Tuesday, 6 September 2016

Shameem Vattakandathil with Abdul Hakeem Cherushola and 23 others. 7 hrs #നിമാ വിരകളും അവയുടെ നിയന്ത്രണവും: കുരുമുളകിന് വിരശല്യമോ? ശ്രോതാക്കൾ അമ്പരക്കുന്നുണ്ടാകാം! കാരണം, നിമാവിരകളെന്നൊരു വിഭാഗം കീടങ്ങളെപ്പറ്റി പലരും കേട്ടിട്ടേയുണ്ടാവില്ല. അൽപ്പമെങ്കിലും കേട്ടിട്ടുള്ളവരാകട്ടെ വികലമായ ധാരണകൾ വച്ചുപുലർത്തുന്നവരുമാണ്. അതുകൊണ്ട്, നിമാവിരകളെപ്പറ്റി ഏതാനും അടിസ്ഥാനവസ്തുതകൾ ആമുഖമായി പറയുന്നതിന് പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. നിമാവിരകൾ അല്ലെങ്കിൽ നിമറ്റോഡുകൾ ഭൂമിയിലെ വൈവിധ്യമാർന്ന എല്ലാ ജൈവവ്യവസ്ഥയിലും കാണപ്പെടുന്ന ജീവജാലങ്ങളാണ്. എണ്ണത്തിൽ അവ മറ്റേതൊരു വർഗ്ഗങ്ങളെക്കാളും മുൻപന്തിയിലാണ്. ഇവയിൽ ഒട്ടുമിക്കവയും സ്വതന്ത്രജീവിതം നയിക്കുന്നവരാണ്‌. ചിലവ ശവജീവികളാണ്. എന്നാൽ ഒരു ന്യൂനപക്ഷം പരാദങ്ങൾ അഥവാ ഭക്ഷണത്തിന് ഇതര ജീവജാലങ്ങളെ ആശ്രയിക്കുന്നവയാണ്. പരാദങ്ങളായ നിമാവിരകളെ ഭൂമണ്ഡലത്തിലെ നാനാജാതി ജീവജാലങ്ങളിലും കാണാം. സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിങ്ങനെ ഏതുവിഭാഗത്തെയും ആക്രമിക്കുന്ന നിമാവിരകളുണ്ട്. സസ്യപരാദങ്ങളായ നിമാവിരകൾ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ്‌ എന്നിങ്ങനെ വിവിധ ഭാഗങ്ങളെ ആക്രമിക്കുന്നു. എന്നാൽ ബഹുഭൂരിഭാഗവും മണ്ണിൽ വസിച്ച് വേരുകളെയാണ് ആക്രമിക്കുന്നത്. ജീവിതശൈലിയിലും സാഹചര്യങ്ങളിലും ഒട്ടേറെ വൈവിധ്യമുണ്ടെങ്കിലും നിമാവിരകൾക്കെല്ലാം പൊതുവായ ഒരു ശരീരഘടനയാണുള്ളത്. നീണ്ടുരുണ്ട ശരീരാകൃതിയോടുകൂടിയ നിമാവിരകളിൽ ഭൂരിഭാഗവും കാഴ്ചയ്ക്ക് അതിസൂക്ഷ്മങ്ങളാണെങ്കിലും അവയെല്ലാംതന്നെ ബഹുകോശ ജീവികളാണ്. ശരീരത്തിന് നിറമില്ല. പ്രത്യേക അവയവങ്ങളില്ല. ശരീരാകാരം ഒരുപോലെയാണെങ്കിലും വിവിധ ജനുസ്സുകളിൽപെട്ട നിമാവിരകളുടെ ശരീര വലുപ്പത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. എന്നാൽ സസ്യപരാദനിമാവിരകളെല്ലാം തന്നെ അതിസൂക്ഷ്മങ്ങളാണ്. ഒരു മൈക്രോസ്കോപ്പിൻറെ സഹായത്താലേ ഇവയെ നമുക്ക് കാണാൻ കഴിയൂ! നിമാവിരകൾ അടിസ്ഥാനപരമായി ജലജീവികളാണ്. സഞ്ചാരത്തിനും ജീവിത നിലനിൽപ്പിനുമെല്ലാം ജലത്തിൻറെ നേരിയ പാളിയെങ്കിലും ഇവയ്ക്ക് അത്യന്താപേക്ഷിതമാണ്. മണ്ണിലെ ഈർപ്പംപോലെ തന്നെ മണ്ണിൻറെ ഘടന, അമ്ലത, മണ്ണിലെ പോഷക ഘടകങ്ങളുടെ സ്വഭാവവും തോതും, മണ്ണിലെ ഇതര ജീവികളുടെ സാന്നിധ്യം ഇവയൊക്കെ ഒരു പ്രദേശത്തെ നിമാവിരാ സമൂഹത്തിൻറെ വൃദ്ധിക്ഷയങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിമാവിരകളുടെ ജീവിതചക്രം വ്യത്യസ്തയിനങ്ങളിൽ ഹൃസ്വമോ ദീർഘമോ ആയിരിക്കും. ഇത് ഏതാനും ദിവസങ്ങളോ മാസങ്ങളോ ആകാം. നിമാവിരകളുടെ മുട്ടകൾ വിരിഞ്ഞ് ലാർവകളുടെ നാല് ദശകളിലൂടെ കടന്നാണ് അവ പൂർണ്ണ വളർച്ച പ്രാപിക്കുന്നത്. നിമാവിരകൾ ആണും പെണ്ണുമുണ്ടെങ്കിലും, മിക്കയിനങ്ങളിലും ഇവ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. സസ്യപരാദങ്ങൾ വേരുകളെ ആക്രമിക്കുന്ന രീതിയനുസരിച്ച് ഇവയെ പ്രധാനമായും മൂന്നായി തരം തിരിക്കാം. വേരുകൾക്കുള്ളിലേക്ക് പൂർണ്ണമായും കടന്ന് സസ്യകോശങ്ങളെ നശിപ്പിക്കുന്നവ. മണ്ണിൽ വസിച്ച് ആഹാര സമ്പാദനത്തിനായി വേരുകളെ പുറമേനിന്ന് ആക്രമിക്കുന്നവ. ശരീരത്തിൻറെ പകുതിഭാഗം വേരുകൾക്കുള്ളിലും ബാക്കി പുറത്ത് മണ്ണിലുമായി നിലയുറപ്പിച്ച് ആഹാരം സമ്പാദിക്കുന്നവ. ഈ മൂന്നു ഗണങ്ങളിലും സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വസിക്കുന്നവയുണ്ട്, മാറിമാറി വേരുകളുടെ വിവിധ ഭാഗങ്ങളെ ആക്രമിക്കുന്നവയുമുണ്ട്. ആക്രമണരീതിയിൽ വൈവിധ്യമുണ്ടെങ്കിലും നിമാവിരബാധമൂലം സസ്യങ്ങളിൽ പ്രകടമാവുന്ന രോഗലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെയുള്ളതാണ്. സസ്യങ്ങളുടെ വേരുകളെയാണല്ലോ ഇവ പ്രധാനമായും