വിശപ്പിനെന്ത് പണിമുടക്ക്...
ഒരു പണിമുടക്കു ദിവസത്തെ അനുഭവകഥയാണിത്. പണിമുടക്കില്‍ കഷ്ടപ്പെട്ടവര്‍ക്ക് ജാതി- മത- ഭേദമന്യേ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെ ഭക്ഷണം എത്തിച്ചു കൊടുത്ത ഒരു കൂട്ടം യുവാക്കളുടെ കഥ.
എല്ലാ മലയാളികളെയും പോലെ അവര്‍ക്കും ആഘോഷിക്കാമായിരുന്നു ഈ ദേശീയ പണിമുടക്ക്. പക്ഷേ വിശപ്പിന്റെ വില അറിയാമായിരുന്ന ആ യുവാക്കളുടെ മനസ്സ് അതിന് അനുവദിച്ചില്ല. സ്വന്തം സുരക്ഷ പോലും നോക്കാതെ അവര്‍ രാവിലെ തന്നെ ബൈക്കുകളില്‍ പുറപ്പെട്ടു... ഒരു പാട് പേര്‍ക്കുള്ള ഭക്ഷണപ്പൊതികളുമായി.
പണിമുടക്കില്‍ കഷ്ടപ്പെട്ടവര്‍ക്ക് ജാതി- മത- ഭേദമന്യേ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെ വിശക്കുന്ന വയറിന് ഒരു നേരത്തെ അന്നം കൊടുക്കാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് കോഴിക്കോട് ബ്ലഡ് ഡോണേഴ്‌സ് കേരളാ യൂണിറ്റിലെ (ബി.ഡി.കെ. കോഴിക്കോട് ചാപ്റ്റര്‍) ഓരോ അംഗവും.
താമരശ്ശേരിയില്‍ നിന്ന് തുടങ്ങി കുന്ദമംഗലം, മെഡിക്കല്‍ കോളേജ്, പുതിയസ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി., പാളയം, ബീച്ച്... അവിടെയൊക്കെ വിശന്നിരുന്ന ഓരോ കൈകളിലും അവര്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചു. പണിമുടക്കില്‍ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍, കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍, പോലീസുകാര്‍, ദീര്‍ഘദൂരയാത്രക്കാര്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ഇതൊരു ചെറിയ സഹായമായിരുന്നില്ല.
പണിമുടക്കില്‍ പെട്ടുപോയവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഇന്നീ യുവാക്കള്‍. വിശപ്പിനെന്ത് സമരം എന്നാണ് ഇവരുടെ ചോദ്യം. ഭക്ഷണപ്പൊതികള്‍ ഏറ്റുവാങ്ങുമ്പോള്‍ നന്ദി പറയാനും ചിലര്‍ മറന്നില്ലെന്ന് ഇവര്‍ പറയുന്നു.
അവരോടു പറയാന്‍ ഞങ്ങള്‍ക്ക് ഒന്നേ ഉണ്ടായിരുന്നുള്ളൂ, എപ്പോഴെങ്കിലും 'എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ആരെങ്കിലും അരികില്‍ എത്തിയാല്‍ അവര്‍ക്ക് ഒരു പൊതി ചോറ് വാങ്ങിക്കൊടുക്കാനുള്ള മനസുണ്ടായാല്‍ മതി... അത് മതി... ബി.ഡി.കെ. പ്രവര്‍ത്തകന്‍ ഫസല്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ മാത്രമല്ല എല്ലാ ജില്ലകളിലെയും ബി.ഡി.കെ. അംഗങ്ങള്‍ ഒരേ മനസോടെ കൂടെ ഉണ്ടായിരുന്നു. ശരിക്കും ബി.ഡി.കെ. കുടുംബത്തിലെ ഒരംഗമായതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്ന് ഫസല്‍ പറയുന്നു.
ഇതിനായുള്ള യാത്രയില്‍ ഞങ്ങളോട് സഹകരിച്ച പോലീസുകാര്‍, കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍, പിന്നെ ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച പേരറിയാത്ത കുറെ നല്ല മനുഷ്യര്‍, കൂടാതെ ഞാനടങ്ങുന്ന കോഴിക്കോട്ടെ ബി.ഡി.കെ. യൂണിറ്റില്‍ ഉള്ള എല്ലാവര്‍ക്കും നന്ദി, ഫസല്‍ പറഞ്ഞു.
സഹായിച്ചവര്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്ക് നല്ലതു ചെയ്യാന്‍ അവസരം ഒരുക്കിക്കൊണ്ട് ഇങ്ങനൊരു ദിവസം സമ്മാനിച്ച പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി സംഘടനകള്‍ക്കും ഇവര്‍ നന്ദി പറയുന്നു. ഇനിയും ഞങ്ങളുടെ സ്‌നേഹം രക്തമായും, സ്‌നേഹസദ്യയായും അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാന്‍ എന്നും നിങ്ങളുടെ കൂടെ നിങ്ങളിലൊരാളായ് ഞങ്ങള്‍ ഉണ്ടാവും, ഫസല്‍ അഭിമാനത്തോടെ പറഞ്ഞു.
© Copyright Mathrubhumi 2016. All rights
No comments :
Post a Comment