Monday, 5 September 2016

സ്വർണവെള്ളരി തട്ടിപ്പിനുപയോഗിച്ച പിച്ചള ലോഹവും വിളക്കും. സ്വർണവെള്ളരി തട്ടിപ്പിനുപയോഗിച്ച പിച്ചള ലോഹവും വിളക്കും. ‘സ്വർണ വെള്ളരി’ നൽകി ജ്യോത്സ്യന്റെ 4.7 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ by സ്വന്തം ലേഖകൻ ManoramaOnline | Monday 05 September 2016 01:04 AM IST കരുവാരകുണ്ട് ∙ വ്യാജ സ്വർണ വെള്ളരി നൽകി തൃശൂർ സ്വദേശിയായ ജ്യോത്സ്യനിൽനിന്നു 4.7 ലക്ഷം രൂപ തട്ടിയയാളെ കരുവാരകുണ്ട് എസ്ഐ പി.ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. പയ്യാക്കോട് വലിയാനംകണ്ടത്തിൽ തോമസ് (43) ആണ് പിടിയിലായത്. ഇയാളിൽനിന്നു തട്ടിപ്പിനുപയോഗിച്ച വിളക്ക്, പിച്ചള എന്നിവ കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീടിന്റെ തറ നിർമാണത്തിനിടെ സ്വർണ വെള്ളരിയും വിളക്കും ലഭിച്ചെന്നും ദോഷം വല്ലതുമുണ്ടെങ്കിൽ തീർത്തുതരണമെന്നും ആവശ്യപ്പെട്ടാണു തോമസ് ജ്യോത്സ്യനെ വിളിക്കുന്നത്. പത്രപ്പരസ്യങ്ങളിൽനിന്നാണു ജ്യോത്സ്യന്റെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്. കഴിഞ്ഞ 23ന് ജ്യോത്സ്യനെ വരുത്തി പിച്ചളയിൽ തീർത്ത ‘സ്വർണ വെള്ളരി’യും വിളക്കും കാണിച്ചു. ദോഷമുണ്ടെന്നും പരിഹാര നടപടികൾ വേണമെന്നും ജ്യോത്സ്യൻ നിർദേശിച്ചു. ഇതിനിടെ തന്ത്രപൂർവം പിച്ചളയിൽനിന്നു ഒരുഭാഗം മുറിച്ചെടുത്ത് സ്വർണമാണെന്നു ജ്യോത്സ്യനെ തെറ്റിദ്ധരിപ്പിച്ചു. 10 ലക്ഷം നൽകിയാൽ സ്വർണ വെള്ളരി വിൽക്കുമെന്നും തോമസ് ജ്യോത്സ്യനോടു പറഞ്ഞു. കച്ചവടം ഉറപ്പിച്ച ജ്യോത്സ്യൻ 4.7 ലക്ഷം രൂപ നൽകി അതുവാങ്ങി. ബാക്കി പണത്തിനു മുദ്രപത്രത്തിൽ ഒപ്പുവയ്പ്പിച്ചു. വീട്ടിലെത്തി ലോഹം മുറിച്ചുനോക്കിയപ്പോഴാണു തട്ടിപ്പു മനസ്സിലായത്. തുടർന്നു ജ്യോത്സ്യൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.പിച്ചളയും വിളക്കും കോയമ്പത്തൂരിൽനിന്നാണു വാങ്ങിയതെന്നു പൊലീസ് കണ്ടെത്തി. സമാനമായ തട്ടിപ്പിന് ഇയാൾക്കെതിരെ വേറെയും കേസുകളുള്ളതായി പൊലീസ് പറഞ്ഞു. തോമസിന്റെ രണ്ടു സഹായികളെക്കൂടി പിടികിട്ടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. © Copyright 2016 Manoramaonline. All rights reserved

സ്വർണവെള്ളരി തട്ടിപ്പിനുപയോഗിച്ച പിച്ചള ലോഹവും വിളക്കും.
സ്വർണവെള്ളരി തട്ടിപ്പിനുപയോഗിച്ച പിച്ചള ലോഹവും വിളക്കും.

‘സ്വർണ വെള്ളരി’ നൽകി ജ്യോത്സ്യന്റെ 4.7 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

കരുവാരകുണ്ട് ∙ വ്യാജ സ്വർണ വെള്ളരി നൽകി തൃശൂർ സ്വദേശിയായ ജ്യോത്സ്യനിൽനിന്നു 4.7 ലക്ഷം രൂപ തട്ടിയയാളെ കരുവാരകുണ്ട് എസ്ഐ പി.ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. പയ്യാക്കോട് വലിയാനംകണ്ടത്തിൽ തോമസ് (43) ആണ് പിടിയിലായത്. ഇയാളിൽനിന്നു തട്ടിപ്പിനുപയോഗിച്ച വിളക്ക്, പിച്ചള എന്നിവ കണ്ടെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീടിന്റെ തറ നിർമാണത്തിനിടെ സ്വർണ വെള്ളരിയും വിളക്കും ലഭിച്ചെന്നും ദോഷം വല്ലതുമുണ്ടെങ്കിൽ തീർത്തുതരണമെന്നും ആവശ്യപ്പെട്ടാണു തോമസ് ജ്യോത്സ്യനെ വിളിക്കുന്നത്. പത്രപ്പരസ്യങ്ങളിൽനിന്നാണു ജ്യോത്സ്യന്റെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്. കഴിഞ്ഞ 23ന് ജ്യോത്സ്യനെ വരുത്തി പിച്ചളയിൽ തീർത്ത ‘സ്വർണ വെള്ളരി’യും വിളക്കും കാണിച്ചു. ദോഷമുണ്ടെന്നും പരിഹാര നടപടികൾ വേണമെന്നും ജ്യോത്സ്യൻ നിർദേശിച്ചു.

ഇതിനിടെ തന്ത്രപൂർവം പിച്ചളയിൽനിന്നു ഒരുഭാഗം മുറിച്ചെടുത്ത് സ്വർണമാണെന്നു ജ്യോത്സ്യനെ തെറ്റിദ്ധരിപ്പിച്ചു. 10 ലക്ഷം നൽകിയാൽ സ്വർണ വെള്ളരി വിൽക്കുമെന്നും തോമസ് ജ്യോത്സ്യനോടു പറഞ്ഞു. കച്ചവടം ഉറപ്പിച്ച ജ്യോത്സ്യൻ 4.7 ലക്ഷം രൂപ നൽകി അതുവാങ്ങി. ബാക്കി പണത്തിനു മുദ്രപത്രത്തിൽ ഒപ്പുവയ്പ്പിച്ചു.

വീട്ടിലെത്തി ലോഹം മുറിച്ചുനോക്കിയപ്പോഴാണു തട്ടിപ്പു മനസ്സിലായത്. തുടർന്നു ജ്യോത്സ്യൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.പിച്ചളയും വിളക്കും കോയമ്പത്തൂരിൽനിന്നാണു വാങ്ങിയതെന്നു പൊലീസ് കണ്ടെത്തി. സമാനമായ തട്ടിപ്പിന് ഇയാൾക്കെതിരെ വേറെയും കേസുകളുള്ളതായി പൊലീസ് പറഞ്ഞു. തോമസിന്റെ രണ്ടു സഹായികളെക്കൂടി പിടികിട്ടാനുണ്ട്.
 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments :

Post a Comment