Monday, 5 September 2016

മുറ്റത്തൊരു കടപ്ലാവ് Mathrubhumi ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വളരുന്ന ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ യോജിച്ചതാണ്. September 5, 2016, 05:17 PM IST വളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ മികച്ച വിളവുതരുന്ന വൃക്ഷമാണ് കടപ്ലാവ് (ശീമപ്ലാവ്).പോളിനേഷന്‍ ദ്വീപിലാണ് കടപ്ലാവ് ജന്മം കൊണ്ടത്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വളരുന്ന ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ യോജിച്ചതാണ്. നീര്‍വാര്‍ച്ചയുള്ള ചെമ്മണ്ണാണ് ഏറ്റവും അനുയോജ്യം.കടപ്ലാവിന്റെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പസ് അല്‍റ്റിലിസ് എന്നാണ്. നഴ്‌സറിയില്‍ നിന്ന് ലഭിക്കുന്ന തൈകള്‍ നടുന്നതിനായി ഉപയോഗിക്കാം. കടപ്ലാവിന്റെ മൂത്ത വേരുകള്‍ മുറിച്ചെടുത്തും തൈകള്‍ ഉണ്ടാക്കാം. വേരുകള്‍ക്ക് ഒരിഞ്ച് മദ്ധ്യവിസ്താരവും ഒരടി നീളവും വേണം ആഴമില്ലാത്ത ചാലുകളില്‍ ആറ്റുമണല്‍ നിറച്ച് വേരുകള്‍ നടണം.നിത്യവും ജലസേചനം നടത്തിയാല്‍ ധാരാളം മുകുളങ്ങള്‍ ഉണ്ടാകും. തൈകള്‍ക്ക് ഒരടി ഉയരമായാല്‍ പ്രധാന കൃഷിസ്ഥലത്തേക്ക് പറിച്ചുനടാം.കായിക പ്രവര്‍ധന മാര്‍ഗ്ഗങ്ങളിലൂടെയും തൈകള്‍ ഉണ്ടാക്കാം.പതിവെച്ചു മികച്ച നടീല്‍ വസ്തുക്കളുണ്ടാക്കാം. തൈകള്‍ നടുവാന്‍ കുഴികള്‍ എടുക്കുമ്പോള്‍ കുഴിക്ക് മൂന്ന് അടി സമചതുരവും അത്രതന്നെ ആഴവും വേണം. കുഴിയെടുക്കുമ്പോള്‍ മേല്‍മണ്ണ് പ്രത്യേകം മാറ്റിവയ്ക്കണം.തൈനട്ട്, പുതുമഴയോടെ കാലിവളവും മേല്‍മണ്ണും കൊണ്ട് കുഴി നിറച്ചശേഷം അതിന് നടുവില്‍ തൈ നടാവുന്നതാണ്. തൈകള്‍ക്ക് തണല്‍ താട്ടുകയും മഴ ലഭിക്കുന്നതുവരെ നനയ്ക്കുകയും വേണം. നാല് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കടപ്ലാവ് കായിച്ചു തുടങ്ങും.ഇതില്‍ ആണ്‍ പൂവും പെണ്‍പൂവും വെവ്വേറെയാണ് ഉണ്ടാകുന്നത്. ആണ്‍പൂവ് എല്ലാസമയത്തും ഉണ്ടാകും.പെണ്‍പൂവ് വര്‍ഷത്തില്‍ മൂന്ന് തവണയാണ് വിരിയുന്നത്. സെപ്തംബര്‍-ഒക്ടോബര്‍,ജനുവരി-ഫെബ്രുവരി,ഏപ്രില്‍-മേയ് എന്നി മാസങ്ങളിലാണ് ചക്ക പാകമാകുന്നത്. മണ്ണില്‍ ഈര്‍പ്പം കുറയുമ്പോഴും വളം തികയാതെവരുമ്പോഴും ചക്കകള്‍ ധാരാളം കൊഴിഞ്ഞുപോകാറുണ്ട്.ഹോര്‍മോണ്‍ പ്രയോഗം കൊണ്ട് കൃത്രിമ പരാഗണങ്ങള്‍ കൊണ്ടും ചിലസ്ഥലങ്ങളില്‍ ചക്കകൊഴിച്ചില്‍ ഒഴിവാക്കുന്നുണ്ട്. മറ്റ് രോഗങ്ങള്‍ ഒന്നും കടപ്ലാവിനെ ആക്രമിക്കാറില്ല. ഇതിന്റെ വലിയൊരുഭാഗം സസ്യനൂറാണ് അതുകൊണ്ടാണ് റൊട്ടിയോടുതുല്യം എന്ന അര്‍ത്ഥത്തില്‍ ഇതിനെ ബ്രഡ് ഫ്രൂട്ട് എന്ന് വിളിക്കുന്നത്. കേരളത്തിന് പുറത്ത് മഹാരാഷ്ട്രയാണ് കടപ്ലാവിന് മികച്ച വിപണിയുള്ളത്. © Copyright Mathrubhumi 2016. All rights reserved.

