Monday, 5 September 2016

കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മേൽക്കൂര നിർമാണം. കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മേൽക്കൂര നിർമാണം. പ്രശസ്തർ എതിർത്തിട്ടും ശലഭ മേൽക്കൂര; അവസാനഘട്ടത്തിലേക്ക്; കർട്ടനിട്ട് ഹാളാക്കാം by സ്വന്തം ലേഖകൻ ManoramaOnline | 08:09 PM IST തിരുവനന്തപുരം∙ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ശലഭ മേൽക്കൂര നിർമാണം അവസാനഘട്ടത്തിൽ.മേൽക്കൂര പച്ച ഷീറ്റ് മേയുന്ന പ്രവൃത്തി പകുതിയിലേറെ പൂർത്തിയായി. 12 പ്രധാന പില്ലറുകളിലാണ് മേൽക്കൂരയൊരുക്കുന്നത്. ഓഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങളും നവീകരിക്കുന്നുണ്ട്. നേരത്തെ, അടൂർ ഗോപാലകൃഷ്ണനും ആർക്കിടെക്റ്റ് ജി.ശങ്കറും ഉൾപ്പെടെയുള്ളവർ നിശാഗന്ധിക്കു മേൽക്കൂര പണിയുന്നതിനെ എതിർത്തിരുന്നെങ്കിലും ടൂറിസം വകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു. 20 അടി ഉയരത്തിൽ ഇപ്പോഴുള്ളത്രയും കാറ്റും വെളിച്ചവും കടക്കുന്ന വിധമാണു പൂമ്പാറ്റയുടെ ആകൃതിയിലുള്ള മേൽക്കൂര നിർമിക്കുന്നത്. 3.3 കോടി രൂപയാണു നിർമാണച്ചെലവ്. വശങ്ങൾ മറയ്ക്കുന്നില്ല. മഴ പെയ്യുകയാണെങ്കിൽ കർട്ടൻ ഇടുന്നതു പോലെ വശങ്ങൾ മറച്ചു ഹാളാക്കി മാറ്റാനും സാധിക്കും. നിലവിൽ, പരിപാടികൾ നടത്തുമ്പോൾ സംഘാടകർ താൽക്കാലിക മേൽക്കൂരകൾ നിർമിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത് ഒഴിവാക്കാനാണ് സ്ഥിരം മേൽക്കൂരയെന്നുമാണ് ടൂറിസം അധികൃതരുടെ നിലപാട്. 17,500 രൂപയാണു നാലായിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെ ഇപ്പോഴത്തെ വാടക. മേൽക്കൂര നിർമാണം പൂർത്തിയായൽ ഇതു രണ്ടിരട്ടിയെങ്കിലും വർധിപ്പിക്കും. നിശാഗന്ധിയിലെ നിലവിലുള്ള വേദി മുതൽ ഏറ്റവും പുറകിലുള്ള പ്രൊജക്ടർ റൂം വരെയാണു മേൽക്കൂര പണിയുന്നത്. മഴയും വെയിലുമേൽക്കാതെ പരിപാടികൾ കാണാനാകുന്ന വിധമാണു സൗകര്യമൊരുക്കുന്നത്. നിശാഗന്ധിയുടെ സ്വാഭാവിക പ്രകൃതിക്കു കോട്ടം തട്ടാതെ ഒൻപതു മുതൽ 12 മീറ്റർ വരെ ഉയരത്തിലാണു മേൽക്കൂര നിർമിക്കുന്നത്. ചലച്ചിത്രമേളയ്ക്കു സ്ഥിരം വേദിയാക്കാവുന്ന വിധത്തിലാണു പുനർനിർമാണം. ഇതിനായി പ്രൊജക്ടർ റൂമും നവീകരിക്കുന്നുണ്ട്. © Copyright 2016 Manoramaonline. All rights reserved.

കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മേൽക്കൂര നിർമാണം.
കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മേൽക്കൂര നിർമാണം.

പ്രശസ്തർ എതിർത്തിട്ടും ശലഭ മേൽക്കൂര; അവസാനഘട്ടത്തിലേക്ക്; കർട്ടനിട്ട് ഹാളാക്കാം

തിരുവനന്തപുരം∙ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ശലഭ മേൽക്കൂര നിർമാണം അവസാനഘട്ടത്തിൽ.മേൽക്കൂര പച്ച ഷീറ്റ് മേയുന്ന പ്രവൃത്തി പകുതിയിലേറെ പൂർത്തിയായി. 12 പ്രധാന പില്ലറുകളിലാണ് മേൽക്കൂരയൊരുക്കുന്നത്. ഓഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങളും നവീകരിക്കുന്നുണ്ട്.
നേരത്തെ, അടൂർ ഗോപാലകൃഷ്ണനും ആർക്കിടെക്റ്റ് ജി.ശങ്കറും ഉൾപ്പെടെയുള്ളവർ നിശാഗന്ധിക്കു മേൽക്കൂര പണിയുന്നതിനെ എതിർത്തിരുന്നെങ്കിലും ടൂറിസം വകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു. 20 അടി ഉയരത്തിൽ ഇപ്പോഴുള്ളത്രയും കാറ്റും വെളിച്ചവും കടക്കുന്ന വിധമാണു പൂമ്പാറ്റയുടെ ആകൃതിയിലുള്ള മേൽക്കൂര നിർമിക്കുന്നത്.
3.3 കോടി രൂപയാണു നിർമാണച്ചെലവ്. വശങ്ങൾ മറയ്ക്കുന്നില്ല. മഴ പെയ്യുകയാണെങ്കിൽ കർട്ടൻ ഇടുന്നതു പോലെ വശങ്ങൾ മറച്ചു ഹാളാക്കി മാറ്റാനും സാധിക്കും. നിലവിൽ, പരിപാടികൾ നടത്തുമ്പോൾ സംഘാടകർ താൽക്കാലിക മേൽക്കൂരകൾ നിർമിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത് ഒഴിവാക്കാനാണ് സ്ഥിരം മേൽക്കൂരയെന്നുമാണ് ടൂറിസം അധികൃതരുടെ നിലപാട്.
17,500 രൂപയാണു നാലായിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെ ഇപ്പോഴത്തെ വാടക. മേൽക്കൂര നിർമാണം പൂർത്തിയായൽ ഇതു രണ്ടിരട്ടിയെങ്കിലും വർധിപ്പിക്കും.  നിശാഗന്ധിയിലെ നിലവിലുള്ള വേദി മുതൽ ഏറ്റവും പുറകിലുള്ള പ്രൊജക്ടർ റൂം വരെയാണു മേൽക്കൂര പണിയുന്നത്.
മഴയും വെയിലുമേൽക്കാതെ പരിപാടികൾ കാണാനാകുന്ന വിധമാണു സൗകര്യമൊരുക്കുന്നത്. നിശാഗന്ധിയുടെ സ്വാഭാവിക പ്രകൃതിക്കു കോട്ടം തട്ടാതെ ഒൻപതു മുതൽ 12 മീറ്റർ വരെ ഉയരത്തിലാണു മേൽക്കൂര നിർമിക്കുന്നത്. ചലച്ചിത്രമേളയ്ക്കു സ്ഥിരം വേദിയാക്കാവുന്ന വിധത്തിലാണു പുനർനിർമാണം. ഇതിനായി പ്രൊജക്ടർ റൂമും നവീകരിക്കുന്നുണ്ട്.   

No comments :

Post a Comment