Monday, 5 September 2016

അന്യഗ്രഹജീവികൾ വന്ന് റോക്കറ്റ് തകർത്തു; കാരണം ഫെയ്സ്ബുക്കിന്റെ രഹസ്യ ലേസർ ‘ആയുധം’ by സ്വന്തം ലേഖകൻ ManoramaOnline | Sunday 04 September 2016 09:33 AM IST ലോകം ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്; ഗവേഷകരുടെ വർഷങ്ങളുടെ അധ്വാനവും സ്വപ്നവും കോടിക്കണക്കിനു രൂപയും വെറും 20 സെക്കൻഡുകൾ കൊണ്ട് കത്തിച്ചാമ്പലാകുന്നു. ആഫ്രിക്കയിൽ ഇന്റർനെറ്റ് എത്തിക്കാനായി ഫെയ്സ്ബുക്ക് വിക്ഷേപിക്കാനിരുന്ന അമോസ്-6 സാറ്റലൈറ്റും ഫ്ലോറിഡയിലെ കേപ് കനാവെറലിലെ യുഎസ് എയർഫോഴ്സ് സ്റ്റേഷനിൽ സെപ്റ്റംബർ ഒന്നിനുണ്ടായ ആ സ്ഫോടനത്തിൽ ഇല്ലാതായി. ആകാശത്ത് ഉപഗ്രഹമെത്തിച്ച് തിരികെ ഭൂമിയിലേക്ക് സുരക്ഷിതമായിറക്കി പേരെടുത്ത സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൻ-9 റോക്കറ്റാണ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിനു പിന്നിലെ കാരണം തേടി അന്വേഷണത്തിനു നിർദേശം നൽകിക്കഴിഞ്ഞു സ്പേസ് എക്സ് ഉടമ ഇലാൻ മസ്ക്. പക്ഷേ അതിനു മുൻപേതന്നെ വേറൊരു വിഭാഗം ഫാൽക്കൺ-9ന്റെ പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തി-അന്യഗ്രഹ ജീവികളുടെ ‘ലേസർ’ ആക്രമണത്തിൽ തകർന്നതാണത്രേ റോക്കറ്റ്! ഫെയ്സ്ബുക്കിന്റെ സാറ്റലൈറ്റ് എന്നു പറഞ്ഞ് കണ്ണിൽപ്പൊടിയിട്ട് അതിനകത്തൊളിപ്പിച്ച ‘ലേസർ ബീം’ ആയുധം ബഹിരാകാശത്ത് വിന്യസിക്കാനായിരുന്നത്രേ ഇസ്രയേൽ ആയുധ നിർമാതാക്കളായ ഇസ്രയേലി ഏറോസ്പേസ് ഇൻഡസ്ട്രീസിന്റെ(ഐഎഐ) ലക്ഷ്യം. വിഡിയോ തെളിവു സഹിതമായിരുന്നു ഈ വിവരം പുറത്തുവിട്ടത്. പറക്കുംതളിക (യുഎഫ്ഒ) ഉപയോഗിച്ച് ഫാൽക്കൺ-9നെ നശിപ്പിച്ച് അതിവേഗത്തിൽ പാഞ്ഞുപോകുന്നതിന്റെ വിഡിയോ യൂട്യൂബിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ലോകമാധ്യമങ്ങളെല്ലാം ഇതേറ്റുപിടിച്ചു. സാധാരണ അന്യഗ്രഹ ജീവി, പറക്കുംതളിക എന്നൊക്കെ കേൾക്കുമ്പോൾത്തന്നെ ‘ഇതൊക്കെ വെറും തട്ടിപ്പ്’ എന്നു പറയുന്നവർ വരെ ഏതാനും മിനിറ്റു നേരം വിഡിയോയിലേക്ക് നോക്കിയിരുന്നു പോകും. സംഗതി യുഎഫ്ഒ തന്നെയാണെന്ന മട്ടിലാണ് വിഡിയോക്ക് താഴെയുള്ള ചർച്ചകളും. പറക്കുംതളികകളെപ്പറ്റി പഠിക്കുന്നവർ ഫാൽക്കൺ-9ന്റെ പൊട്ടിത്തെറി എക് സ്ട്രീം സ്‌ലോമോഷനിൽ പരിശോധിച്ചാണ് ഇക്കാര്യത്തിനു തെളിവു കണ്ടെത്തിയത്. പൊട്ടിത്തെറിക്ക് സെക്കൻഡുകൾ മുൻപേ ലോഞ്ച്പാഡിന്റെ വലതുവശത്തു നിന്ന് ഇടതുവശത്തേക്ക് ആകാശത്തിലൂടെ അതിവേഗം ഒരു ചെറുവസ്തു പാഞ്ഞു പോകുന്നു. റോക്കറ്റിന്റെ തൊട്ടുമുകളിലെത്തിയതും സ്ഫോടനം നടന്നു. എന്നാൽ തീ പടരും മുൻപേ അതീവവേഗതയിൽ ആ അ‍ജ്ഞാത വസ്തു അപ്രത്യക്ഷമാകുകയും ചെയ്തു. ഈ ‘ടു-സ്റ്റേജ്’ റോക്കറ്റിൽ (റോക്കറ്റിന്റെ ഓരോ സ്റ്റേജിലും ഒരു എൻജിനും ഒരു പ്രൊപ്പല്ലന്റ് അഥവാ ഇന്ധനവും കാണും) അപ്പർ സ്റ്റേജിലെ ഓക്സിജൻ ടാങ്കിലാണ് പൊട്ടിത്തറിയുണ്ടായതെന്നാണു ഇലാൻ മസ്ക് പറയുന്നത്. പക്ഷേ സ്ഫോടനത്തെത്തുടർന്ന് തീ പടരുന്നത് ശ്രദ്ധിച്ചാലറിയാം ആദ്യസെക്കൻഡുകളിൽ രണ്ട് സ്ഫോടനമുണ്ടാകുന്നുണ്ട്. രണ്ടാമത്തെ സ്ഫോടനത്തിലാണ് ഇന്ധനം കത്തിപ്പടരുന്നത്. അതായത് ഏതോ അജ്ഞാതശക്തിയുടെ ‘ആയുധപ്രയോഗ’ത്തിലാണ് ആദ്യത്തെ സ്ഫോടനം ഉണ്ടാകുന്നത്, തുടർന്ന് ഇന്ധനടാങ്കിനു തീപിടിച്ച് പിറകെയുള്ള രണ്ടാം സ്ഫോടനവും. അത് ദീർഘനേരം തുടരുകയും ചെയ്യുന്നുണ്ട്. Frame-by-frame ആയി വിഡിയോ പരിശോധിച്ചപ്പോഴാണ് ആദ്യമൊരു സ്ഫോടനവും പിന്നീടാണ് ഇന്ധനടാങ്കിന് തീപിടിക്കുന്നതെന്നും വ്യക്തമായത്. ഇന്ധനം പൊട്ടിത്തെറിക്കുമ്പോഴുണ്ടാകുന്ന ‘അഗ്നിജ്വാല’കളുടെ നിറം വരെ ഇക്കാര്യത്തിൽ അവർ തെളിവായി നിരത്തി. റോക്കറ്റ് തയാറാക്കുമ്പോഴേ കണ്ടു ആകാശത്ത് ‘അജ്ഞാതവെളിച്ചം’! വാർത്ത വൻ ചർച്ചയായതോടെ ‘റെഡിറ്റി’ലും ഒരു പോസ്റ്റെത്തി. കെന്നഡി സ്പേസ് സെന്ററിലെ വെൽഡർമാരിലൊരാളെന്നു പരിചയപ്പെടുത്തിയ ‘rainbowfish4’ എന്ന യൂസറാണൊരു പോസ്റ്റിട്ടത്. റോക്കറ്റ് ലോഞ്ചിങ്ങിനൊരുങ്ങുന്ന സമയത്ത് ആകാശത്ത് അജ്ഞാതവെളിച്ചം കണ്ടെന്നാണ് അദ്ദേഹം കുറിച്ചത്. മഴമേഘങ്ങളുള്ള സമയവുമായിരുന്നു അത്. വിക്ഷേപണത്തിന് 20 മിനിറ്റ് മുൻപാണ് മേഘങ്ങൾക്കിടയിൽ ദീർഘചതുരാകൃതിയിലുള്ള അജ്ഞാതവസ്തു ദൃശ്യമായത്. മധ്യത്തിലായി മൂന്ന് വെളിച്ചപ്പൊട്ടുകളുമുണ്ടായിരുന്നു. ഏകദേശം 20 സെക്കൻഡ് അവിടെ നിന്ന ശേഷം കണ്ണടച്ചു തുറക്കുമ്പോഴേക്കും ആ വസ്തു കാണാതായി. 