പുരാവസ്തുക്കളുടെയും ചിത്രശലഭങ്ങളുടെയും ശേഖരവുമായി അധ്യാപകനായ നാരായണൻ
കാണാൻ കരുതിവയ്ക്കുന്നു ഈ അധ്യാപകൻ
ഏനാത്ത് ∙ പുരാവസ്തുക്കൾ ശേഖരിച്ച് പുതുതലമുറയ്ക്കായി ചരിത്രം അന്വേഷിക്കുകയാണ് അധ്യാപകനായ നാരായണൻ. അധ്യാപനത്തിനിടയിൽ വീണുകിട്ടുന്ന ഒഴിവു സമയം പുരാവസ്തുക്കൾ ശേഖരിക്കുന്നതിനും അപൂർവ ജീവിവർഗങ്ങളെക്കുറിച്ച് അടുത്തറിയുവാനുമാണ് പ്രൈമറി സ്കൂൾ അധ്യാപകനായ നാരായണൻ ചെലവഴിക്കുന്നത്. നൂറിലധികം പുരാവസ്തുക്കളും അറുപത് ഇനങ്ങളിൽപെട്ട ചിത്രശലഭവുമാണ് നാരായണന്റെ ശേഖരത്തിലുള്ളത്. ശിലായുഗത്തിലെ മനുഷ്യൻ മൃഗവേട്ടയ്ക്ക് ഉപയോഗിച്ച ആയുധം മുതൽ മണൽ ഘടികാരം വരെ നാരായണന്റെ പുരാവസ്തു ശേഖരത്തിലുണ്ട്. പുരാതന കാലത്തെ കൽ മഴു, കല്ലുളി, മൺ പാത്രങ്ങൾ, മണ്ണുകൊണ്ടും ഓടുകൊണ്ടുമുള്ള പ്രതിമകൾ തുടങ്ങി പഴയ കാലഘട്ടത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നതാണ് നാരായണന്റെ ശേഖരത്തിലുള്ള അമൂല്യ വസ്തുക്കൾ.
പ്രാചീന കാലഘട്ടത്തിന്റെ ചരിത്ര പഠനത്തിന് വഴികാട്ടിയാണ് ചരിത്രാധ്യാപകനായ നാരായണന്റെ പുരാവസ്തു ശേഖരങ്ങൾ. രാജവംശങ്ങളുടെ കഥപറയും നാരായണന്റെ നാണയശേഖരം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പറമ്പിൽ നിന്നും ലഭിച്ച പഴയകാല നാണയ തുട്ടാണ് പുരാവസ്തു ശേഖരണത്തിന് നാരായണന് പ്രചോദനം നൽകിയത്. 120ൽ അധികം രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും ശേഖരത്തിലുണ്ട്. വെള്ളിരാശി, കാശ്, ചോള–മുഗൾ ഭരണകാലഘട്ടത്തിലെയും തിരുമല നായ്ക്കരുടെയും കാലഘട്ടത്തിലെ അപൂർവ നാണയങ്ങൾ, ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവ പുറത്തിറക്കിയിരുന്ന നാണയങ്ങളുടെയും വിദേശ കറൻസികളുടെയും വിപുലമായ ശേഖരവുമുണ്ട്.
പഴയകാല അളവുപാത്രങ്ങൾ, യുദ്ധ മെഡലുകൾ, താളിയോല ഗ്രന്ഥങ്ങൾ, എന്നിവയും പുതുതലമുറയ്ക്ക് ചരിത്രത്തിലേക്ക് വെളിച്ചം നൽകുന്നു. നാരായണന്റെ ശേഖരത്തിലുള്ള ആദിവാസികളുടെ സംഗീത ഉപകരണങ്ങൾ മരക്കലം, മരപാത്രം, മരപ്പെട്ടികൾ, പഴയ കാലത്തുള്ള ആഭരണപ്പെട്ടി എന്നിവയും കൗതുകം ഉണർത്തുന്നവയാണ്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള നാരായണൻ അപൂർവമായ ജീവി വർഗങ്ങളെക്കുറിച്ച് അടുത്തറിയുവാനും സമയം കണ്ടെത്തുന്നു എന്നതും ശ്രദ്ധേയമാണ്. അറുപത് ഇനങ്ങളിൽപ്പെട്ട ചിത്രശലഭങ്ങളെ സ്റ്റഫ് ചെയ്ത് ആൽബമാക്കി സൂക്ഷിച്ചിട്ടുണ്ട്. സാധാരണ ശലഭങ്ങൾക്കു പുറമെ ബ്ലാക്ക് ടൈഗർ, അറ്റ്ലസ് മോത്, കോമൺക്രോ, സ്ട്രിപ്ഡ് ടൈഗർ എന്നിങ്ങനെ നീളുന്നതാണ് ചിത്രശലഭങ്ങളുടെ ശേഖരം.
വയനാട്ടിലെ കാടുകളിൽ നിന്നും ശേഖരിച്ച അപൂർവയിനം ചിത്രശലഭങ്ങളും ശേഖരത്തിലുണ്ട്. വടക്കടത്തുകാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി സ്കൂൾ വിഭാഗത്തിൽ അധ്യാപകനായ മണ്ണടി പാറപ്പുറത്ത് വീട്ടിൽ നാരായണൻ അധ്യാപകരുടെ പരിശീലകൻ കൂടിയാണ്. ഒപ്പം ചരിത്ര സെമിനാറുകൾക്കും നേതൃത്വം നൽകുന്നു. തന്റെ പക്കലുള്ള അമൂല്യ വസ്തുക്കൾ തലമുറകൾക്ക് ചരിത്രം പഠിക്കുവാനായി മ്യൂസിയം ഒരുക്കി സൂക്ഷിക്കാനുള്ള ആഗ്രഹത്തിലാണ് നാരായണൻ.

© Copyright 2016 Manoramaonline. All rights
No comments :
Post a Comment