നശിപ്പിക്കുന്നത്, ഇളംവേരുകളോടാണിവയ്ക്ക് കൂടുതൽ പ്രിയം. ഇത്തരം വേരുകൾ പരിശോധിച്ചാൽ ക്ഷതങ്ങൾ, മുഴകൾ, തടിപ്പുകൾ, കറുത്ത പാടുകൾ, പൊടിവേരുകളുടെ അഭാവം, വേരുപടലത്തിൽ കാണപ്പെടുന്ന പ്രത്യേക വൈകല്യങ്ങൾ എന്നിങ്ങനെ ഏതെങ്കിലുമൊന്നുകാണാം. നിമാവിരബാധയുടെ വ്യതിരിക്തമായ ലക്ഷണങ്ങൾ ഇവ മാത്രമാണ്. ക്രമേണ ഇത്തരം വേരുകൾ ചീഞ്ഞു നശിക്കുന്നു. അതോടെ ചെടികൾക്ക് മണ്ണിൽനിന്നും വേണ്ടത്ര ആഹാരവും ജലവും ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നു. അതോടെ ഇലകൾ മഞ്ഞളിക്കുന്നു, വാടുന്നു, കൊഴിയുന്നു. വളർച്ച മുരടിക്കുന്നു. വിളവിൻറെ അളവും ഗുണവും ക്ഷയിക്കുന്നു. കാലക്രമേണ ചെടികൾ പൂർണ്ണമായും നശിക്കുന്നു. നിമാവിരകളോടൊപ്പം മണ്ണിൽ രോഗകാരികളായ കുമിളുകൾ കൂടിയുണ്ടെങ്കിൽ നാശം അതിവേഗമായിരിക്കും. നിമാവിരബാധമൂലമുള്ള ബാഹ്യരോഗലക്ഷണങ്ങൾക്ക് ഒരു തനിമയില്ലായെന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ. വേരുകളെ ബാധിക്കുന്ന ഇതര രോഗങ്ങളാലോ, മണ്ണിലെ പോഷകമൂലകങ്ങളുടെ കുറവുകൊണ്ടോ ഇതേ രോഗലക്ഷണങ്ങൾ ചെടികളിൽ പ്രകടമാകാം. സത്യത്തിൽ നിമാവിരകളുടെ സൂക്ഷ്മാകാരവും, വ്യക്തമായ രോഗലക്ഷണങ്ങളുടെ അഭാവവുമാണ് നിമാവിരകളെ ഇത്രമാത്രം അപരിചിതരും അവഗണിക്കപ്പെടുന്നവരുമാക്കിയത്. ഈ ഒരു സാഹചര്യത്തിൽ കർഷകർ എന്താണ് ചെയ്യേണ്ടത്? നിമാവിരബാധയുണ്ടെന്നു സംശയിച്ചാൽ അത്തരം ചെടികളുടെ വേരുപടലം പരിശോധിച്ചു നോക്കണം. നിമാവിരബാധയുടെ വ്യക്തമായ ലക്ഷണങ്ങൾ വേരുകളിൽ കണ്ടാൽ സംശയനിവൃത്തിയ്ക്കായി വേരും മണ്ണുമടങ്ങിയ സാമ്പിളുകൾ ഏതെങ്കിലും പരീക്ഷണശാലയിലെത്തിച്ച് പരിശോധിപ്പിക്കുക. അവിടെ നിന്നുള്ള നിർദേശങ്ങൾക്കനുസൃതമായി വേണ്ട നടപടികൾ കൈക്കൊള്ളുക. ഇനി നമുക്ക് കുരുമുളകിലേയ്ക്ക് വരാം. കുരുമുളകിനെ സംബന്ധിച്ചിടത്തോളം ദ്രുതവാട്ടത്തിനു കാരണക്കാരായ Phytophthoraയാണ് ഒന്നാം നമ്പർ ശത്രു. എന്നാൽ ദ്രുതവാട്ടമെന്നത് ഒരു സുപ്രഭാതത്തിൽ കൊടികളെ കീഴടക്കുന്ന ഒരു രോഗമല്ലായെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്.വർഷങ്ങൾക്ക് മുമ്പേ കൊടികളിൽ സാവധാനവാട്ടമായി ആരംഭിക്കുന്ന രോഗം മൂർച്ഛിക്കുന്നതോടെയാണ് ദ്രുതവാട്ടമായി അതു പരിണമിക്കുന്നത്. സാവധാനവാട്ടമുണ്ടാകുന്നത് കൊടികളുടെ ഇളംവേരുകൾ, പൊടിവേരുകൾ നശിക്കുമ്പോഴാണ്. ഇതിനു കാരണക്കാർ പ്രധാനമായും നിമാവിരകളാണ്. കൂട്ടിന് ഫൈറ്റോഫ്ത്തോറയുമുണ്ടാകും. രണ്ടും കൂടിയാകുമ്പോൾ കൊടിയുടെ കഥ കഴിഞ്ഞതുതന്നെ. അപ്പോൾ ദ്രുതവാട്ടവും സാവധാനവാട്ടവും ഒരേ രോഗത്തിൻറെ രണ്ട് അവസ്ഥകൾ മാത്രമെന്നു മനസ്സിലാക്കുക. പക്ഷെ എല്ലായ്പ്പോഴും കാലവർഷത്തോടൊപ്പം നമ്മുടെ തോട്ടങ്ങളിൽ താണ്ഡവമാടുന്ന Phytophthora മാത്രമേ കർഷകരുടെ കണ്ണിൽപ്പെടാറുള്ളൂ. ഫൈറ്റോഫ്ത്തോറയോടു മല്ലടിമ്പോൾ കർഷകൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. 'എള്ളു ചോരുന്നതറിയില്ല'യെന്ന പഴഞ്ചൊല്ലുപോലെ അദൃശ്യമായി, കൊടികളെ സാവധാനം കൊല്ലുന്ന ഈ ശത്രുവിനെ അവഗണിക്കുന്നത് ബുദ്ധിയല്ല. ഏകദേശം 30- ഓളം ജനുസ്സുകളിൽപെട്ട നിമാവിരകൾ കുരുമുളകിനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും അപകടകാരികളായിട്ടുള്ളത് കേവലം രണ്ടെണ്ണം മാത്രമാണ്; വേരുബന്ധക നിമാവിരയും, തുരപ്പൻ നിമാവിരയും. a) വേരുബന്ധക നിമാവിര (Meloidogyne spp.) : ഭാരതത്തിലെ കുരുമുളകു തോട്ടങ്ങളിൽ വ്യാപകമായി കണ്ടുവരുന്നതാണ് വേരുബന്ധക നിമാവിര അല്ലെങ്കിൽ Meloidogyne. 1906-ൽ ഇംഗ്ലീഷുകാരനായ Butler എന്ന കാർഷികവിദഗ്ധനാണ് കേരളത്തിൽ ഇവയെ ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നഡ പ്രദേശത്തുമുള്ള കുരുമുളകു തോട്ടങ്ങളിൽ ഇവയെ ധാരാളമായി കണ്ടുവരുന്നു. