ഇന്നത്തെ പ്രധാനപ്പെട്ട വർത്തമാനപ്പത്രങ്ങളുടെ പ്രധാന പേജിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട്.....ശ്രീനാരായണഗുരു ദൈവമല്ല, ഗുരുമന്ദിരം ക്ഷേത്രവുമല്ല... നിരീക്ഷണം കേരള സംസ്ഥാനത്തെ ഉയർന്ന നീതിപീഠത്തിന്റെ...
ഇത് കണ്ടപ്പോൾ ചില സംശയങ്ങൾ......
ഇത് കണ്ടപ്പോൾ ചില സംശയങ്ങൾ......
ആരാണ് ദൈവം??? എന്താണ് ദൈവം എന്ന വാക്കിന്റെ നിർവചനം??? ദൈവം എങ്ങനെയിരിക്കും??? ദൈവമാകാൻ അർഹതയുള്ള ആൾ ആര്??? ശ്രീനാരായണ ഗുരുദേവൻ ദൈവമല്ലെന്നു വാദിക്കുന്നവർ ഉത്തരം തന്നേ മതിയാവൂ.
"ദിവ്"" എന്ന സംസ്കൃത ധാതുവിൽ നിന്നാണ് " ദൈവം " എന്ന വാക്കുണ്ടായത്. ദിവ് എന്നാൽ വെളിച്ചം എന്നാണർത്ഥം. അപ്പോൾ വെളിച്ചം നല്കുന്നതാരോ അവൻ ദൈവം.... ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നവൻ " ഈശ്വരൻ". മനുഷ്യമനസ്സിന്റെ അന്തരംഗത്തിലെ അന്ധകാരം മാറ്റി വെളിച്ചം നൽകുന്നവർ , ദൈവം....ഗുരുദേവൻ ചെയ്തത് അതാണ്. ഭഗവാൻ ശ്രീകൃഷ്ണൻ, ഭഗവത്ഗീതയിലൂടെ അര്ജുനന്റെ മനസിന്റെ തമസ് അകറ്റി ജ്ഞാനമാകുന്ന വെളിച്ചം പകർന്നു കൊടുത്തു.അത് വഴി ലോകത്തിനും.
സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാൻ ഗുരുദേവൻ പ്രയത്നിച്ചു. അതോടൊപ്പം, മാനവരാശിയുടെ അജ്ഞാനമെന്ന ഇരുട്ടിനെ ഇല്ലാതാക്കി ജ്ഞാനപ്രകാശം നൽകുന്ന 61 കൃതികൾ മലയാളത്തിലും, സംസ്കൃതത്തിലും, തമിഴിലുമായി രചിച്ചു..അതിൽ പല കൃതികളും, അത്യാഗാധമായ പാണ്ഡിത്യമുള്ള ഒരാളിനുപോലും ഇറങ്ങിച്ചെല്ലാൻ കഴിയാത്ത അത്ര ആഴത്തിലുള്ളവയാണ്.
ഗുരുദേവൻ രചിച്ച" ദൈവദശകം" തന്നെയെടുക്കു..ഏതു ജാതി, മത, ദേശ,വര്ഗങ്ങളിലും ഉള്ള സർവ ജനങ്ങൾക്കും ചൊല്ലാവുന്ന പ്രാർത്ഥന.. വളരെ ലളിതമായി, 10 അനുഷ്ടുപ്പ് ശ്ലോകത്തിൽ, 320 അക്ഷരങ്ങളിൽ രചിച്ചത്. ഇത് സാധാരണക്കാരന് ഒരു പ്രാർത്ഥന മാത്രമാണ്. പക്ഷെ അതിന്റെ ആഴങ്ങളിലേക്ക് കടന്നു ചെന്നാൽ, സകല വേദോപനിഷത്തുക്കളും അതിലടങ്ങിയിരിക്കുന്നതായി കാണാം. കേവലം 5 മിനിറ്റു കൊണ്ട് ചൊല്ലാവുന്ന ഇതിലടങ്ങിയിരിക്കുന്ന വേദ,വേദാന്തപോലീമ 300 ശ്ലോകങ്ങളായി വർണിക്കാം.. അതാണ് ഗുരുദര്ശനത്തിലെ ആഴവും അന്തസത്തയും. അപ്പോൾ പിന്നെ " ദര്ശനമാല"യോ, "സ്വാനുഭവഗീതി"യോ പോലെയുള്ള ദാർശനിക കൃതികളിലേക്ക് ഒന്നെത്തി നോക്കാൻ പോലും ഇന്നീ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഒരാൾക്കും കഴിയില്ല..അത് സാഗരത്തിൽ വീണ മഴത്തുള്ളികൾ പെറുക്കിയെടുക്കുന്നതിനു സമാനമാണ്.
