Monday, 5 September 2016

കെ.ബി.ബാബു കുട്ടികളെ വാനിൽ കയറ്റുന്നു. ബാബുമാഷ് ഓടിക്കും, പഠിപ്പിക്കും by സ്വന്തം ലേഖകൻ ManoramaOnline | Monday 05 September 2016 09:30 AM IST ഇരിക്കൂർ ∙ പട്ടുവം വാണീവിലാസം എഎൽപി സ്കൂളിലെ അധ്യാപകനായ ബാബു മാഷ് ‌‌ഒന്നാന്തരം ഒരു ഡ്രൈവറാണ്. മറ്റ് അധ്യാപകർ കുട്ടികളെ പാഠഭാഗങ്ങൾ പാടിപ്പഠിപ്പിച്ചും എഴുതിപ്പഠിപ്പിച്ചും നേർവഴിക്കു നയിക്കുമ്പോൾ ബാബു കുട്ടികളെ നയിക്കുന്നത് ആ നിലയിൽ മാത്രമല്ല. പത്തു വർ‌ഷമായി സ്കൂൾ ബസ് ഓടിക്കുന്നതും ഇദ്ദേഹം തന്നെ. പ്രതിഫലമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്. മറ്റു സ്കൂൾ വണ്ടികളിലേതുപോലെ വാനിൽ പ്രത്യേകം സഹായിയൊന്നുമില്ല. കുട്ടികളെ കൈപിടിച്ചു കയറ്റുന്നതും ഇറക്കുന്നതും ഒറ്റയ്ക്കു തന്നെ. മാഷ് മറ്റു സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ പട്ടുവം വാണീവിലാസം എഎൽപി സ്കൂളിൽ കുട്ടികൾ കൂടുകയാണ്. പലരും വീടിനു ചുറ്റുവട്ടമുള്ള സ്കൂളിലേക്കു പോകുമ്പോൾ പട്ടുവം വാണീവിലാസം സ്കൂളിൽ വളരെ ദൂരെനിന്നുവരെ കുട്ടികൾ വരാൻ തയാറാകുന്നു. അധ്യാപകനായി സ്കൂളിൽ ചേരുന്നതിനു മുൻപു ഡ്രൈവിങ് സ്കൂൾ ഉടമയും പരിശീലകനുമെല്ലാമായിരുന്നത് ഒരർഥത്തിൽ അനുഗ്രഹമാകുകയായിരുന്നു. ഒരു അധ്യാപകന്റെ പ്രവൃത്തിദിനം ക്ലാസ്മുറിയിൽ തുടങ്ങി ക്ലാസ്മുറിയിൽ തന്നെ അവസാനിക്കുമ്പോൾ ബാബുവിന്റെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും കുട്ടികളുടെ വീട്ടുപടിക്കലാണ്. കുട്ടികളുടെ കൂടെ മറ്റാരെക്കാളും കൂടുതൽ സമയം ചെലവഴിക്കുവാൻ കഴിയുന്നു എന്ന സന്തോഷവും സംതൃപ്തിയും വേറെയും. പടിയൂർ പുലിക്കാട് സ്വദേശിയായ ബാബു രാവിലെ പതിനഞ്ചോളം കിലോമീറ്റർ ദൂരം സ‍‍ഞ്ചരിച്ചാണ് എട്ടു മണിയോടെ കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഇരിക്കൂറിൽ എത്തുന്നത്. കുട്ടികളെ പഠിപ്പിക്കേണ്ടതും വളർത്തേണ്ടതും പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയുമല്ല, മറിച്ച് ഉപദേശിച്ചും സ്നേഹിച്ചും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും നല്ല രീതിയിൽ പെരുമാറിയും ആയിരിക്കണമെന്നാണ് ഈ അധ്യാപകന്റെ അഭിപ്രായം. © Copyright 2016 Manoramaonline. All rights reserved

കെ.ബി.ബാബു കുട്ടികളെ വാനിൽ കയറ്റുന്നു.

ബാബുമാഷ് ഓടിക്കും, പഠിപ്പിക്കും

ഇരിക്കൂർ ∙ പട്ടുവം വാണീവിലാസം എഎൽപി സ്കൂളിലെ അധ്യാപകനായ ബാബു മാഷ് ‌‌ഒന്നാന്തരം ഒരു ഡ്രൈവറാണ്. മറ്റ് അധ്യാപകർ കുട്ടികളെ പാഠഭാഗങ്ങൾ പാടിപ്പഠിപ്പിച്ചും എഴുതിപ്പഠിപ്പിച്ചും നേർവഴിക്കു നയിക്കുമ്പോൾ ബാബു കുട്ടികളെ നയിക്കുന്നത് ആ നിലയിൽ മാത്രമല്ല. പത്തു വർ‌ഷമായി സ്കൂൾ ബസ് ഓടിക്കുന്നതും ഇദ്ദേഹം തന്നെ. പ്രതിഫലമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്. മറ്റു സ്കൂൾ വണ്ടികളിലേതുപോലെ വാനിൽ പ്രത്യേകം സഹായിയൊന്നുമില്ല. കുട്ടികളെ കൈപിടിച്ചു കയറ്റുന്നതും ഇറക്കുന്നതും ഒറ്റയ്ക്കു തന്നെ. മാഷ് മറ്റു സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ പട്ടുവം വാണീവിലാസം എഎൽപി സ്കൂളിൽ കുട്ടികൾ കൂടുകയാണ്.
പലരും വീടിനു ചുറ്റുവട്ടമുള്ള സ്കൂളിലേക്കു പോകുമ്പോൾ പട്ടുവം വാണീവിലാസം സ്കൂളിൽ വളരെ ദൂരെനിന്നുവരെ കുട്ടികൾ വരാൻ തയാറാകുന്നു. അധ്യാപകനായി സ്കൂളിൽ ചേരുന്നതിനു മുൻപു ഡ്രൈവിങ് സ്കൂൾ ഉടമയും പരിശീലകനുമെല്ലാമായിരുന്നത് ഒരർഥത്തിൽ അനുഗ്രഹമാകുകയായിരുന്നു. ഒരു അധ്യാപകന്റെ പ്രവൃത്തിദിനം ക്ലാസ്മുറിയിൽ തുടങ്ങി ക്ലാസ്മുറിയിൽ തന്നെ അവസാനിക്കുമ്പോൾ ബാബുവിന്റെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും കുട്ടികളുടെ വീട്ടുപടിക്കലാണ്.
കുട്ടികളുടെ കൂടെ മറ്റാരെക്കാളും കൂടുതൽ സമയം ചെലവഴിക്കുവാൻ കഴിയുന്നു എന്ന സന്തോഷവും സംതൃപ്തിയും വേറെയും. പടിയൂർ പുലിക്കാട് സ്വദേശിയായ ബാബു രാവിലെ പതിനഞ്ചോളം കിലോമീറ്റർ ദൂരം സ‍‍ഞ്ചരിച്ചാണ് എട്ടു മണിയോടെ കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഇരിക്കൂറിൽ എത്തുന്നത്. കുട്ടികളെ പഠിപ്പിക്കേണ്ടതും വളർത്തേണ്ടതും പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയുമല്ല, മറിച്ച് ഉപദേശിച്ചും സ്നേഹിച്ചും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും നല്ല രീതിയിൽ പെരുമാറിയും ആയിരിക്കണമെന്നാണ് ഈ അധ്യാപകന്റെ അഭിപ്രായം.

No comments :

Post a Comment