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവ ധാരാളമായി പെരുകുന്നത്. വേരുബന്ധക നിമാവിരകൾ കൊടിയുടെ ലഘുവേരുകളിലും പൊടിവേരുകളിലും മുഴകളും തടിപ്പുകളുമുണ്ടാക്കുന്നു. പ്രധാന വേരുകളിൽ ഇത്തരം തടിപ്പുകൾക്ക് ദീർഘവൃത്താകൃതിയായിരിക്കും. ഒരു കത്തികൊണ്ട് ഇത്തരം വേരുകൾ നെടുകെ പിളർന്നു നോക്കിയാൽ കറുത്ത നിറത്തിലുള്ള ധാരാളം പൊട്ടുകൾ കാണാം. വേരുകളുടെ വരവ്യൂഹ കലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പെണ്‍ നിമാവിരകളും, മുട്ടകളുമാണീ പൊട്ടുകൾ. ഇലകളുടെ സിരകളൊഴികെയുള്ള ഭാഗങ്ങൾ മഞ്ഞളിക്കുക ഈ നിമാവിരബാധയുടെ ഒരു ലക്ഷണമാണ്. b) തുരപ്പൻ നിമാവിര (Radopholus similis) : വേരുബന്ധക നിമാവിരകളെപോലെ വ്യാപകമായി കാണപ്പെടുന്നില്ലെങ്കിലും തുരപ്പൻ നിമാവിര അല്ലെങ്കിൽ Radopholus similis ആണ് കൂടുതൽ അപകടകാരി. ഇന്തോനേഷ്യയിലെ ബാങ്ക ദ്വീപുകളിൽ നിന്ന് 1950കളിൽ കുരുമുളകിനെ ഉന്മൂലനം ചെയ്തത് ഈ നിമാവിരയാണ്. ഇന്ത്യയിൽ ഇവയെ ആദ്യമായി കണ്ടെത്തുന്നത് 1970-ൽ മാത്രമാണ്. വേനൽക്കാലമൊഴികെ വർഷത്തിലെ മറ്റേതുസമയത്തും കൊടികളുടെ തടങ്ങളിൽ ഇവയെ കാണാം. എന്നാൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയുടെ സംഖ്യ ക്രമാതീതമായി ഉയർന്നു കാണുന്നത്. ഇതിനുകാരണം ഈ സമയത്ത് ഇളംവേരുകൾ ധാരാളമായി പൊട്ടിമുളയ്ക്കുന്നതാണ്. ഇളംവേരുകളിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകളായിട്ടാണ് നിമാവിരബാധ ആദ്യം കാണുക. ക്രമേണ ഇത്തരം പാടുകൾ യോജിച്ച് വേരുകൾ ജീർണ്ണിച്ചറ്റുപോകുന്നു. ഇത്തരം കൊടികളിൽ പൊടിവേരുകൾ തീർത്തും ഉണ്ടാവില്ല. ചിലപ്പോൾ മണ്ണിനടിയിലുള്ള കാണ്ഡത്തിലും ഇത്തരം പാടുകൾ കാണാവുന്നതാണ്. പൊടിവേരുകൾ നഷ്ടപ്പെട്ട കൊടികളിൽ മഞ്ഞളിപ്പും ഇലകൊഴിച്ചിലും രൂക്ഷമായിരിക്കും. വേനൽക്കാലം തരണം ചെയ്യാൻ ഇത്തരം കൊടികൾക്ക് കെൽപ്പുണ്ടാവില്ല. വേരുകളിലെ ഇത്തരം മുറിവുകളിൽകൂടി കുമിൾബാധയേൽക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇങ്ങനെ പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്ന നിമാവിരകളെ നിയന്ത്രിക്കുകയെന്നത് ഏറെ ദുഷ്ക്കരമാണ്. നിമാവിരാനിയന്ത്രണം ക്ലേശകരമാകുന്നത് ഇവയുടെ ആക്രമണം തുടക്കത്തിലേ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ്. മണ്ണിലെ ഇവയുടെ ആവാസവും നിയന്ത്രണ മാർഗ്ഗങ്ങളെ പരാജയപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. നിർമാർജ്ജനം അസാധ്യമായതിനാൽ ഇവ നമ്മുടെ കൃഷിയിടങ്ങളിൽ കടന്നുകൂടി വളർന്നു പെരുകാനുള്ള പഴുതുകൾ അടയ്ക്കുകയാണ് ഏറ്റവും പ്രായോഗികവും ഫലപ്രദവും. നടീൽവസ്തുക്കളുടെ തിരഞ്ഞെടുപ്പിലാണ് കർഷകരുടെ ശ്രദ്ധ ആദ്യമേ പതിയേണ്ടത്‌. തീർത്തും ആരോഗ്യപരമായ ചുറ്റുപാടുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന നടീൽവസ്തുക്കൾ മാത്രമേ നമ്മുടെ തോട്ടങ്ങളിൽ ഉപയോഗിക്കാവൂ. കാഴ്ചയ്ക്ക് ആരോഗ്യമുള്ളതായി തോന്നുന്ന കുരുമുളകു തൈകളുടെ വേരുകളുടെ അവസ്ഥ പലപ്പോഴും ശോചനീയമായിരിക്കും. നഴ്സറികളിൽ പ്രത്യേക പരിചരണത്തിലും സംരക്ഷണത്തിലും കഴിയുന്ന ഇത്തരം തൈകൾ തങ്ങളുടെ തനിസ്വഭാവം കാട്ടുന്നത് തോട്ടങ്ങളിൽ നട്ടുകഴിയുമ്പോൾ മാത്രമാണ്. അതുകൊണ്ട് വേരുപിടിപ്പിച്ച കുരുമുളകുതൈകൾ ഏതു നഴ്സറികളിൽനിന്നു വാങ്ങിയാലും കുറച്ചു തൈകളുടെയെങ്കിലും വേരുകൾ മണ്ണുമാറ്റി വൃത്തിയാക്കി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്. ഏറ്റവും അഭിലഷണീയം, ഓരോരുത്തരും തങ്ങൾക്കാവശ്യമുള്ള തൈകൾ സ്വന്തം കൃഷിയിടങ്ങളിൽതന്നെ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്നതാണ്. സൂര്യതാപമേൽപ്പിച്ചു, രോഗവിമുക്തമാക്കിയ നടീൽ മിശ്രിതവും ഒപ്പം ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ജൈവികനിയന്ത്രണ സഹായികളെയും ചേർത്തുകൊടുത്താൽ നല്ല ആരോഗ്യമുള്ള തൈകൾ ഉണ്ടാക്കിയെടുക്കാം. ഒന്നും പറ്റുന്നില്ലെങ്കിൽ വേരുപിടിപ്പിച്ച തൈകൾ വാങ്ങിയാലുടൻ ഓരോ ബാഗിലും 1ഗ്രാം Phorate അല്ലെങ്കിൽ 3ഗ്രാം കാർബോഫ്യുറാനോ മണ്ണിൽ ചേർത്തുകൊടുക്കുക. അടുത്തത്‌ നിമാവിരബാധയെ പ്രോത്സാഹിപ്പിക്കുന്ന ഇടവിളകളും താങ്ങുമരങ്ങളും തോട്ടങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കുകയാണ്‌. തെങ്ങ്, കമുക്, വാഴ, മുരിക്ക്‌ എന്നിവയൊക്കെ നിമാവിരകൾക്കു പ്രിയങ്കരങ്ങളാണ്. വേരുബന്ധക നിമാവിരകൾ പ്രശ്നമായുള്ള പ്രദേശങ്ങളിൽ 'പൗർണ്ണമി'യെന്ന പ്രതിരോധശക്തിയുള്ള കുരുമുളക് കൃഷി ചെയ്യാം. എന്നാൽ തുരപ്പൻ നിമാവിരയെ ചെറുക്കാൻ ഇവയ്ക്കു ശേഷിയില്ലെന്നോർക്കുക. നിർഭാഗ്യവശാൽ തുരപ്പൻ നിമാവിരയെ പ്രതിരോധിക്കാൻ ശേഷിയുള്ള കുരുമുളകിനങ്ങൾ നമുക്കിനിയും ലഭ്യമായിട്ടില്ല. തോട്ടങ്ങളിൽ മുമ്പേ തന്നെ നിമാവിരബാധയുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്? തൈകൾ നടുന്ന കുഴിയിൽ തരി രൂപത്തിലുള്ള നിമാവിരനാശിനികൾ ചേർത്തുകൊടുക്കാം. കൊടിയുടെ ശൈശവദശയിൽ നിമാവിരകളിൽ നിന്നവയ്ക്ക് സംരക്ഷണം ലഭിക്കേണ്ടത് വളരെയേറെ നിർണ്ണായകമാണ്. നിലവിലുള്ള തോട്ടങ്ങളിൽ എല്ലാഭാഗത്തും നിമാവിരബാധയുടെ തീവ്രത ഒരുപോലെയായിരിക്കില്ല. വിരബാധ രൂക്ഷമായുള്ള കൊടികളെ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം നടക്കുക. അതുകൊണ്ട് ഇത്തരം കൊടികൾ കണ്ടെത്തി അവയെ വേരോടെ പിഴുതുമാറ്റുക. നിമാവിരകളുടെ സഞ്ചാരശേഷി പരിമിതമായതിനാൽ അവ മറ്റു കൊടികളിലേക്ക് വ്യാപിക്കുന്നത് വെള്ളത്തിലൂടെയോ കൃഷിയായുധങ്ങളിലൂടെയോ ഒക്കെയാണ്. അപ്പോൾ തോട്ടത്തിലെ ശുചിത്വത്തിന് മുൻഗണന നൽകണം. നിമാവിരബാധ രൂക്ഷമായുള്ള കൊടികൾക്കു സമീപമുള്ള കൊടികളിൽ Phorate അല്ലെങ്കിൽ Carbofuran പ്രയോഗിക്കാവുന്നതാണ്. കൊടികൾ തിരിയിടുന്ന കാലയളവിൽ കീടനാശിനി പ്രയോഗം തീർത്തും ഒഴിവാക്കണം. മണ്ണിലെ ജൈവസമ്പുഷ്ടി വർദ്ധിപ്പിച്ചാൽ നിമാവിരബാധ കുറയുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. രാസവളങ്ങൾക്കു പകരമായി കൂടുതൽ ജൈവവളങ്ങൾ പ്രയോഗിക്കുന്നത് നിമാവിരകളെ നിയന്ത്രിക്കുക മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കും. കീടരോഗനിയന്ത്രണത്തിനായി പുതുതായി കണ്ടെത്തിയിരിക്കുന്ന ജൈവീകനിയന്ത്രണം അഥവാ Biocontrol-ൻറെ വിജയത്തിനും മണ്ണിലെ ജൈവസമ്പുഷ്ടി അതിനിർണ്ണായകമാണ്. ജൈവീകനിയന്ത്രണസഹായികളായ കുമിളുകൾക്കും ബാക്ടീരിയകൾക്കും മണ്ണിൽ അധിവാസമുറപ്പിച്ചു പെരുകി വർദ്ധിക്കാനും കീടങ്ങളെ കീഴടക്കാനും ജൈവപദാർത്ഥങ്ങൾ മണ്ണിൽ അവശ്യം വേണം. ട്രൈക്കോഡെർമകൾ, പീസിലോമൈസസ്, വെർട്ടിസിലിയം, മൈക്കോറൈസകൾ എന്നിങ്ങനെ നിരവധി കുമിളുകൾ നിമാവിരകളെ നിയന്ത്രിക്കാനായി അടുത്തകാലത്തായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കേവലം ജൈവീകനിയന്ത്രണം കൊണ്ട് എല്ലാമായി എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. മറ്റു കീടനിയന്ത്രണമാർഗ്ഗങ്ങളോടൊപ്പം ജൈവീകനിയന്ത്രണം സംയോജിപ്പിച്ച് നടപ്പിലാക്കുന്നതാണ് നന്ന്. പരിസ്ഥിതിക്ക് ഭംഗം വരുത്താത്ത നിമാവിരനിയന്ത്രണമാർഗ്ഗങ്ങൾക്കായുള്ള പരീക്ഷണങ്ങൾ രാജ്യത്തിൻറെ പലഭാഗത്തും ഊർജ്ജിതമായി നടക്കുന്നുണ്ട്. നിമാവിരനിയന്ത്രണത്തിനുള്ള പുത്തൻ ജൈവീകനിയന്ത്രണസഹായികളും സസ്യജന്യ കീടനാശിനികളും അനതിവിദൂര ഭാവിയിൽ നമുക്കു കരാഗതമാകുമെന്നു നമുക്കു പ്രത്യാശിക്കാം. അതുവരെ, നിമാവിരകളെ നിസ്സാരമെന്നു മിഥ്യാധാരണയിൽ അവഗണിക്കാതിരിക്കുക. സന്തോഷ്‌. ജെ. ഈപ്പൻ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. Image may contain: outdoor and nature

#നിമാ വിരകളും അവയുടെ നിയന്ത്രണവും:
കുരുമുളകിന് വിരശല്യമോ? ശ്രോതാക്കൾ അമ്പരക്കുന്നുണ്ടാകാം! കാരണം, നിമാവിരകളെന്നൊരു വിഭാഗം കീടങ്ങളെപ്പറ്റി പലരും കേട്ടിട്ടേയുണ്ടാവില്ല. അൽപ്പമെങ്കിലും കേട്ടിട്ടുള്ളവരാകട്ടെ വികലമായ ധാരണകൾ വച്ചുപുലർത്തുന്നവരുമാണ്. അതുകൊണ്ട്, നിമാവിരകളെപ്പറ്റി ഏതാനും അടിസ്ഥാനവസ്തുതകൾ ആമുഖമായി പറയുന്നതിന് പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്നു.
