Sunday, 30 October 2016

വാഹനം സർവീസിനു കൊടുക്കുന്നതിന് മുൻപ്

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഹനം സർവീസിനു കൊടുക്കുന്നതിന് മുൻപ്

സർവീസിങ്ങിനു വല്യ ചെലവായിരിക്കും അല്ലേ? സുഹൃത്തിന്റെ ആഡംബരകാറിനെ അൽപം അസൂയയോടെ നോക്കിക്കൊണ്ട് ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഏയ് ഞാനീ കമ്പനി സർവീസ് സെന്ററിലൊന്നും കൊണ്ടുപോകാറില്ല. പതിനായിരത്തിന് ഓയിൽ മാറും, ഫിൽറ്ററും ഓയിലും വാങ്ങിക്കൊടുത്താൽ നമ്മുടെ പഴയ മേസ്തിരി ഭംഗിയായി ചെയ്യും. കൂളന്റോ ബ്രേക്ക് ഫ്ളൂയിഡോ കുറവുണ്ടോ എന്നൊക്കെ നോക്കാനും അങ്ങേരു മതി. പിന്നെ മാസത്തിലൊരു വാട്ടർ സർ‍വീസിങ് ചെയ്യും അത്ര തന്നെ’’. ‘‘അപ്പോൾ വാറന്റി നഷ്ടപ്പെടില്ലേ?’’ സുഹൃത്ത് പറഞ്ഞതിൽ അത്ര വിശ്വാസം വരാതെ ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഓ അതൊക്കെ വെറും തട്ടിപ്പല്ലേ. കാര്യത്തോടടുക്കുമ്പോൾ എല്ലാറ്റിനും അവർ പൈസ വാങ്ങും’’ എന്നായിരുന്നു മറുപടി. തന്റെ കാർ വാങ്ങിയതു മുതൽ കൃത്യമായി ഡീലറുടെ സർവീസ് സെന്ററിൽ കൊണ്ടുപോയിരുന്ന ബാലകൃഷ്ണന് താൻ ചെയ്തിരുന്നതു മണ്ടത്തരമായോ എന്നു തോന്നി. ഓരോ തവണയും രണ്ടായിരവും മൂവായിരവുമൊക്കെ കൊടുത്തിട്ട് വണ്ടി എടുക്കുമ്പോൾ വൃത്തിയായി കഴുകിയിട്ടുപോലും ഉണ്ടാവില്ല. എങ്കിലും സർവീസ് പുറത്തു ചെയ്യിക്കാൻ അത്ര ധൈര്യം പോരതാനും!
ഒരു ആധുനിക കാറിന്റെ (വലുതോ ചെറുതോ ആകട്ടെ) ഉടമ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണിത്. സർവീസിനായി കമ്പനിയുടെ കേന്ദ്രത്തിൽ വണ്ടി കൊടുത്താൽ തിരിച്ചു കിട്ടുമ്പോൾ ബില്ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടോ എന്ന സംശയം മിക്കവർക്കുമുണ്ട്. ഇതിനൊരു പ്രധാന കാരണം സർവീസ് സെന്ററിനുള്ളിൽ നടക്കുന്ന പണികൾ ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിലെപോലെ ഉടമയുടെ പരിധിക്കു പുറത്തായി എന്നതാണ്. സർവീസ് അഡ്വൈസർ എന്നൊരു കക്ഷിയുമായി മാത്രമേ ഉടമയ്ക്ക് ആശയവിനിമയത്തിനു സൗകര്യമുള്ളൂ. അപ്പോൾ നേരിൽക്കണ്ടു ബോധ്യപ്പെടാൻ പാകത്തിന് സ്വതന്ത്ര വർക്ക്ഷോപ്പിൽ കാര്യം സാധിക്കുന്നതാണോ നല്ലത്?
ഡീലർഷിപ്പിനു പുറത്തു കൊടുക്കുന്നതിനു മുൻപ്
ഇക്കാലത്തു കാറുകളിൽ പ്ലാസ്റ്റിക്, ഫൈബർ ഉൽപന്നങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. ബോണറ്റ് തുറന്നു നോക്കിയാൽ ഇതു വ്യക്തമാകും. മുന്നിൽ നിന്നുള്ള ചെറിയൊരു ആഘാതംപോലും അതുകൊണ്ട് ഏറെ നാശനഷ്ടങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. പെട്രോൾ, ഡീസൽ കാറുകളിലെല്ലാം ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉയർന്ന മർദത്തിൽ ഇന്ധനം കൈകാര്യം ചെയ്യുന്നതിനാൽ (ഡീസൽ എൻജിനിൽ വിശേഷിച്ചും) ഇവയുടെ ഘടകങ്ങളെല്ലാം നല്ല വിലയുള്ളവയാണ്. അതുകൊണ്ട്, ഡീലർഷിപ്പിനു വെളിയിൽ എന്തെങ്കിലും റിപ്പയറിനു കൊടുക്കും മുൻപ് ആവശ്യത്തിനുള്ള പരിചയവും ഉപകരണങ്ങളും ഉണ്ടോ എന്ന് അന്വേഷിക്കണം. കാർ വാഷ് ചെയ്യുമ്പോൾ പോലും എൻജിൻ ബേയിൽ അലക്ഷ്യമായി വെള്ളം പ്രഷറിൽ അടിക്കുന്നത് ചിലപ്പോൾ കുഴപ്പമുണ്ടാക്കും.
