Monday, 5 September 2016

സർക്കാർ വിദ്യാലയത്തിൽ നിന്നു വിരമിച്ചിട്ടും അധ്യാപന സേവനം തുടരുന്ന സി.വി.നാരായണൻ ധർമശാല മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാർഥികളോടൊപ്പം. സർക്കാർ വിദ്യാലയത്തിൽ നിന്നു വിരമിച്ചിട്ടും അധ്യാപന സേവനം തുടരുന്ന സി.വി.നാരായണൻ ധർമശാല മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാർഥികളോടൊപ്പം. ഇവർ‌ക്ക് കാഴ്ചയാണ് നാരായണൻ മാഷ് by സ്വന്തം ലേഖകൻ ManoramaOnline | Monday 05 September 2016 09:29 AM IST പാപ്പിനിശ്ശേരി∙ അന്ധതയെ അറിവിന്റെ വെളിച്ചത്താൽ മറികടന്ന ഈ അധ്യാപകൻ സർക്കാർ വിദ്യാലയത്തിൽ നിന്നും വിരമിച്ചിട്ടു വർഷങ്ങളായി. കാഴ്ചയില്ലാത്ത ഒരു കൂട്ടം വിദ്യാർഥികളെ ഇപ്പോഴും പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു ജീവിക്കുകയാണു സി.വി.നാരായണൻ (59) എന്ന നാരായണൻ മാഷ്. കഴിഞ്ഞ 25 വർഷമായി വിവിധ ജില്ലകളിലെ നൂറുകണക്കിനു വിദ്യാർഥികൾക്ക് ആശ്രയമായിത്തീർന്ന ധർമശാല മാതൃകാ അന്ധവിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ കൂടിയാണിദ്ദേഹം. മനഃശാസ്ത്ര കൗൺസലിങ്ങും, തുല്യതാ പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലനവും ഇവിടെ നടക്കുന്നു. കാഴ്ചശക്തിയില്ലാത്ത വിദ്യാർഥികളുടെ ഉന്നത പഠനത്തിനായി സംസ്ഥാനത്തിനു തന്നെ മാതൃകയായി ബ്രെയിൽ ട്രാൻസ്‌ക്രിപ്ഷനും‌ ഓഡിയോ ലൈബ്രറിയും പ്രവർത്തിക്കുന്നു. അധ്യാപകനാവാനുള്ള അടങ്ങാത്ത ആഗ്രഹത്തിനു മുന്നിൽ കാഴ്ചയില്ലാത്തതു തടസ്സമായില്ലെന്നു നാരായണൻ പറഞ്ഞു. ‘കാസർകോട് ഗവ. സ്‌പെഷൽ സ്‌കൂളിലായിരുന്നു പഠനം. 20 വർഷക്കാലത്തെ കെൽട്രോണിലെ ജോലി വേണ്ടെന്നു വച്ച് അധ്യാപക പരിശീലനത്തിനു പോയി. കുറുമാത്തൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ, കല്യാശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായി 13 വർഷം പഠിപ്പിച്ചു. 2014ൽ സർവീസിൽ നിന്നു വിരമിച്ചു. മയ്യിൽ ചെറുപഴശ്ശി സ്വദേശിയായ ഇദ്ദേഹത്തിന് മൂന്നാം വയസ്സിൽ ഗ്ലൂക്കോമ പിടിപെട്ടാണ് കാഴ്ചശക്തി നഷ്ടപ്പെടുന്നത്. ചരിത്രത്തിലും മനശ്ശാസ്ത്രത്തിലും ഉന്നത ബിരുദം. കൗൺസലിങ് സൈക്കോതെറപ്പി ഡിപ്ലോമ. ബിഎഡും സെറ്റും പാസായി. കാഴ്ചശക്തിയില്ലാത്തവരെ പഠിപ്പിക്കുന്നതിനായി കൊൽക്കത്തയിൽ പോയി പ്രത്യേക പരിശീലനം തേടി. 2000ൽ രാഷ്ട്രപതിയുടെ ഏറ്റവും നല്ല അംഗപരിമിത ജീവനക്കാർക്കുള്ള നാഷനൽ അവാർഡ്, 1996ൽ ഇതേ വിഭാഗത്തിൽ സംസ്ഥാന അവാർഡ്, അജിത് ബാലകൃഷ്ണൻ ഫൗണ്ടേഷൻ ഇന്നവേറ്റീവ് അവാർഡ് തുടങ്ങിയവ ഇദ്ദേഹത്തെ തേടിയെത്തി. 1991 മുതൽ 'അബ്‌ട്രെയിബ് ' എന്ന ചുരുക്കപ്പേരിൽ യൂണിവേഴ്‌സൽ ബ്രെയിലി ആൻഡ് ടോക്കിങ് ബുക് ലൈബ്രറി റിസർച് ആൻഡ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് ബ്ലൈൻഡ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. കംപ്യൂട്ടർ ബ്രെയിൽ പ്രിന്റർ വികസിപ്പിക്കുന്ന പഠനസാമഗ്രികളും റിക്കോർഡ് ചെയ്യപ്പെടുന്ന പുസ്തക സിഡികളും പ്ലസ് ടു, കോളജ് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ്. സൗജന്യപഠനം, താമസം, ഭക്ഷണം എന്നിവ ഇവിടെയെത്തുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്നു. ഇപ്പോൾ ബക്കളത്ത് താമസം. ഭാര്യ: ചന്ദ്രമതി, മക്കൾ: സുജയ, സരിഗ. © Copyright 2016 Manoramaonline. All rights reserved.

