സസ്യപരിചയം ഇന്ന്
97 - മേന്തോന്നി (‘ഗ്ലോറി ലില്ലി’) Gloriosa superba
97 - മേന്തോന്നി (‘ഗ്ലോറി ലില്ലി’) Gloriosa superba
‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘(Gloriosa superba) ഭംഗിയില്‍ സമാനതകള്‍ ഇല്ലാത്ത പൂക്കള്‍ ഉണ്ടാകുന്ന മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നൊക്കെ പറയും തമിഴ് നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കലായി, കാന്തൽ. എന്നും പറയുന്നു വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു എന്നത് തന്നെയാണ് പ്രത്യേകത. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു എന്നാ പ്രത്യേകത കൂടിയുണ്ട് ഈ രൂപമാറ്റം പൂക്കളെ കൊടുത്താല്‍ സുന്ദരിയാകുന്നു. . ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിന്റെ വണ്ണമുള്ളതാൺ. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു.
ലക്‌നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ‘ ഇവയുടെ എഴുപതോളം ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട് എന്നാണു അറിയുന്നത്. വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാണെങ്കിലും നന്നുടെ നാട്ടില്‍ ഇന്നും ഒരു ഒരു കാട്ടുചെടിയായി വളരുന്നു. വയനാട്ടില്‍ ഈ പൂകള്‍ ധാരാളം കാണാം. ഇതിന്റെ മൂലകാണ്ഡത്തിനാണ് ഔഷധഗുണം ഉള്ളത്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിക്കാറുണ്ട്. ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാൺ. അധികമായാൽ ഛർദി, അതിസാരം,ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും.
ഇതിനെ പറ്റി കൂടുതല്‍ അറിയുന്നവര്‍ എഴുതുമല്ലോ കൂടാതെ നിങ്ങളുടെ ചുറ്റുവട്ടത്ത് ഈ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു എങ്കില്‍ അതിന്റെ ഫോട്ടോ ഇവിടെ അയച്ചു തരുമല്ലോ
സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Groupന്‍റെ പേജിലേക്ക് സ്വാഗതം
കടപ്പാട്: ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,
“വീട്ടിനകത്തൊരു പൂന്തോട്ടം”- വിഷ്ണു സ്വരൂപ്
“വീട്ടിനകത്തൊരു പൂന്തോട്ടം”- വിഷ്ണു സ്വരൂപ്





No comments :
Post a Comment