എടിഎം മോഷ്ടാവായി പൃഥ്വിരാജ് റോബിൻഹുഡ് എന്ന സിനിമയിൽ
എങ്ങനെ പൃഥ്വിരാജിനെ എടിഎം മോഷ്ടാവാക്കി; ‘പിൻ’ ഡീക്കോഡിങ് എങ്ങനെ പഠിച്ചു?
റോബിൻഹുഡിന്റെ തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും മെട്രോയോട് വിശദീകരിച്ചപ്പോൾ
തിരുവനന്തപുരം∙ തലസ്ഥാനവാസികളെ ഞെട്ടിച്ചു നൂതന ടെക്നോളജി ഉപയോഗിച്ച് എടിഎം കവർച്ച നടത്തിയ കള്ളൻമാർക്കു പിന്നാലെ പൊലീസ് പായുമ്പോൾ, വർഷങ്ങൾക്ക് മുൻപ് ഇതേ സംഭവം സിനിമയിൽ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട് മലയാളത്തിലെ എഴുത്തുകാരായ സച്ചിയും സേതുവും. എടിഎം തട്ടിപ്പിനു മാധ്യമങ്ങൾ നൽകിയ വിശേഷണവും ജോഷി–സച്ചി–സേതു ടീമിന്റെ ചിത്രത്തിന്റെ പേരായിരുന്നു റോബിൻഹുഡ്.
എടിഎം മെഷീനുകൾ വ്യാപകമാകുന്നതിനു മുൻപാണ് ആ സിനിമ സച്ചിയും സേതുവും ചേർന്ന് എഴുതിയത്.
2006ൽ തിരക്കഥ എഴുതി തുടങ്ങുമ്പോൾ സംസ്ഥാനത്ത് എടിഎമ്മുകൾ വരുന്നതേയുളളൂ. 2009ൽ സിനിമ പുറത്തു വരുമ്പോഴും ഇന്നു കാണുന്ന പോലെ എടിഎമ്മുകൾ സജീവമല്ല.സിനിമ എഴുതിത്തുടങ്ങുമ്പോൾ സച്ചിയുടെയും സേതുവിന്റെയും മനസ്സിൽ ഒരു കുറ്റവാളി–പൊലീസ് ഓട്ടം മാത്രമായിരുന്നു. എന്നാൽ, കുറ്റവാളി നായകനായതോടെ, കാണുന്നവർക്കു ദേഷ്യം തോന്നാത്ത രീതിയിലുള്ള കുറ്റമായിരിക്കണം ഇയാൾ ചെയ്യേണ്ടതെന്നു തിരക്കഥാകൃത്തുകൾ കരുതി.
അങ്ങനെ, അന്നു വന്നുകൊണ്ടിരിക്കുന്ന എടിഎം എന്ന സംവിധാനത്തിലേക്ക് ഇരുവരും എത്തി.എന്നാൽ, പ്രതിസന്ധി അവിടെ തുടങ്ങി. ഇലക്ട്രോണിക്സ് സംവിധാനങ്ങളെ കുറിച്ചു സച്ചിക്കും സേതുവിനും ഒരു അറിവും ഇല്ലായിരുന്നു. ആദ്യം എടിഎമ്മുകളെ കുറിച്ച് അറിയാൻ പല ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി ഇരുവരും സംസാരിച്ചു. എടിഎം കൗണ്ടറുകളുടെയും കാർഡുകളുടെയും പ്രവർത്തന രീതി മനസ്സിലാക്കി.
കാർഡിലെ മാഗ്‌നറ്റിക് ടേപ്പിന് അകത്തെ നമ്പരുകൾ സർവർ പ്രോസസ് ചെയ്യുകയും അതിനു ശേഷം അടിക്കുന്ന പിൻനമ്പർ ഇതുമായി മാച്ച് ചെയ്യുമ്പോഴാണു പണം ലഭിക്കുന്നതെന്ന് ഇരുവരും മനസ്സിലാക്കി. എന്നാൽ, പിന്നീടാണ് വലിയ വെല്ലുവിളി ഇരുവരുടെയും മുന്നിൽ എത്തിയത്. ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കു വിശ്വസിക്കാൻ കഴിയുന്ന നിലയിലുള്ള എടിഎം കവർച്ച എങ്ങനെ ചിത്രീകരിക്കും.
ആലോചനകൾ കാടുകയറവേ, ആശയം കൂട്ടുകാരന്റെ രൂപത്തിൽ അവതരിച്ചു.
