എ.സി. സീന സ്കൂൾ വളപ്പിൽ നിർത്തിയിട്ട സ്വന്തം കാറിന്റെ ഡിക്കിയിൽ.
കാറിന്റെ ഡിക്കിയിൽ ഒരു പ്രധാനാധ്യാപിക
തൃശൂർ∙ ഒന്നരമാസമായി രാമവർമപുരം ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപികയുടെ ഓഫിസ് പ്രവർത്തിക്കുന്നതു കാറിന്റെ ഡിക്കിയിലാണ്. നിവർത്തിവച്ചു പ്ലാസ്റ്ററിട്ട കാലുമായി രാവിലെ മുതൽ വൈകിട്ടുവരെ ഹെഡ്മിസ്ട്രസ് ഈ ഡിക്കിയിലിരുന്നാണു സ്കൂൾഭരണം. അടുത്തിടെ പ്ലാസ്റ്റർ കാലിൽ നിന്നു നീക്കിയപ്പോൾ ചക്രക്കസേരയിലേക്കു മാറി. ഇപ്പോൾ സ്കൂളിലെ ക്ലാസുകൾ തോറും ചക്രക്കസേര നീങ്ങിക്കൊണ്ടിരിക്കുന്നു.
രാമവർമപുരം ജിഎച്ച്എസിലെ പ്രധാനാധ്യാപിക കൊട്ടേക്കാടുതറയിൽ എ.സി.സീനയുടെ ഔദ്യോഗികജീവിതമാണിത്. കുട്ടിക്കാലം മുതൽ ഒരു കാലിലെ പേശികൾക്കു ബലക്കുറവുളളതിനാൽ നടക്കാൻ സീനയ്ക്കു പരസഹായം വേണം.
എന്നാൽ, പ്രധാനാധ്യാപികയായി സ്ഥാനമേറ്റ ആദ്യദിവസം മുതൽ സ്വന്തം കാറിന്റെ ഡിക്കി, ഓഫിസ് ആക്കേണ്ട ഗതികേടിലായി സീന. സ്ഥാനമേൽക്കുന്നതിനു രണ്ടുദിവസം മുൻപ് ക്ലാസ്മുറിയിൽനിന്നു പുറത്തേക്കു നടക്കുന്നതിനിടെ ശേഷിക്കുറവുളള കാൽ പടിയിൽ തട്ടിവീണു സീനയുടെ മുട്ടിന്റെ ചിരട്ട പൊട്ടി. കാൽ മടക്കാൻ കഴിയാത്ത വിധം കണങ്കാൽ മുതൽ മുട്ടിനു മുകളിൽ വരെ പ്ലാസ്റ്ററുമിട്ടു.
പത്താം ക്ലാസ് കുട്ടികളുടെ പാഠപുസ്തകം വിതരണം ചെയ്യേണ്ട ചുമതലയുളളതിനാലും സഹഅധ്യാപകരുടെ ശമ്പളം മുടങ്ങുമെന്നതിനാലും അവധി എടുക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു സീന.അങ്ങനെയാണു കാറിന്റെ ഡിക്കി ഓഫിസ് മുറിയായത്. കാറിന്റെ പിൻസീറ്റ് മടക്കി മുകളിൽ പലകയും കുഷ്യനും വിരിച്ചു കിടക്ക പോലെയാക്കി. ഓഫിസ് വളപ്പിനുളളിൽ കാർ നിർത്തി ഡിക്കി തുറന്നുവച്ചു സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു തീർത്തു. ഒന്നരമാസ സഹനത്തിനൊടുവിൽ ചക്രക്കസേരയിലേക്കു മാറി.

© Copyright 2016 Manoramaonline. All rights
No comments :
Post a Comment