ഏതു കാറിനും ലോക്കൽ വർക്ക്ഷോപ്പിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഓയിലും ഫിൽറ്ററും മാറുക. കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് തുടങ്ങിയവയുടെ കുറവു പരിഹരിക്കുക എന്നിവയാണിതിൽ പ്രധാനം. കൂടാതെ ബോഡിയിലെ ചെറിയ പരുക്കുകളുടെ റിപ്പയറും പെയിന്റിങ്ങും ഇക്കൂട്ടത്തിൽ പെടും
വാറന്റി വേണോ?
പുത്തൻ കാറിന്റെ വാറന്റി കാലയളവിൽ കമ്പനി സർവീസ് സെന്ററിൽത്തന്നെ പണികൾ ചെയ്യണം എന്നു മിക്ക നിർമാതാക്കളും വാശിപിടിക്കുന്നു. ആധുനിക കാറുകളിലെ പല ഘടകങ്ങളുടെയും ഉയർന്ന വില പരിഗണിക്കുമ്പോൾ വാറന്റിയുടെ പരിരക്ഷ ഉപേക്ഷിക്കുന്നതു മണ്ടത്തരമായേക്കും. സങ്കീർണമായ സാങ്കേതിക വിദ്യയുടെ ഉപയോഗം കാറുകളിൽ വർധിച്ചുവരികയാണ്. വിദഗ്ധ പരിശീലനം സിദ്ധിച്ചവർ കൃത്യമായ ഉപകരണങ്ങൾ ഉപയോഗിച്ചു ചെയ്തില്ലെങ്കിൽ മിക്ക ഘടകങ്ങളുടെയും റിപ്പയർ ‘വെളുക്കാൻ‍ തേച്ചത് പാണ്ടായി’ എന്ന ഗതിയിലാകും. ലോഹനിർമിതമല്ലാത്ത ഭാഗങ്ങൾ പലതും സവിശേഷമായ രീതിയിൽ ഘടിപ്പിച്ചവ ആയിരിക്കും. ഇവയെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവർ അഴിച്ചെടുക്കാൻ ശ്രമിച്ചാൽ പുനരുപയോഗം അസാധ്യമാകുംവിധം കേടായിപ്പോകാൻ ഇടയുണ്ട്. കാറിനുള്ളിലെ ട്രീം (ഡോർപാഡ്, ക്ലാഡിങ്ങുകൾ) അഴിച്ചിട്ടു പഴയ അംബാസഡറിനൊക്കെ ചെയ്തിരുന്നതുപോലെ ‘രണ്ട് സ്റ്റീൽ സ്ക്രൂവിട്ട് അങ്ങു മുറുക്കാം’ എന്നു വിചാരിച്ചാൽ നടപ്പില്ല. പല നിർമാതാക്കളും തങ്ങളുടെ കാറുകൾക്കുള്ള ഒറിജിനൽ സ്പെയറുകൾ പുറംവിപണിയിൽ ലഭ്യമാക്കുന്നതിൽ വിമുഖരാണ്. അപ്പോൾ വാറന്റി പരിരക്ഷ ഇല്ലെങ്കിൽപ്പോലും കമ്പനി സർവീസ് സെന്ററിന്റെ സേവനം ഉപേക്ഷിക്കാൻ കഴിയില്ല.
സർവീസ് ഗൗരവമായി കാണണം
സർവീസിനായി കാർ ഏൽപ്പിക്കുമ്പോൾ കംപ്ലെയ്ന്റ് പറഞ്ഞശേഷം കാണിച്ചുതരുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്ത്, സ്ഥലം വിടരുത്. എന്തൊക്കെയാണു ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും നമുക്കു തരുന്ന സർവീസ് റിക്വസ്റ്റിന്റെ കോപ്പിയിൽ കൃത്യമായി രേഖപ്പെടുത്തി വാങ്ങുകയും ചെയ്യണം.
പതിവു സർവീസിൽ ഒഴിവാക്കാൻ ആവശ്യപ്പെടാവുന്ന ഒന്നാണ് ടയറുമായി ബന്ധപ്പെട്ട പണികൾ. ടയർ റൊട്ടേഷൻ, വീൽ അലൈൻമെന്റ്, ബാലൻസിങ് എന്നിവ ഒരു നല്ല ടയർ സർവീസ് സെന്ററിൽ ചെയ്താൽ ചെലവും കുറഞ്ഞിരിക്കും പണി കണ്ടു ബോധ്യപ്പെടുകയും ചെയ്യാം. കാറിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പന്തികേടു തോന്നുന്നുണ്ടെങ്കിൽ സർവീസിങ്ങിനു കൊടുക്കുമ്പോൾ ഉടമയുടെ സാന്നിധ്യത്തിൽ ട്രയൽ എടുക്കാൻ ആവശ്യപ്പെടണം. കുഴപ്പമെന്താണെന്നു കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധനയ്ക്കു ശേഷം വിവരം അറിയിച്ച് ഉടമയുടെ അനുവാദം വാങ്ങിയശേഷം മാത്രം റിപ്പയർ നടത്തുക എന്നതാണു പതിവുചട്ടം. ചെലവേറിയ റിപ്പയർ വേണം എന്നറിയിച്ചാൽ അൽപം അസൗകര്യമാണെങ്കിലും സർവീസ് സെന്ററിൽ പോയി കണ്ടു ബോധ്യപ്പെടണം. മനസ്സിലാകാത്ത കാര്യം എന്തും വിശദീകരിക്കാൻ ആവശ്യപ്പെടാം. ‘എനിക്കിതൊന്നും അറിഞ്ഞുകൂടാ എന്നു തോന്നുന്നതു കുറച്ചിലല്ലേ’ എന്നു വിചാരിക്കരുത്. ഉടമ ഈ വക കാര്യങ്ങളിൽ കാണിക്കുന്ന ജാഗ്രത അനാവശ്യമായ റിപ്പയറുകൾ ഒഴിവാക്കാൻ സർവീസ് സെന്റർ ജീവനക്കാരെ പ്രേരിപ്പിക്കും.
