Monday, 5 September 2016

കാക്കനാട് കലക്ടറേറ്റ് ബസ്‌ സ്റ്റോപ്പിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന എസി ബസ് കാത്തിരിപ്പു കേന്ദ്രം. കാക്കനാട് കലക്ടറേറ്റ് ബസ്‌ സ്റ്റോപ്പിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന എസി ബസ് കാത്തിരിപ്പു കേന്ദ്രം. ആദ്യ എസി ബസ് കാത്തിരിപ്പു കേന്ദ്രം കാക്കനാട്ട് ഇന്ന് തുറക്കും by സ്വന്തം ലേഖകൻ ManoramaOnline | Monday 05 September 2016 12:58 PM IST കാക്കനാട് ∙ ജില്ലയിലെ ആദ്യ എസി ബസ് കാത്തിരിപ്പു കേന്ദ്രം കലക്ടറേറ്റ് ബസ് സ്റ്റോപ്പിൽ മന്ത്രി കെ.ടി.ജലീൽ ഇന്ന് രണ്ടിന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തും ജില്ലാ സഹകരണ ബാങ്കും ചേർന്നാണ് എസി ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. 10 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ടിവി, കുടിവെള്ളം, പത്രങ്ങൾ, റേഡിയോ, എടിഎം, നിരീക്ഷണ ക്യാമറ തുടങ്ങിയവയും ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ട്. മൂന്നു വശവും ഗ്ലാസിട്ടിരിക്കുകയാണ്.കലക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള റോഡിലെ ബസ് സ്റ്റോപ്പിലാണ് എസി കാത്തിരിപ്പു കേന്ദ്രം നിർമിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് 25 വർഷം ജില്ലാ സഹകരണ ബാങ്കിന് ഡിജിറ്റൽ പരസ്യവും എടിഎമ്മും സ്ഥാപിക്കാൻ അവകാശം നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 15 ലക്ഷം രൂപ മുടക്കിയാണ് ജില്ലാ സഹകരണ ബാങ്ക് ഇതു നിർമിച്ചത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയും ജില്ലാ ബാങ്കിനാണ്. ജില്ലാ പഞ്ചായത്തിന്റെ പുതിയ കവാടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. © Copyright 2016 Manoramaonline. All rights reserved.

കാക്കനാട് കലക്ടറേറ്റ് ബസ്‌ സ്റ്റോപ്പിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന എസി ബസ് കാത്തിരിപ്പു കേന്ദ്രം.
കാക്കനാട് കലക്ടറേറ്റ് ബസ്‌ സ്റ്റോപ്പിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന എസി ബസ് കാത്തിരിപ്പു കേന്ദ്രം.

ആദ്യ എസി ബസ് കാത്തിരിപ്പു കേന്ദ്രം കാക്കനാട്ട് ഇന്ന് തുറക്കും

കാക്കനാട് ∙ ജില്ലയിലെ ആദ്യ എസി ബസ് കാത്തിരിപ്പു കേന്ദ്രം കലക്ടറേറ്റ് ബസ് സ്റ്റോപ്പിൽ മന്ത്രി കെ.ടി.ജലീൽ ഇന്ന് രണ്ടിന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തും ജില്ലാ സഹകരണ ബാങ്കും ചേർന്നാണ് എസി ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. 10 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ടിവി, കുടിവെള്ളം, പത്രങ്ങൾ, റേഡിയോ, എടിഎം, നിരീക്ഷണ ക്യാമറ തുടങ്ങിയവയും ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ട്.
മൂന്നു വശവും ഗ്ലാസിട്ടിരിക്കുകയാണ്.കലക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള റോഡിലെ ബസ് സ്റ്റോപ്പിലാണ് എസി കാത്തിരിപ്പു കേന്ദ്രം നിർമിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് 25 വർഷം ജില്ലാ സഹകരണ ബാങ്കിന് ഡിജിറ്റൽ പരസ്യവും എടിഎമ്മും സ്ഥാപിക്കാൻ അവകാശം നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 15 ലക്ഷം രൂപ മുടക്കിയാണ് ജില്ലാ സഹകരണ ബാങ്ക് ഇതു നിർമിച്ചത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയും ജില്ലാ ബാങ്കിനാണ്. ജില്ലാ പഞ്ചായത്തിന്റെ പുതിയ കവാടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

No comments :

Post a Comment