Monday, 5 September 2016

ഊർജം കാക്കാൻ സൈക്കിൾ പ്രാഞ്ചി യാത്ര തുടരുകയാണ് സവിത വാസുദേവൻ Mathrubhumi ജോലിക്കിടയിലെ ഒഴിവുവേളകളിലാണ് ഫ്രാൻസിസ് ബോധവത്കരണത്തിനായി സമയം കണ്ടെത്തുന്നത്. പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റും കുട്ടികളുടെ ഉന്നമനത്തിനായും പ്രവർത്തിക്കാറുണ്ട്. കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ആളുകളെ ബോധവത്കരിക്കാൻ സെക്കിൾ ഫ്രാൻസിസ് എന്ന 42 കാരന് ഇത്ര ഊർജം എവിടുന്ന് കിട്ടുന്നുവെന്ന് ആരുമൊന്ന് ചിന്തിച്ചുപോകും. ഊർജ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നത് കൊണ്ടാണെന്ന് ഫ്രാൻസിസ് ഇവരോട് തമാശയോടെ മറുപടിയും പറയും. വടക്കാഞ്ചേരി വേലൂർ സ്വദേശിയായ സി.ഡി. ഫ്രാൻസിസ് നാട്ടുകാർക്ക് സൈക്കിൾ പ്രാഞ്ചിയാണ്. ഊർജ സംരക്ഷണത്തിനായുള്ള ബോധവത്കരണം ലക്ഷ്യമിട്ടു പലയിടങ്ങളിൽ സൈക്കിൾ യാത്രകൾ നടത്തിയിട്ടുള്ളതിനാൽ പലർക്കും പരിചിതനുമാണ് ഇദ്ദേഹം. 2013- 2014 ലെ സംസ്ഥാന സർക്കാരിന്റെ ഊർജ സംരക്ഷണത്തിനുള്ള വ്യക്തിഗത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ സൈക്കിൾ ഫ്രാൻസിസ് നേടിയിട്ടുണ്ട്. ചെറുപ്പം മുതൽക്കേ സൈക്കിൾ ചവിട്ടിയിയിരുന്നെങ്കിലും അതിനെ ഗൗരവമായി കാണാൻ നിമിത്തമായത് താൻ ജോലിയ്ക്കിടെ പോസ്റ്റിൽ നിന്ന് വീണതാണെന്ന് കെ.എസ്.ഇ.ബി. ജീവനക്കാരൻ കൂടിയായ ഫ്രാന്‍സിസ് പറയുന്നു. വീഴ്ചയിൽ നട്ടെല്ലിന് പരിക്കുപറ്റിയ ഫ്രാൻസിസിനോട് ചികിത്സയുടെ ഭാഗമായി സൈക്ലിങ് തുടങ്ങാൻ ഡോക്ടർ നിർദ്ദേശിച്ചു. ആ സമയം കേച്ചേരി കെ.എസ്.ഇ. ബിയിലായിരുന്ന ഫ്രാൻസിസ് അങ്ങനെ ദിവസം രണ്ടു കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചു തുടങ്ങി. കാലക്രമേണ എട്ടു കിലോമീറ്ററാക്കി ഈ സൈക്കിൾ യാത്ര . 'നേത്രദാനം പ്രോത്സാഹിപ്പിക്കുക' എന്ന സന്ദേശവുമായി സൈക്കിളിൽ ലോകപര്യടനം നടത്തിയ വിദേശിയെ തൃശ്ശൂരിൽ എത്തിയപ്പോൾ കാണാനിടയായതാണ് ഫ്രാൻസിസിന് ഊർജ സംരക്ഷണത്തിനായി സൈക്കിൾ സവാരികൾ നടത്തുവാനുള്ള പ്രചോദനം നൽകിയത്. ഇതിനായി സ്വന്തം സൈക്കിളിൽ 'സേവ് എനർജി' എന്ന ബോർഡുമായി സഞ്ചരിച്ച് കൈയിലുള്ള ചെറിയ ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിച്ച് കവലകളിൽ ബോധവത്കരണം നടത്തുകയും ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ പ്രകൃതിയ്ക്കും ആരോഗ്യ സംരക്ഷണങ്ങൾക്കായും നിരവധി പ്രവർത്തനങ്ങളും നടത്തി. ജോലിക്കിടയിലെ ഒഴിവുവേളകളിലാണ് ഫ്രാൻസിസ് ബോധവത്കരണത്തിനായി സമയം കണ്ടെത്തുന്നത്. പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റും കുട്ടികളുടെ ഉന്നമനത്തിനായും പ്രവർത്തിക്കാറുണ്ട്. ചെറുതല്ല ഈ യാത്രകൾ 2009 മുതൽ ഫ്രാൻസിസ് നടത്തിയ യാത്രകൾ ജില്ലയിൽ മാത്രമായി