അഗസ്ത്യ ശാപത്താല്‍ കാവേരി വീണ്ടും കത്തുന്നു
തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി നിർദേശത്തിൽ കർണാടകയിൽ വൻപ്രതിഷേധം ഉയരുകയാണ്. നൂറ്റാണ്ടുകളായി ഈ നദി ഒഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിക്കഴിഞ്ഞു കാവേരി. നദീ തട വാസികള്‍ക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഭാരതത്തില്‍ ഇല്ല.
കര്‍ണാടകവും തമിഴ്നാടും തമ്മില്‍ കാവേരി നദീജലത്തിന്മേല്‍ അവര്‍ക്കുള്ള അവകാശം സ്ഥാപിക്കാന്‍ നടത്തിയ വ്യവഹാരവും തര്‍ക്കങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. കാവേരി നദീജല തർക്കത്തിൽ ഏറെ വൈകാരികമായി പ്രതികരിക്കുന്ന ജില്ലയാണ് കര്‍ണാടകയിലെ മാണ്ഡ്യ. കാവേരി നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്നാണ് നദീജലതർക്കവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രതിഷേധങ്ങളും അരങ്ങേറുന്നത്.
കാവേരിനദിയുടെ പിറവിയെക്കുറിച്ചു സ്കന്ദപുരാണത്തില്‍ പറയുന്ന ഐതിഹ്യം ഇങ്ങനെയാണ്. ശൂരപദ്മാസനനെ ഭയന്ന് ദേവഗണങ്ങളെല്ലാം ഒളിച്ചു താമസിച്ചു. അതോടെ ദേവപരിപാലനത്തില്‍ പരിലസിച്ച നന്ദവനം വെള്ളംകിട്ടാതെ ഉണങ്ങാന്‍ തുടങ്ങി. നന്ദവനം സംരക്ഷിക്കാന്‍ ദേവേന്ദ്രന്‍ ഗണപതിയെ നിയോഗിച്ചു. അക്കാലത്ത് ശയ്യമലയില്‍ തപസ്സനുഷ്ടിച്ചിരുന്ന അഗസ്ത്യമുനിയുടെ കമണ്ഡലുവില്‍ സൂക്ഷിച്ചിരുന്ന ജലം ഗണപതി കാക്കയുടെ രൂപത്തില്‍ വന്നു തട്ടിക്കമിഴ്ത്തി.
ബ്രഹ്മാവിന്റെ മകളും അഗസ്ത്യമുനിയുടെ പത്നിയുമായ വിഷ്ണുമായയായിരുന്നു തീര്‍ഥജല രൂപത്തില്‍ കമണ്ഡലുവിലുണ്ടായിരുന്നത്. ഉയരം കുറഞ്ഞു കാഴ്ചയ്ക്ക് വിരൂപനായ അഗസ്ത്യമുനി അതിസുന്ദരിയായ വിഷ്ണുമായയെ മറ്റാരും കണ്ടു മോഹിക്കാതിരിക്കാന്‍ ദിവ്യജലമാക്കി തന്റെ കമണ്ഡലുവിലുവില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
എന്തോ ശബ്ദം കേട്ട് അഗസ്ത്യന്‍ നോക്കുമ്പോള്‍ കാണുന്നത് തന്റെ ഭാര്യയായ വിഷ്ണുമായ ഒരു നദിപോലെ ഒഴുകിപോകുന്നതാണ്. അഗസ്ത്യര്‍ വിളിച്ചിട്ടും കാവേരിയായി മാറിയ വിഷ്ണുമായ തിരിച്ചുവന്നില്ല. അന്നേരം അഗസ്ത്യര്‍ കാവേരിയ ശപിച്ചത്രേ. ‘നീ ഒഴുകിപോകുന്ന ദേശമെല്ലാം നിന്റെ പേരില്‍ കലഹിക്കും’. പഴയ അഗസ്ത്യ ശാപത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ കാവേരി നദീജല തര്‍ക്കം എന്ന് വിശ്വസിക്കുന്നവരുണ്ട്.
ഐതിഹ്യം എന്തായാലും മൂന്നു സംസ്ഥാനങ്ങളുടെ ദാഹം തീര്‍ത്ത് കാവേരിയെന്ന പുണ്യനദി ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഒപ്പം കാവേരിജലത്തെചൊല്ലിയുള്ള അന്തര്‍സംസ്ഥാന തര്‍ക്കങ്ങളും കലാപങ്ങളും അവശേഷിപ്പിച്ചുകൊണ്ട്.
കുടക് മലകളിലെ തലക്കാവേരിയില്‍ ഒരു കുന്നിന്‍മുകളില്‍ ചെറിയൊരു കിണര്‍പോലെയുള്ള നീരുറവായി തുടങ്ങി പിന്നീടു ഭൂഗർഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെട്ട് 802 കിലോമീറ്റര്‍ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന, തെക്കേ ഇന്ത്യയിലെ വലിയ ഈ നദിയിലൂടെ ഒരു വര്‍ഷം ഒഴുകുന്നത് 790 ടി എം സി ജലമാണ് എന്നറിയുമ്പോള്‍ കാവേരി ഒരത്ഭുതം തന്നെയാണല്ലോ.
കാവേരി നദീജലതര്‍ക്കം തുടങ്ങിയത് ഇരുപതാംനൂറ്റാണ്ടിലാണെന്നും സ്കന്ദപുരാണത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അറിയുമ്പോള്‍ മിത്തുകളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നു വിശ്വസിക്കേണ്ടിവരും.

Web Desk: online@janmabhumidaily.com | 0484-2539819Editorial Desk: desk@janmabhumidaily.com | 0484-3219925© Copyright Janmabhumi Daily
No comments :
Post a Comment