ഇതിനേക്കാളെല്ലാം വിചിത്രമാണ്, ഗുരുദേവൻ വിഗ്രഹാരാധനയ്‌ക്കെതിരായിരുന്നു എന്ന പ്രസ്താവന. സ്വന്തം കൈകൾ കൊണ്ട് 27 വിഗ്രഹങ്ങളും, ശിഷ്യന്മാരാൽ 14 വിഗ്രഹങ്ങളും പ്രതിഷ്ഠിച്ച ഗുരുദേവൻ അതിനെതിരായിരുന്ന എന്നുപറയുന്നത് പരിതാപകരം..ഗുരുദേവനെക്കുറിച് ഒന്നുമറി യാ തെയാണോ ഇത്തരം പ്രസ്താവനകൾ??? ഇതൊക്കെ ആരുടെ താത്പര്യങ്ങൾക്കു വേണ്ടി??? ശബരിമലയിലെ സ്ത്രീപ്രവേശം പോലെ ഭക്തരുടെ വിശ്വാസങ്ങളെ മുറിവേല്പിക്കാനെഇതുപകരിക്കു.. ജനങ്ങൾക്ക് നീതിയും ന്യായവും ഉറപ്പാക്കേണ്ട നീതിപീഠങ്ങൾ ഒരു കേസിന്റെ വിധി നടപ്പാക്കാൻ, നൂറ്റാണ്ടുകളായി, ലക്ഷക്കണക്കിന് ജനത വിശ്വസിക്കുന്ന വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയാണോ??? കേരളത്തിൽ അങ്ങോളമിങ്ങോളം, വാഴ്തപ്പെട്ടവരും, പുണ്യവാന്മാരാക്കപ്പെട്ടവരുമായ ഒരുപാട് പേരുടെ ആരാധനല്യങ്ങളുണ്ട്.അത് ഞങ്ങൾക്ക് പറയേണ്ട കാര്യമല്ല.ഈ മതേതരത്വ രാഷ്ട്രത്തിൽ ഓരോ വിധികൾ പുറപ്പെടുവിക്കുമ്പോഴും , എല്ലാവരുടെയുംവിശ്വാസങ്ങളെ മാനിക്കുന്നവയാവണം. അതല്ലെങ്കിൽ, മുകളിൽ ചോദിച്ച ചോദ്യങ്ങൾക്കുത്തരം നൽകാനുള്ള ബാധ്യത ഉണ്ടെന്നോർക്കുക.
ശ്രീനാരായണ ഗുരുദേവൻ ലക്ഷക്കണക്കിന് ഭക്തരുടെ കണ് കണ്ട ദൈവമാണ്......
ഗുരുമന്ദിരങ്ങൾ അവരുടെ ക്ഷേത്രമാണ്.അതിനെതിരെ ആര്, എന്ത്, വിധി കൊണ്ടുവന്നാലും....ഇവിടത്തെ ശ്രീനാരായണീയർ വില കല്പിക്കില്ല.....
ഗുരുചരണം ശരണം......

No comments :
Post a Comment