വാറന്റി സ്പെയറുകൾക്കും
പണി തീർന്നു കിടക്കുകയാണ് എന്നു സർവീസ് സെ‌ന്റർ അറിയിച്ചാൽ എങ്ങനെയെങ്കിലും ബിൽ തീർത്ത് വണ്ടിയുമായി പോകാൻ തിടുക്കപ്പെടരുത്. ചെയ്ത പണികൾ വിശദീകരിക്കാനും മാറിയ പാർട്ടുകൾ കാണിച്ചുതരാനും ആവശ്യപ്പെടാം. സർവീസ് അഡ്വൈസറുമായി കാർ ട്രയൽ എടുത്തു പരാതികൾ പരിഹരിക്കപ്പെട്ടോ എന്നു പരിശോധിക്കണം. എത്ര ചെറിയ കാര്യമാണെങ്കിലും സംശയം തോന്നിയാൽ ചോദ്യം ചെയ്യാൻ മടിക്കരുത്. റിപ്പയർ ബിൽ സൂക്ഷിച്ചുവയ്ക്കുക- ഒറിജനിൽ സ്പെയറുകൾക്കു കുറഞ്ഞത് ആറുമാസം വാറന്റിയുണ്ട്. മിക്ക നിർമാതാക്കളും മേജർ റിപ്പയറുകൾക്കും വാറന്റി നൽകുന്നു. ഈ വക കാര്യങ്ങൾ ചോദിച്ചറിയാനും എഴുതി വാങ്ങാനും മടിക്കരുത്.
പരാതിപ്പെടാം, ധൈര്യമായി
സർവീസ് സെന്ററിലെ സേവനങ്ങളെക്കുറിച്ചു തൃപ്തിക്കുറവുണ്ടെങ്കിൽ പരാതിപ്പെടേണ്ടത് ആരോടാണെന്ന് അവിടെ എഴുതി പ്രദർശിപ്പിച്ചിരിക്കും. സർവീസിനു കൊടുക്കുമ്പോൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതിപ്പെടാൻ മടിക്കരുത്. പുതിയ കാർ വാങ്ങുമ്പോൾ ആദ്യത്തെ സൗജന്യ സർവീസ് കാലയളവിൽ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. കാർ ഡെലിവറി എടുക്കുമ്പോൾ ചെറിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ആദ്യത്തെ സർവീസിനു ശരിയാക്കിത്തരാം എന്ന വാഗ്ദാനത്തോടെ പറഞ്ഞുവിടാൻ ശ്രമിക്കാറുണ്ട്. ഇത് ഒരു കാരണവശാലും അനുവദിക്കരുത്. പെയിന്റിങ്ങിലെ തകരാറ്, ട്രിമ്മിന്റെ ശബ്ദങ്ങൾ എന്നിവയെല്ലാം സൗജന്യ സർവീസ് കാലയളവിൽ പരിഹരിച്ചു വാങ്ങണം. വേണ്ടിവന്നാൽ വാഹന നിർമാതാവിന്റെ കസ്റ്റമർ സർവീസ് വിഭാഗവുമായി ബന്ധപ്പെടാനും മടിക്കരുത്.
അറിയണം, പൊതുവായ ചില കാര്യങ്ങൾ
പുതിയ തലമുറ കാറുകൾ സങ്കീർണമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവയാണ്. ഇതിനെപ്പറ്റിയൊക്കെ ആഴത്തിൽ അറിഞ്ഞിരിക്കാൻ ഒരു സാധാരണ കാറുടമ പണിപ്പെടേണ്ടതില്ല. പക്ഷേ പൊതുവായ ചില കാര്യങ്ങൾ മനസ്സിലാക്കുന്നത് സർവീസ് സെന്ററുമായി ബന്ധപ്പെടുമ്പോൾ സഹായകരമാണ്. ആധുനിക പെട്രോൾ, ഡീസൽ കാറുകളുടെയെല്ലാം എൻജിനുകൾ ഇലക്ട്രോണിക് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. കാറിൽ പല ഭാഗത്തായി ഉള്ള സെൻസറുകൾ നൽകുന്ന വിവരം ഉപയോഗിച്ച് ഒരു കൺട്രോൾ യൂണിറ്റ് (ഇസിയു അഥവാ ഇസിഎം) എത്ര നേരത്തേക്ക് എത്ര അളവിൽ ഇന്ധനം ഇൻജക്റ്റ് ചെയ്യണമെന്നു തീരുമാനിക്കും. ഈ ഇസിയു തന്നെയാണ് ഇൻജക്‌ഷൻ സംവിധാനത്തെയും നിയന്ത്രിക്കുന്നത്. പെട്രോൾ കാറുകളിൽ ഇതൊടൊപ്പം ഇഗ്നീഷൻ (സ്പാർക്ക് പ്ലഗ്ഗിന്റെ പ്രവർത്തനം) നിയന്ത്രണവും ഇസിയു ചെയ്യുന്നു. സെൻസറുകളെ അപേക്ഷിച്ച് ഇസിയുവിനു പതിന്മടങ്ങു വിലയുണ്ട്. ഇതിനു തകരാറു വരാതിരിക്കാൻ ഉടമ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാറിന്റെ ഹാൻഡ്ബുക്കിലുണ്ടാകും.

