Monday, 5 September 2016

എനിക്കു കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും Mathrubhumi "ഒരിക്കലും നിങ്ങള്‍ അര്‍ഹിക്കുന്നതിലും ചെറിയ കാര്യങ്ങളില്‍ സംതൃപ്തരാകരുത്," ഒരു അനാഥന്റെ വാക്കുകളാണിത്. തന്റെ മനസിനും ആഗ്രഹത്തിനും ഒപ്പം നടന്ന് സ്വപ്നങ്ങള്‍ സഫലമാക്കിയ അമീന്‍ ഷേക്കിന്റെ വാക്കുകള്‍. September 5, 2016, 01:14 PM IST "നി അമീന്റെ ജീവിതകഥയ്ക്ക് നിങ്ങളെ വിജയത്തിലേക്ക് നടക്കാനുള്ള നിശ്ചയദാര്‍ഢ്യം നല്‍കാനാകുന്നില്ലെങ്കില്‍ ഒരുപക്ഷേ മറ്റൊന്നിനും അതു നല്‍കാന്‍ കഴിഞ്ഞു എന്നു വരില്ല. അനാഥത്വം ഒന്നിനും ഒരു തടസ്സമല്ല, ആര്‍ക്കെങ്കിലും നല്ലതു ചെയ്യണം എന്നു തീരുമാനിച്ചിറങ്ങിയാല്‍ ഒട്ടുമേയല്ല, തന്റെ ജീവിതത്തിലൂടെ അമീന്‍ ലോകത്തിനു തെളിയിച്ചു കൊടുത്തതാണിത്. സ്വപ്നങ്ങളുടെ നഗരമായ മുംബൈയില്‍ നിന്നും അധികം അകലെയല്ലാതെയാണ് അമീന്റെ ദി ബോംബെ ടു ബാഴ്സലോണ ലൈബ്രറി കഫെ സ്ഥിതി ചെയ്യുന്നത്. അതേ മുംബൈയിലെ തെരുവുകളിലാണ് പട്ടിണി കിടന്നും വിശന്നുറങ്ങിയും ഭിക്ഷ യാചിച്ചും അമീന്‍ തന്റെ കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചത്. അമീന്‍ വീട് എന്നു വിളിച്ചുതുടങ്ങിയ ഒരു അനാഥാലയത്തിന്റെ തണലില്‍ എത്തിച്ചേരും വരെ ആ തെരുവായിരുന്നു അമീന് എല്ലാം. അപ്പോഴും മനുഷ്യന്റെ മനസിലെ കരുണയിലുള്ള വിശ്വാസം അമീന്‍ ഒരിക്കലും കൈവെടിഞ്ഞില്ല. എന്നെങ്കിലും എല്ലാം മാറ്റിമറിക്കുന്ന ഒരു നന്മ നിറഞ്ഞ ഒരു ദിവസം തന്റെ ജീവിതത്തിലും ഉണ്ടാവുമെന്ന് അമീന്റെ മനസ് പറഞ്ഞുകൊണ്ടേയിരുന്നു. ഒരു കാര്‍ ഡ്രൈവറായി മുംബൈ നഗരത്തില്‍ ജീവിതം ആരംഭിക്കുമ്പോഴും അമീന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് വിരാമം ഇട്ടിരുന്നില്ല. കാറോടിച്ചും ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചും തന്റെ ആത്മകഥയെഴുതി കിട്ടിയ തുകയും ചേര്‍ത്തുവച്ച് അമീന്‍ തന്റെ സ്വപ്നത്തിലേക്ക് നടന്നടുത്തു. സാധാരണക്കാര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു കഫെ തുടങ്ങുക എന്നതും ആത്മകഥ രചിക്കുക എന്നതുമായിരുന്നു അമീന്റെ ഏറ്റവും വലിയ മോഹങ്ങള്‍. അവ രണ്ടും സാധിച്ചപ്പോഴും അമീന്‍ വന്ന വഴി മറന്നില്ല, കഫേയില്‍ താന്‍ താമസിച്ചിരുന്ന കഫേയിലെ കുട്ടികളെ തന്നെ കാര്യക്കാരാക്കി. സമ്പന്നനും സാധാരണക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതായിരുന്നു കഫെ തുടങ്ങുന്നതിലൂടെ അമീന്റെ സ്വപ്നം. എന്നെപ്പോലെ ഒരാള്‍ ഒരു കഫെയില്‍ കയറിയാല്‍ ആ ഡ്രൈവര്‍ക്കെന്താ അവിടെ കാര്യം എന്നേ എല്ലാവരും ചിന്തിക്കുള്ളൂ. ആ സ്ഥിതി മാറണം. 100 രൂപ കൊടുത്ത് ഒരു കാപ്പി കുടിക്കാനും മാത്രമായോ ഇവന്‍ എന്നവര്‍ ചിന്തിക്കുന്നതിനൊപ്പം തന്നെ ഒരു സാധാരണ കടയിലാണെങ്കില്‍ 100 രൂപ കൊടുത്താല്‍ വയറു നിറയെ ഭക്ഷണം കിട്ടും എന്ന സത്യം ഞാനും ഉള്‍ക്കൊള്ളുന്നു, അമീന്‍ പറയുന്നു. ആ ചിന്തയില്‍ നിന്നാണ് സാധാരണക്കാര്‍ക്കും കയറാന്‍ പോക്കറ്റ് അനുവദിക്കുന്ന തരത്തില്‍ ഒരു കഫെ തുടങ്ങണമെന്ന അമീന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. അപ്പോഴും അവിടെ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണത്തില്‍ കുറവൊന്നും ഉണ്ടാവരുതെന്ന് അമീന് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റു കഫെകളില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍ അതേ നിലവാരത്തില്‍ തന്റെ കഫെയില്‍ നിന്നും സാധാരണക്കാര്‍ക്ക് കിട്ടുന്നുവെന്ന് അമീന്‍ ഉറപ്പുവരുത്തി. ബെല്‍ജിയത്തില്‍ നിന്നാണ് കേക്കുകള്‍ക്കും ഷേക്കുകള്‍ക്കും ആവശ്യമായ ചോക്ലേറ്റ് അമീന്‍ ഇറക്കുമതി ചെയ്യുന്നത്. അമീന്റെ സംരംഭത്തില്‍ ആകൃഷ്ടരായ സ്പാനിഷ് ദമ്പതിമാരാണ് അമീനെയും കഫെയിലെ മറ്റു കുട്ടികളേയും കുക്കീസും സ്പെഷ്യല്‍ കോഫീസും ഉണ്ടാക്കാന്‍ പഠിപ്പിച്ചത്. © Copyright Mathrubhumi 2016. All

