Posted BY web desk08/09/2016IndiaPage Views 4
കാലാവസ്ഥാ നിരീക്ഷണ രംഗത്ത് കുതിച്ചുചാട്ടം; ഇന്‍സാറ്റ് 3 ഡിആര്‍ ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട: അത്യാധുനീക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിആര്‍ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ക്രയോജനിക് എന്‍ജിന്‍ ഘടിപ്പിച്ച ജിഎസ്എല്‍വി എഫ്-05 ആണ് ഇന്‍സാറ്റ് ത്രീ ഡിആറിനെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
വൈകിട്ട് 4.10 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറയ്ക്കുന്നതിലുണ്ടായ സാങ്കേതിക തടസം വിക്ഷേപണം 40 മിനിറ്റ് വൈകിപ്പിച്ചു. 4.50 നാണ് ഉപഗ്രഹവുമായി ജിഎസ്എല്‍വി എഫ്-05 കുതിച്ചുയര്‍ന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം.
17 മിനിറ്റുകള്‍ക്കുളളില്‍ ഉപഗ്രഹം റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. 2,211 കിലോ ഭാരമുളള ഇന്‍സാറ്റ് 3 ഡിആറില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് സഹായകമാകുന്ന അത്യാധുനീക സംവിധാനങ്ങളാണ് ഉളളത്. കാലാവസ്ഥയിലെ ഗതിമാറ്റങ്ങള്‍ പഠിക്കാന്‍ സഹായകമാകുന്നതിനൊപ്പം പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും ഉപഗ്രഹത്തില്‍ നിന്നുളള വിവരങ്ങള്‍ സഹായകമാകും.
2013 ജൂലൈ 26 ന് വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡിയുടെ പിന്‍ഗാമിയായിട്ടാണ് ഇന്‍സാറ്റ് 3 ഡിആര്‍ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നത്. തീരസംരക്ഷണ സേനയ്ക്കും പ്രതിരോധ വിഭാഗങ്ങള്‍ക്കും വ്യോമ, കപ്പല്‍ ഗതാഗതത്തിനും ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനകരമാകും. എട്ട് വര്‍ഷത്തേക്കാണ് ഇന്‍സാറ്റ് 3 ഡിആറില്‍ നിന്നുളള സേവനങ്ങള്‍ രാജ്യം പ്രയോജനപ്പെടുത്തുക.

© copyright 2016 | janam multimedia Limited | All Rights Reserved
No comments :
Post a Comment