ബാറ്ററി പോയതാണോ? ദാ ഇങ്ങനെ കണ്ടുപിടിക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

ബാറ്ററി പോയതാണോ? ദാ ഇങ്ങനെ കണ്ടുപിടിക്കാം

വാഹനത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ബാറ്ററി. വാഹനത്തിന്റെ സ്റ്റാർട്ടർ മോട്ടോർ, ഇഗ്‌നീഷ്യൻ സിസ്റ്റം, മറ്റ് ഇലക്ട്രിക് സംവിധാനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വൈദ്യുതി നൽകുന്നത് ബാറ്ററിയിൽ നിന്നാണ്. അതിനാൽ ബാറ്ററി തകരാറിലായാൽ വഴിയിൽ കിടക്കുമെന്നുറപ്പ്. മെയിന്റനൻസ് ആവശ്യമില്ലാത്ത ന്യൂ ജനറേഷൻ ബാറ്ററികളാണെങ്കിലും ഇടയ്ക്കിടെ ബാറ്ററി പരിശോധിക്കുന്നത് നല്ലതായിരിക്കും. സാധാരണയായി മൂന്നു മുതൽ അഞ്ചു വർഷം വരെയാണ് ഒരു കാർ ബാറ്ററിയുടെ ലൈഫ്.
ഒന്നു ശ്രദ്ധിച്ചാൽ ബാറ്റിയുടെ ലൈഫ് വർദ്ധിപ്പിക്കാൻ സാധിക്കും. അധികം ഉപയോഗിക്കാത്ത വാഹനമാണെങ്കിലും ഇടയ്ക്ക് സ്റ്റാർട്ടാക്കി ഇടുന്നത് നന്നായിരിക്കും. ബാറ്ററി എപ്പോഴും കാറിൽ നന്നായി ഉറപ്പിച്ചുവെക്കണം. ഇളകിക്കൊണ്ടിരിക്കുന്ന ബാറ്ററിയുടെ പുറം ചട്ടയ്ക്കും ഉള്ളിലെ ലെഡ്പ്ലേറ്റുകൾക്കും പൊട്ടൽ വീഴാൻ ഇടയുണ്ട്. കൂടാതെ കേബിൾ കണക്ഷനുകൾ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കേബിൾ കണക്ഷൻ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും അത് സ്റ്റാർട്ടിങ് ട്രബിളിനു വഴിയൊരുക്കിയേക്കാം. ബാറ്ററി കേബിളുകൾ ടെർമിനലുകളുമായും ബോഡിയുമായും ചേർത്ത് നന്നായി ഉറപ്പിച്ചിരിക്കണം. ഇല്ലെങ്കിൽ വാഹനം ഓടുമ്പോഴുണ്ടാകുന്ന ചലനങ്ങൾ കേബിളിന്റെ ഇൻസുലേഷന് തേയ്മാനം ഉണ്ടാക്കി ഷോർട്ട് സർക്യൂട്ടിനിടയാക്കും. കൂടാതെ കാറിലുള്ളിലെ റൂഫ് ലൈറ്റുകൾ, പാർക്ക് ലൈറ്റുകൾ, എസി എന്നിവ കാർ സ്റ്റാർട്ട് അല്ലാത്തപ്പോൾ അധിക നേരം പ്രവർത്തിക്കുന്നത് ബാറ്ററിയെ തകരാറിലാക്കിയേക്കാം.
കാറിന്റെ ബാറ്ററി കണ്ടീഷൻ മോശമാണോ എന്നു തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്. സാധാരണയിൽ കൂടുതൽ നേരം സ്റ്റാർട്ടർ കറങ്ങിയാൽ മാത്രമേ എൻജിൻ സ്റ്റാർട്ടാകുന്നുള്ളൂ എങ്കിൽ ബാറ്ററിയുടെ കുഴപ്പമാകാം. എൻജിൻ ഓൺ ആക്കി ഹെഡ്‌ലൈറ്റ് ഓണാക്കിയശേഷം ഹോണടിച്ചുനോക്കുക. ഹെഡ്‌ലൈറ്റ് മങ്ങുന്നുണ്ടെങ്കിൽ എത്രയും വേഗം ബാറ്ററി പരിശോധിപ്പിക്കണം. ബാറ്ററി അത്ര നല്ലതല്ലെന്ന് കണ്ടെത്തിയാൽ ഉടൻ മാറുന്നതായിരിക്കും ഉത്തമം. 

വാഹനത്തിന്റെ ചില്ലു നോക്കണം, പൊന്നു പോലെ

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഹനത്തിന്റെ ചില്ലു നോക്കണം, പൊന്നു പോലെ