ഒതുങ്ങിയില്ല. തൃശ്ശൂരിൽ നിന്ന് എറണാകുളം വരെയായിരുന്നു യാത്ര. പിന്നീട് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയാക്കി. അതിനുശേഷം കാസർകോഡ് മുതൽ തിരുവനന്തപുരം വരെയായി 'പ്രകൃതി- ഊർജ- ആരോഗ്യ സംരക്ഷണയാത്രകൾ' നിരവധി തവണ നടത്തി. ദേശീയ സൈക്കിൾ ദിനത്തിൽ എനർജി കൺസർവേഷൻ സൊസൈറ്റിയുമായി ചേർന്ന് സെക്കിൾ ഇഷ്ടപ്പെടുന്നവരെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ സംസ്ഥാന ചുമതല ഫ്രാൻസിസിനായിരിന്നു. വൈദ്യുതിബോർഡിലെ ജീവനക്കാരൻ ആയതിനാൽ തന്നെ ഊർജ സംരക്ഷണ റാലികൾക്കും ഫ്രാൻസിസ് നേതൃത്വം നൽകി. വൈദ്യുതി സുരക്ഷാ യാത്രകളും സൈക്കിൾ യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യാത്രകളും നടത്തി. സംസ്ഥാന സർക്കാരിന്റെ ഊർജ സംരക്ഷണ പുരസ്‌കാരത്തിനു പുറമേ എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും വൈദ്യുതിബോർഡിന്റെയും പുരസ്‌കാരം ഫ്രാൻസിസിന് ലഭിച്ചിട്ടുണ്ട്. 2015 ൽ ഫ്രാൻസിസ്, പി.ആർ. ഗോകുൽ, ഹരി പാമ്പൂർ, ലിയോ ചാലക്കുടി, സെർബിൻ എന്നീ അഞ്ചംഗ സംഘം സൈക്കിളിൽ ഹിമാലയൻ യാത്രയും നടത്തിയിരിന്നു. ഊർജ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആരോഗ്യ സംരക്ഷണം എന്നീ സന്ദേശങ്ങൾ വഹിച്ചു കൊണ്ടുള്ളതായിരുന്നു ഈ യാത്രകള്‍. 1930കളിൽ നിർമ്മിച്ച ഇംഗ്ലീഷ് റാലി ഫ്രാൻസിസിന്റെ ഏറ്റവും പഴയ ഒരു സ്വപ്‌നമായിരിന്നു. പുതിയ ഗിയർ സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് റാലിയുടെ നാലാമത്തെ ഉടമയാണ് ഫ്രാൻസിസ്. ഇതു കൂടാതെ ഒറ്റച്ചക്രം മാത്രമുള്ള യൂണിസൈക്കിൾ, ആവശ്യാനുസരണം മടക്കി എടുത്തുവയ്ക്കാനും നിവർത്തി ഉപയോഗിക്കാനും കഴിയുന്ന ഫോൾഡിങ് സൈക്കിൾ, ദീർഘദൂരയാത്രകൾക്കും ഉയർന്ന പ്രദേശങ്ങളിലും ഉപയോഗിക്കുന്ന മൗണ്ടൻ ടെറൈൻ ബൈക്ക്‌ എന്ന സെക്കിൾ, സ്‌പോർട്ട്‌സ് സൈക്കിളുകൾ എന്നിവയാണ് ഫ്രാൻസിസിന്റെ സൈക്കിൾ ശേഖരത്തിലുള്ളത്. പുതിയ സൈക്കിൾ വാങ്ങുമ്പോൾ ചില മാനദണ്ഡങ്ങൾ പാലി​ക്കേണ്ടതുണ്ട് ഫ്രാന്‍സിസിന്റെ പക്ഷം. ഒാടിക്കുന്ന ആളിന്റെ ഉയരം, ആവശ്യം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകണം- ഫ്രാൻസിസ്‌ പറയുന്നു. തൃശ്ശൂർ പോലെയുള്ള ഇടങ്ങളിൽ സാധാരണ മോ‍ഡൽ സൈക്കിളുകൾ ഉപയോഗിക്കാമെങ്കിലും ഉയർന്നും താഴ്ന്നുമിരിക്കുന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും ഇവ അനുയോജ്യമല്ല. എം.ടി.ബി. സൈക്കിളുകളാണ് ഇത്തരം ഇടങ്ങളിൽ ഉപയോഗപ്രദം. സിൽജിയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. ഒമ്പതു വയസുള്ള അഭിഷേക്, അഞ്ചു വയസ്സുകാരൻ അർണോൾഡ്, ഒമ്പതു മാസമുള്ള അർപ്പിത എന്നിവരാണ് മക്കൾ. tv.savitha10@gmail.com © Copyright Mathrubhumi 2016. All rights reserved.