മുറ്റത്തൊരു കടപ്ലാവ്


ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വളരുന്ന ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ യോജിച്ചതാണ്.
September 5, 2016, 05:17 PM IST
ളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ മികച്ച വിളവുതരുന്ന വൃക്ഷമാണ് കടപ്ലാവ് (ശീമപ്ലാവ്).പോളിനേഷന്‍ ദ്വീപിലാണ് കടപ്ലാവ് ജന്മം കൊണ്ടത്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വളരുന്ന ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ യോജിച്ചതാണ്.
നീര്‍വാര്‍ച്ചയുള്ള ചെമ്മണ്ണാണ് ഏറ്റവും അനുയോജ്യം.കടപ്ലാവിന്റെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പസ് അല്‍റ്റിലിസ് എന്നാണ്. നഴ്‌സറിയില്‍ നിന്ന് ലഭിക്കുന്ന തൈകള്‍ നടുന്നതിനായി ഉപയോഗിക്കാം.
കടപ്ലാവിന്റെ മൂത്ത വേരുകള്‍ മുറിച്ചെടുത്തും തൈകള്‍ ഉണ്ടാക്കാം. വേരുകള്‍ക്ക് ഒരിഞ്ച് മദ്ധ്യവിസ്താരവും ഒരടി നീളവും വേണം ആഴമില്ലാത്ത ചാലുകളില്‍ ആറ്റുമണല്‍ നിറച്ച് വേരുകള്‍ നടണം.നിത്യവും ജലസേചനം നടത്തിയാല്‍ ധാരാളം മുകുളങ്ങള്‍ ഉണ്ടാകും.
തൈകള്‍ക്ക് ഒരടി ഉയരമായാല്‍  പ്രധാന കൃഷിസ്ഥലത്തേക്ക് പറിച്ചുനടാം.കായിക പ്രവര്‍ധന മാര്‍ഗ്ഗങ്ങളിലൂടെയും തൈകള്‍ ഉണ്ടാക്കാം.പതിവെച്ചു മികച്ച നടീല്‍ വസ്തുക്കളുണ്ടാക്കാം. തൈകള്‍ നടുവാന്‍ കുഴികള്‍ എടുക്കുമ്പോള്‍ കുഴിക്ക് മൂന്ന് അടി സമചതുരവും അത്രതന്നെ ആഴവും വേണം.
കുഴിയെടുക്കുമ്പോള്‍ മേല്‍മണ്ണ് പ്രത്യേകം മാറ്റിവയ്ക്കണം.തൈനട്ട്, പുതുമഴയോടെ കാലിവളവും മേല്‍മണ്ണും കൊണ്ട് കുഴി നിറച്ചശേഷം അതിന് നടുവില്‍ തൈ നടാവുന്നതാണ്. തൈകള്‍ക്ക് തണല്‍ താട്ടുകയും മഴ ലഭിക്കുന്നതുവരെ നനയ്ക്കുകയും വേണം.
നാല് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കടപ്ലാവ് കായിച്ചു തുടങ്ങും.ഇതില്‍ ആണ്‍ പൂവും പെണ്‍പൂവും വെവ്വേറെയാണ് ഉണ്ടാകുന്നത്. ആണ്‍പൂവ് എല്ലാസമയത്തും ഉണ്ടാകും.പെണ്‍പൂവ് വര്‍ഷത്തില്‍ മൂന്ന് തവണയാണ് വിരിയുന്നത്. സെപ്തംബര്‍-ഒക്ടോബര്‍,ജനുവരി-ഫെബ്രുവരി,ഏപ്രില്‍-മേയ് എന്നി മാസങ്ങളിലാണ് ചക്ക പാകമാകുന്നത്.
മണ്ണില്‍ ഈര്‍പ്പം കുറയുമ്പോഴും വളം തികയാതെവരുമ്പോഴും ചക്കകള്‍ ധാരാളം കൊഴിഞ്ഞുപോകാറുണ്ട്.ഹോര്‍മോണ്‍ പ്രയോഗം കൊണ്ട് കൃത്രിമ പരാഗണങ്ങള്‍ കൊണ്ടും ചിലസ്ഥലങ്ങളില്‍ ചക്കകൊഴിച്ചില്‍ ഒഴിവാക്കുന്നുണ്ട്. മറ്റ് രോഗങ്ങള്‍ ഒന്നും കടപ്ലാവിനെ ആക്രമിക്കാറില്ല.
ഇതിന്റെ വലിയൊരുഭാഗം സസ്യനൂറാണ് അതുകൊണ്ടാണ് റൊട്ടിയോടുതുല്യം എന്ന അര്‍ത്ഥത്തില്‍ ഇതിനെ ബ്രഡ് ഫ്രൂട്ട് എന്ന് വിളിക്കുന്നത്. കേരളത്തിന് പുറത്ത് മഹാരാഷ്ട്രയാണ് കടപ്ലാവിന് മികച്ച വിപണിയുള്ളത്.

No comments :

Post a Comment