വാഹനത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വിൻഡ് സ്ക്രീൻ അല്ലെങ്കിൽ വിൻഡ് ഷീൽഡ്. കാഴ്ച സുഗമമാക്കുന്ന വിൻഡ് ഷീൽഡിനും സംരക്ഷണം വേണം. റോഡിലെ പൊടി പടലങ്ങളും, അന്തരീക്ഷത്തിലെ ഈർപ്പവും, വാഹനങ്ങളിലെ പുകയുമെല്ലാം ചേർന്ന് വിൻഡ് ഷീൽഡുകൾക്ക് മങ്ങലേൽപ്പിച്ചേക്കാം. മഴയുള്ള രാത്രി കാലങ്ങളിലാണ് ചില്ലുകളിൽ പറ്റിപിടിച്ചിരിക്കുന്ന എണ്ണമെഴുക്കുള്ള പദാർഥങ്ങൾ‌ ശരിക്കും പ്രശ്നക്കാരനാവുന്നത്. എങ്ങനെ വിൻഡ് ഷീൽഡ് എളുപ്പം വൃത്തിയാക്കാം. വിൻഡ് ഷീൽഡിലെ എങ്ങനെ പരിപാലിക്കാം.
വൈപ്പറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക
വൈപ്പറുകളുടെ കാര്യക്ഷമത എപ്പോഴും ഉറപ്പാക്കുക. വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ എപ്പോഴും വൈപ്പർ ഉയർത്തിവയ്ക്കുവാൻ ശ്രമിക്കുക. ഇത്തരത്തിൽ ചെയ്താൽ വൈപ്പറുകൾ ഏറെ നാള്‍ കേടാതിരിക്കുകയും ചില്ലുകൾക്ക് തകരാറുണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. മഴക്കാലത്തും മറ്റും വൈപ്പറുകൾ വൃത്തിയുള്ളതാണെന്നും പ്രവർത്തനക്ഷമമാണെന്നും പ്രത്യേകം ഉറപ്പാക്കുക. യാത്രയ്ക്കു മുമ്പ് വൈപ്പറുകൾ വൃത്തിയാക്കുന്നതും ഗുണകരമാണ്. വൈപ്പർ പ്രവർത്തിപ്പിക്കും മുമ്പ് വിൻഡ് സ്ക്രീൻ വാഷർ ഉപയോഗിക്കുക. വാഹനത്തിന്റെ വിൻഡ്സ്ക്രീൻ വാഷർ ഫ്ളൂയിഡ് സംഭരണിയിൽ സോപ്പ് ലായനിയോ ഷാംപുവോ ചേർക്കുന്നതു നല്ലതാണ്. വൈപ്പറും ചില്ലുമായുള്ള ഘർഷണം ഒഴിവാക്കാനും ഗ്ലാസിൽ പോറൽ വീഴുന്നത് ഇല്ലാതാക്കാനും ഇതുവഴി സാധിക്കും. ഓരോ വർഷം കൂടുമ്പോഴും വൈപ്പർ മാറ്റുന്നതും വളരെ നന്നായിരിക്കും.
വിൻഡ് ഷീൽഡ് ഇടയ്ക്കിടെ വൃത്തിയാക്കുക
സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വിൻഡ് ഷീൽഡ് വ‍ൃത്തിയാക്കുന്നതു നന്നായിരിക്കും. ചില്ലുകൾ വൃത്തിയാക്കുന്നതിനുള്ള പ്രത്യേക തരം തുണികൾ വിപണിയിൽ ലഭ്യമാണ് അവ ഉപയോഗിച്ച് വൃത്തിയാക്കുന്നതായിരിക്കും ഉത്തമം. കൂടാതെ വിൻഡ് ഷീൽഡ് ക്ലീനിങ് ലായിനികളും ഉപയോഗിക്കുന്നതും നന്നായിരിക്കും. അവയൊന്നുമില്ലെങ്കിൽ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളുമൊക്കെ വൃത്തിയാക്കാനുള്ള മികച്ച ഉപാധി നനഞ്ഞ പത്രക്കടലാസാണ്. ഗ്ലാസിലെ പൊടിയും പാടും കറയുമൊക്കെ അകറ്റുന്നതിനു പുറമെ പോളിഷിങ് പേപ്പറിന്റെ ഗുണം കൂടി പത്രക്കടലാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലാസുകൾ നന്നായി തുടച്ചു വൃത്തിയാക്കിയ ശേഷം ബാക്കിയാവുന്ന ജലം വൈപ്പർ ഉപയോഗിച്ചോ ഉണങ്ങിയ പത്രക്കടലാസ് കൊണ്ടോ നീക്കാവുന്നതാണ്.

കഴുകൻ കണ്ണുകൾക്കു നടുവിൽ കൈക്കു‌ഞ്ഞുമായി അവൾ, കാവലായി അവർ

ഉണ്ണി കൊടുങ്ങല്ലൂര്‍

കഴുകൻ കണ്ണുകൾക്കു നടുവിൽ കൈക്കു‌ഞ്ഞുമായി അവൾ, കാവലായി അവർ

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പതിവുപ്രഭാത സവാരിക്ക് എത്തിയതാണ് കൂട്ടുകാരികളായ ശോഭയും സിനുവും. സമയം ആറര ആകുന്നതേയുള്ളൂ. പെട്ടെന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ. മ്യൂസിയം ഗേറ്റിനു പുറത്ത് അമ്മയുടെ തോളിൽ കിടന്ന് ഒരു പെൺകുഞ്ഞ് കരയുകയാണ്. നല്ല ഓമനത്തമുള്ള കുഞ്ഞ്. അമ്മയേയും അവർ ശ്രദ്ധിച്ചു. പാറിപ്പറന്നു കിടക്കുന്ന തലമുടി. കരഞ്ഞ് വീർത്ത കവിൾത്തടം. പെൺകുട്ടികൾ തന്നെയാണ് ശ്രദ്ധിക്കുന്നത് കണ്ട് കുഞ്ഞുമായി ആ യുവതി അവർക്കു മുന്നിൽ എത്തി.

'എന്നെ ഒന്നു സഹായിക്കാമോ? എന്നെ അവർ ഇറക്കി വിട്ടു...' കുറച്ചു മാറിയുള്ള ഹോസ്റ്റൽ ചൂണ്ടിക്കാട്ടി ആ യുവതി പറഞ്ഞു. അവിടത്തെ വനിതാ ഹോസ്റ്റലിൽ താമസ സൗകര്യം തേടി പോയതാണ്. വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥകളെയും മാത്രമെ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞാണ് ഹോസ്റ്റലുകാർ യുവതിയെ ഒഴിവാക്കിയത്.

'മറ്റൊരു ഇടം വേണം കഴിയാൻ'- അതാണ് ആവശ്യം
എവിടെ നിന്നും വരുന്നു? 'തൃച്ചിയിൽ നിന്ന്'
എന്തിനാ ഇവിടെ താമസിക്കുന്നത്? '
മൂന്നു മാസം കഴി‌ഞ്ഞ് ഭർത്താവ് വന്ന് കൂട്ടിക്കൊണ്ടു പോകും'
ഭർത്താവ്?
'ഗൾഫിലാ..'

ആ മറുപടി പൂർണമായും പെൺകുട്ടികൾ വിശ്വസിച്ചില്ല. അമ്മയ്ക്കും കുഞ്ഞിനും താമസിക്കാനൊരു ഇടം പെട്ടെന്നവരുടെ മനസിൽ വന്നതുമില്ല. ഒഴിഞ്ഞു മാറിയാലോ... ചുറ്റും നോക്കി. ചില കഴുകൻ കണ്ണുകൾ അമ്മയ്ക്കും കുഞ്ഞിനും മേലെ വട്ടമിടുന്നത് അവർ കണ്ടു. ഇരുപത്തിരണ്ടു വയസുകാരി അമ്മയേയും ഒക്കത്തിരുന്ന് കരയുന്ന കുഞ്ഞിനേയും ഉപേക്ഷിച്ചു പോയാൽ... 'പാടില്ല!' മനസ് വിലക്കി. അവർ തൊട്ടടുത്ത കടയിലേക്ക് അവരെ കൊണ്ടു പോയി. കഴിക്കാൻ പലഹാരം വാങ്ങി നൽകിയതോടെ കു‌ഞ്ഞ് ഉഷാറായി. ഇതിനിടെ ശോഭ സഹോദരനെ വിളിച്ച് ജ്വാല ഫൗണ്ടേഷനിലെ അശ്വതി നായരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അവിടെ എത്താമെന്ന് അശ്വതി പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി.

സീൻ 2
ആ അമ്മയ്ക്കും കു‌ഞ്ഞിനുമൊപ്പം ശോഭയേയും സിനുവിനേയും അശ്വതി കണ്ടു. അവരുമായി നേരെ കുന്നുകുഴിയിലെ ജ്വാല ഫൗണ്ടേഷന്റെ ഓഫീസിൽ ഓട്ടോ വന്നുനിന്നു.

യുവതിയോടു അശ്വതി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ആറ്റുകാലിലാണ് അമ്മയുടെ സ്വദേശം. അവിടെ നിന്നും ചെറുപ്പത്തിലേ തൃച്ചിയിലേക്ക് താമസം മാറിയതാണ്. അമ്മയ്ക്ക് ഈ യുവതി ഉൾപ്പെടെ അഞ്ചു പെൺമക്കളുണ്ട്. 12 വയസു മുതൽ അമ്മയ്ക്കൊപ്പം കയറ് പിരിച്ചാണ് ജീവിച്ചത്. തൃച്ചിയിൽ നിന്നു തന്നെയാണ് അമ്മ വരനെ കണ്ടെത്തി നൽകിയത്. രണ്ടര വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവിന്റെ പീഡനം സഹിക്കാം. അമ്മായിഅമ്മയും നാത്തൂന്മാരും കണക്കില്ലാതെ ഉപദ്രവിക്കും. കുഞ്ഞിനോടു പോലും സ്നേഹമില്ല. കയർത്ത് സംസാരിച്ചാൽ ബാധകയറി എന്നു പറഞ്ഞ് ഭസ്മം വിതറി ചൂരല് കൊണ്ട് അടിക്കും.

സീൻ 3
അശ്വതിയുടെ ഇടപെടൽ കൊണ്ട് തൃച്ചിയിൽ നിന്നും യുവതിയുടെ അമ്മ എത്തി. ആറ്റുകാലിൽ നിന്നും അമ്മയുടെ അനുജത്തിയും. ആ അമ്മയ്ക്കു പറയാനും നിസഹായതയുടെ കഥകൾ മാത്രം. ഇപ്പോൾ ആ യുവതിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി അയയ്ക്കുന്നതിനായി കൗൺസലിംഗ് നടക്കുന്നു. ബന്ധുവീട്ടിലാണ് താമസം.

* 'ആ പെൺകുട്ടികളാണ് ഇവരെ രക്ഷപ്പെടുത്തിയത്'
എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു നിന്ന ഈ 22 കാരിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കിയത് ശോഭയും സിനുവുമാണ്. മറ്റുള്ളവരെ എന്തിനു കുരിശെടുക്കണം എന്ന് ചിന്തിച്ച് കാണാത്തതുപോലെ ഇവർ കടന്നു പോയിരുന്നുവെങ്കിൽ ഒരു പക്ഷേ, ആ യുവതിയുടെ പോക്ക് അപകടത്തിലേക്കായേനെ.
- ആശ്വതി നായർ, ജ്വാല ഫൗണ്ടേഷൻ

* ' ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ പോകാൻ തോന്നിയില്ല'
ആ കുഞ്ഞിനെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാനേ തോന്നിയില്ല. നമ്മളെ പോലൊരു പെണ്ണാണ് കിടക്കാനൊരു ഇടം തേടി അലയുന്നത് കണ്ടത്. അത് കണ്ടില്ലെന്നു നടിച്ചാൽ പിന്നെ പെണ്ണ് എന്നു പറഞ്ഞിട്ടെന്തു കാര്യം
- ശോഭ, സിനു (രണ്ടു പേരും കണ്ണമ്മൂല സ്വദേശികളും ബി.ടെക് ബിരുദധാരികളും)
 

Saturday, 29 October 2016

10 മാസം തുടര്‍ച്ചയായി പറന്ന പക്ഷി

ഉണ്ണി കൊടുങ്ങല്ലൂര്‍

പറന്ന്.....പറന്ന്....പറന്ന്.... ; 10 മാസം തുടര്‍ച്ചയായി പറന്ന പക്ഷി!