എനിക്കു കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും


"ഒരിക്കലും നിങ്ങള്‍ അര്‍ഹിക്കുന്നതിലും ചെറിയ കാര്യങ്ങളില്‍ സംതൃപ്തരാകരുത്," ഒരു അനാഥന്റെ വാക്കുകളാണിത്. തന്റെ മനസിനും ആഗ്രഹത്തിനും ഒപ്പം നടന്ന് സ്വപ്നങ്ങള്‍ സഫലമാക്കിയ അമീന്‍ ഷേക്കിന്റെ വാക്കുകള്‍.
September 5, 2016, 01:14 PM IST
"നി
അമീന്റെ ജീവിതകഥയ്ക്ക് നിങ്ങളെ വിജയത്തിലേക്ക് നടക്കാനുള്ള നിശ്ചയദാര്‍ഢ്യം നല്‍കാനാകുന്നില്ലെങ്കില്‍ ഒരുപക്ഷേ മറ്റൊന്നിനും അതു നല്‍കാന്‍ കഴിഞ്ഞു എന്നു വരില്ല. അനാഥത്വം ഒന്നിനും ഒരു തടസ്സമല്ല, ആര്‍ക്കെങ്കിലും നല്ലതു ചെയ്യണം എന്നു തീരുമാനിച്ചിറങ്ങിയാല്‍ ഒട്ടുമേയല്ല, തന്റെ ജീവിതത്തിലൂടെ അമീന്‍ ലോകത്തിനു തെളിയിച്ചു കൊടുത്തതാണിത്.
സ്വപ്നങ്ങളുടെ നഗരമായ മുംബൈയില്‍ നിന്നും അധികം അകലെയല്ലാതെയാണ് അമീന്റെ ദി ബോംബെ ടു ബാഴ്സലോണ ലൈബ്രറി കഫെ സ്ഥിതി ചെയ്യുന്നത്. അതേ മുംബൈയിലെ തെരുവുകളിലാണ് പട്ടിണി കിടന്നും വിശന്നുറങ്ങിയും ഭിക്ഷ യാചിച്ചും അമീന്‍ തന്റെ കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചത്. അമീന്‍ വീട് എന്നു വിളിച്ചുതുടങ്ങിയ ഒരു അനാഥാലയത്തിന്റെ തണലില്‍ എത്തിച്ചേരും വരെ ആ തെരുവായിരുന്നു അമീന് എല്ലാം.
അപ്പോഴും മനുഷ്യന്റെ മനസിലെ കരുണയിലുള്ള വിശ്വാസം അമീന്‍ ഒരിക്കലും കൈവെടിഞ്ഞില്ല. എന്നെങ്കിലും എല്ലാം മാറ്റിമറിക്കുന്ന ഒരു നന്മ നിറഞ്ഞ ഒരു ദിവസം തന്റെ ജീവിതത്തിലും ഉണ്ടാവുമെന്ന് അമീന്റെ മനസ് പറഞ്ഞുകൊണ്ടേയിരുന്നു. ഒരു കാര്‍ ഡ്രൈവറായി മുംബൈ നഗരത്തില്‍ ജീവിതം ആരംഭിക്കുമ്പോഴും അമീന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് വിരാമം ഇട്ടിരുന്നില്ല.