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും താഴെ സ്ഫോടനവും നടന്നു. യുഎസ് എയർഫോഴ്സ് സ്റ്റേഷനിൽ സ്റ്റാഫിന് സുരക്ഷാകാരണങ്ങളാല്‍ മൊബൈൽ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അതിനാലാണ് ചിത്രമെടുക്കാൻ പറ്റാതിരുന്നതെന്നും ‘റെയിൻബോഫിഷ്4’ കുറിക്കുന്നു. അത് പറക്കുംതളിക തന്നെയാണോ? പ്രൊപ്പൽഷനു സഹായിക്കുന്ന ‘സ്ക്രാംജെറ്റ്’ എന്ന ഉപകരണമാണ് വിഡിയോയിൽ പതിഞ്ഞതെന്നു വാദിക്കുന്നവരാണ് ഏറെ. വിക്ഷേപണ സമയത്ത് പരിസരത്ത് ഒട്ടേറെ പക്ഷികളുണ്ടായിരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിലൊന്നാകാമെന്ന് വാദിക്കുന്നവരുമുണ്ട്-പക്ഷേ മണിക്കൂറിൽ 3600 മീറ്റർ വേഗത്തിൽ പറക്കാൻ കഴിയുള്ള ഏതുപക്ഷിയുണ്ടെന്നാണ് എതിർപക്ഷത്തിന്റെ ചോദ്യം? ആ വേഗത്തിൽ പറക്കുന്ന ഡ്രോണുകളും നിലവിലില്ല. ഉണ്ടെങ്കിൽത്തന്നെ അതീവസുരക്ഷാമേഖലയായ എയർഫോഴ്സ് സ്റ്റേഷനു മുകളിൽ പറക്കാൻ അനുവാദവുമില്ല. അതേസമയം വിചിത്രമായൊരു വാദവുമായാണ് മറ്റൊരു കൂട്ടർ എത്തിയിരിക്കുന്നത്. ലോകത്തിലെ പ്രധാന ബഹിരാകാശ ഗവേഷണ ശക്തികളായ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് അന്യഗ്രഹജീവികളെപ്പറ്റി അറിയാമത്രേ! ഭാവിയിൽ ബഹിരാകാശയുദ്ധം ശക്തിപ്പെടുത്തുന്നതിന് ഈ ശക്തികൾ പലതരം അന്യഗ്രഹശക്തികളെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ആ അന്യഗ്രഹജീവികളെയും ലക്ഷ്യമിട്ട് ബഹിരാകാശത്ത് ‘ലേസർ ബീം’ ആയുധം സ്ഥാപിക്കാനൊരുങ്ങിയതോടെയാണ് പറന്നുയരും മുൻപേ, പരീക്ഷണവിക്ഷേപണ സമയത്തു തന്നെ അതിനെ തകർത്തതെന്നും ‘കോറി ഗൂഡെ’ എന്ന യുഎഫ്ഒ വിദഗ്ധൻ പറയുന്നു. ബഹിരാകാശത്തു നിന്നുള്ള ശക്തികളുടെ ആക്രമണം നേരിടാൻ വൈകാതെ തന്നെ ശക്തമായ നയം ആവശ്യമാണെന്നു കാണിച്ച് ബറാക് ഒബാമ പുറത്തു വിട്ട കത്താണ് ഇക്കാര്യത്തിൽ ഗൂഡെ പ്രയോഗിക്കുന്ന പ്രധാന തെളിവ്. അന്യഗ്രഹജീവികളല്ലെങ്കിൽ ബഹിരാകാശത്തു നിന്ന് വേറാരാണ് ആക്രമിക്കാനെന്നും അദ്ദേഹം ചോദിക്കുന്നു. എന്തായാലും പൊട്ടിത്തെറിയിലൂടെ ഫെയ്സ്ബുക്കിന് നഷ്ടം 1300 കോടി രൂപയാണ്. 604 ടൺ ഭാരമുള്ള ഫാൽക്കൺ-9ന്റെ പൊട്ടിത്തെറി സ്പേസ് എക്സിനുണ്ടാക്കിയതാകട്ടെ ധനനഷ്ടം മാത്രമല്ല, വിശ്വാസ്യതയും. എല്ലാറ്റിനും ഉത്തരം നൽകാൻ സ്ഫോടനത്തിന്റെ അന്വേഷണറിപ്പോർട്ട് വന്നേ മതിയാകൂ. കാത്തിരിക്കുകയാണ് ഗവേഷകലോകം. © Copyright 2016 Manoramaonline. All rights reserved.

