മനോരമ കണ്ണുതുറപ്പിക്കുന്നു
നമുക്ക് കോടതിയിൽ പോകാം....
നമുക്ക് കോടതിയിൽ പോകാം....
ശ്രീനാരായണഗുരു ദൈവമല്ലെന്നും ഗുരുമന്ദിരം ക്ഷേത്രമായി കാണാനാവില്ലെന്നും കോടതി നടത്തിയ അനാവശ്യപരാമർശത്തെക്കുറിച്ച് ഇതിനുമുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു എങ്കിലും അതിനെതിരെ മറ്റെന്തിലും ചെയ്യേണ്ടതുണ്ട് എന്നു തോന്നൽ വന്നിരുന്നില്ല. കോടതിയല്ല ദൈവത്തെ തീരുമാനിക്കുന്നത് വിശ്വാസിയാണ് എന്നതായിരുന്നു എന്റെയും നിലപാട്. കോടതി വിധി വന്നതുകൊണ്ട് ഏതെങ്കിലും ഗുരുഭക്തൻ ഗുരുഭക്തി ഉപേക്ഷിക്കുമോ എന്നാണ് ഈ വിഷയത്തിൽ അത്യധികം വികാരത്തോടെയും സങ്കടത്തോടെയും എന്നെ വിളിച്ച ഗുരുഭക്തരോട് ഞാൻ തിരിച്ചു ചോദിച്ചത്. പക്ഷേ ഇന്നു രാവിലെ മലയാളമനോരമയുടെ തിരുവനന്തപുരം എഡിഷൻ പത്രം വായിച്ചപ്പോൾ എന്റെ ധാരണ തിരുത്തേണ്ടതാണെന്ന് തോന്നി. ഇന്നലെവരെ ഗുരുമന്ദിരത്തിന്റെയോ ഗുരുക്ഷേത്രത്തിന്റെയോ വാർത്തകൊടുത്താൽ അത് അതുപോലെ പ്രസിദ്ധീകരിക്കുന്ന മനോരമ പത്രം അരുവിപ്പുറത്ത് ഗുരുക്ഷേത്രം ഉയരുന്നു എന്നുപറഞ്ഞ് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നൽകിയ വാർത്ത വെട്ടിത്തിരുത്തി അരുവിപ്പുറത്ത് ഗുരുവിന് സ്മാരകമന്ദിരം ഉയരുന്നു എന്ന് പ്രസിദ്ധീകരിക്കണമെങ്കിൽ ആ വരട്ട് ചങ്കൂറ്റത്തിനുപിന്നിൽ കേരളഹൈക്കോടതിയിലെ ഒരു ജഡ്ജി കാട്ടിയ അമിതാവേശത്തിന്റെ പിൻബലമാണെന്നു നാം കാണണം. മനുഷ്യനായി വന്നവരാണ് ഇന്ന് ലോകം മുഴുവൻ വിവിധ മതങ്ങളുടെ ആരാധനാമൂർത്തികളായിരിക്കുന്നത്. ഇന്നലെ ജീവകാരുണ്യപ്രവർത്തകയായ മദർതേരേസ വിശുദ്ധയായി വാഴ്ത്തപ്പെട്ടത് ആറുപേജിൽ നിറച്ചുവച്ച മനോരമ സ്വന്തം മതപരമായ നിലപാടാണ് വെളിപ്പെടുത്തിയത്. കേരളകൗമുദിയും ഒട്ടും പ്രാധാന്യം ചോരാതെ അതുകൊടുത്തു. അത് നമ്മുടെ ധർമ്മം. മറ്റുമതസ്ഥരുടെ വിശ്വാസത്തെ അംഗീകരിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന് ഇപ്പറഞ്ഞ മതങ്ങളുടെ പിൻബലം വേണ്ട. അവിടുന്ന് ആത്മപ്രിയം എന്ന മതത്തെക്കുറിച്ചാണ് ലോകത്തോടു പറഞ്ഞത്. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനുസുഖത്തിനായി വരേണം എന്നതാണ് ഗുരുവിന്റെ മതം. മദർതേരേസയുടെ വാർത്ത ആത്മസുഖത്തിനായി ആചരിച്ചുകൊടുക്കുമ്പോൾ അപരരായ ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്ന വിശ്വഗുരുവിന്റെ സ്ഥാനം കുറച്ചുകാട്ടുന്നത് അവർ അവരുടെതന്നെ മതത്തോടു കാട്ടുന്ന നിന്ദയാണ്. ഗുരുവിനെ ആർക്കും നിന്ദിക്കാൻ സാധിക്കില്ലെന്നാണ് എന്റെ വിനീത വിശ്വാസം. കാരണം ഭഗവാൻ വികാരങ്ങൾക്ക് അതീതനും സർവരുടെയും നാഥനുമായ ബോധപ്രകാശമാണ്. ഒരു ജഡ്ജിയുടെ വിവാദപരാമർശം പിൻമറയാക്കി മനോരമ കാട്ടിയ ഈ അനീതി നമ്മെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു. നിയമത്തെ നാം നിയമംകൊണ്ടു തന്നെ നേരിടണം. ഗുരുവിന്റെ ഭൗതികദേഹം മഹാസമാധിസ്ഥാനമാക്കിവച്ച് ജനലക്ഷങ്ങളുടെ വിശ്വാസകേന്ദ്രമാക്കി കാത്തുസൂക്ഷിച്ചു പോരുന്ന ഒരിടമുണ്ട് നമുക്ക്. മഹാശിവഗിരി. നമ്മുടെ ശരീരവും മനസും. ലോകമാകെ ഇന്ന് ഗുരുവിന് ക്ഷേത്രങ്ങളുണ്ട്. അവയ്ക്കൊക്കെ സർക്കാർ തലത്തിലോ സാമൂഹ്യതലത്തിലോ ഒരു വിലകുറവ് അനുഭവപ്പെടുന്നില്ല. പക്ഷേ, ഈ കോടതി പരാമർശം അങ്ങനെ തുടരാൻ അനുവദിച്ചാൽ നാളെ ഇതുപോലെയുള്ള കൂനാംകുനിച്ചി മനസുള്ളവർ നമ്മുടെ സ്ഥാപനങ്ങളെ തമസ്കരിക്കാൻ ബോധപൂർവം ശ്രമിക്കും എന്നാണ് ഈ വാർത്ത വിളിച്ചുപറയുന്നത്. ഇത് ഒരു പത്രത്തിന്റെ വിലകുറഞ്ഞ തന്ത്രമായി മാത്രം കാണരുത്. ലോകമെമ്പാടുമുള്ള ഗുരുഭക്തരുടെ ഹൃദയത്തിൽ പതിച്ച ആദ്യത്തെ ആണിയായി കാണണം. ഹൃദം നൊന്ത് ചോരപൊടിയണം. ആ പത്രത്തിനെതിരെ നാം കുതിരകയറണ്ട. പക്ഷേ, കോടതിപരാമർശം പിൻവലിക്കാൻ നിയമപരമായി മുന്നോട്ടിറങ്ങണം. ഞാൻ ഇക്കാര്യം അരുവിപ്പുറം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയോടും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദയോടും രാവിലെതന്നെ പറഞ്ഞുകഴിഞ്ഞു. ശിവഗിരി വാദിയോ പ്രതിയോ അല്ലാത്ത കേസായതിനാൽ ഇടപെടാനാവില്ല എന്നാണ് സെക്രട്ടറി സ്വാമി പറഞ്ഞത്. ആ കേസിൽ ശിവഗിരി കക്ഷിചേരേണ്ടതില്ല എന്നാൽ ഈ പരാമർശം ഞങ്ങളുടെ കീഴിലുള്ള ഗുരുക്ഷേത്രങ്ങളെയും ശിവഗിരിയെപ്പോലും നിയമപരമായ അംഗീകാരമില്ലാത്ത അവസ്ഥയിലേക്ക് തള്ളിയിടാൻ പ്രേരിപ്പിക്കുന്നു എന്നതിന് ഇന്നലെവരെ ഗുരുക്ഷേത്രമെന്നും മന്ദിരമെന്നും അച്ചടിച്ച മനോരമ പത്രങ്ങളും ഇന്ന് സ്മാരകം എന്നടിച്ച മനോരമ പത്രവും തെളിവായി ഹാജരാക്കണം. നമുക്ക് വാദിക്കണം. വാദിക്കുന്നവരോട് വാദിക്കുന്നവനും മൗനം ഭാഷയാക്കിയവരോട് മൗനത്തിൽ സംസാരിക്കുന്നവനുമായ നമ്മുടെ ഭഗവാനുവേണ്ടി കോടതി കയറണം നാം. ജനലക്ഷങ്ങളും ഭഗവാന്റെ സാന്നിദ്ധ്യവും നമുക്കൊപ്പം ഉണ്ടാകും. എസ്. എൻ.ഡി.പിയോഗവും മൗനം വെടിയണം. നിങ്ങൾ രണ്ട് പ്രസ്ഥാനങ്ങൾ മൗനം അവലംബിക്കുമ്പോൾ ആശ്രയം നഷ്ടപ്പെട്ട് വിങ്ങുകയാണ് ഇവിടുത്തെ ഗുരുഭക്തർ. ആ കണ്ണീര് നേതാക്കളേ നിങ്ങൾ കാണാതെ പോകരുത്. അത് മനസിലിരുന്ന് പുകയുന്ന ഭക്തസമൂഹത്തിൽ നിങ്ങൾ ഒറ്റപ്പെട്ടുപോകരുത്. വേണ്ടത് ചെയ്യണം. ഇത് നാവില്ലാതെപോയ ഒരുകൂട്ടം ഗുരുഭക്തരിൽ ഒരുവന്റെ വിലാപത്തിന്റെ തീക്കനൽ പുരണ്ട വാക്കിൻ ചിന്തുകളാണ്. അവഗണിക്കരുത്... ഭഗവാൻ പൊറുക്കില്ല. നിയമോപദേശം തേടണം. മുന്നോട്ടുപോകണം. എന്തുസഹായത്തിനും ഭഗവാന്റെ നാമബത്തിൽ വഴിയിലിറങ്ങി നടക്കാൻ സ്വാതന്ത്ര്യം കിട്ടിയവരുടെ ബീജംവീണ് ജനിച്ച പിതൃഗുണമുള്ള ലക്ഷങ്ങളുണ്ടിവിടെ. നമ്മുടെ പ്രതിഷേധത്തിന് അറബിക്കടലിനേക്കാൾ ശൗര്യവും ഹിമവാനെക്കാൾ തലയെടുപ്പുമുണ്ടെന്ന് അവർ തിരിച്ചറിയട്ടെ...
വിശ്വാസപൂർവം
സജീവ് കൃഷ്ണൻ
വിശ്വാസപൂർവം
സജീവ് കൃഷ്ണൻ
Sajeev Krishnan

No comments :
Post a Comment