ഓണത്തിന് ശേഷം ഹോളോഗ്രാമില്ലാത്ത പ്ളാസ്റ്റിക് കുറ്റകരം
വാങ്ങാൻ വ്യാപാരികൾക്ക് ഓണം വരെ സൗകര്യം. പിന്നെ കനത്ത പിഴ!
തിരുവനന്തപുരം∙ വാങ്ങുന്ന സാധനം വീട്ടിലെത്തിക്കാൻ പ്ളാസ്റ്റിക് ക്യാരി ബാഗ് വേണോ. ഇന്നു മുതൽ അതിനു പ്രത്യേക പണം നൽകണം. കോർപറേഷൻ ഏർപ്പെടുത്തിയ പ്ളാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി. നിയന്ത്രണത്തിന്റെ ഭാഗമായി കോർപറേഷൻ നൽകുന്ന ഹോളോഗ്രാം പതിപ്പിച്ച പ്ളാസ്റ്റിക് ക്യാരി ബാഗുകൾ മാത്രമേ ഇന്നു മുതൽ വിൽപന നടത്താൻ പാടുള്ളൂവെന്നു വ്യാപാരികൾക്കു നിർദേശം നൽകി. വിൽപന നടത്താനുദ്ദേശിക്കുന്ന പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ എണ്ണത്തിനനുസരിച്ചു നിശ്ചിത തുക ഒടുക്കി വ്യാപാരികൾ കോർപറേഷനിൽനിന്നു ഹോളോഗ്രാം വാങ്ങണം.
ഈ ഹോളോഗ്രാം ഓരോ പ്ളാസ്റ്റിക് കവറിലും പതിപ്പിച്ച ശേഷമേ വിൽപന നടത്താൻ പാടുള്ളൂവെന്നാണു നിർദേശം. ഹോളോഗ്രാം വാങ്ങുന്നതിനു നിശ്ചിത ഫോറത്തിൽ വ്യാപാരികൾ അപേക്ഷ സമർപ്പിക്കണം. ഇതുപ്രകാരം വാങ്ങുന്ന ഹോളോഗ്രാമിന്റെ എണ്ണത്തിനനുസരിച്ചുള്ള പ്ളാസ്റ്റിക് ക്യാരി ബാഗുകളാണോ വിൽപന നടത്തുന്നതെന്നു പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓണം വരെ ഹോളോഗ്രാം വാങ്ങാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓണത്തിനുശേഷം ഹോളോഗ്രാം പതിപ്പിക്കാത്ത പ്ളാസ്റ്റിക് വിൽപന നടത്താൻ അനുവദിക്കില്ലെന്നും കോർപറേഷൻ നിർദേശം ലംഘിക്കുന്നവരിൽനിന്നു കനത്ത പിഴ ഈടാക്കുമെന്നും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ കെ.ശ്രീകുമാർ പറഞ്ഞു.
പ്ളാസ്റ്റിക് കവറിന്റെ മൈക്രോൺ തിട്ടപ്പെടുത്തി, അതനുസരിച്ചായിരിക്കും വ്യാപാരികളിൽനിന്നു കോർപറേഷനും ഉപഭോക്താക്കളിൽനിന്നു വ്യാപാരികളും തുക ഈടാക്കുക. കുറഞ്ഞത് ആറു രൂപയും കൂടിയതു പത്തു രൂപയും ക്യാരി ബാഗിന്റെ മൈക്രോണിന്റെ അളവനുസരിച്ച് ഉപഭോക്താവ് നൽകേണ്ടി വരും.