അന്യഗ്രഹജീവികൾ വന്ന് റോക്കറ്റ് തകർത്തു; കാരണം ഫെയ്സ്ബുക്കിന്റെ രഹസ്യ ലേസർ ‘ആയുധം’

ലോകം ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്; ഗവേഷകരുടെ വർഷങ്ങളുടെ അധ്വാനവും സ്വപ്നവും കോടിക്കണക്കിനു രൂപയും വെറും 20 സെക്കൻഡുകൾ കൊണ്ട് കത്തിച്ചാമ്പലാകുന്നു. ആഫ്രിക്കയിൽ ഇന്റർനെറ്റ് എത്തിക്കാനായി ഫെയ്സ്ബുക്ക് വിക്ഷേപിക്കാനിരുന്ന അമോസ്-6 സാറ്റലൈറ്റും ഫ്ലോറിഡയിലെ കേപ് കനാവെറലിലെ യുഎസ് എയർഫോഴ്സ് സ്റ്റേഷനിൽ സെപ്റ്റംബർ ഒന്നിനുണ്ടായ ആ സ്ഫോടനത്തിൽ ഇല്ലാതായി. ആകാശത്ത് ഉപഗ്രഹമെത്തിച്ച് തിരികെ ഭൂമിയിലേക്ക് സുരക്ഷിതമായിറക്കി പേരെടുത്ത സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൻ-9 റോക്കറ്റാണ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിനു പിന്നിലെ കാരണം തേടി അന്വേഷണത്തിനു നിർദേശം നൽകിക്കഴിഞ്ഞു സ്പേസ് എക്സ് ഉടമ ഇലാൻ മസ്ക്. പക്ഷേ അതിനു മുൻപേതന്നെ വേറൊരു വിഭാഗം ഫാൽക്കൺ-9ന്റെ പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തി-അന്യഗ്രഹ ജീവികളുടെ ‘ലേസർ’ ആക്രമണത്തിൽ തകർന്നതാണത്രേ റോക്കറ്റ്! ഫെയ്സ്ബുക്കിന്റെ സാറ്റലൈറ്റ് എന്നു പറഞ്ഞ് കണ്ണിൽപ്പൊടിയിട്ട് അതിനകത്തൊളിപ്പിച്ച ‘ലേസർ ബീം’ ആയുധം ബഹിരാകാശത്ത് വിന്യസിക്കാനായിരുന്നത്രേ ഇസ്രയേൽ ആയുധ നിർമാതാക്കളായ ഇസ്രയേലി ഏറോസ്പേസ് ഇൻഡസ്ട്രീസിന്റെ(ഐഎഐ) ലക്ഷ്യം.
വിഡിയോ തെളിവു സഹിതമായിരുന്നു ഈ വിവരം പുറത്തുവിട്ടത്. പറക്കുംതളിക (യുഎഫ്ഒ) ഉപയോഗിച്ച് ഫാൽക്കൺ-9നെ നശിപ്പിച്ച് അതിവേഗത്തിൽ പാഞ്ഞുപോകുന്നതിന്റെ വിഡിയോ യൂട്യൂബിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ലോകമാധ്യമങ്ങളെല്ലാം ഇതേറ്റുപിടിച്ചു. സാധാരണ അന്യഗ്രഹ ജീവി, പറക്കുംതളിക എന്നൊക്കെ കേൾക്കുമ്പോൾത്തന്നെ ‘ഇതൊക്കെ വെറും തട്ടിപ്പ്’ എന്നു പറയുന്നവർ വരെ ഏതാനും മിനിറ്റു നേരം വിഡിയോയിലേക്ക് നോക്കിയിരുന്നു പോകും. സംഗതി യുഎഫ്ഒ തന്നെയാണെന്ന മട്ടിലാണ് വിഡിയോക്ക് താഴെയുള്ള ചർച്ചകളും. പറക്കുംതളികകളെപ്പറ്റി പഠിക്കുന്നവർ ഫാൽക്കൺ-9ന്റെ പൊട്ടിത്തെറി എക്
സ്ട്രീം സ്‌ലോമോഷനിൽ പരിശോധിച്ചാണ് ഇക്കാര്യത്തിനു തെളിവു കണ്ടെത്തിയത്. പൊട്ടിത്തെറിക്ക് സെക്കൻഡുകൾ മുൻപേ ലോഞ്ച്പാഡിന്റെ വലതുവശത്തു നിന്ന് ഇടതുവശത്തേക്ക് ആകാശത്തിലൂടെ അതിവേഗം ഒരു ചെറുവസ്തു പാഞ്ഞു പോകുന്നു. റോക്കറ്റിന്റെ തൊട്ടുമുകളിലെത്തിയതും സ്ഫോടനം നടന്നു. എന്നാൽ തീ പടരും മുൻപേ അതീവവേഗതയിൽ ആ അ‍ജ്ഞാത വസ്തു അപ്രത്യക്ഷമാകുകയും ചെയ്തു.
ഈ ‘ടു-സ്റ്റേജ്’ റോക്കറ്റിൽ (റോക്കറ്റിന്റെ ഓരോ സ്റ്റേജിലും ഒരു എൻജിനും ഒരു പ്രൊപ്പല്ലന്റ് അഥവാ ഇന്ധനവും കാണും) അപ്പർ സ്റ്റേജിലെ ഓക്സിജൻ ടാങ്കിലാണ് പൊട്ടിത്തറിയുണ്ടായതെന്നാണു ഇലാൻ മസ്ക് പറയുന്നത്. പക്ഷേ സ്ഫോടനത്തെത്തുടർന്ന് തീ പടരുന്നത് ശ്രദ്ധിച്ചാലറിയാം ആദ്യസെക്കൻഡുകളിൽ രണ്ട് സ്ഫോടനമുണ്ടാകുന്നുണ്ട്. രണ്ടാമത്തെ സ്ഫോടനത്തിലാണ് ഇന്ധനം കത്തിപ്പടരുന്നത്. അതായത് ഏതോ അജ്ഞാതശക്തിയുടെ ‘ആയുധപ്രയോഗ’ത്തിലാണ് ആദ്യത്തെ സ്ഫോടനം ഉണ്ടാകുന്നത്, തുടർന്ന് ഇന്ധനടാങ്കിനു തീപിടിച്ച് പിറകെയുള്ള രണ്ടാം സ്ഫോടനവും. അത് ദീർഘനേരം തുടരുകയും ചെയ്യുന്നുണ്ട്. Frame-by-frame ആയി വിഡിയോ പരിശോധിച്ചപ്പോഴാണ് ആദ്യമൊരു സ്ഫോടനവും പിന്നീടാണ് ഇന്ധനടാങ്കിന് തീപിടിക്കുന്നതെന്നും വ്യക്തമായത്. ഇന്ധനം പൊട്ടിത്തെറിക്കുമ്പോഴുണ്ടാകുന്ന ‘അഗ്നിജ്വാല’കളുടെ നിറം വരെ ഇക്കാര്യത്തിൽ അവർ തെളിവായി നിരത്തി.
റോക്കറ്റ് തയാറാക്കുമ്പോഴേ കണ്ടു ആകാശത്ത് ‘അജ്ഞാതവെളിച്ചം’!
വാർത്ത വൻ ചർച്ചയായതോടെ ‘റെഡിറ്റി’ലും ഒരു പോസ്റ്റെത്തി. കെന്നഡി സ്പേസ് സെന്ററിലെ വെൽഡർമാരിലൊരാളെന്നു പരിചയപ്പെടുത്തിയ ‘rainbowfish4’ എന്ന യൂസറാണൊരു പോസ്റ്റിട്ടത്. റോക്കറ്റ് ലോഞ്ചിങ്ങിനൊരുങ്ങുന്ന സമയത്ത് ആകാശത്ത് അജ്ഞാതവെളിച്ചം കണ്ടെന്നാണ് അദ്ദേഹം കുറിച്ചത്. മഴമേഘങ്ങളുള്ള സമയവുമായിരുന്നു അത്. വിക്ഷേപണത്തിന് 20 മിനിറ്റ് മുൻപാണ് മേഘങ്ങൾക്കിടയിൽ ദീർഘചതുരാകൃതിയിലുള്ള അജ്ഞാതവസ്തു ദൃശ്യമായത്. മധ്യത്തിലായി മൂന്ന് വെളിച്ചപ്പൊട്ടുകളുമുണ്ടായിരുന്നു. ഏകദേശം 20 സെക്കൻഡ് അവിടെ നിന്ന ശേഷം കണ്ണടച്ചു തുറക്കുമ്പോഴേക്കും ആ വസ്തു കാണാതായി. 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും താഴെ സ്ഫോടനവും നടന്നു. യുഎസ് എയർഫോഴ്സ് സ്റ്റേഷനിൽ സ്റ്റാഫിന് സുരക്ഷാകാരണങ്ങളാല്‍ മൊബൈൽ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അതിനാലാണ് ചിത്രമെടുക്കാൻ പറ്റാതിരുന്നതെന്നും ‘റെയിൻബോഫിഷ്4’ കുറിക്കുന്നു.
അത് പറക്കുംതളിക തന്നെയാണോ?
പ്രൊപ്പൽഷനു സഹായിക്കുന്ന ‘സ്ക്രാംജെറ്റ്’ എന്ന ഉപകരണമാണ് വിഡിയോയിൽ പതിഞ്ഞതെന്നു വാദിക്കുന്നവരാണ് ഏറെ. വിക്ഷേപണ സമയത്ത് പരിസരത്ത് ഒട്ടേറെ പക്ഷികളുണ്ടായിരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിലൊന്നാകാമെന്ന് വാദിക്കുന്നവരുമുണ്ട്-പക്ഷേ മണിക്കൂറിൽ 3600 മീറ്റർ വേഗത്തിൽ പറക്കാൻ കഴിയുള്ള ഏതുപക്ഷിയുണ്ടെന്നാണ് എതിർപക്ഷത്തിന്റെ ചോദ്യം? ആ വേഗത്തിൽ പറക്കുന്ന ഡ്രോണുകളും നിലവിലില്ല. ഉണ്ടെങ്കിൽത്തന്നെ അതീവസുരക്ഷാമേഖലയായ എയർഫോഴ്സ് സ്റ്റേഷനു മുകളിൽ പറക്കാൻ അനുവാദവുമില്ല.
അതേസമയം വിചിത്രമായൊരു വാദവുമായാണ് മറ്റൊരു കൂട്ടർ എത്തിയിരിക്കുന്നത്. ലോകത്തിലെ പ്രധാന ബഹിരാകാശ ഗവേഷണ ശക്തികളായ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് അന്യഗ്രഹജീവികളെപ്പറ്റി അറിയാമത്രേ! ഭാവിയിൽ ബഹിരാകാശയുദ്ധം ശക്തിപ്പെടുത്തുന്നതിന് ഈ ശക്തികൾ പലതരം അന്യഗ്രഹശക്തികളെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ആ അന്യഗ്രഹജീവികളെയും ലക്ഷ്യമിട്ട് ബഹിരാകാശത്ത് ‘ലേസർ ബീം’ ആയുധം സ്ഥാപിക്കാനൊരുങ്ങിയതോടെയാണ് പറന്നുയരും മുൻപേ, പരീക്ഷണവിക്ഷേപണ സമയത്തു തന്നെ അതിനെ തകർത്തതെന്നും ‘കോറി ഗൂഡെ’ എന്ന യുഎഫ്ഒ വിദഗ്ധൻ പറയുന്നു. ബഹിരാകാശത്തു നിന്നുള്ള ശക്തികളുടെ ആക്രമണം നേരിടാൻ വൈകാതെ തന്നെ ശക്തമായ നയം ആവശ്യമാണെന്നു കാണിച്ച് ബറാക് ഒബാമ പുറത്തു വിട്ട കത്താണ് ഇക്കാര്യത്തിൽ ഗൂഡെ പ്രയോഗിക്കുന്ന പ്രധാന തെളിവ്. അന്യഗ്രഹജീവികളല്ലെങ്കിൽ ബഹിരാകാശത്തു നിന്ന് വേറാരാണ് ആക്രമിക്കാനെന്നും അദ്ദേഹം ചോദിക്കുന്നു.
എന്തായാലും പൊട്ടിത്തെറിയിലൂടെ ഫെയ്സ്ബുക്കിന് നഷ്ടം 1300 കോടി രൂപയാണ്. 604 ടൺ ഭാരമുള്ള ഫാൽക്കൺ-9ന്റെ പൊട്ടിത്തെറി സ്പേസ് എക്സിനുണ്ടാക്കിയതാകട്ടെ ധനനഷ്ടം മാത്രമല്ല, വിശ്വാസ്യതയും. എല്ലാറ്റിനും ഉത്തരം നൽകാൻ സ്ഫോടനത്തിന്റെ അന്വേഷണറിപ്പോർട്ട് വന്നേ മതിയാകൂ. കാത്തിരിക്കുകയാണ് ഗവേഷകലോകം. 

No comments :

Post a Comment