നിമാവിരകൾ അല്ലെങ്കിൽ നിമറ്റോഡുകൾ ഭൂമിയിലെ വൈവിധ്യമാർന്ന എല്ലാ ജൈവവ്യവസ്ഥയിലും കാണപ്പെടുന്ന ജീവജാലങ്ങളാണ്. എണ്ണത്തിൽ അവ മറ്റേതൊരു വർഗ്ഗങ്ങളെക്കാളും മുൻപന്തിയിലാണ്. ഇവയിൽ ഒട്ടുമിക്കവയും സ്വതന്ത്രജീവിതം നയിക്കുന്നവരാണ്‌. ചിലവ ശവജീവികളാണ്. എന്നാൽ ഒരു ന്യൂനപക്ഷം പരാദങ്ങൾ അഥവാ ഭക്ഷണത്തിന് ഇതര ജീവജാലങ്ങളെ ആശ്രയിക്കുന്നവയാണ്. പരാദങ്ങളായ നിമാവിരകളെ ഭൂമണ്ഡലത്തിലെ നാനാജാതി ജീവജാലങ്ങളിലും കാണാം. സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിങ്ങനെ ഏതുവിഭാഗത്തെയും ആക്രമിക്കുന്ന നിമാവിരകളുണ്ട്. സസ്യപരാദങ്ങളായ നിമാവിരകൾ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ്‌ എന്നിങ്ങനെ വിവിധ ഭാഗങ്ങളെ ആക്രമിക്കുന്നു. എന്നാൽ ബഹുഭൂരിഭാഗവും മണ്ണിൽ വസിച്ച് വേരുകളെയാണ് ആക്രമിക്കുന്നത്.
ജീവിതശൈലിയിലും സാഹചര്യങ്ങളിലും ഒട്ടേറെ വൈവിധ്യമുണ്ടെങ്കിലും നിമാവിരകൾക്കെല്ലാം പൊതുവായ ഒരു ശരീരഘടനയാണുള്ളത്. നീണ്ടുരുണ്ട ശരീരാകൃതിയോടുകൂടിയ നിമാവിരകളിൽ ഭൂരിഭാഗവും കാഴ്ചയ്ക്ക് അതിസൂക്ഷ്മങ്ങളാണെങ്കിലും അവയെല്ലാംതന്നെ ബഹുകോശ ജീവികളാണ്. ശരീരത്തിന് നിറമില്ല. പ്രത്യേക അവയവങ്ങളില്ല. ശരീരാകാരം ഒരുപോലെയാണെങ്കിലും വിവിധ ജനുസ്സുകളിൽപെട്ട നിമാവിരകളുടെ ശരീര വലുപ്പത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. എന്നാൽ സസ്യപരാദനിമാവിരകളെല്ലാം തന്നെ അതിസൂക്ഷ്മങ്ങളാണ്. ഒരു മൈക്രോസ്കോപ്പിൻറെ സഹായത്താലേ ഇവയെ നമുക്ക് കാണാൻ കഴിയൂ! നിമാവിരകൾ അടിസ്ഥാനപരമായി ജലജീവികളാണ്. സഞ്ചാരത്തിനും ജീവിത നിലനിൽപ്പിനുമെല്ലാം ജലത്തിൻറെ നേരിയ പാളിയെങ്കിലും ഇവയ്ക്ക് അത്യന്താപേക്ഷിതമാണ്. മണ്ണിലെ ഈർപ്പംപോലെ തന്നെ മണ്ണിൻറെ ഘടന, അമ്ലത, മണ്ണിലെ പോഷക ഘടകങ്ങളുടെ സ്വഭാവവും തോതും, മണ്ണിലെ ഇതര ജീവികളുടെ സാന്നിധ്യം ഇവയൊക്കെ ഒരു പ്രദേശത്തെ നിമാവിരാ സമൂഹത്തിൻറെ വൃദ്ധിക്ഷയങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിമാവിരകളുടെ ജീവിതചക്രം വ്യത്യസ്തയിനങ്ങളിൽ ഹൃസ്വമോ ദീർഘമോ ആയിരിക്കും. ഇത് ഏതാനും ദിവസങ്ങളോ മാസങ്ങളോ ആകാം. നിമാവിരകളുടെ മുട്ടകൾ വിരിഞ്ഞ് ലാർവകളുടെ നാല് ദശകളിലൂടെ കടന്നാണ് അവ പൂർണ്ണ വളർച്ച പ്രാപിക്കുന്നത്. നിമാവിരകൾ ആണും പെണ്ണുമുണ്ടെങ്കിലും, മിക്കയിനങ്ങളിലും ഇവ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല.