ഊർജം കാക്കാൻ സൈക്കിൾ പ്രാഞ്ചി യാത്ര തുടരുകയാണ്


ജോലിക്കിടയിലെ ഒഴിവുവേളകളിലാണ് ഫ്രാൻസിസ് ബോധവത്കരണത്തിനായി സമയം കണ്ടെത്തുന്നത്. പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റും കുട്ടികളുടെ ഉന്നമനത്തിനായും പ്രവർത്തിക്കാറുണ്ട്.

കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ആളുകളെ ബോധവത്കരിക്കാൻ സെക്കിൾ ഫ്രാൻസിസ് എന്ന 42 കാരന് ഇത്ര ഊർജം എവിടുന്ന് കിട്ടുന്നുവെന്ന് ആരുമൊന്ന് ചിന്തിച്ചുപോകും. ഊർജ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നത് കൊണ്ടാണെന്ന് ഫ്രാൻസിസ് ഇവരോട്  തമാശയോടെ മറുപടിയും പറയും.
വടക്കാഞ്ചേരി വേലൂർ സ്വദേശിയായ സി.ഡി. ഫ്രാൻസിസ് നാട്ടുകാർക്ക് സൈക്കിൾ പ്രാഞ്ചിയാണ്. ഊർജ സംരക്ഷണത്തിനായുള്ള ബോധവത്കരണം ലക്ഷ്യമിട്ടു പലയിടങ്ങളിൽ സൈക്കിൾ യാത്രകൾ നടത്തിയിട്ടുള്ളതിനാൽ പലർക്കും പരിചിതനുമാണ് ഇദ്ദേഹം.
2013- 2014 ലെ സംസ്ഥാന സർക്കാരിന്റെ ഊർജ സംരക്ഷണത്തിനുള്ള വ്യക്തിഗത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ സൈക്കിൾ ഫ്രാൻസിസ് നേടിയിട്ടുണ്ട്.
ചെറുപ്പം മുതൽക്കേ സൈക്കിൾ ചവിട്ടിയിയിരുന്നെങ്കിലും അതിനെ ഗൗരവമായി കാണാൻ നിമിത്തമായത് താൻ ജോലിയ്ക്കിടെ പോസ്റ്റിൽ നിന്ന് വീണതാണെന്ന് കെ.എസ്.ഇ.ബി. ജീവനക്കാരൻ കൂടിയായ ഫ്രാന്‍സിസ് പറയുന്നു.
വീഴ്ചയിൽ നട്ടെല്ലിന് പരിക്കുപറ്റിയ ഫ്രാൻസിസിനോട് ചികിത്സയുടെ ഭാഗമായി സൈക്ലിങ് തുടങ്ങാൻ ഡോക്ടർ നിർദ്ദേശിച്ചു. ആ സമയം കേച്ചേരി കെ.എസ്.ഇ. ബിയിലായിരുന്ന ഫ്രാൻസിസ് അങ്ങനെ ദിവസം രണ്ടു കിലോമീറ്റർ ദൂരം  സൈക്കിളിൽ സഞ്ചരിച്ചു തുടങ്ങി. കാലക്രമേണ എട്ടു കിലോമീറ്ററാക്കി ഈ സൈക്കിൾ യാത്ര .
'നേത്രദാനം പ്രോത്സാഹിപ്പിക്കുക' എന്ന സന്ദേശവുമായി സൈക്കിളിൽ ലോകപര്യടനം നടത്തിയ വിദേശിയെ തൃശ്ശൂരിൽ എത്തിയപ്പോൾ കാണാനിടയായതാണ് ഫ്രാൻസിസിന് ഊർജ സംരക്ഷണത്തിനായി സൈക്കിൾ സവാരികൾ നടത്തുവാനുള്ള പ്രചോദനം നൽകിയത്.
ഇതിനായി സ്വന്തം സൈക്കിളിൽ 'സേവ് എനർജി' എന്ന ബോർഡുമായി സഞ്ചരിച്ച് കൈയിലുള്ള ചെറിയ ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിച്ച് കവലകളിൽ ബോധവത്കരണം നടത്തുകയും ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ പ്രകൃതിയ്ക്കും ആരോഗ്യ സംരക്ഷണങ്ങൾക്കായും നിരവധി പ്രവർത്തനങ്ങളും നടത്തി.
ജോലിക്കിടയിലെ ഒഴിവുവേളകളിലാണ് ഫ്രാൻസിസ് ബോധവത്കരണത്തിനായി സമയം കണ്ടെത്തുന്നത്. പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റും കുട്ടികളുടെ ഉന്നമനത്തിനായും പ്രവർത്തിക്കാറുണ്ട്.
