനങ്ങളുടെ ഹോൺമുഴക്കങ്ങൾ‌ക്കിടയിലൂടെ ഞാൻ അവന്റെ ചോദ്യം കേട്ടു. ‘‘അതെ....’’ ‘‘മാഷ്ക്ക് എന്നെ മനസിലായോ.....?’’ പൂർവകാലത്തിലെ ഏതോ സന്തതസഹചാരിയോടെന്നതുപോലെ അവൻ വീണ്ടും ചോദിച്ചു. ‘‘ഇല്ല, ആരാണെന്നു പറയൂ.....’’ ‘‘എന്റെ ശബ്ദം തീരെ ഓർമയില്ലേ......’’ അവൻ വിടുന്ന ഭാവമില്ല. ‘‘പെട്ടെന്നങ്ങോട്ട് ഓർമ കിട്ടുന്നില്ല’’.... പഴയ വിദ്യാർഥികൾ ഇങ്ങനെ വിളിക്കാറുണ്ട്; കല്യാണവും മറ്റും വരുമ്പോൾ. ചിലരുടെ പേരു കേൾക്കുമ്പോഴേ ഓർമ വരും. ചിലരെ കണ്ടാലേ മനസിലാകൂ. ഏതായാലും ഞാൻ സുല്ലിട്ടു. ‘‘മാഷ്ക്ക് സനൽകുമാർ മാഷിനെ ഓർമയുണ്ടോ......പിന്നെ ഒരു ശ്രീകുമാർ മാഷ്......’’ അവൻ ക്വിസ്മാസ്റ്ററുടെ രീതിയിൽ ഒരു ക്ലൂ തന്നു. പെട്ടെന്ന് മനസ്സ് പത്തു പതിമൂന്നുവർഷം പുറകോട്ട് ഓടി. മീഞ്ചന്ത എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഒരു എട്ടാം ക്ലാസിൽ എത്തി. ‘‘ശ്രീജിത്ത്കുമാർ ആണോ.....’’ ഒരു വിജയിയെപ്പോലെ ഞാൻ ഉത്തരം പറഞ്ഞു. ‘‘അപ്പോൾ സാർ എന്നെ മറന്നിട്ടില്ല, അല്ലേ....?’’ കൃത്യമായ ക്ലൂ തന്നിട്ടാണെങ്കിലും അവന്റെ പേര് ഞാൻ മറന്നിട്ടില്ല എന്നറിഞ്ഞപ്പോൾ അവന് വലിയ സന്തോഷമായി. നേരിട്ടുകാണുന്നില്ലെങ്കിലും അവന്റെ മുഖത്തെ സന്തോഷം എനിക്കു വായിച്ചെടുക്കാമായിരുന്നു.കാരണം ഒറ്റമാസത്തിനിടയിൽ അവന്റെ സങ്കടവും സന്തോഷവും അതിന്റെ പൂർണതോതിൽ കണ്ടവനാണ് ഞാൻ.1996ലാണ് ഞാൻ ശ്രീജിത്ത് കുമാറിന്റെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായി മീഞ്ചന്തയിൽ എത്തിയത്. ക്ലാസിലെ തീരെ പഠിക്കാത്ത വിദ്യാർഥികളിൽ ഒരാളായിരുന്നു അവൻ. പഠിക്കില്ലെന്നുമാത്രമല്ല, സ്കൂളിൽ വരുന്നതുതന്നെ അവന് ഇഷ്ടമല്ലെന്ന് ഒറ്റനോട്ടത്തിൽ അറിയാം. സ്കൂളിനോടും അവിടത്തെ ചിട്ടവട്ടങ്ങളോടും അവന് തീരെ താൽപര്യമില്ലായിരുന്നു. പല ദിവസങ്ങളിലും അവൻ ക്ലാസിൽ ആബ്സന്റ് ആയിരിക്കും. വരുന്നദിവസങ്ങളിൽ നന്നേ വൈകുകയും ചെയ്യും. ചോദ്യം ചോദിച്ചാൽ ഒന്നിനും ഉത്തരമില്ല. പ്രതീക്ഷിച്ചതുപോലെ വർഷാവസാനപരീക്ഷയ്ക്ക് ശ്രീജിത്ത്കുമാർ തോറ്റു. പക്ഷേ, റിസൽറ്റ് പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഹെഡ്മാസ്റ്റർ ഇക്കാര്യം ഞങ്ങൾ കുറച്ച് അധ്യാപകരോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവനെ പഴ്സനലായിട്ട് കാണുന്നത്. ആ സംസാരമാണ് എനിക്ക് അവനെക്കുറിച്ചുണ്ടായിരുന്ന ധാരണകൾ തിരുത്തിയെഴുതിയത്.അധ്യാപകരേക്കാൾ നന്നായിട്ടാണ് അവൻ ഇംഗ്ലിഷ് സംസാരിക്കുന്നത്. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ, ഇംഗ്ലിഷും ഹിന്ദിയും കയ്യിലിട്ട് അമ്മാനമാടുന്ന ഒരു മിടുക്കൻ ചെക്കൻ. ഇവനാണോ പരീക്ഷകളിൽ നാലും അഞ്ചും മാർക്കു വാങ്ങിതോറ്റിരിക്കുന്നത് സ്വയം ചോദിച്ച ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്രയും മിടുക്കനായ ഒരു വിദ്യാർഥി പരീക്ഷയിൽ‌ തോറ്റുപോയെങ്കിൽ അതിന് ഞാൻ കൂടി ഉത്തരവാദിയല്ലേ.....