സസ്യപരാദങ്ങൾ വേരുകളെ ആക്രമിക്കുന്ന രീതിയനുസരിച്ച് ഇവയെ പ്രധാനമായും മൂന്നായി തരം തിരിക്കാം. വേരുകൾക്കുള്ളിലേക്ക് പൂർണ്ണമായും കടന്ന് സസ്യകോശങ്ങളെ നശിപ്പിക്കുന്നവ. മണ്ണിൽ വസിച്ച് ആഹാര സമ്പാദനത്തിനായി വേരുകളെ പുറമേനിന്ന് ആക്രമിക്കുന്നവ. ശരീരത്തിൻറെ പകുതിഭാഗം വേരുകൾക്കുള്ളിലും ബാക്കി പുറത്ത് മണ്ണിലുമായി നിലയുറപ്പിച്ച് ആഹാരം സമ്പാദിക്കുന്നവ. ഈ മൂന്നു ഗണങ്ങളിലും സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വസിക്കുന്നവയുണ്ട്, മാറിമാറി വേരുകളുടെ വിവിധ ഭാഗങ്ങളെ ആക്രമിക്കുന്നവയുമുണ്ട്. ആക്രമണരീതിയിൽ വൈവിധ്യമുണ്ടെങ്കിലും നിമാവിരബാധമൂലം സസ്യങ്ങളിൽ പ്രകടമാവുന്ന രോഗലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെയുള്ളതാണ്. സസ്യങ്ങളുടെ വേരുകളെയാണല്ലോ ഇവ പ്രധാനമായും നശിപ്പിക്കുന്നത്, ഇളംവേരുകളോടാണിവയ്ക്ക് കൂടുതൽ പ്രിയം. ഇത്തരം വേരുകൾ പരിശോധിച്ചാൽ ക്ഷതങ്ങൾ, മുഴകൾ, തടിപ്പുകൾ, കറുത്ത പാടുകൾ, പൊടിവേരുകളുടെ അഭാവം, വേരുപടലത്തിൽ കാണപ്പെടുന്ന പ്രത്യേക വൈകല്യങ്ങൾ എന്നിങ്ങനെ ഏതെങ്കിലുമൊന്നുകാണാം. നിമാവിരബാധയുടെ വ്യതിരിക്തമായ ലക്ഷണങ്ങൾ ഇവ മാത്രമാണ്. ക്രമേണ ഇത്തരം വേരുകൾ ചീഞ്ഞു നശിക്കുന്നു. അതോടെ ചെടികൾക്ക് മണ്ണിൽനിന്നും വേണ്ടത്ര ആഹാരവും ജലവും ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നു. അതോടെ ഇലകൾ മഞ്ഞളിക്കുന്നു, വാടുന്നു, കൊഴിയുന്നു. വളർച്ച മുരടിക്കുന്നു. വിളവിൻറെ അളവും ഗുണവും ക്ഷയിക്കുന്നു. കാലക്രമേണ ചെടികൾ പൂർണ്ണമായും നശിക്കുന്നു. നിമാവിരകളോടൊപ്പം മണ്ണിൽ രോഗകാരികളായ കുമിളുകൾ കൂടിയുണ്ടെങ്കിൽ നാശം അതിവേഗമായിരിക്കും.
നിമാവിരബാധമൂലമുള്ള ബാഹ്യരോഗലക്ഷണങ്ങൾക്ക് ഒരു തനിമയില്ലായെന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ. വേരുകളെ ബാധിക്കുന്ന ഇതര രോഗങ്ങളാലോ, മണ്ണിലെ പോഷകമൂലകങ്ങളുടെ കുറവുകൊണ്ടോ ഇതേ രോഗലക്ഷണങ്ങൾ ചെടികളിൽ പ്രകടമാകാം. സത്യത്തിൽ നിമാവിരകളുടെ സൂക്ഷ്മാകാരവും, വ്യക്തമായ രോഗലക്ഷണങ്ങളുടെ അഭാവവുമാണ് നിമാവിരകളെ ഇത്രമാത്രം അപരിചിതരും അവഗണിക്കപ്പെടുന്നവരുമാക്കിയത്. ഈ ഒരു സാഹചര്യത്തിൽ കർഷകർ എന്താണ് ചെയ്യേണ്ടത്? നിമാവിരബാധയുണ്ടെന്നു സംശയിച്ചാൽ അത്തരം ചെടികളുടെ വേരുപടലം പരിശോധിച്ചു നോക്കണം. നിമാവിരബാധയുടെ വ്യക്തമായ ലക്ഷണങ്ങൾ വേരുകളിൽ കണ്ടാൽ സംശയനിവൃത്തിയ്ക്കായി വേരും മണ്ണുമടങ്ങിയ സാമ്പിളുകൾ ഏതെങ്കിലും പരീക്ഷണശാലയിലെത്തിച്ച് പരിശോധിപ്പിക്കുക. അവിടെ നിന്നുള്ള നിർദേശങ്ങൾക്കനുസൃതമായി വേണ്ട നടപടികൾ കൈക്കൊള്ളുക.
ഇനി നമുക്ക് കുരുമുളകിലേയ്ക്ക് വരാം. കുരുമുളകിനെ സംബന്ധിച്ചിടത്തോളം ദ്രുതവാട്ടത്തിനു കാരണക്കാരായ Phytophthoraയാണ് ഒന്നാം നമ്പർ ശത്രു. എന്നാൽ ദ്രുതവാട്ടമെന്നത് ഒരു സുപ്രഭാതത്തിൽ കൊടികളെ കീഴടക്കുന്ന ഒരു രോഗമല്ലായെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്.വർഷങ്ങൾക്ക് മുമ്പേ കൊടികളിൽ സാവധാനവാട്ടമായി ആരംഭിക്കുന്ന രോഗം മൂർച്ഛിക്കുന്നതോടെയാണ് ദ്രുതവാട്ടമായി അതു പരിണമിക്കുന്നത്. സാവധാനവാട്ടമുണ്ടാകുന്നത് കൊടികളുടെ ഇളംവേരുകൾ, പൊടിവേരുകൾ നശിക്കുമ്പോഴാണ്. ഇതിനു കാരണക്കാർ പ്രധാനമായും നിമാവിരകളാണ്. കൂട്ടിന് ഫൈറ്റോഫ്ത്തോറയുമുണ്ടാകും. രണ്ടും കൂടിയാകുമ്പോൾ കൊടിയുടെ കഥ കഴിഞ്ഞതുതന്നെ. അപ്പോൾ ദ്രുതവാട്ടവും സാവധാനവാട്ടവും ഒരേ രോഗത്തിൻറെ രണ്ട് അവസ്ഥകൾ മാത്രമെന്നു മനസ്സിലാക്കുക. പക്ഷെ എല്ലായ്പ്പോഴും കാലവർഷത്തോടൊപ്പം നമ്മുടെ തോട്ടങ്ങളിൽ താണ്ഡവമാടുന്ന Phytophthora മാത്രമേ കർഷകരുടെ കണ്ണിൽപ്പെടാറുള്ളൂ. ഫൈറ്റോഫ്ത്തോറയോടു മല്ലടിമ്പോൾ കർഷകൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. 'എള്ളു ചോരുന്നതറിയില്ല'യെന്ന പഴഞ്ചൊല്ലുപോലെ അദൃശ്യമായി, കൊടികളെ സാവധാനം കൊല്ലുന്ന ഈ ശത്രുവിനെ അവഗണിക്കുന്നത് ബുദ്ധിയല്ല.