കാറോടിച്ചും ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചും തന്റെ ആത്മകഥയെഴുതി കിട്ടിയ തുകയും ചേര്‍ത്തുവച്ച് അമീന്‍ തന്റെ സ്വപ്നത്തിലേക്ക് നടന്നടുത്തു. സാധാരണക്കാര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു കഫെ തുടങ്ങുക എന്നതും ആത്മകഥ രചിക്കുക എന്നതുമായിരുന്നു അമീന്റെ ഏറ്റവും വലിയ മോഹങ്ങള്‍.
അവ രണ്ടും സാധിച്ചപ്പോഴും അമീന്‍ വന്ന വഴി മറന്നില്ല, കഫേയില്‍ താന്‍ താമസിച്ചിരുന്ന കഫേയിലെ കുട്ടികളെ തന്നെ കാര്യക്കാരാക്കി. സമ്പന്നനും സാധാരണക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതായിരുന്നു കഫെ തുടങ്ങുന്നതിലൂടെ അമീന്റെ സ്വപ്നം.
എന്നെപ്പോലെ ഒരാള്‍ ഒരു കഫെയില്‍ കയറിയാല്‍ ആ ഡ്രൈവര്‍ക്കെന്താ അവിടെ കാര്യം എന്നേ എല്ലാവരും ചിന്തിക്കുള്ളൂ. ആ സ്ഥിതി മാറണം. 100 രൂപ കൊടുത്ത് ഒരു കാപ്പി കുടിക്കാനും മാത്രമായോ ഇവന്‍ എന്നവര്‍ ചിന്തിക്കുന്നതിനൊപ്പം തന്നെ ഒരു സാധാരണ കടയിലാണെങ്കില്‍ 100 രൂപ കൊടുത്താല്‍ വയറു നിറയെ ഭക്ഷണം കിട്ടും എന്ന സത്യം ഞാനും ഉള്‍ക്കൊള്ളുന്നു, അമീന്‍ പറയുന്നു.
ആ ചിന്തയില്‍ നിന്നാണ് സാധാരണക്കാര്‍ക്കും കയറാന്‍ പോക്കറ്റ് അനുവദിക്കുന്ന തരത്തില്‍ ഒരു കഫെ തുടങ്ങണമെന്ന അമീന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. അപ്പോഴും അവിടെ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണത്തില്‍ കുറവൊന്നും ഉണ്ടാവരുതെന്ന് അമീന് നിര്‍ബന്ധമുണ്ടായിരുന്നു.
മറ്റു കഫെകളില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍ അതേ നിലവാരത്തില്‍ തന്റെ കഫെയില്‍ നിന്നും സാധാരണക്കാര്‍ക്ക് കിട്ടുന്നുവെന്ന് അമീന്‍ ഉറപ്പുവരുത്തി.
ബെല്‍ജിയത്തില്‍ നിന്നാണ് കേക്കുകള്‍ക്കും ഷേക്കുകള്‍ക്കും ആവശ്യമായ ചോക്ലേറ്റ് അമീന്‍ ഇറക്കുമതി ചെയ്യുന്നത്. അമീന്റെ സംരംഭത്തില്‍ ആകൃഷ്ടരായ സ്പാനിഷ് ദമ്പതിമാരാണ് അമീനെയും കഫെയിലെ മറ്റു കുട്ടികളേയും കുക്കീസും സ്പെഷ്യല്‍ കോഫീസും ഉണ്ടാക്കാന്‍ പഠിപ്പിച്ചത്.

No comments :

Post a Comment