ചെറുതല്ല ഈ യാത്രകൾ
2009 മുതൽ ഫ്രാൻസിസ് നടത്തിയ യാത്രകൾ ജില്ലയിൽ മാത്രമായി ഒതുങ്ങിയില്ല. തൃശ്ശൂരിൽ നിന്ന് എറണാകുളം വരെയായിരുന്നു യാത്ര. പിന്നീട് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയാക്കി. അതിനുശേഷം കാസർകോഡ് മുതൽ തിരുവനന്തപുരം വരെയായി 'പ്രകൃതി- ഊർജ- ആരോഗ്യ സംരക്ഷണയാത്രകൾ' നിരവധി തവണ നടത്തി.
ദേശീയ സൈക്കിൾ ദിനത്തിൽ എനർജി കൺസർവേഷൻ സൊസൈറ്റിയുമായി ചേർന്ന് സെക്കിൾ ഇഷ്ടപ്പെടുന്നവരെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ സംസ്ഥാന ചുമതല ഫ്രാൻസിസിനായിരിന്നു. വൈദ്യുതിബോർഡിലെ ജീവനക്കാരൻ ആയതിനാൽ തന്നെ ഊർജ സംരക്ഷണ റാലികൾക്കും ഫ്രാൻസിസ് നേതൃത്വം നൽകി.
വൈദ്യുതി സുരക്ഷാ യാത്രകളും സൈക്കിൾ യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യാത്രകളും നടത്തി. സംസ്ഥാന സർക്കാരിന്റെ ഊർജ സംരക്ഷണ പുരസ്‌കാരത്തിനു പുറമേ എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും വൈദ്യുതിബോർഡിന്റെയും പുരസ്‌കാരം ഫ്രാൻസിസിന്  ലഭിച്ചിട്ടുണ്ട്.
2015 ൽ ഫ്രാൻസിസ്, പി.ആർ. ഗോകുൽ, ഹരി പാമ്പൂർ, ലിയോ ചാലക്കുടി, സെർബിൻ എന്നീ അഞ്ചംഗ സംഘം സൈക്കിളിൽ ഹിമാലയൻ യാത്രയും നടത്തിയിരിന്നു. ഊർജ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആരോഗ്യ സംരക്ഷണം എന്നീ സന്ദേശങ്ങൾ വഹിച്ചു കൊണ്ടുള്ളതായിരുന്നു ഈ യാത്രകള്‍.
1930കളിൽ നിർമ്മിച്ച  ഇംഗ്ലീഷ് റാലി ഫ്രാൻസിസിന്റെ ഏറ്റവും പഴയ ഒരു സ്വപ്‌നമായിരിന്നു. പുതിയ ഗിയർ സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് റാലിയുടെ നാലാമത്തെ ഉടമയാണ് ഫ്രാൻസിസ്.
ഇതു കൂടാതെ ഒറ്റച്ചക്രം മാത്രമുള്ള യൂണിസൈക്കിൾ, ആവശ്യാനുസരണം മടക്കി എടുത്തുവയ്ക്കാനും നിവർത്തി ഉപയോഗിക്കാനും കഴിയുന്ന ഫോൾഡിങ് സൈക്കിൾ, ദീർഘദൂരയാത്രകൾക്കും ഉയർന്ന പ്രദേശങ്ങളിലും ഉപയോഗിക്കുന്ന മൗണ്ടൻ ടെറൈൻ ബൈക്ക്‌ എന്ന സെക്കിൾ, സ്‌പോർട്ട്‌സ് സൈക്കിളുകൾ എന്നിവയാണ് ഫ്രാൻസിസിന്റെ സൈക്കിൾ ശേഖരത്തിലുള്ളത്.
പുതിയ സൈക്കിൾ വാങ്ങുമ്പോൾ ചില മാനദണ്ഡങ്ങൾ പാലി​ക്കേണ്ടതുണ്ട് ഫ്രാന്‍സിസിന്റെ പക്ഷം. ഒാടിക്കുന്ന ആളിന്റെ ഉയരം, ആവശ്യം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകണം- ഫ്രാൻസിസ്‌ പറയുന്നു. തൃശ്ശൂർ പോലെയുള്ള ഇടങ്ങളിൽ സാധാരണ മോ‍ഡൽ സൈക്കിളുകൾ ഉപയോഗിക്കാമെങ്കിലും ഉയർന്നും താഴ്ന്നുമിരിക്കുന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും ഇവ അനുയോജ്യമല്ല. എം.ടി.ബി. സൈക്കിളുകളാണ് ഇത്തരം ഇടങ്ങളിൽ ഉപയോഗപ്രദം.
സിൽജിയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. ഒമ്പതു വയസുള്ള അഭിഷേക്, അഞ്ചു വയസ്സുകാരൻ അർണോൾഡ്, ഒമ്പതു മാസമുള്ള അർപ്പിത എന്നിവരാണ് മക്കൾ.
tv.savitha10@gmail.com

No comments :

Post a Comment