കുതിരയുമായി ഷാജഹാൻ.
അന്ധനായ കുതിരയോട്ടക്കാരൻ! 10,000 രൂപ കിട്ടിയാൽ കണ്ണുള്ളവരോട് മൽസരിക്കും
തിരുവനന്തപുരം∙ ഇത് ജെ. ഷാജഹാൻ, വലിയവിളാകത്തു വീട്ടിൽ ജമാലുദ്ദീന്റെയും ജുമൈലത്ത് ബീവിയുടെയും അഞ്ചു മക്കളിൽ നാലാമനായ അന്ധനായ യുവാവ്. ടിടിസി, ബിഎ, ഹിന്ദി ഭൂഷൺ എന്നീ ബിരുദങ്ങൾ നേടിയ ഉദ്യോഗാർഥിയാണ്. ക്രിക്കറ്റ്, ചെസ്, കുതിരയോട്ടം (ഹോഴ്സ് റൈഡിങ്) തുടങ്ങിയ വ്യത്യസ്തങ്ങളായ കായിക അഭ്യാസങ്ങളും കംപ്യൂട്ടറിൽ പരിജ്ഞാനവും ഉണ്ട്. 2014ൽ അഖിലേന്ത്യാ തലത്തിൽ ‘ആൻവേ’യുടെയും നാഷനൽ അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡ് (എൻഎബി)ന്റെയും നേതൃത്വത്തിൽ ഒരു യങ് അച്ചീവർ അവാർഡ് ലഭിച്ചു.
എടുത്തുപറയേണ്ട കാര്യം, ചെറിയ പ്രകാശം മാത്രം കാണാവുന്ന ഷാജഹാന് കാഴ്ചശക്തി ഉള്ളവർ കുതിര ഓടിക്കുന്നതു പോലെ തന്നെ പൂർണമായും നല്ല രീതിയിൽ കുതിര ഓടിക്കാൻ കഴിയുമെന്നതാണ്. ഉപജീവനത്തിന് ഷാജഹാൻ കണ്ട വഴി, വിനോദ സഞ്ചാരികൾക്കായി ബീച്ചുകളിൽ കുതിരസവാരി നടത്തുക എന്നതായിരുന്നു. അതിനായി ഇന്റർനെറ്റിൽ തിരഞ്ഞ് ഒരു കുതിരയെ കണ്ടെത്തി. ഫോണിലൂടെ കാശിന്റെ കാര്യം സംസാരിച്ചു. എന്നാൽ ഷാജഹാനെ നേരിട്ടു കണ്ടപ്പോൾ ഉടമ കുതിരയെ സൗജന്യമായി നൽകി.
വരുന്ന സെപ്റ്റംബർ 16,17,18 തീയതികളിൽ മൂന്നാറിൽ ‘കണ്ണിമല’യിൽ നടക്കുന്ന ഓൾ ഇന്ത്യ ഹോഴ്സ് റൈഡിൽ പങ്കെടുക്കാൻ ഷാജഹാന് അവസരം ലഭിച്ചിരിക്കുന്നു. എന്നാൽ പങ്കെടുക്കുന്നതിനു റജിസ്ട്രേഷൻ ഫീസ് പതിനായിരം (10,000) രൂപയും കുതിരയ്ക്ക് നല്ല ആഹാരം കൊടുത്ത് പരിശീലിക്കാനുമുള്ള തുക ആവശ്യമാണ്. തൊഴിൽരഹിതനും നിർധന കുടുംബത്തിലെ അംഗവുമാണ്. മാതാപിതാക്കൾ വൃദ്ധരാണ്. ഒരു ജ്യേഷ്ഠനുള്ളതു കാഴ്ചയില്ലാത്തതും രോഗിയുമാണ്. സുമനസ്സുകൾക്ക് താൽപര്യമുണ്ടെങ്കിൽ ഷാജഹാനെ സഹായിക്കാം. ഫോൺ: 9447088440.
അക്കൗണ്ട് നമ്പർ: 67024260873
എസ്ബിടി വികാസ്ഭവൻ ബ്രാഞ്ച്
ഐഎഫ്എസ്‌സി എസ്ബിടിആർ0000415

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment