Monday, 5 September 2016

മുടവൻമുഗളിൽ മോഹൻലാലിന്റെ വീടിനടുത്തുള്ള മോഹൻലാൽ എന്ന പേരിലെ ട്രാൻസ്ഫോമർ. മോഹൻലാൽ എന്ന് എഴുതിയിരിക്കുന്നത് കാണാം. മുടവൻമുഗളിൽ മോഹൻലാലിന്റെ വീടിനടുത്തുള്ള മോഹൻലാൽ എന്ന പേരിലെ ട്രാൻസ്ഫോമർ. മോഹൻലാൽ എന്ന് എഴുതിയിരിക്കുന്നത് കാണാം. നമുക്ക് നടൻ മോഹൻലാൽ; കെഎസ്ഇബിക്ക് ട്രാൻസ്ഫോമർ by സ്വന്തം ലേഖകൻ ManoramaOnline | Monday 05 September 2016 03:41 PM IST തിരുവനന്തപുരം∙ മോഹൻലാൽ എന്നു കേട്ടാൽ ഓരോ മലയാളിയും നമ്മുടെ സ്വന്തം ലാലേട്ടൻ എന്ന് ഏകസ്വരത്തിൽ പറയും. കെഎസ്ഇബിക്കു മോഹൻലാൽ എന്നാൽ ഒരു ട്രാൻസ്ഫോമറാണ്. അതും മോഹൻലാലിന്റെ വീടിനു തൊട്ടടുത്തുള്ള ട്രാൻസ്ഫോമർ. പൂജപ്പൂര കെഎസ്ഇബിക്കു കീഴിൽ മുടവൻമുകളിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറിന്റെ പേരാണു മോഹൻലാൽ. അതും ലാലേട്ടൻ പിച്ചവച്ചു നടന്ന മുടവൻമുകളിലെ ഹിൽവ്യൂ എന്ന വീടിന്റെ തൊട്ടടുത്ത്. കെഎസ്ഇബി ഇവിടെ ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ട് ഇരുപതിലധികം വർഷമായി. ഓരോ ട്രാൻസ്ഫോമർ സ്ഥാപിക്കുമ്പോഴും എളുപ്പത്തിൽ തിരിച്ചറിയാനായി അടയാളം രേഖപ്പെടുത്തുന്ന പതിവുണ്ട്. മുടവൻമുകളിൽ ഹിൽവ്യൂവിനു സമീപം ട്രാൻസ്ഫോമർ സ്ഥാപിക്കുമ്പോൾ അടയാളമായി കെഎസ്ഇബിക്കാരുടെ മനസ്സിൽ ലാലേട്ടന്റെ പേരല്ലാതെ മറ്റൊന്നും ഓടിയെത്തിയില്ല. അങ്ങനെ കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിച്ച് അതിനു മോഹൻലാൽ എന്നു നാമകരണവും ചെയ്തു. വർഷങ്ങൾക്കിപ്പുറവും ട്രാൻസ്ഫോമറിൽ മോഹൻലാൽ എന്ന പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വൈദ്യുതി ബില്ലുകളിൽ ട്രാൻസ്ഫോമറിന്റെ പേരിന്റെ സ്ഥാനത്തു മോഹൻലാൽ എന്നു രേഖപ്പെടുത്തിയാണു നൽകുന്നത്. വർഷങ്ങളായി നൽകുന്ന ബില്ലിൽ ‘ട്രാൻസ്ഫോമർ മോഹൻലാൽ’ തെളിഞ്ഞുകിടപ്പുണ്ട്. മുടവൻമുകൾ ഭാഗത്തെ ജനത്തിനു ചുരുക്കത്തിൽ രണ്ടു മോഹൻലാലുകൾ സ്വന്തം. © Copyright 2016 Manoramaonline. All rights reserved.

മുടവൻമുഗളിൽ മോഹൻലാലിന്റെ വീടിനടുത്തുള്ള മോഹൻലാൽ എന്ന പേരിലെ ട്രാൻസ്ഫോമർ. മോഹൻലാൽ എന്ന് എഴുതിയിരിക്കുന്നത് കാണാം.
മുടവൻമുഗളിൽ മോഹൻലാലിന്റെ വീടിനടുത്തുള്ള മോഹൻലാൽ എന്ന പേരിലെ ട്രാൻസ്ഫോമർ. മോഹൻലാൽ എന്ന് എഴുതിയിരിക്കുന്നത് കാണാം.

നമുക്ക് നടൻ മോഹൻലാൽ; കെഎസ്ഇബിക്ക് ട്രാൻസ്ഫോമർ

തിരുവനന്തപുരം∙ മോഹൻലാൽ എന്നു കേട്ടാൽ ഓരോ മലയാളിയും നമ്മുടെ സ്വന്തം ലാലേട്ടൻ എന്ന് ഏകസ്വരത്തിൽ പറയും. കെഎസ്ഇബിക്കു മോഹൻലാൽ എന്നാൽ ഒരു ട്രാൻസ്ഫോമറാണ്. അതും മോഹൻലാലിന്റെ വീടിനു തൊട്ടടുത്തുള്ള ട്രാൻസ്ഫോമർ. പൂജപ്പൂര കെഎസ്ഇബിക്കു കീഴിൽ മുടവൻമുകളിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറിന്റെ പേരാണു മോഹൻലാൽ. അതും ലാലേട്ടൻ പിച്ചവച്ചു നടന്ന മുടവൻമുകളിലെ ഹിൽവ്യൂ എന്ന വീടിന്റെ തൊട്ടടുത്ത്.
കെഎസ്ഇബി ഇവിടെ ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ട് ഇരുപതിലധികം വർഷമായി. ഓരോ ട്രാൻസ്ഫോമർ സ്ഥാപിക്കുമ്പോഴും എളുപ്പത്തിൽ തിരിച്ചറിയാനായി അടയാളം രേഖപ്പെടുത്തുന്ന പതിവുണ്ട്. മുടവൻമുകളിൽ ഹിൽവ്യൂവിനു സമീപം ട്രാൻസ്ഫോമർ സ്ഥാപിക്കുമ്പോൾ അടയാളമായി കെഎസ്ഇബിക്കാരുടെ മനസ്സിൽ ലാലേട്ടന്റെ പേരല്ലാതെ മറ്റൊന്നും ഓടിയെത്തിയില്ല. അങ്ങനെ കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിച്ച് അതിനു മോഹൻലാൽ എന്നു നാമകരണവും ചെയ്തു.
വർഷങ്ങൾക്കിപ്പുറവും ട്രാൻസ്ഫോമറിൽ മോഹൻലാൽ എന്ന പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വൈദ്യുതി ബില്ലുകളിൽ ട്രാൻസ്ഫോമറിന്റെ പേരിന്റെ സ്ഥാനത്തു മോഹൻലാൽ എന്നു രേഖപ്പെടുത്തിയാണു നൽകുന്നത്. വർഷങ്ങളായി നൽകുന്ന ബില്ലിൽ ‘ട്രാൻസ്ഫോമർ മോഹൻലാൽ’ തെളിഞ്ഞുകിടപ്പുണ്ട്. മുടവൻമുകൾ ഭാഗത്തെ ജനത്തിനു ചുരുക്കത്തിൽ രണ്ടു മോഹൻലാലുകൾ സ്വന്തം.

No comments :

Post a Comment