ആവശ്യക്കാർക്കു കവറുകൾ സൗജന്യമായി നൽകിയാൽ നഷ്ടം വ്യാപാരികൾ സഹിക്കേണ്ടിവരും. അഞ്ചുലക്ഷം ഹോളോഗ്രാമുകൾ ആവശ്യപ്പെട്ടിരുന്നതിൽ സി-ഡിറ്റിൽനിന്നു മൂന്നര ലക്ഷം ഹോളോഗ്രാമുകളാണു കോർപറേഷനിലെത്തിച്ചിട്ടുള്ളത്. ചെറിയ കവറുകൾക്കും വലിയ കവറുകൾക്കും വേണ്ടി രണ്ടു തരത്തിലുള്ള ഹോളോഗ്രാമുകളുണ്ട്. ചെറിയ കവറുകൾക്കു ഹോളോഗ്രാമിനു മൂന്നുരൂപയും വലിയ കവറുകൾക്ക് അഞ്ചുരൂപയുമാണു വില നിശ്ചയിച്ചിരിക്കുന്നത്.
ഈ തുക നൽകി വ്യാപാരികൾ കോർപറേഷനിൽനിന്നു മുദ്ര കൈപ്പറ്റണം. കവറുകളിൽ ഹോളോഗ്രാം പതിപ്പിക്കേണ്ട ചുമതല വ്യാപാരികൾക്കാണ്. ആവശ്യാനുസരണം ഹോളോഗ്രാം വാങ്ങി സൂക്ഷിക്കാം. ജൂലൈ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 50 മൈക്രോണിൽ കൂടുതലാണെന്നു തെളിയിക്കാനാണു ഹോളോഗ്രാം പതിപ്പിക്കുന്നത്.
ഹോളോഗ്രാം നിരക്കുകൾ ;
മൊത്ത വ്യാപാരികൾക്ക് ഉപഭോക്താവിൽനിന്ന് ഈടാക്കാവുന്ന നിരക്ക്, ബ്രക്കറ്റിൽ ഹോളോഗ്രാമിനു വേണ്ടി വ്യാപാരികൾ കോർപറേഷനു നൽകുന്ന നിരക്ക്
51–60 മൈക്രോൺ– 6 രൂപ (3 രൂപ)
61–70 മൈക്രോൺ– 7 രൂപ (4 രൂപ)
71നു മേലേക്ക് – 8 രൂപ (4രൂപ)
ചില്ലറ വ്യാപാരികൾക്ക് ഉപഭോക്താവിൽനിന്ന് ഈടാക്കാവുന്ന നിരക്ക്, ബ്രാക്കറ്റിൽ ഹോളോഗ്രാമിനു വേണ്ടി വ്യാപാരികൾ കോർപറേഷനു നൽകുന്ന നിരക്ക്
51–60 മൈക്രോൺ– 8 രൂപ (2 രൂപ)
61–70 മൈക്രോൺ– 10രൂപ (1 രൂപ)
71നു മേലേക്ക് – 10 രൂപ (1 രൂപ)
പ്ളാസ്റ്റിക് കൊടുക്കാൻ ജനം ഒഴുകി കോർപറേഷൻ സ്ജജീകരിച്ച കൗണ്ടറുകളിലേക്ക് കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കാൽനടയായുമൊക്കെ ജനം..
പ്ളാസ്റ്റിക് ശേഖരണത്തിനായി കോർപറേഷൻ സ്ജജീകരിച്ച കൗണ്ടറുകളിലേക്ക് കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കാൽനടയായുമൊക്കെ ജനം ഒഴുകുകയായിരുന്നു. എങ്ങനെയും പ്ളാസ്റ്റിക് മാലിന്യം വീടുകളിൽനിന്നു പടികടത്തുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ ജനം കൊണ്ടുതള്ളിയത് പത്തു ടൺ പ്ളാസ്റ്റിക് മാലിന്യം.
നഗരത്തിലെ വിവധ ഭാഗങ്ങളിയാലി എട്ടു കൗണ്ടറുകളാണ് പ്ളാസ്റ്റിക് ശേഖരണത്തിനായി കോർപറേഷൻ ഒരുക്കിയിരുന്നത്. കഴക്കൂട്ടം, വഞ്ചിയൂർ, ചാക്ക, കിഴക്കേകോട്ട, ജഗതി, പൂജപ്പുര, പൈപ്പിൻമൂട്, കവടിയാർ തുടങ്ങിയ സ്ഥലങ്ങളിലാണു കൗണ്ടറുകൾ പ്രവർത്തിപ്പിച്ചത്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു 12 വരെയായിരുന്നു സമയം.