ദുബായിലുള്ള ഇലക്ട്രോണിക്സ് എൻജിനീയറായ രാജേന്ദ്രൻ അവധിക്കു വന്നപ്പോൾ ഇക്കാര്യത്തെ കുറിച്ചു സംസാരിച്ചു. ഇദ്ദേഹം, ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങൾ ഒരു നിശ്ചിത പരിധിയിൽ സഞ്ചരിക്കുമെന്നും എടിഎം മെഷീൻ പ്രോസസ് ചെയ്യുന്ന കാർഡിലെ നമ്പരുകളിലും മാഗ്‌നറ്റിക് ഉള്ളതിനാൽ പ്രോസസ് നടക്കുമ്പോൾ ഇതേ തരംഗങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞു. ഇതു റിസീവർ പോലെയുള്ള ഉപകരണം ഉപയോഗിച്ചു ഡീകോഡ് ചെയ്യുന്നതായി കാണിച്ചാൽ പ്രേക്ഷകർ വിശ്വസിക്കുമെന്ന് ഇരുവരും കണക്കു കൂട്ടി.
അതു വിജയിച്ചു. ഒപ്പം, സിനിമയും മികച്ച വിജയമായി.റോബിൻഹുഡിൽ നായകനായ പ്യഥ്വിരാജിന്റെ കഥാപാത്രം എടിഎം ഉപയോഗിക്കുന്നവരുടെ കാർഡ് നമ്പരും പിൻനമ്പറും റിസീവർ ഉപയോഗിച്ചു റിക്കോർഡ് ചെയ്യുകയും അതിനെ കംപ്യൂട്ടറിലേക്കു മാറ്റി ഡ്യൂപ്ലിക്കേറ്റ് എടുത്തു പണം എടുക്കുകയും ചെയ്യുന്നതാണു കാണിച്ചത്.
സിനിമാ ചിത്രീകരണം നടക്കുന്ന സമയത്ത് എടിഎം കാർഡിനും മൊബൈൽ റീചാർജ് കാർഡുകൾക്കും ഒരേ വലിപ്പമായിരുന്നത് സഹായമായതായും സച്ചി ഓർക്കുന്നു. സിനിമയിലെ നായകൻ ഡ്യൂപ്ലിക്കേറ്റ് എടിഎം കാർഡ് ഉണ്ടാക്കുന്നത് റീചാർജ് കാർഡുകൾ ഉപയോഗിച്ചായിരുന്നല്ലോ.എന്നാൽ, ഇപ്പോഴുള്ള മോഷണത്തെ കുറിച്ച് സച്ചി പറയുന്നത്, പണം എവിടെയിരുന്നാലും മോഷ്ടിച്ച് എടുക്കുന്ന മിടുക്കനാണു കള്ളൻ.
ഇപ്പോൾ, ഏതൊരു സുരക്ഷയുമില്ലാതെ റോഡുകളിലും മറ്റും തുറന്നു വച്ചിരിക്കുന്ന എടിഎം കൗണ്ടറുകളിൽ നിന്നു പണം മോഷ്ടിക്കുന്നതിൽ അദ്ഭുതമില്ല. പലരും നേരത്തെ കൗണ്ടറുകൾ കുത്തിത്തുറക്കുകയും മറ്റും ചെയ്തിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകൾ അറിയാവുന്നവർ അതിന്റെ സഹായം തേടും. അതാണ് ഇപ്പോൾ സംഭവിച്ചത്.
തിരുവനന്തപുരം∙ തലസ്ഥാനവാസികളെ ഞെട്ടിച്ചു നൂതന ടെക്നോളജി ഉപയോഗിച്ച് എടിഎം കവർച്ച നടത്തിയ കള്ളൻമാർക്കു പിന്നാലെ പൊലീസ് പായുമ്പോൾ, വർഷങ്ങൾക്ക് മുൻപ് ഇതേ സംഭവം സിനിമയിൽ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട് മലയാളത്തിലെ എഴുത്തുകാരായ സച്ചിയും സേതുവും. എടിഎം തട്ടിപ്പിനു മാധ്യമങ്ങൾ നൽകിയ വിശേഷണവും ജോഷി–സച്ചി–സേതു ടീമിന്റെ ചിത്രത്തിന്റെ പേരായിരുന്നു റോബിൻഹുഡ്.
എടിഎം മെഷീനുകൾ വ്യാപകമാകുന്നതിനു മുൻപാണ് ആ സിനിമ സച്ചിയും സേതുവും ചേർന്ന് എഴുതിയത്.