ഞാൻ സഹപ്രവർത്തകരായ സനൽകുമാറിനോടും ശ്രീകുമാറിനോടും പറഞ്ഞു. ഞങ്ങൾ മൂന്നുപേരും കൂടിയാണ് ഹെഡ്മാസ്റ്ററെ കാണാൻ പോയത്.‘‘സാർ അവനെ തോൽപ്പിക്കേണ്ട. ഒരു പുനഃപരീക്ഷ നടത്തി ജയിപ്പിച്ചെടുക്കാം. എന്നിട്ട് മാതാപിതാക്കളെ വിളിച്ച് ടിസികൊടുത്ത് പറഞ്ഞയക്കാം.’’ ഞങ്ങളുടെ ഐഡിയ ഹെഡ്മാസ്റ്ററെ ധരിപ്പിച്ചു.തോറ്റവിദ്യാർഥിക്ക് അന്ന് മറ്റൊരു സ്കൂളിൽ അഡ്മിഷൻ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ജിയിപ്പിച്ചിട്ട് പറഞ്ഞുവിടാം എന്ന് പറഞ്ഞത്. പക്ഷേ, ഹെഡ്മാസ്റ്റർ അടുക്കുന്ന മട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ന്യായങ്ങൾ ഓരോന്നായി നിരത്തി. ഏതായാലും ഞങ്ങൾ മൂന്നുപേരുടെയും നിർബന്ധത്തിനു വഴങ്ങി അദ്ദേഹം പുനഃപരീക്ഷയ്ക്കു സമ്മതിച്ചു. ജയിപ്പിച്ചെടുക്കുന്നതിന്റെ റിസ്ക് ഞങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ ആദ്യപടിയായി ശ്രീജിത്ത് കുമാറിന്റെ വീട്ടിലേക്ക് ഒന്നുപോകാൻ ഞങ്ങൾ തീരുമാനിച്ചു.അമ്മ കേന്ദ്രസർക്കാർ ജീവനക്കാരിയായതുകൊണ്ട് ബീച്ചിലെ അവരുടെ ക്വാർട്ടേഴ്സിലാണ് ശ്രീജിത്തിന്റെ താമസം. ഒരു ദിവസം വൈകുന്നേരമായപ്പോൾ ഞങ്ങൾ അവിടെയെത്തി. സാധാരണ വിസിറ്റാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ മെല്ലെ മെല്ലെ കാര്യം അവതരിപ്പിച്ചു. വളരെ മിടുക്കനായ മകൻ തോറ്റുപോയി എന്നു കേട്ടമാത്രയിൽ അമ്മ പൊട്ടിക്കരഞ്ഞു. ശ്രീജിത്തിന് ഒരു സഹോദരിയുള്ളത് ഗുജറാത്തി സ്കൂളിലാണ് പഠിക്കുന്നത്. അമ്മയുടെ സങ്കടം കണ്ട് സഹിക്കവയ്യാതെ അവളും കരച്ചിൽ തുടങ്ങി. എന്തുചെയ്യണം എന്നറിയാതെ ഞങ്ങൾ കുഴങ്ങി. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അമ്മ ഓരോന്നോരോന്നായി പറ‍‍ഞ്ഞുതുടങ്ങി. ഏഴാം ക്ലാസുവരെ ശ്രീജിത്ത് കുമാർ ജഗദൽപൂരിലാണ് പഠിച്ചത്. അതുകൊണ്ട് ഹിന്ദിയും ഇംഗ്ലിഷും നന്നായി അറിയും. അവന്റെ അച്ഛന് അവിടെ കൃഷിവകുപ്പിൽ ജോലിയാണ്. ഇതിനിടയിൽ അമ്മയ്ക്ക് സ്ഥലം മാറ്റം കിട്ടിയാണ് കോഴിക്കോട്ട് എത്തുന്നത്. അച്ഛൻ കൂടെയില്ലാത്തതുകൊണ്ട് അമ്മ ഇത്തിരി അധികം ലാളിച്ചു. എട്ടാം ക്ലാസിൽ എത്തിയപ്പോൾ തന്നെ ഒരു യമഹ ബൈക്ക് വാങ്ങിക്കൊടുത്തു. പിന്നെ അതിലായി അവന്റെ കറക്കം. മകന്റെ സന്തോഷമായിരുന്നു അമ്മയ്ക്ക് വലുത്. പഠനത്തിൽ അവൻ മുന്നിൽത്തന്നെയാകും എന്നാണ് അവർ ധരിച്ചത്. പക്ഷേ, എല്ലാ പ്രതീക്ഷകളും അവൻ തകർത്തുകളഞ്ഞു.