ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്
കണ്ണന്റെ മുന്നിൽ ഇന്നലെ നടന്നത് 264 വിവാഹങ്ങൾ
ഗുരുവായൂർ ∙ ശുഭമുഹൂർത്തം ഏറെയുണ്ടായിരുന്ന ഇന്നലെ ഗുരുവായൂർ ക്ഷേത്രനടയിൽ നടന്നതു 264 വിവാഹങ്ങൾ. ഇതു ക്ഷേത്രത്തിലെ റെക്കോർഡാണ്. രണ്ടു വർഷം മുൻപു ചിങ്ങമാസത്തിൽ 226 വിവാഹങ്ങൾ നടന്നിരുന്നു. പുലർച്ചെ മുതൽ കിഴക്കേനടപ്പുര വധൂവരന്മാരെയും ബന്ധുക്കളെയും കൊണ്ടു നിറഞ്ഞു. അഞ്ചു മണിയോടെ മൂന്നു മണ്ഡപങ്ങളിലുമായി താലികെട്ട് ആരംഭിച്ചു. എട്ടു മുതൽ 11 വരെയുള്ള മുഹൂർത്തത്തിൽ മാത്രം ഇരുനൂറിലധികം വിവാഹങ്ങൾ നടന്നു. മുഹൂർത്ത സമയത്തുതന്നെ വധൂവരന്മാരെ മണ്ഡപത്തിലേക്കെത്തിക്കാൻ ബന്ധുക്കൾ പാടുപെട്ടു. തിക്കിയും തിരക്കിയും ഏറെ ബുദ്ധിമുട്ടിയാണു വധൂവരന്മാർ മണ്ഡപത്തിലെത്തിയത്.
വിവാഹങ്ങൾ പകർത്താനായി ക്യാമറാമാൻമാരും തിക്കിത്തിരക്കി. വിവാഹ ശേഷം കിഴക്കേ ഗോപുരത്തിനു മുന്നിലെത്തിയ വധൂവരന്മാരുടെ ഫോട്ടോ പകർത്തുന്നതിനും തിരക്കനുഭവപ്പെട്ടു. ഗുരുവായൂരപ്പനു മുന്നിൽ ഒരുക്കിയ വലിയ പൂക്കളത്തിനു മുന്നിൽ നിന്ന് ചിത്രം പകർത്തിയാണു വധൂവരന്മാരും ബന്ധുക്കളും മടങ്ങിയത്. നഗരസഭയിൽ വിവാഹം റജിസ്റ്റർ ചെയ്യുന്നതിനും വധൂവരന്മാരുടെ തിരക്കായിരുന്നു. മാസങ്ങൾക്കു മുൻപേ ഗുരുവായൂരിലും പരിസരത്തുമുള്ള കല്യാണമണ്ഡപങ്ങളിലും സദ്യാലയങ്ങളിലും ബുക്കിങ് കഴിഞ്ഞിരുന്നു. ക്ഷേത്രത്തിൽ ഇന്നലെ 965 ചോറൂൺ വഴിപാടും നടന്നു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment