Monday, 5 September 2016

എ.പി. ബാലകൃഷ്ണപിള്ള റോഡിൽ ഗോവിന്ദപുരം ജംക്‌ഷനുസമീപമുള്ള അൽഫ കാം ഇന്റർനാഷനൽ മാർക്കറ്റിങ്ങിലെ വിവിധ നാളികേര ഉൽപന്നങ്ങൾ. ചിത്രം : മനോരമ എ.പി. ബാലകൃഷ്ണപിള്ള റോഡിൽ ഗോവിന്ദപുരം ജംക്‌ഷനുസമീപമുള്ള അൽഫ കാം ഇന്റർനാഷനൽ മാർക്കറ്റിങ്ങിലെ വിവിധ നാളികേര ഉൽപന്നങ്ങൾ. ചിത്രം : മനോരമ തേങ്ങ ആരെന്ന് അറിയാനിരിക്കുന്നതേയുള്ളു by സ്വന്തം ലേഖകൻ ManoramaOnline | 08:00 PM IST കോഴിക്കോട് ∙ നാളികേരത്തിന്റെ രുചിയും ഗുണങ്ങളും ഇനിയും നമ്മൾ അറിയാനിരിക്കുന്നതേയുള്ളൂ. തേങ്ങയിൽനിന്നെടുക്കുന്ന പഞ്ചസാര, പച്ചത്തേങ്ങയിൽനിന്നു ലഭിക്കുന്ന കോക്കനട്ട് വിർജിൻ ഓയിൽ, രുചികരമായ കോക്കനട്ട് ചിപ്സ്, തേങ്ങാ അച്ചാർ എന്നിങ്ങനെ വ്യത്യസ്തമായ ഒട്ടേറെ ഉൽപന്നങ്ങളുമായാണ് ഗോവിന്ദപുരത്ത് എ.പി.ബാലകൃഷ്ണപിള്ള റോഡിലെ അൽഫ കാം ഇന്റർനാഷനൽ മാർക്കറ്റിങ് തുറന്നിരിക്കുന്നത്. കോക്കനട്ട് ഡവലപ്മെന്റ് ബോർഡ് ഓഫ് ഇന്ത്യയ്ക്കു കീഴിൽ ഉൽപാദിപ്പിച്ച്, വിപണനം നടത്തുന്ന ഉൽപന്നങ്ങളാണ് വിൽപനയ്ക്ക്. കേരളത്തിലെ കർഷകരുടെ നാളികേരം ഉപയോഗിച്ച് തദ്ദേശീയമായി തന്നെ തയാറാക്കിയ ഉൽപന്നങ്ങൾ തനിമചോരാതെ ലഭ്യമാക്കുന്നു. തിരുക്കൊച്ചി, പേരാമ്പ്ര കമ്പനികളിൽനിന്നാണ് പ്രധാനമായും ഉൽപന്നങ്ങളെത്തിക്കുന്നത്.നീര, പായ്ക്ക് ചെയ്ത തേങ്ങാവെള്ളം, കോക്കനട്ട് പൗഡർ, കോക്കനട്ട് ഹണി എന്നിങ്ങനെ ആരോഗ്യത്തിന് ഗുണംചെയ്യുന്ന ഒട്ടേറെ വിഭവങ്ങളുണ്ട്.വിർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് ഷുഗർ, കുക്കീസ് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണെന്ന് മാനേജിങ് ഡയറക്ടർ അനൂപ് കെ.മേനോൻ പറയുന്നു. നല്ലയിനം കുള്ളൻ തെങ്ങിൻതൈകളും ലഭിക്കുമെന്ന് അറിയിച്ചു. രാവിലെ ഒൻപതുമുതൽ രാത്രി എട്ടുവരെ തുറന്നിരിക്കും. © Copyright 2016 Manoramaonline. All rights reserved.

എ.പി. ബാലകൃഷ്ണപിള്ള റോഡിൽ ഗോവിന്ദപുരം ജംക്‌ഷനുസമീപമുള്ള അൽഫ കാം ഇന്റർനാഷനൽ മാർക്കറ്റിങ്ങിലെ വിവിധ നാളികേര ഉൽപന്നങ്ങൾ. ചിത്രം : മനോരമ
എ.പി. ബാലകൃഷ്ണപിള്ള റോഡിൽ ഗോവിന്ദപുരം ജംക്‌ഷനുസമീപമുള്ള അൽഫ കാം ഇന്റർനാഷനൽ മാർക്കറ്റിങ്ങിലെ വിവിധ നാളികേര ഉൽപന്നങ്ങൾ. ചിത്രം : മനോരമ

തേങ്ങ ആരെന്ന് അറിയാനിരിക്കുന്നതേയുള്ളു

കോഴിക്കോട് ∙ നാളികേരത്തിന്റെ രുചിയും ഗുണങ്ങളും ഇനിയും നമ്മൾ അറിയാനിരിക്കുന്നതേയുള്ളൂ. തേങ്ങയിൽനിന്നെടുക്കുന്ന പഞ്ചസാര, പച്ചത്തേങ്ങയിൽനിന്നു ലഭിക്കുന്ന കോക്കനട്ട് വിർജിൻ ഓയിൽ, രുചികരമായ കോക്കനട്ട് ചിപ്സ്, തേങ്ങാ അച്ചാർ എന്നിങ്ങനെ വ്യത്യസ്തമായ ഒട്ടേറെ ഉൽപന്നങ്ങളുമായാണ് ഗോവിന്ദപുരത്ത് എ.പി.ബാലകൃഷ്ണപിള്ള റോഡിലെ അൽഫ കാം ഇന്റർനാഷനൽ മാർക്കറ്റിങ് തുറന്നിരിക്കുന്നത്.
കോക്കനട്ട് ഡവലപ്മെന്റ് ബോർഡ് ഓഫ് ഇന്ത്യയ്ക്കു കീഴിൽ ഉൽപാദിപ്പിച്ച്, വിപണനം നടത്തുന്ന ഉൽപന്നങ്ങളാണ് വിൽപനയ്ക്ക്.
കേരളത്തിലെ കർഷകരുടെ നാളികേരം ഉപയോഗിച്ച് തദ്ദേശീയമായി തന്നെ തയാറാക്കിയ ഉൽപന്നങ്ങൾ തനിമചോരാതെ ലഭ്യമാക്കുന്നു. തിരുക്കൊച്ചി, പേരാമ്പ്ര കമ്പനികളിൽനിന്നാണ് പ്രധാനമായും ഉൽപന്നങ്ങളെത്തിക്കുന്നത്.നീര, പായ്ക്ക് ചെയ്ത തേങ്ങാവെള്ളം, കോക്കനട്ട് പൗഡർ, കോക്കനട്ട് ഹണി എന്നിങ്ങനെ ആരോഗ്യത്തിന് ഗുണംചെയ്യുന്ന ഒട്ടേറെ വിഭവങ്ങളുണ്ട്.വിർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് ഷുഗർ, കുക്കീസ് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണെന്ന് മാനേജിങ് ഡയറക്ടർ അനൂപ് കെ.മേനോൻ പറയുന്നു. നല്ലയിനം കുള്ളൻ തെങ്ങിൻതൈകളും ലഭിക്കുമെന്ന് അറിയിച്ചു. രാവിലെ ഒൻപതുമുതൽ രാത്രി എട്ടുവരെ തുറന്നിരിക്കും.

No comments :

Post a Comment