ഒരു ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ നേരമായപ്പൊഴേക്കും ശ്രീജിത്ത്കുമാർ വന്നു. അവന് കാര്യം പിടികിട്ടി. പുനഃപരീക്ഷ എഴുതാൻ തയാറാണെന്ന് അവൻ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ മൂന്ന് അധ്യാപകർ ചേർന്ന് ശ്രീജിത്ത്കുമാറിന് ട്യൂഷൻ എടുത്തുതുടങ്ങി. അവനെ ജയിപ്പിച്ചെടുക്കേണ്ടത് അവനേക്കാളും വലിയ ആവശ്യം ഞങ്ങൾക്കായിരുന്നു. ട്യൂഷൻ കഴിഞ്ഞദിവസം അമ്മയും ശ്രീജിത്തും കൂടി ഞങ്ങളെ കാണാൻ വന്നു. ഒരു തുക ഞങ്ങൾക്കുനേരെ നീട്ടിക്കൊണ്ട് അവന്റെ അമ്മ പറഞ്ഞു. ‘‘നിങ്ങൾ ഇത് സന്തോഷമായി സ്വീകരിക്കണം. ഫീസ് ആണെന്നു വിചാരിക്കരുത്.’’ എന്തോ ആ പണം നിരസിക്കാൻ ഞങ്ങൾക്കും തോന്നിയില്ല. ഞങ്ങളത് വാങ്ങി. പുനഃപരീക്ഷയിൽ നല്ല മാർക്കോടെ ശ്രീജിത്ത്കുമാർ പാസായി. അമ്മയും മകനും ആ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ടിസി വാങ്ങി പോകണം എന്ന കാര്യം പറയുന്നത്. അതുകേട്ടതോടെ ശ്രീജിത്ത് ആളാകെ മാറി. എന്തുവന്നാലും സ്കൂളു വിട്ടുപോകാൻ അവൻ തയാറല്ല. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കാനും ഒരുക്കമാണെന്ന് അവൻ പറഞ്ഞു. ഇനിയൊരിക്കലും തന്റെ ഭാഗത്തുനിന്ന് മോശമായ ഒരു പെരുമാറ്റവും ഉണ്ടാകില്ലെന്നും പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചുകൊള്ളാമെന്നും അവൻ ഉറപ്പുതന്നു. ആ ഉറപ്പു വിശ്വസിച്ച് അവിടെത്തന്നെ തുടർന്ന് പഠിക്കാൻ ഹെഡ്മാസ്റ്റർ അവനെ അനുവദിക്കുകയും ചെയ്തു. പിറ്റേവർഷം സർക്കാർ സർവീസിൽ ജോലികിട്ടി ഞാൻ മീഞ്ചന്ത സ്കൂളിൽ നിന്ന്പോയെങ്കിലും ശ്രീജിത്ത്കുമാറിനെപ്പറ്റി അന്വേഷിക്കുമായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കോടെ അവൻ പാസായി എന്ന വിവരവും മറ്റ് അധ്യാപകർ പറഞ്ഞ് ഞാൻ അറിഞ്ഞിരുന്നു. ഇത്രയുമാണ് എനിക്കറിയാവുന്ന ശ്രീജിത്ത്കുമാർ. ബാക്കി വിട്ടുപോയ ഭാഗങ്ങൾ ഇനി അവൻ പൂരിപ്പിക്കണം. ഇപ്പോൾ, ഇതാ ഈ ഫോണിന്റെ അങ്ങേ അറ്റത്ത് അവന്റെ ശബ്ദം. അവന് പറയാനുണ്ട് പതിമൂന്നുവർഷത്തെ കഥകൾ. ‘‘സാർ പിന്നെ ഞാൻ തോറ്റിട്ടില്ല. പരീക്ഷയിൽ മത്രമല്ല ജീവിതത്തിലും.......’’ മണിമണിയായി അവൻ കഥകൾ പൂരിപ്പിച്ചു പറഞ്ഞു. ഗുരുവായൂരപ്പൻ കോളജിൽനിന്നാണ് ബികോം പാസായത്. പഠിച്ചുകൊണ്ടിരുക്കുമ്പോൾത്തന്നെ റിലയൻസ് കമ്പനിയിൽ സെയിൽസ് ഓഫിസറായി ജോലി കിട്ടി. ഇതിനിടയിൽ ഒരു ബൈക്ക് ആക്സിഡന്റ് സംഭവിച്ച് കോഴിക്കോട് പിവിഎസ് ആശുപത്രിയിൽ ചികിൽസയിലായി. ‘‘അയ്യോ എന്നിട്ട് വല്ലതും സംഭവിച്ചോ......’’ എന്റെയുള്ളിലെ വാൽസല്യനിധിയാ അധ്യാപകൻ ഉണർന്നു. ‘‘ഇല്ല സാർ, അതും ഒരു വഴിത്തിരിവായിരുന്നു.’’ ‘‘അവിടെ വച്ച് ഞാൻ പെരുമ്പാവൂർക്കാരി ഒരു നഴ്സിനെ പരിചയപ്പെട്ടു. എല്ലാ കഥകളിലേയും പോലെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പെട്ടെന്നാണ് അവൾക്ക് ലണ്ടനിൽ ജോലി കിട്ടിയത്. എന്തോ എന്നെ അവൾക്ക് വിശ്വാസമായിരുന്നു. അവൾ എനിക്കൂകൂടി ഒരു വീസ സംഘടിപ്പിച്ചുതന്നു. അങ്ങനെ ഞാൻ ലണ്ടനിൽ എത്തി എംബിഎ എടുത്തു. ഇപ്പോൾ വലിയൊരു കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു’’ ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അത്ഭുതപ്പെട്ടുനിന്നു. ‘‘എല്ലാറ്റിനും കാരണക്കാരൻ സാറാണ്. സാർ അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ഞാനൊരു സോഷ്യൽ നൂയിസെൻസായേനെ’’ ശ്രീജിത്ത് കുമാർ പറഞ്ഞു. ‘‘അതൊക്കെ അവിടെനിൽക്കട്ടെ....നീ മറ്റേ നഴ്സ് കുട്ടിയുടെ കാര്യം പറ.....അവളിപ്പോ എവിടെയുണ്ട്...’’ സിനിമാ സ്റ്റൈലിൽ ഞാനെന്റെ ചോദ്യമെറിഞ്ഞു. ‘‘അവൾ അടുക്കളയിലുണ്ട്.’’ അതെ...പെരുമ്പാവൂർക്കാരി നസ്രാണിപ്പെൺകുട്ടിയെ അവൻ കല്യാണം കഴിച്ചു. ‘‘സാർ അന്ന് എന്റെ കാര്യത്തിൽ ഇടപെട്ടത് ജാതിയും മതവും ഒന്നും നോക്കിയല്ലല്ലോ....ശ്രീജിത്ത്കുമാറിനു പകരം തോമസോ ബഷീറോ ആയിരുന്നെങ്കിലും സാർ ഇതുപോലെ തന്നെ ചെയ്യില്ലായിരുന്നോ......സ്നേഹവും പ്രണയവുമൊക്കെ അങ്ങനെ തന്നെയല്ലേ മാഷേ......’’ എനിക്കറിയാത്ത ഒരു പാഠം കൂടി അവൻ എന്നെ പഠിപ്പിച്ചു തന്നു. എനിക്കോർമയുണ്ട്, ‘‘എന്നാൽ ശരി....എന്നാൽ ശരി’’ എന്ന് പലവട്ടം പറഞ്ഞാണ് അവൻ ഫോൺ കട്ട് ചെയ്തത്. തിരിച്ച് വണ്ടിയിലേക്ക് കയറുമ്പോൾ ഞാൻ വാച്ചിൽ നോക്കി. കൃത്യം ഒരു മണിക്കൂർ 18 മിനിറ്റ് ദൈർഘ്യമുള്ള ഒരു സംഭാഷണം. ഇതിനിടയിൽ വീട്ടിൽനിന്ന് ഭാര്യയുടെ വക 15 മിസ്ഡ് കോൾ. പിന്നെയും ആരുടെയൊക്കെയോ വിളികൾ. അത് ആരുടേതാണെന്ന് ശ്രദ്ധിച്ചേയില്ല. ഇതിനേക്കാളും പ്രധാനമാകില്ല അതിലൊന്നുപോലും എന്ന് എനിക്കറിയാമായിരുന്നു. ഇതിനേക്കാളും സന്തോഷം തിരില്ല വേറെയൊന്നും എന്ന സത്യവും. ‘‘ഈ രാത്രിയാകും എനിക്കേറ്റവും സന്തോഷഭരിതമായ വരികളെഴുതുവാൻ’’ എന്ന് പാബ്ലോ നെരൂദയുടെ കവിത തിരുത്തിച്ചൊല്ലിക്കൊണ്ട് ഞാൻ എന്റെ യാത്ര തുടർന്നു. © Copyright 2016 Manoramaonline. All rights reserved.

ഓർമയിൽ ആദ്യം ശ്രീജിത്ത് കുമാർ

2009ലെ ഒരു മഴയുള്ള രാത്രിയാത്രയിലായിരുന്നു അവന്റെ ഫോൺ കോൾ എന്നെ തേടിയെത്തിയത്. എനിക്കന്ന് വാഴക്കാട് ഗവ.ഹൈസ്കൂളിലാണ് ജോലി. ക്ലാസു കഴിഞ്ഞ് ഏറെ വൈകിയാണ് കോഴിക്കോട്ടെ വീട്ടിലേക്കു മടങ്ങിയത്. അതുകൊണ്ടു തന്നെ വേഗം വീട്ടിലെത്താനുള്ള തിടുക്കവും ഉണ്ടായിരുന്നു. മൊബൈൽ ഫോണിന്റെ റിങ് ടോണിനോടുള്ള കൗതുകം വിട്ടുമാറിയിട്ടില്ലാതിരുന്നതുകൊണ്ടാണ് വണ്ടി നിർത്തി ഫോൺ എടുത്തത്. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് ആരാണ് വിളിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയുമുണ്ടായിരുന്നു.
‘‘ഓമനക്കുട്ടൻ മാഷല്ലേ.........’’
ചീറിപ്പാഞ്ഞുകൊണ്ടിരുന്ന വാഹനങ്ങളുടെ ഹോൺമുഴക്കങ്ങൾ‌ക്കിടയിലൂടെ ഞാൻ അവന്റെ ചോദ്യം കേട്ടു.
‘‘അതെ....’’
‘‘മാഷ്ക്ക് എന്നെ മനസിലായോ.....?’’
പൂർവകാലത്തിലെ ഏതോ സന്തതസഹചാരിയോടെന്നതുപോലെ അവൻ വീണ്ടും ചോദിച്ചു.
‘‘ഇല്ല, ആരാണെന്നു പറയൂ.....’’
‘‘എന്റെ ശബ്ദം തീരെ ഓർമയില്ലേ......’’ അവൻ വിടുന്ന ഭാവമില്ല.
‘‘പെട്ടെന്നങ്ങോട്ട് ഓർമ കിട്ടുന്നില്ല’’....
പഴയ വിദ്യാർഥികൾ ഇങ്ങനെ വിളിക്കാറുണ്ട്; കല്യാണവും മറ്റും വരുമ്പോൾ. ചിലരുടെ പേരു കേൾക്കുമ്പോഴേ ഓർമ വരും. ചിലരെ കണ്ടാലേ മനസിലാകൂ. ഏതായാലും ഞാൻ സുല്ലിട്ടു.
‘‘മാഷ്ക്ക് സനൽകുമാർ മാഷിനെ ഓർമയുണ്ടോ......പിന്നെ ഒരു ശ്രീകുമാർ മാഷ്......’’
അവൻ ക്വിസ്മാസ്റ്ററുടെ  രീതിയിൽ ഒരു ക്ലൂ തന്നു.
പെട്ടെന്ന് മനസ്സ് പത്തു പതിമൂന്നുവർഷം പുറകോട്ട് ഓടി. മീഞ്ചന്ത എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഒരു എട്ടാം ക്ലാസിൽ എത്തി.
‘‘ശ്രീജിത്ത്കുമാർ ആണോ.....’’
ഒരു വിജയിയെപ്പോലെ ഞാൻ ഉത്തരം പറഞ്ഞു.
‘‘അപ്പോൾ സാർ എന്നെ മറന്നിട്ടില്ല, അല്ലേ....?’’
കൃത്യമായ ക്ലൂ തന്നിട്ടാണെങ്കിലും  അവന്റെ പേര് ഞാൻ മറന്നിട്ടില്ല എന്നറിഞ്ഞപ്പോൾ അവന് വലിയ സന്തോഷമായി. നേരിട്ടുകാണുന്നില്ലെങ്കിലും അവന്റെ മുഖത്തെ സന്തോഷം എനിക്കു വായിച്ചെടുക്കാമായിരുന്നു.കാരണം ഒറ്റമാസത്തിനിടയിൽ അവന്റെ സങ്കടവും സന്തോഷവും അതിന്റെ പൂർണതോതിൽ കണ്ടവനാണ് ഞാൻ.1996ലാണ് ഞാൻ ശ്രീജിത്ത് കുമാറിന്റെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായി മീഞ്ചന്തയിൽ എത്തിയത്. ക്ലാസിലെ തീരെ പഠിക്കാത്ത വിദ്യാർഥികളിൽ ഒരാളായിരുന്നു അവൻ. പഠിക്കില്ലെന്നുമാത്രമല്ല, സ്കൂളിൽ വരുന്നതുതന്നെ അവന് ഇഷ്ടമല്ലെന്ന് ഒറ്റനോട്ടത്തിൽ അറിയാം. സ്കൂളിനോടും അവിടത്തെ ചിട്ടവട്ടങ്ങളോടും അവന് തീരെ താൽപര്യമില്ലായിരുന്നു. പല ദിവസങ്ങളിലും അവൻ ക്ലാസിൽ ആബ്സന്റ് ആയിരിക്കും. വരുന്നദിവസങ്ങളിൽ നന്നേ വൈകുകയും ചെയ്യും.
ചോദ്യം ചോദിച്ചാൽ ഒന്നിനും ഉത്തരമില്ല. പ്രതീക്ഷിച്ചതുപോലെ വർഷാവസാനപരീക്ഷയ്ക്ക് ശ്രീജിത്ത്കുമാർ തോറ്റു. പക്ഷേ, റിസൽറ്റ് പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഹെഡ്മാസ്റ്റർ ഇക്കാര്യം ഞങ്ങൾ കുറച്ച് അധ്യാപകരോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവനെ പഴ്സനലായിട്ട് കാണുന്നത്. ആ സംസാരമാണ് എനിക്ക് അവനെക്കുറിച്ചുണ്ടായിരുന്ന ധാരണകൾ തിരുത്തിയെഴുതിയത്.അധ്യാപകരേക്കാൾ നന്നായിട്ടാണ് അവൻ ഇംഗ്ലിഷ് സംസാരിക്കുന്നത്. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ, ഇംഗ്ലിഷും ഹിന്ദിയും കയ്യിലിട്ട് അമ്മാനമാടുന്ന ഒരു മിടുക്കൻ ചെക്കൻ. ഇവനാണോ പരീക്ഷകളിൽ നാലും അഞ്ചും മാർക്കു വാങ്ങിതോറ്റിരിക്കുന്നത്   
സ്വയം ചോദിച്ച ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്രയും മിടുക്കനായ ഒരു വിദ്യാർഥി പരീക്ഷയിൽ‌ തോറ്റുപോയെങ്കിൽ അതിന് ഞാൻ കൂടി ഉത്തരവാദിയല്ലേ.....ഞാൻ സഹപ്രവർത്തകരായ സനൽകുമാറിനോടും ശ്രീകുമാറിനോടും പറഞ്ഞു. ഞങ്ങൾ മൂന്നുപേരും കൂടിയാണ് ഹെഡ്മാസ്റ്ററെ കാണാൻ പോയത്.‘‘സാർ അവനെ തോൽപ്പിക്കേണ്ട. ഒരു പുനഃപരീക്ഷ നടത്തി ജയിപ്പിച്ചെടുക്കാം. എന്നിട്ട് മാതാപിതാക്കളെ വിളിച്ച് ടിസികൊടുത്ത് പറഞ്ഞയക്കാം.’’ ഞങ്ങളുടെ ഐഡിയ ഹെഡ്മാസ്റ്ററെ ധരിപ്പിച്ചു.തോറ്റവിദ്യാർഥിക്ക് അന്ന് മറ്റൊരു സ്കൂളിൽ അഡ്മിഷൻ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ജിയിപ്പിച്ചിട്ട് പറഞ്ഞുവിടാം എന്ന് പറഞ്ഞത്.
പക്ഷേ, ഹെഡ്മാസ്റ്റർ അടുക്കുന്ന മട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ന്യായങ്ങൾ ഓരോന്നായി നിരത്തി. ഏതായാലും ഞങ്ങൾ മൂന്നുപേരുടെയും നിർബന്ധത്തിനു വഴങ്ങി അദ്ദേഹം പുനഃപരീക്ഷയ്ക്കു സമ്മതിച്ചു. ജയിപ്പിച്ചെടുക്കുന്നതിന്റെ റിസ്ക്  ഞങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ ആദ്യപടിയായി ശ്രീജിത്ത് കുമാറിന്റെ വീട്ടിലേക്ക് ഒന്നുപോകാൻ ഞങ്ങൾ തീരുമാനിച്ചു.അമ്മ കേന്ദ്രസർക്കാർ ജീവനക്കാരിയായതുകൊണ്ട് ബീച്ചിലെ അവരുടെ ക്വാർട്ടേഴ്സിലാണ് ശ്രീജിത്തിന്റെ താമസം. ഒരു ദിവസം വൈകുന്നേരമായപ്പോൾ ഞങ്ങൾ അവിടെയെത്തി. സാധാരണ വിസിറ്റാണെന്നാണ്  ആദ്യം പറഞ്ഞത്. പിന്നെ മെല്ലെ മെല്ലെ കാര്യം അവതരിപ്പിച്ചു.
വളരെ മിടുക്കനായ മകൻ തോറ്റുപോയി എന്നു കേട്ടമാത്രയിൽ അമ്മ പൊട്ടിക്കരഞ്ഞു. ശ്രീജിത്തിന് ഒരു സഹോദരിയുള്ളത് ഗുജറാത്തി സ്കൂളിലാണ് പഠിക്കുന്നത്. അമ്മയുടെ സങ്കടം കണ്ട് സഹിക്കവയ്യാതെ അവളും കരച്ചിൽ തുടങ്ങി. എന്തുചെയ്യണം എന്നറിയാതെ ഞങ്ങൾ കുഴങ്ങി. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അമ്മ ഓരോന്നോരോന്നായി പറ‍‍ഞ്ഞുതുടങ്ങി. ഏഴാം ക്ലാസുവരെ ശ്രീജിത്ത് കുമാർ ജഗദൽപൂരിലാണ് പഠിച്ചത്. അതുകൊണ്ട് ഹിന്ദിയും ഇംഗ്ലിഷും നന്നായി അറിയും.  അവന്റെ അച്ഛന് അവിടെ കൃഷിവകുപ്പിൽ ജോലിയാണ്. ഇതിനിടയിൽ അമ്മയ്ക്ക് സ്ഥലം മാറ്റം കിട്ടിയാണ് കോഴിക്കോട്ട് എത്തുന്നത്. അച്ഛൻ കൂടെയില്ലാത്തതുകൊണ്ട് അമ്മ ഇത്തിരി അധികം ലാളിച്ചു. എട്ടാം ക്ലാസിൽ എത്തിയപ്പോൾ തന്നെ ഒരു യമഹ ബൈക്ക് വാങ്ങിക്കൊടുത്തു. പിന്നെ അതിലായി അവന്റെ കറക്കം.