കാർഡിലെ മാഗ്‌നറ്റിക് ടേപ്പിന് അകത്തെ നമ്പരുകൾ സർവർ പ്രോസസ് ചെയ്യുകയും അതിനു ശേഷം അടിക്കുന്ന പിൻനമ്പർ ഇതുമായി മാച്ച് ചെയ്യുമ്പോഴാണു പണം ലഭിക്കുന്നതെന്ന് ഇരുവരും മനസ്സിലാക്കി. എന്നാൽ, പിന്നീടാണ് വലിയ വെല്ലുവിളി ഇരുവരുടെയും മുന്നിൽ എത്തിയത്. ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കു വിശ്വസിക്കാൻ കഴിയുന്ന നിലയിലുള്ള എടിഎം കവർച്ച എങ്ങനെ ചിത്രീകരിക്കും.
ആലോചനകൾ കാടുകയറവേ, ആശയം കൂട്ടുകാരന്റെ രൂപത്തിൽ അവതരിച്ചു.
ദുബായിലുള്ള ഇലക്ട്രോണിക്സ് എൻജിനീയറായ രാജേന്ദ്രൻ അവധിക്കു വന്നപ്പോൾ ഇക്കാര്യത്തെ കുറിച്ചു സംസാരിച്ചു. ഇദ്ദേഹം, ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങൾ ഒരു നിശ്ചിത പരിധിയിൽ സഞ്ചരിക്കുമെന്നും എടിഎം മെഷീൻ പ്രോസസ് ചെയ്യുന്ന കാർഡിലെ നമ്പരുകളിലും മാഗ്‌നറ്റിക് ഉള്ളതിനാൽ പ്രോസസ് നടക്കുമ്പോൾ ഇതേ തരംഗങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞു. ഇതു റിസീവർ പോലെയുള്ള ഉപകരണം ഉപയോഗിച്ചു ഡീകോഡ് ചെയ്യുന്നതായി കാണിച്ചാൽ പ്രേക്ഷകർ വിശ്വസിക്കുമെന്ന് ഇരുവരും കണക്കു കൂട്ടി.
അതു വിജയിച്ചു. ഒപ്പം, സിനിമയും മികച്ച വിജയമായി.റോബിൻഹുഡിൽ നായകനായ പ്യഥ്വിരാജിന്റെ കഥാപാത്രം എടിഎം ഉപയോഗിക്കുന്നവരുടെ കാർഡ് നമ്പരും പിൻനമ്പറും റിസീവർ ഉപയോഗിച്ചു റിക്കോർഡ് ചെയ്യുകയും അതിനെ കംപ്യൂട്ടറിലേക്കു മാറ്റി ഡ്യൂപ്ലിക്കേറ്റ് എടുത്തു പണം എടുക്കുകയും ചെയ്യുന്നതാണു കാണിച്ചത്.
സിനിമാ ചിത്രീകരണം നടക്കുന്ന സമയത്ത് എടിഎം കാർഡിനും മൊബൈൽ റീചാർജ് കാർഡുകൾക്കും ഒരേ വലിപ്പമായിരുന്നത് സഹായമായതായും സച്ചി ഓർക്കുന്നു. സിനിമയിലെ നായകൻ ഡ്യൂപ്ലിക്കേറ്റ് എടിഎം കാർഡ് ഉണ്ടാക്കുന്നത് റീചാർജ് കാർഡുകൾ ഉപയോഗിച്ചായിരുന്നല്ലോ.എന്നാൽ, ഇപ്പോഴുള്ള മോഷണത്തെ കുറിച്ച് സച്ചി പറയുന്നത്, പണം എവിടെയിരുന്നാലും മോഷ്ടിച്ച് എടുക്കുന്ന മിടുക്കനാണു കള്ളൻ.
ഇപ്പോൾ, ഏതൊരു സുരക്ഷയുമില്ലാതെ റോഡുകളിലും മറ്റും തുറന്നു വച്ചിരിക്കുന്ന എടിഎം കൗണ്ടറുകളിൽ നിന്നു പണം മോഷ്ടിക്കുന്നതിൽ അദ്ഭുതമില്ല. പലരും നേരത്തെ കൗണ്ടറുകൾ കുത്തിത്തുറക്കുകയും മറ്റും ചെയ്തിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകൾ അറിയാവുന്നവർ അതിന്റെ സഹായം തേടും. അതാണ് ഇപ്പോൾ സംഭവിച്ചത്.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment