Sunday, 11 September 2016

മദ്യത്തിന് ഗുണം വേണം ഭക്ഷണത്തിനോ

ഉണ്ണി കൊടുങ്ങല്ലൂര്‍

ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഒഴിവാക്കണം; മദ്യത്തിന്റെ ഗുണം ഉറപ്പാക്കാൻ കേന്ദ്രം

ന്യൂഡൽഹി ∙ മദ്യത്തിന്റെ ഗുണം ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് വിജ്ഞാപനം പുറത്തിറക്കി. ഒാരോ തരം മദ്യത്തിലും ഉപയോഗിക്കാൻ പാടുള്ളതും അല്ലാത്തതുമായ കാര്യങ്ങൾ വളരെ വിശദമായി ഉൾപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് വിജ്ഞാപനം. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ ഒഴിവാക്കണമെന്നു വിജ്ഞാപനത്തിൽ പറയുന്നു.
മദ്യം നിർമിക്കാനും സൂക്ഷിക്കാനുമുള്ള കർശന നിബന്ധനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലോറിൻ ഹൈ‍ഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയവ ഉൾപ്പെടെ മദ്യത്തിൽ പൂർണമായും ഒഴിവാക്കേണ്ടവയുടെ പട്ടികയും നൽകിയിട്ടുണ്ട്. ഏറെ കാലത്തെ ചർച്ചകൾക്കു ശേഷമാണ് ഇത്തരത്തിൽ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.
മദ്യം എത്രവർഷം സൂക്ഷിക്കാം, എങ്ങനെ നിർമിക്കണം തുടങ്ങി എല്ലാ കാര്യങ്ങളും വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നു. വിവിധ മദ്യകമ്പനികളുമായും കക്ഷികളുമായും ചർച്ച നടത്തിയതിനു ശേഷമാകും വിജ്ഞാപനം നിയമമായി മാറുക.

No comments :

Post a Comment