മകന്റെ സന്തോഷമായിരുന്നു അമ്മയ്ക്ക് വലുത്. പഠനത്തിൽ അവൻ മുന്നിൽത്തന്നെയാകും എന്നാണ് അവർ ധരിച്ചത്. പക്ഷേ, എല്ലാ പ്രതീക്ഷകളും അവൻ തകർത്തുകളഞ്ഞു.ഒരു ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ നേരമായപ്പൊഴേക്കും ശ്രീജിത്ത്കുമാർ വന്നു. അവന് കാര്യം പിടികിട്ടി. പുനഃപരീക്ഷ എഴുതാൻ തയാറാണെന്ന് അവൻ സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ മൂന്ന് അധ്യാപകർ ചേർന്ന് ശ്രീജിത്ത്കുമാറിന് ട്യൂഷൻ എടുത്തുതുടങ്ങി.  അവനെ ജയിപ്പിച്ചെടുക്കേണ്ടത് അവനേക്കാളും വലിയ ആവശ്യം ഞങ്ങൾക്കായിരുന്നു. ട്യൂഷൻ കഴിഞ്ഞദിവസം അമ്മയും ശ്രീജിത്തും കൂടി ഞങ്ങളെ കാണാൻ വന്നു. ഒരു തുക ഞങ്ങൾക്കുനേരെ നീട്ടിക്കൊണ്ട് അവന്റെ അമ്മ പറഞ്ഞു.
‘‘നിങ്ങൾ ഇത് സന്തോഷമായി സ്വീകരിക്കണം.
ഫീസ് ആണെന്നു വിചാരിക്കരുത്.’’
എന്തോ ആ പണം നിരസിക്കാൻ ഞങ്ങൾക്കും തോന്നിയില്ല. ഞങ്ങളത് വാങ്ങി. പുനഃപരീക്ഷയിൽ നല്ല മാർക്കോടെ ശ്രീജിത്ത്കുമാർ പാസായി. അമ്മയും മകനും ആ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ടിസി വാങ്ങി പോകണം എന്ന കാര്യം പറയുന്നത്. അതുകേട്ടതോടെ ശ്രീജിത്ത് ആളാകെ മാറി. എന്തുവന്നാലും  സ്കൂളു വിട്ടുപോകാൻ അവൻ തയാറല്ല. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കാനും ഒരുക്കമാണെന്ന് അവൻ പറഞ്ഞു. ഇനിയൊരിക്കലും തന്റെ ഭാഗത്തുനിന്ന് മോശമായ ഒരു പെരുമാറ്റവും ഉണ്ടാകില്ലെന്നും പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചുകൊള്ളാമെന്നും അവൻ ഉറപ്പുതന്നു. ആ ഉറപ്പു വിശ്വസിച്ച് അവിടെത്തന്നെ തുടർന്ന് പഠിക്കാൻ ഹെഡ്മാസ്റ്റർ അവനെ അനുവദിക്കുകയും ചെയ്തു. പിറ്റേവർഷം സർക്കാർ സർവീസിൽ ജോലികിട്ടി ഞാൻ മീഞ്ചന്ത സ്കൂളിൽ നിന്ന്പോയെങ്കിലും ശ്രീജിത്ത്കുമാറിനെപ്പറ്റി അന്വേഷിക്കുമായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കോടെ അവൻ പാസായി എന്ന വിവരവും മറ്റ് അധ്യാപകർ പറഞ്ഞ് ഞാൻ അറിഞ്ഞിരുന്നു. ഇത്രയുമാണ് എനിക്കറിയാവുന്ന ശ്രീജിത്ത്കുമാർ. ബാക്കി വിട്ടുപോയ ഭാഗങ്ങൾ ഇനി അവൻ പൂരിപ്പിക്കണം. ഇപ്പോൾ, ഇതാ ഈ ഫോണിന്റെ അങ്ങേ അറ്റത്ത് അവന്റെ ശബ്ദം. അവന് പറയാനുണ്ട് പതിമൂന്നുവർഷത്തെ കഥകൾ.
‘‘സാർ പിന്നെ ഞാൻ തോറ്റിട്ടില്ല. പരീക്ഷയിൽ മത്രമല്ല ജീവിതത്തിലും.......’’
മണിമണിയായി അവൻ കഥകൾ പൂരിപ്പിച്ചു പറഞ്ഞു. ഗുരുവായൂരപ്പൻ കോളജിൽനിന്നാണ്  ബികോം പാസായത്. പഠിച്ചുകൊണ്ടിരുക്കുമ്പോൾത്തന്നെ റിലയൻസ് കമ്പനിയിൽ സെയിൽസ് ഓഫിസറായി ജോലി കിട്ടി. ഇതിനിടയിൽ ഒരു ബൈക്ക് ആക്സിഡന്റ് സംഭവിച്ച് കോഴിക്കോട് പിവിഎസ് ആശുപത്രിയിൽ ചികിൽസയിലായി.
‘‘അയ്യോ എന്നിട്ട് വല്ലതും സംഭവിച്ചോ......’’ എന്റെയുള്ളിലെ വാൽസല്യനിധിയാ അധ്യാപകൻ ഉണർന്നു.
‘‘ഇല്ല സാർ, അതും ഒരു വഴിത്തിരിവായിരുന്നു.’’
‘‘അവിടെ വച്ച് ഞാൻ പെരുമ്പാവൂർക്കാരി ഒരു നഴ്സിനെ പരിചയപ്പെട്ടു. എല്ലാ കഥകളിലേയും പോലെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
പെട്ടെന്നാണ് അവൾക്ക് ലണ്ടനിൽ ജോലി കിട്ടിയത്. എന്തോ എന്നെ അവൾക്ക് വിശ്വാസമായിരുന്നു. അവൾ എനിക്കൂകൂടി ഒരു വീസ സംഘടിപ്പിച്ചുതന്നു. അങ്ങനെ ഞാൻ ലണ്ടനിൽ എത്തി എംബിഎ എടുത്തു. ഇപ്പോൾ വലിയൊരു കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു’’
ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അത്ഭുതപ്പെട്ടുനിന്നു.
‘‘എല്ലാറ്റിനും കാരണക്കാരൻ സാറാണ്. സാർ അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ഞാനൊരു സോഷ്യൽ നൂയിസെൻസായേനെ’’ ശ്രീജിത്ത് കുമാർ പറഞ്ഞു.
‘‘അതൊക്കെ അവിടെനിൽക്കട്ടെ....നീ മറ്റേ നഴ്സ് കുട്ടിയുടെ കാര്യം പറ.....അവളിപ്പോ എവിടെയുണ്ട്...’’ സിനിമാ സ്റ്റൈലിൽ ഞാനെന്റെ ചോദ്യമെറിഞ്ഞു.
‘‘അവൾ അടുക്കളയിലുണ്ട്.’’
അതെ...പെരുമ്പാവൂർക്കാരി നസ്രാണിപ്പെൺകുട്ടിയെ അവൻ കല്യാണം കഴിച്ചു.
‘‘സാർ അന്ന് എന്റെ കാര്യത്തിൽ ഇടപെട്ടത് ജാതിയും മതവും ഒന്നും നോക്കിയല്ലല്ലോ....ശ്രീജിത്ത്കുമാറിനു പകരം തോമസോ ബഷീറോ ആയിരുന്നെങ്കിലും സാർ ഇതുപോലെ തന്നെ ചെയ്യില്ലായിരുന്നോ......സ്നേഹവും പ്രണയവുമൊക്കെ അങ്ങനെ തന്നെയല്ലേ മാഷേ......’’ എനിക്കറിയാത്ത ഒരു പാഠം കൂടി അവൻ എന്നെ പഠിപ്പിച്ചു തന്നു. എനിക്കോർമയുണ്ട്, ‘‘എന്നാൽ ശരി....എന്നാൽ ശരി’’ എന്ന് പലവട്ടം പറഞ്ഞാണ് അവൻ ഫോൺ കട്ട് ചെയ്തത്. തിരിച്ച് വണ്ടിയിലേക്ക് കയറുമ്പോൾ ഞാൻ വാച്ചിൽ നോക്കി. കൃത്യം ഒരു മണിക്കൂർ 18 മിനിറ്റ് ദൈർഘ്യമുള്ള ഒരു സംഭാഷണം. ഇതിനിടയിൽ വീട്ടിൽനിന്ന് ഭാര്യയുടെ വക 15 മിസ്ഡ് കോൾ. പിന്നെയും ആരുടെയൊക്കെയോ വിളികൾ. അത് ആരുടേതാണെന്ന് ശ്രദ്ധിച്ചേയില്ല. ഇതിനേക്കാളും പ്രധാനമാകില്ല അതിലൊന്നുപോലും എന്ന് എനിക്കറിയാമായിരുന്നു. ഇതിനേക്കാളും സന്തോഷം തിരില്ല വേറെയൊന്നും എന്ന സത്യവും.
‘‘ഈ രാത്രിയാകും എനിക്കേറ്റവും
സന്തോഷഭരിതമായ
വരികളെഴുതുവാൻ’’
എന്ന് പാബ്ലോ നെരൂദയുടെ കവിത തിരുത്തിച്ചൊല്ലിക്കൊണ്ട് ഞാൻ എന്റെ യാത്ര തുടർന്നു.

No comments :

Post a Comment