എല്ലായിടത്തുനിന്നുമായി പത്തു ടൺ പ്ളാസ്റ്റിക് ശേഖരിച്ചതായി അധികൃതർ അറിയിച്ചു. നാഗർകോവിൽ ആസ്ഥാനമായ സരോജിനി പൊന്നയ്യ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുന:ചംക്രമണത്തിനായി ഇന്നു കൈമാറും. ഈ മാസം കുപ്പി മാലിന്യങ്ങളും ഇ-വേസ്റ്റും ശേഖരിക്കും. അതേസമയം, സ്ഥിരം സ്ഥലങ്ങളിൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനു പകരം എല്ലാ വാർഡിലും മാസത്തിലൊരു ദിവസം പ്ളാസ്റ്റിക് ശേഖരിക്കാൻ സംവിധാനമൊരുക്കണമെന്നു നഗരവാസികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ വാങ്ങുന്ന സാധനം വീട്ടിലെത്തിക്കാൻ പ്ളാസ്റ്റിക് ക്യാരി ബാഗ് വേണോ. ഇന്നു മുതൽ അതിനു പ്രത്യേക പണം നൽകണം. കോർപറേഷൻ ഏർപ്പെടുത്തിയ പ്ളാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി. നിയന്ത്രണത്തിന്റെ ഭാഗമായി കോർപറേഷൻ നൽകുന്ന ഹോളോഗ്രാം പതിപ്പിച്ച പ്ളാസ്റ്റിക് ക്യാരി ബാഗുകൾ മാത്രമേ ഇന്നു മുതൽ വിൽപന നടത്താൻ പാടുള്ളൂവെന്നു വ്യാപാരികൾക്കു നിർദേശം നൽകി. വിൽപന നടത്താനുദ്ദേശിക്കുന്ന പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ എണ്ണത്തിനനുസരിച്ചു നിശ്ചിത തുക ഒടുക്കി വ്യാപാരികൾ കോർപറേഷനിൽനിന്നു ഹോളോഗ്രാം വാങ്ങണം.
ആവശ്യക്കാർക്കു കവറുകൾ സൗജന്യമായി നൽകിയാൽ നഷ്ടം വ്യാപാരികൾ സഹിക്കേണ്ടിവരും. അഞ്ചുലക്ഷം ഹോളോഗ്രാമുകൾ ആവശ്യപ്പെട്ടിരുന്നതിൽ സി-ഡിറ്റിൽനിന്നു മൂന്നര ലക്ഷം ഹോളോഗ്രാമുകളാണു കോർപറേഷനിലെത്തിച്ചിട്ടുള്ളത്. ചെറിയ കവറുകൾക്കും വലിയ കവറുകൾക്കും വേണ്ടി രണ്ടു തരത്തിലുള്ള ഹോളോഗ്രാമുകളുണ്ട്. ചെറിയ കവറുകൾക്കു ഹോളോഗ്രാമിനു മൂന്നുരൂപയും വലിയ കവറുകൾക്ക് അഞ്ചുരൂപയുമാണു വില നിശ്ചയിച്ചിരിക്കുന്നത്.
ഈ തുക നൽകി വ്യാപാരികൾ കോർപറേഷനിൽനിന്നു മുദ്ര കൈപ്പറ്റണം. കവറുകളിൽ ഹോളോഗ്രാം പതിപ്പിക്കേണ്ട ചുമതല വ്യാപാരികൾക്കാണ്. ആവശ്യാനുസരണം ഹോളോഗ്രാം വാങ്ങി സൂക്ഷിക്കാം. ജൂലൈ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 50 മൈക്രോണിൽ കൂടുതലാണെന്നു തെളിയിക്കാനാണു ഹോളോഗ്രാം പതിപ്പിക്കുന്നത്.
ഹോളോഗ്രാം നിരക്കുകൾ ;
മൊത്ത വ്യാപാരികൾക്ക് ഉപഭോക്താവിൽനിന്ന് ഈടാക്കാവുന്ന നിരക്ക്, ബ്രക്കറ്റിൽ ഹോളോഗ്രാമിനു വേണ്ടി വ്യാപാരികൾ കോർപറേഷനു നൽകുന്ന നിരക്ക്
51–60 മൈക്രോൺ– 6 രൂപ (3 രൂപ)
61–70 മൈക്രോൺ– 7 രൂപ (4 രൂപ)
71നു മേലേക്ക് – 8 രൂപ (4രൂപ)
ചില്ലറ വ്യാപാരികൾക്ക് ഉപഭോക്താവിൽനിന്ന് ഈടാക്കാവുന്ന നിരക്ക്, ബ്രാക്കറ്റിൽ ഹോളോഗ്രാമിനു വേണ്ടി വ്യാപാരികൾ കോർപറേഷനു നൽകുന്ന നിരക്ക്
51–60 മൈക്രോൺ– 8 രൂപ (2 രൂപ)
61–70 മൈക്രോൺ– 10രൂപ (1 രൂപ)
71നു മേലേക്ക് – 10 രൂപ (1 രൂപ)
പ്ളാസ്റ്റിക് കൊടുക്കാൻ ജനം ഒഴുകി കോർപറേഷൻ സ്ജജീകരിച്ച കൗണ്ടറുകളിലേക്ക് കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കാൽനടയായുമൊക്കെ ജനം..
പ്ളാസ്റ്റിക് ശേഖരണത്തിനായി കോർപറേഷൻ സ്ജജീകരിച്ച കൗണ്ടറുകളിലേക്ക് കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കാൽനടയായുമൊക്കെ ജനം ഒഴുകുകയായിരുന്നു. എങ്ങനെയും പ്ളാസ്റ്റിക് മാലിന്യം വീടുകളിൽനിന്നു പടികടത്തുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ ജനം കൊണ്ടുതള്ളിയത് പത്തു ടൺ പ്ളാസ്റ്റിക് മാലിന്യം.
നഗരത്തിലെ വിവധ ഭാഗങ്ങളിയാലി എട്ടു കൗണ്ടറുകളാണ് പ്ളാസ്റ്റിക് ശേഖരണത്തിനായി കോർപറേഷൻ ഒരുക്കിയിരുന്നത്. കഴക്കൂട്ടം, വഞ്ചിയൂർ, ചാക്ക, കിഴക്കേകോട്ട, ജഗതി, പൂജപ്പുര, പൈപ്പിൻമൂട്, കവടിയാർ തുടങ്ങിയ സ്ഥലങ്ങളിലാണു കൗണ്ടറുകൾ പ്രവർത്തിപ്പിച്ചത്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു 12 വരെയായിരുന്നു സമയം.
എല്ലായിടത്തുനിന്നുമായി പത്തു ടൺ പ്ളാസ്റ്റിക് ശേഖരിച്ചതായി അധികൃതർ അറിയിച്ചു. നാഗർകോവിൽ ആസ്ഥാനമായ സരോജിനി പൊന്നയ്യ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുന:ചംക്രമണത്തിനായി ഇന്നു കൈമാറും. ഈ മാസം കുപ്പി മാലിന്യങ്ങളും ഇ-വേസ്റ്റും ശേഖരിക്കും. അതേസമയം, സ്ഥിരം സ്ഥലങ്ങളിൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനു പകരം എല്ലാ വാർഡിലും മാസത്തിലൊരു ദിവസം പ്ളാസ്റ്റിക് ശേഖരിക്കാൻ സംവിധാനമൊരുക്കണമെന്നു നഗരവാസികൾ ആവശ്യപ്പെട്ടു.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment