Monday, 5 September 2016

പണമാക്കാം പാഷന്‍ ഫ്രൂട്ട് Mathrubhumi എല്ലാ സ്ഥലങ്ങളിലുടെയും പടര്‍ന്ന് വളരുവാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. സീസണായിക്കഴിഞ്ഞാല്‍ ധാരാളം കായ്കള്‍ പിടിക്കും September 5, 2016, 02:47 PM IST അധിക പരിചരണങ്ങള്‍ ഒന്നുമില്ലാതെ വളരെ എളുപ്പത്തില്‍ ഇടവിളയായി കൃഷിചെയ്യാവുന്നതാണ് പാഷന്‍ ഫ്രൂട്ട്. നാവിനെ കൊതിപ്പിക്കുന്ന മധുരവും ശരീരത്തിന് നല്‍കുന്ന കുളിര്‍മ്മയുമാണ് പാഷന്‍ ഫ്രൂട്ടിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ സ്ഥലങ്ങളിലുടെയും പടര്‍ന്ന് വളരുവാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. സീസണായിക്കഴിഞ്ഞാല്‍ ധാരാളം കായ്കള്‍ പിടിക്കും. പര്‍പ്പിള്‍,കാവേരി,ഗോള്‍ഡന്‍ എന്നിവയാണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രധാനയിനങ്ങള്‍. നല്ല മൂപ്പ് എത്തിയ വള്ളികളാണ് നടുവാനാടി ഉപയോഗിക്കുന്നത്. ഈ വള്ളിയില്‍ മുകളങ്ങള്‍ ഉണ്ടായിരിക്കണം. വള്ളിമുകളിലേക്ക് പടര്‍ന്നുകയറുവാന്‍ കഴിയുന്ന ഏതെങ്കിലും മരത്തിന്റെയോ താങ്ങിന്റെയോ ചുവട്ടില്‍ വള്ളി നടാവുന്നതാണ്. വള്ളികള്‍ നടുമ്പോള്‍ കുഴിയില്‍ ചാണകപ്പെടി ഇടുന്നത് നല്ലതാണ്. അപൂര്‍വ്വമായി മാത്രമാണ് രാസവളം ചേര്‍ക്കുന്നത്. അരിയിട്ട് കിളുര്‍പ്പിച്ച തൈകളും നട്ടുവളര്‍ത്താവുന്നതാണ്. പാഷന്‍ഫ്രൂട്ട് മിതോഷ്മ കാലാവസ്ഥയില്‍ വളരാന്‍ നിഷ്ടപ്പെടുന്ന വള്ളിച്ചെടിയാണ്.കുന്നിന്‍ പ്രദേശങ്ങളിലും മലഞ്ചെരുവിലും ഇവ നന്നായി വളരും. വയനാട്,കുടക്,നീലഗിരി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വ്യാപകമായി വളര്‍ത്തുന്നുണ്ട്. മഞ്ഞ നിറത്തിലും വൈലറ്റ് നിറത്തിലുമുള്ള പാഷന്‍ ഫ്രൂട്ടുകളാണ് പ്രചാരത്തിലുള്ളത്. കായ്കള്‍ക്ക് നിറവിത്യാസം വരുമ്പോഴാണ് പാഷന്‍ ഫ്രൂട്ട് വിളവെടുക്കാറാകുന്നത്. പഴുത്താലും പാഷന്‍ ഫ്രൂട്ടിന്റെ പുറന്തോടിന് നല്ല കട്ടിയായിരിക്കും. പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയതാണ് പാഷന്‍ ഫ്രൂട്ട്.ഇത്‌ ഉപയോഗിച്ച് ജ്യൂസ്,ഐസ്‌ക്രീം,സര്‍ബത്ത് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. © Copyright Mathrubhumi 2016. All rights reserved.

പണമാക്കാം പാഷന്‍ ഫ്രൂട്ട്


എല്ലാ സ്ഥലങ്ങളിലുടെയും പടര്‍ന്ന് വളരുവാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. സീസണായിക്കഴിഞ്ഞാല്‍ ധാരാളം കായ്കള്‍ പിടിക്കും
September 5, 2016, 02:47 PM IST
ധിക പരിചരണങ്ങള്‍ ഒന്നുമില്ലാതെ വളരെ എളുപ്പത്തില്‍ ഇടവിളയായി കൃഷിചെയ്യാവുന്നതാണ് പാഷന്‍ ഫ്രൂട്ട്. നാവിനെ കൊതിപ്പിക്കുന്ന മധുരവും ശരീരത്തിന് നല്‍കുന്ന കുളിര്‍മ്മയുമാണ് പാഷന്‍ ഫ്രൂട്ടിനെ വ്യത്യസ്തമാക്കുന്നത്.
എല്ലാ സ്ഥലങ്ങളിലുടെയും പടര്‍ന്ന് വളരുവാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. സീസണായിക്കഴിഞ്ഞാല്‍ ധാരാളം കായ്കള്‍ പിടിക്കും. പര്‍പ്പിള്‍,കാവേരി,ഗോള്‍ഡന്‍ എന്നിവയാണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രധാനയിനങ്ങള്‍.
നല്ല മൂപ്പ് എത്തിയ വള്ളികളാണ് നടുവാനാടി ഉപയോഗിക്കുന്നത്. ഈ വള്ളിയില്‍ മുകളങ്ങള്‍ ഉണ്ടായിരിക്കണം. വള്ളിമുകളിലേക്ക് പടര്‍ന്നുകയറുവാന്‍ കഴിയുന്ന ഏതെങ്കിലും മരത്തിന്റെയോ താങ്ങിന്റെയോ ചുവട്ടില്‍ വള്ളി നടാവുന്നതാണ്.
വള്ളികള്‍ നടുമ്പോള്‍ കുഴിയില്‍ ചാണകപ്പെടി ഇടുന്നത് നല്ലതാണ്. അപൂര്‍വ്വമായി മാത്രമാണ് രാസവളം ചേര്‍ക്കുന്നത്. അരിയിട്ട് കിളുര്‍പ്പിച്ച തൈകളും നട്ടുവളര്‍ത്താവുന്നതാണ്. പാഷന്‍ഫ്രൂട്ട് മിതോഷ്മ കാലാവസ്ഥയില്‍ വളരാന്‍ നിഷ്ടപ്പെടുന്ന വള്ളിച്ചെടിയാണ്.കുന്നിന്‍ പ്രദേശങ്ങളിലും മലഞ്ചെരുവിലും ഇവ നന്നായി വളരും.
വയനാട്,കുടക്,നീലഗിരി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വ്യാപകമായി വളര്‍ത്തുന്നുണ്ട്. മഞ്ഞ നിറത്തിലും വൈലറ്റ് നിറത്തിലുമുള്ള പാഷന്‍ ഫ്രൂട്ടുകളാണ് പ്രചാരത്തിലുള്ളത്. കായ്കള്‍ക്ക് നിറവിത്യാസം വരുമ്പോഴാണ് പാഷന്‍ ഫ്രൂട്ട് വിളവെടുക്കാറാകുന്നത്. പഴുത്താലും പാഷന്‍ ഫ്രൂട്ടിന്റെ പുറന്തോടിന് നല്ല കട്ടിയായിരിക്കും.
പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയതാണ് പാഷന്‍ ഫ്രൂട്ട്.ഇത്‌ ഉപയോഗിച്ച് ജ്യൂസ്,ഐസ്‌ക്രീം,സര്‍ബത്ത് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.

No comments :

Post a Comment