സർക്കാർ വിദ്യാലയത്തിൽ നിന്നു വിരമിച്ചിട്ടും അധ്യാപന സേവനം തുടരുന്ന സി.വി.നാരായണൻ ധർമശാല മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാർഥികളോടൊപ്പം.
സർക്കാർ വിദ്യാലയത്തിൽ നിന്നു വിരമിച്ചിട്ടും അധ്യാപന സേവനം തുടരുന്ന സി.വി.നാരായണൻ ധർമശാല മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാർഥികളോടൊപ്പം.

ഇവർ‌ക്ക് കാഴ്ചയാണ് നാരായണൻ മാഷ്

പാപ്പിനിശ്ശേരി∙ അന്ധതയെ അറിവിന്റെ വെളിച്ചത്താൽ മറികടന്ന ഈ അധ്യാപകൻ സർക്കാർ വിദ്യാലയത്തിൽ നിന്നും വിരമിച്ചിട്ടു വർഷങ്ങളായി. കാഴ്ചയില്ലാത്ത ഒരു കൂട്ടം വിദ്യാർഥികളെ ഇപ്പോഴും പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു ജീവിക്കുകയാണു സി.വി.നാരായണൻ (59) എന്ന നാരായണൻ മാഷ്. കഴിഞ്ഞ 25 വർഷമായി വിവിധ ജില്ലകളിലെ നൂറുകണക്കിനു വിദ്യാർഥികൾക്ക് ആശ്രയമായിത്തീർന്ന ധർമശാല മാതൃകാ അന്ധവിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ കൂടിയാണിദ്ദേഹം. മനഃശാസ്ത്ര കൗൺസലിങ്ങും, തുല്യതാ പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലനവും ഇവിടെ നടക്കുന്നു.
കാഴ്ചശക്തിയില്ലാത്ത വിദ്യാർഥികളുടെ ഉന്നത പഠനത്തിനായി സംസ്ഥാനത്തിനു തന്നെ മാതൃകയായി ബ്രെയിൽ ട്രാൻസ്‌ക്രിപ്ഷനും‌ ഓഡിയോ ലൈബ്രറിയും പ്രവർത്തിക്കുന്നു. അധ്യാപകനാവാനുള്ള അടങ്ങാത്ത ആഗ്രഹത്തിനു മുന്നിൽ കാഴ്ചയില്ലാത്തതു തടസ്സമായില്ലെന്നു നാരായണൻ പറഞ്ഞു. ‘കാസർകോട് ഗവ. സ്‌പെഷൽ സ്‌കൂളിലായിരുന്നു പഠനം. 20 വർഷക്കാലത്തെ കെൽട്രോണിലെ ജോലി വേണ്ടെന്നു വച്ച് അധ്യാപക പരിശീലനത്തിനു പോയി. കുറുമാത്തൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ, കല്യാശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായി 13 വർഷം പഠിപ്പിച്ചു. 2014ൽ സർവീസിൽ നിന്നു വിരമിച്ചു.
മയ്യിൽ ചെറുപഴശ്ശി സ്വദേശിയായ ഇദ്ദേഹത്തിന് മൂന്നാം വയസ്സിൽ ഗ്ലൂക്കോമ പിടിപെട്ടാണ് കാഴ്ചശക്തി നഷ്ടപ്പെടുന്നത്. ചരിത്രത്തിലും മനശ്ശാസ്ത്രത്തിലും ഉന്നത ബിരുദം. കൗൺസലിങ് സൈക്കോതെറപ്പി ഡിപ്ലോമ. ബിഎഡും സെറ്റും പാസായി. കാഴ്ചശക്തിയില്ലാത്തവരെ പഠിപ്പിക്കുന്നതിനായി കൊൽക്കത്തയിൽ പോയി പ്രത്യേക പരിശീലനം തേടി. 2000ൽ രാഷ്ട്രപതിയുടെ ഏറ്റവും നല്ല അംഗപരിമിത ജീവനക്കാർക്കുള്ള നാഷനൽ അവാർഡ്, 1996ൽ ഇതേ വിഭാഗത്തിൽ സംസ്ഥാന അവാർഡ്, അജിത് ബാലകൃഷ്ണൻ ഫൗണ്ടേഷൻ ഇന്നവേറ്റീവ് അവാർഡ് തുടങ്ങിയവ ഇദ്ദേഹത്തെ തേടിയെത്തി.
1991 മുതൽ 'അബ്‌ട്രെയിബ് ' എന്ന ചുരുക്കപ്പേരിൽ യൂണിവേഴ്‌സൽ ബ്രെയിലി ആൻഡ് ടോക്കിങ് ബുക് ലൈബ്രറി റിസർച് ആൻഡ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് ബ്ലൈൻഡ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. കംപ്യൂട്ടർ ബ്രെയിൽ പ്രിന്റർ വികസിപ്പിക്കുന്ന പഠനസാമഗ്രികളും റിക്കോർഡ് ചെയ്യപ്പെടുന്ന പുസ്തക സിഡികളും പ്ലസ് ടു, കോളജ് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ്. സൗജന്യപഠനം, താമസം, ഭക്ഷണം എന്നിവ ഇവിടെയെത്തുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്നു.   ഇപ്പോൾ ബക്കളത്ത് താമസം. ഭാര്യ: ചന്ദ്രമതി, മക്കൾ: സുജയ, സരിഗ.

No comments :

Post a Comment