ഏകദേശം 30- ഓളം ജനുസ്സുകളിൽപെട്ട നിമാവിരകൾ കുരുമുളകിനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും അപകടകാരികളായിട്ടുള്ളത് കേവലം രണ്ടെണ്ണം മാത്രമാണ്; വേരുബന്ധക നിമാവിരയും, തുരപ്പൻ നിമാവിരയും.
a) വേരുബന്ധക നിമാവിര (Meloidogyne spp.) : ഭാരതത്തിലെ കുരുമുളകു തോട്ടങ്ങളിൽ വ്യാപകമായി കണ്ടുവരുന്നതാണ് വേരുബന്ധക നിമാവിര അല്ലെങ്കിൽ Meloidogyne. 1906-ൽ ഇംഗ്ലീഷുകാരനായ Butler എന്ന കാർഷികവിദഗ്ധനാണ് കേരളത്തിൽ ഇവയെ ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നഡ പ്രദേശത്തുമുള്ള കുരുമുളകു തോട്ടങ്ങളിൽ ഇവയെ ധാരാളമായി കണ്ടുവരുന്നു. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവ ധാരാളമായി പെരുകുന്നത്. വേരുബന്ധക നിമാവിരകൾ കൊടിയുടെ ലഘുവേരുകളിലും പൊടിവേരുകളിലും മുഴകളും തടിപ്പുകളുമുണ്ടാക്കുന്നു. പ്രധാന വേരുകളിൽ ഇത്തരം തടിപ്പുകൾക്ക് ദീർഘവൃത്താകൃതിയായിരിക്കും. ഒരു കത്തികൊണ്ട് ഇത്തരം വേരുകൾ നെടുകെ പിളർന്നു നോക്കിയാൽ കറുത്ത നിറത്തിലുള്ള ധാരാളം പൊട്ടുകൾ കാണാം. വേരുകളുടെ വരവ്യൂഹ കലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പെണ്‍ നിമാവിരകളും, മുട്ടകളുമാണീ പൊട്ടുകൾ. ഇലകളുടെ സിരകളൊഴികെയുള്ള ഭാഗങ്ങൾ മഞ്ഞളിക്കുക ഈ നിമാവിരബാധയുടെ ഒരു ലക്ഷണമാണ്.
b) തുരപ്പൻ നിമാവിര (Radopholus similis) : വേരുബന്ധക നിമാവിരകളെപോലെ വ്യാപകമായി കാണപ്പെടുന്നില്ലെങ്കിലും തുരപ്പൻ നിമാവിര അല്ലെങ്കിൽ Radopholus similis ആണ് കൂടുതൽ അപകടകാരി. ഇന്തോനേഷ്യയിലെ ബാങ്ക ദ്വീപുകളിൽ നിന്ന് 1950കളിൽ കുരുമുളകിനെ ഉന്മൂലനം ചെയ്തത് ഈ നിമാവിരയാണ്. ഇന്ത്യയിൽ ഇവയെ ആദ്യമായി കണ്ടെത്തുന്നത് 1970-ൽ മാത്രമാണ്. വേനൽക്കാലമൊഴികെ വർഷത്തിലെ മറ്റേതുസമയത്തും കൊടികളുടെ തടങ്ങളിൽ ഇവയെ കാണാം. എന്നാൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയുടെ സംഖ്യ ക്രമാതീതമായി ഉയർന്നു കാണുന്നത്. ഇതിനുകാരണം ഈ സമയത്ത് ഇളംവേരുകൾ ധാരാളമായി പൊട്ടിമുളയ്ക്കുന്നതാണ്. ഇളംവേരുകളിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകളായിട്ടാണ് നിമാവിരബാധ ആദ്യം കാണുക. ക്രമേണ ഇത്തരം പാടുകൾ യോജിച്ച് വേരുകൾ ജീർണ്ണിച്ചറ്റുപോകുന്നു. ഇത്തരം കൊടികളിൽ പൊടിവേരുകൾ തീർത്തും ഉണ്ടാവില്ല. ചിലപ്പോൾ മണ്ണിനടിയിലുള്ള കാണ്ഡത്തിലും ഇത്തരം പാടുകൾ കാണാവുന്നതാണ്. പൊടിവേരുകൾ നഷ്ടപ്പെട്ട കൊടികളിൽ മഞ്ഞളിപ്പും ഇലകൊഴിച്ചിലും രൂക്ഷമായിരിക്കും. വേനൽക്കാലം തരണം ചെയ്യാൻ ഇത്തരം കൊടികൾക്ക് കെൽപ്പുണ്ടാവില്ല. വേരുകളിലെ ഇത്തരം മുറിവുകളിൽകൂടി കുമിൾബാധയേൽക്കാനുള്ള സാധ്യത വളരെയേറെയാണ്.
ഇങ്ങനെ പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്ന നിമാവിരകളെ നിയന്ത്രിക്കുകയെന്നത് ഏറെ ദുഷ്ക്കരമാണ്. നിമാവിരാനിയന്ത്രണം ക്ലേശകരമാകുന്നത് ഇവയുടെ ആക്രമണം തുടക്കത്തിലേ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ്. മണ്ണിലെ ഇവയുടെ ആവാസവും നിയന്ത്രണ മാർഗ്ഗങ്ങളെ പരാജയപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. നിർമാർജ്ജനം അസാധ്യമായതിനാൽ ഇവ നമ്മുടെ കൃഷിയിടങ്ങളിൽ കടന്നുകൂടി വളർന്നു പെരുകാനുള്ള പഴുതുകൾ അടയ്ക്കുകയാണ് ഏറ്റവും പ്രായോഗികവും ഫലപ്രദവും.
നടീൽവസ്തുക്കളുടെ തിരഞ്ഞെടുപ്പിലാണ് കർഷകരുടെ ശ്രദ്ധ ആദ്യമേ പതിയേണ്ടത്‌. തീർത്തും ആരോഗ്യപരമായ ചുറ്റുപാടുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന നടീൽവസ്തുക്കൾ മാത്രമേ നമ്മുടെ തോട്ടങ്ങളിൽ ഉപയോഗിക്കാവൂ. കാഴ്ചയ്ക്ക് ആരോഗ്യമുള്ളതായി തോന്നുന്ന കുരുമുളകു തൈകളുടെ വേരുകളുടെ അവസ്ഥ പലപ്പോഴും ശോചനീയമായിരിക്കും. നഴ്സറികളിൽ പ്രത്യേക പരിചരണത്തിലും സംരക്ഷണത്തിലും കഴിയുന്ന ഇത്തരം തൈകൾ തങ്ങളുടെ തനിസ്വഭാവം കാട്ടുന്നത് തോട്ടങ്ങളിൽ നട്ടുകഴിയുമ്പോൾ മാത്രമാണ്.
അതുകൊണ്ട് വേരുപിടിപ്പിച്ച കുരുമുളകുതൈകൾ ഏതു നഴ്സറികളിൽനിന്നു വാങ്ങിയാലും കുറച്ചു തൈകളുടെയെങ്കിലും വേരുകൾ മണ്ണുമാറ്റി വൃത്തിയാക്കി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്. ഏറ്റവും അഭിലഷണീയം, ഓരോരുത്തരും തങ്ങൾക്കാവശ്യമുള്ള തൈകൾ സ്വന്തം കൃഷിയിടങ്ങളിൽതന്നെ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്നതാണ്. സൂര്യതാപമേൽപ്പിച്ചു, രോഗവിമുക്തമാക്കിയ നടീൽ മിശ്രിതവും ഒപ്പം ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ജൈവികനിയന്ത്രണ സഹായികളെയും ചേർത്തുകൊടുത്താൽ നല്ല ആരോഗ്യമുള്ള തൈകൾ ഉണ്ടാക്കിയെടുക്കാം. ഒന്നും പറ്റുന്നില്ലെങ്കിൽ വേരുപിടിപ്പിച്ച തൈകൾ വാങ്ങിയാലുടൻ ഓരോ ബാഗിലും 1ഗ്രാം Phorate അല്ലെങ്കിൽ 3ഗ്രാം കാർബോഫ്യുറാനോ മണ്ണിൽ ചേർത്തുകൊടുക്കുക.
അടുത്തത്‌ നിമാവിരബാധയെ പ്രോത്സാഹിപ്പിക്കുന്ന ഇടവിളകളും താങ്ങുമരങ്ങളും തോട്ടങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കുകയാണ്‌. തെങ്ങ്, കമുക്, വാഴ, മുരിക്ക്‌ എന്നിവയൊക്കെ നിമാവിരകൾക്കു പ്രിയങ്കരങ്ങളാണ്. വേരുബന്ധക നിമാവിരകൾ പ്രശ്നമായുള്ള പ്രദേശങ്ങളിൽ 'പൗർണ്ണമി'യെന്ന പ്രതിരോധശക്തിയുള്ള കുരുമുളക് കൃഷി ചെയ്യാം. എന്നാൽ തുരപ്പൻ നിമാവിരയെ ചെറുക്കാൻ ഇവയ്ക്കു ശേഷിയില്ലെന്നോർക്കുക. നിർഭാഗ്യവശാൽ തുരപ്പൻ നിമാവിരയെ പ്രതിരോധിക്കാൻ ശേഷിയുള്ള കുരുമുളകിനങ്ങൾ നമുക്കിനിയും ലഭ്യമായിട്ടില്ല.
തോട്ടങ്ങളിൽ മുമ്പേ തന്നെ നിമാവിരബാധയുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്? തൈകൾ നടുന്ന കുഴിയിൽ തരി രൂപത്തിലുള്ള നിമാവിരനാശിനികൾ ചേർത്തുകൊടുക്കാം. കൊടിയുടെ ശൈശവദശയിൽ നിമാവിരകളിൽ നിന്നവയ്ക്ക് സംരക്ഷണം ലഭിക്കേണ്ടത് വളരെയേറെ നിർണ്ണായകമാണ്. നിലവിലുള്ള തോട്ടങ്ങളിൽ എല്ലാഭാഗത്തും നിമാവിരബാധയുടെ തീവ്രത ഒരുപോലെയായിരിക്കില്ല. വിരബാധ രൂക്ഷമായുള്ള കൊടികളെ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം നടക്കുക. അതുകൊണ്ട് ഇത്തരം കൊടികൾ കണ്ടെത്തി അവയെ വേരോടെ പിഴുതുമാറ്റുക. നിമാവിരകളുടെ സഞ്ചാരശേഷി പരിമിതമായതിനാൽ അവ മറ്റു കൊടികളിലേക്ക് വ്യാപിക്കുന്നത് വെള്ളത്തിലൂടെയോ കൃഷിയായുധങ്ങളിലൂടെയോ ഒക്കെയാണ്. അപ്പോൾ തോട്ടത്തിലെ ശുചിത്വത്തിന് മുൻഗണന നൽകണം. നിമാവിരബാധ രൂക്ഷമായുള്ള കൊടികൾക്കു സമീപമുള്ള കൊടികളിൽ Phorate അല്ലെങ്കിൽ Carbofuran പ്രയോഗിക്കാവുന്നതാണ്. കൊടികൾ തിരിയിടുന്ന കാലയളവിൽ കീടനാശിനി പ്രയോഗം തീർത്തും ഒഴിവാക്കണം.
മണ്ണിലെ ജൈവസമ്പുഷ്ടി വർദ്ധിപ്പിച്ചാൽ നിമാവിരബാധ കുറയുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. രാസവളങ്ങൾക്കു പകരമായി കൂടുതൽ ജൈവവളങ്ങൾ പ്രയോഗിക്കുന്നത് നിമാവിരകളെ നിയന്ത്രിക്കുക മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കും. കീടരോഗനിയന്ത്രണത്തിനായി പുതുതായി കണ്ടെത്തിയിരിക്കുന്ന ജൈവീകനിയന്ത്രണം അഥവാ Biocontrol-ൻറെ വിജയത്തിനും മണ്ണിലെ ജൈവസമ്പുഷ്ടി അതിനിർണ്ണായകമാണ്. ജൈവീകനിയന്ത്രണസഹായികളായ കുമിളുകൾക്കും ബാക്ടീരിയകൾക്കും മണ്ണിൽ അധിവാസമുറപ്പിച്ചു പെരുകി വർദ്ധിക്കാനും കീടങ്ങളെ കീഴടക്കാനും ജൈവപദാർത്ഥങ്ങൾ മണ്ണിൽ അവശ്യം വേണം. ട്രൈക്കോഡെർമകൾ, പീസിലോമൈസസ്, വെർട്ടിസിലിയം, മൈക്കോറൈസകൾ എന്നിങ്ങനെ നിരവധി കുമിളുകൾ നിമാവിരകളെ നിയന്ത്രിക്കാനായി അടുത്തകാലത്തായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കേവലം ജൈവീകനിയന്ത്രണം കൊണ്ട് എല്ലാമായി എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. മറ്റു കീടനിയന്ത്രണമാർഗ്ഗങ്ങളോടൊപ്പം ജൈവീകനിയന്ത്രണം സംയോജിപ്പിച്ച് നടപ്പിലാക്കുന്നതാണ് നന്ന്. പരിസ്ഥിതിക്ക് ഭംഗം വരുത്താത്ത നിമാവിരനിയന്ത്രണമാർഗ്ഗങ്ങൾക്കായുള്ള പരീക്ഷണങ്ങൾ രാജ്യത്തിൻറെ പലഭാഗത്തും ഊർജ്ജിതമായി നടക്കുന്നുണ്ട്. നിമാവിരനിയന്ത്രണത്തിനുള്ള പുത്തൻ ജൈവീകനിയന്ത്രണസഹായികളും സസ്യജന്യ കീടനാശിനികളും അനതിവിദൂര ഭാവിയിൽ നമുക്കു കരാഗതമാകുമെന്നു നമുക്കു പ്രത്യാശിക്കാം. അതുവരെ, നിമാവിരകളെ നിസ്സാരമെന്നു മിഥ്യാധാരണയിൽ അവഗണിക്കാതിരിക്കുക.
സന്തോഷ്‌. ജെ. ഈപ്പൻ
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം.

No comments :

Post a Comment