പറന്ന് പറന്ന് ലോക റെക്കോര്‍ഡിട്ടിരിക്കുകയാണ് ഒരു കുഞ്ഞന്‍ പക്ഷി. കോമണ്‍ സ്വിഫ്റ്റ് അഥവാ അപൂസ് ആപുസ് എന്ന പക്ഷിയാണ് പറക്കുന്നതില്‍ ലോകറെക്കോഡ് സ്ഥാപിച്ചത്. പ്രമുഖ സ്വീഡിഷ് പക്ഷി നിരീക്ഷകനായ ആന്‍ഡേഴ്‌സ് ഹെഡന്‍സ്റ്റോമാണ് ഇത്രയും നീണ്ടകാലം തുടര്‍ച്ചയായി പറക്കുന്ന പക്ഷിയെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷം നിരീക്ഷച്ചതില്‍ നിന്നാണ് ഹെഡന്‍സ്റ്റോമും സംഘവും കോമണ്‍ സ്വിഫ്റ്റിനേപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനായി 13 പക്ഷികളെ പിടികൂടി അവയുടെ ശരീരത്തില്‍ സെന്‍സര്‍ ഘടിപ്പിച്ചു. ഇതിന്റെ നീക്കം നിരീക്ഷിച്ചതില്‍ നിന്ന് വര്‍ഷത്തില്‍ രണ്ട് തവണ ഓരോ പത്ത് മാസം കൂടുമ്പോഴും വടക്കന്‍ യൂറോപ്പില്‍ നിന്ന സെന്‍ട്രല്‍ ആഫ്രിക്കയിലേക്കും തിരിച്ചും ഇവ സഞ്ചാരം നടത്തുന്നു എന്ന് കണ്ടെത്തി.

10,000 മൈലുകളാണ് ഇവ നിര്‍ത്താതെ പറന്ന് താണ്ടിയത്. ഇതേവരെ മറ്റൊരു പക്ഷിയും ഇവയേപ്പോലെ ദീര്‍ഘദൂരം ആകാശത്ത് ചിലവഴിച്ചിട്ടില്ല. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഉറങ്ങുന്നത് പോലും ഇവ പറന്നു കൊണ്ടാണ് നിര്‍വ്വഹിച്ചത്. ടോര്‍പിഡോകളുടേതുപോലുള്ള ശരീരവും ബ്ലേഡുകള്‍ പോലിരിക്കുന്ന ചിറകുകളുമുള്ള ഇവയ്ക്ക് വെട്ടിത്തിരിയാനും കുതിച്ചുയരാനും വളരെ പെട്ടന്ന് സാധിക്കും. വളരെ ഉയര്‍ന്നും, താഴ്ന്നും പറക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. എന്നാല്‍ ഇന്നേവരെ ആരും ഇവയെ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല.
വളരെ പുരാതനമായ പാരമ്പര്യമാണ് ഇവയ്ക്കുള്ളത്. 65 ലക്ഷം വര്‍ഷം മുമ്പുള്ള ക്രറ്റേഷ്യസ് കാലഘട്ടം മുതല്‍ ഭൂമുഖത്തുള്ള പക്ഷികളാണ് കോമണ്‍ സ്വിഫിറ്റ്. വളരെ ചെറിയ കാലുകളാണിവയ്ക്കുള്ളതെന്നതിനാല്‍ ഇവയ്ക്ക് കാലുകള്‍ ഇല്ലായെന്നായിരുന്നു പണ്ട് കാലത്ത് കരുതിയിരുന്നത്. ഏതായാലും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കറണ്ട് ബയോളജി എന്ന ശാസ്ത്ര മാസികയില്‍ ഇവയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ വിശ്രമിക്കാനായി എടുക്കുന്ന സമയവും വളരെ കുറവാണ്. ഇവര്‍ നിരീക്ഷിച്ച പക്ഷികളില്‍ മൂന്നെണ്ണം സഞ്ചാരം അവസാനിക്കുന്നതുവരെ എവിടെയും വിശ്രമിക്കാനായി ഇരുന്നിരുന്നില്ല.

YOU MAY BE INTRESTED
ചില ചിത്രങ്ങള്‍ സംസാരിയ്ക്കും വാക്കുകള്‍ക്കുമപ്പുറം...

തദ്ദേശീയമായി നിര്‍മ്മിച്ചാല്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറായി ഇന്ത്യ

ഉണ്ണി കൊടുങ്ങല്ലൂര്‍
AP Photo
AP Photo

തദ്ദേശീയമായി നിര്‍മ്മിച്ചാല്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറായി ഇന്ത്യ

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിക്കുകയാണെങ്കില്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറാണെന്ന് വ്യോമസേന. ഇന്ത്യന്‍ കമ്പനികളുടെ സഹകരണത്തോടെ വേണം വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഒറ്റ യന്ത്രമുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും വ്യോമസേന വൃത്തങ്ങള്‍ പറയുന്നു.
കലാവധി പൂര്‍ത്തിയായ പഴയ സോവിയറ്റ് കാലത്തെ വിമാനങ്ങള്‍ക്ക് പകരമാണ് ഇപ്പോള്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാനക്കരാറാണ് ഇത്. ഏകദേശം ഒരു ലക്ഷം കോടിരൂപയുടെ ഇടപാടാണ് ഇതിലൂടെ നടക്കുന്നത്.
ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കാനാണ് വ്യോമസേന ഇതിലൂടെ ശ്രമിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് 200 വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളികള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങള്‍.
ആഭ്യന്തര കമ്പനികളുടെ സഹകരണത്തോടെ വിമാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കാം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുന്നോട്ട് വന്നിരുന്നു. ഇന്ത്യയ്ക്ക് മാത്രമല്ല വിദേശത്തേക്കും വിമാനങ്ങള്‍ കയറ്റുമതി ചെയ്യുവാന്‍ ലോക്ഹീഡ് മാര്‍ട്ടിന് പദ്ധതിയുണ്ട്.


മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിമാന നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യ

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സ്വന്തമായി ഒരു വാഹനം സ്വന്തമാക്കാൻ പോകുമ്പോൾ സംശയങ്ങൾ പലതാണ്. ഏതു വാഹനം വാങ്ങണം ഫുൾഓപ്ഷൻ വേണോ എന്നിങ്ങനെ മൊത്തം കൺഫ്യൂഷനാണ്. ഇനി ആരോടെങ്കിലും അഭിപ്രായം ചോദിക്കാം എന്നു കരുതിലായോ, ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. വാഹനം വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
∙ ഏതു കാർ ആണ് യോജിച്ചത്
ബജറ്റിനെപ്പറ്റി എന്തായാലും ഒരു ധാരണ ഉണ്ടായിരിക്കുമല്ലോ. ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ചെറിയ വഴിയാണു വീട്ടിലേക്കുള്ളത്, വളയ്ക്കാനും തിരിക്കാനും ബുദ്ധിമുട്ടാണ് എങ്കിൽ ഒരു സെഡാൻ വാങ്ങുന്നത് അബദ്ധമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതുപോലെ നഗരവാസിയാണെങ്കിലും ഹാച്ച് ബാക്കുകൾ തിരഞ്ഞെടുക്കുന്നതാണുചിതം. ജാഡ കാണിക്കുക എന്നതിലുപരിയായി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം. രണ്ടുപേർ ഉള്ള വീടുകളിൽ സെഡാൻ ആവശ്യമുണ്ടോ എന്നു ചിന്തിക്കണം. എന്നാൽ ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എംപിവിയോ എസ്‌യുവിയോ വാങ്ങാം. ആവശ്യമാകണം ലക്ഷ്യം.
∙ പെട്രോൾ വേണോ ഡീസൽ വേണോ?
ഒട്ടുമിക്ക ആൾക്കാരുടേയും സാധാരണ സംശയമാണ് പെട്രോൾ വേണോ ഡീസൽ വേണോ എന്നത്. ദിവസവും ശരാശരി അൻപതു കിലോമീറ്റർ ദൂരമെങ്കിലും ഓട്ടമില്ലെങ്കിൽ പെട്രോൾ മോഡലുകളാണു നല്ലത്. ഡീസൽ മോഡലുകൾ എല്ലാം തന്നെ ആധുനികമാണെങ്കിലും പരിപാലനച്ചെലവും വിലയും കൂടുതലാണ്. പെട്രോൾ മോഡലുകൾക്ക് താരതമ്യേന കുറഞ്ഞ പരിപാലനമേ ആവശ്യമുള്ളൂ. എന്നാൽ നല്ല ദൂരം വാഹനമോടിക്കുന്നയാളാണെങ്കിൽ ഡീസൽ മോഡലുകൾ നോക്കാം.
∙ കുടുംബമൊത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുക
ഫാമിലി വാഹനമാണു വാങ്ങുന്നതെങ്കിൽ കുടുംബാംഗങ്ങളേയും കൂട്ടി ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കാം. വയസായവർക്കു പ്രത്യേക പരിഗണന നൽകാനായി പിൻസീറ്റിലും ഇരുന്നു നോക്കണം. കയറാനും ഇറങ്ങാനുമുള്ള സൗകര്യം മുതിർന്നവർക്ക് വലിയ കാര്യമാണ്. സാധാരണ ഗതിയിൽ നല്ല റോഡുകളിലൂടെയാവും ടെസ്റ്റ് ഡ്രൈവ് എടുക്കുക. എന്നാൽ വണ്ടിയുടെ യാത്രാസുഖവും മറ്റു കാര്യങ്ങളും പരിശോധിക്കണമെങ്കിൽ എല്ലാ റോഡുകളിലും ഓടിക്കണം. പ്രത്യേകിച്ച് ഗട്ടർ നിറഞ്ഞ പാതകളിൽ വീടിനടുത്തുള്ള റോഡുകളാണ് ടെസ്റ്റ് ഡ്രൈവിനു നല്ലത്.
∙ ഫുൾ ഓപ്ഷൻ വേണോ?
വാഹനത്തിൽ കമ്പനി അവകാശപ്പെടുന്ന എല്ലാ ഫീച്ചറുകളും ഫുൾ ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ അതുതന്നെയങ്ങു ബുക്ക് ചെയ്തേക്കാം എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ നമുക്ക് ആവശ്യമുള്ള ഫീച്ചറുകൾ ഉള്ള വേരിയന്റുകൾ എടുക്കുന്നതാണു നല്ലത്. ഉദാഹരണത്തിന് ചില ഫുൾ ഓപ്ഷൻ വേരിയന്റുകളിൽ ഫോഗ്‌ലാംപുകൾ ഉണ്ടാവും. എന്നാൽ നഗരവാസിയായ ഒരാൾക്ക് ഈ ഫീച്ചറുകൾ വേണ്ടായെന്നു വയ്ക്കാം. ഉപയോഗമില്ലാത്ത ഫീച്ചറുകൾക്ക് കാശ് അധികം മുടക്കണോ? പാർക്കിങ് സെൻസർ പോലെ എല്ലായിടത്തും ഉപകാരമുള്ള സൗകര്യങ്ങൾ ഉള്ള വേരിയന്റ് നോക്കാം. നിങ്ങളുടെ ഡ്രൈവിങ് രീതികളും സ്ഥലങ്ങളും ഈ സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
∙ ഫിക്സഡ് ഇ എം ഐ ആണോ അല്ലയോ എന്നു നോക്കാം
കാർ വാങ്ങാൻ തീരുമാനിച്ചു. ഇനി ലോണിന്റെ കാര്യം. മിക്ക ബാങ്കുകളും കാ... എന്നു പറയുമ്പോഴേക്കും കാർ ലോൺ തരുന്നത്ര മത്സരത്തിലാണ്. ബാങ്ക് ഏതെന്നു നിങ്ങൾക്കു തീരുമാനിക്കാം. അതിനു മുൻപായി ഇഎംഐയുടെ ഏർപ്പാട് അറിഞ്ഞിരിക്കണം. ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക. ചില ബാങ്കുകളിൽ മറ്റൊരു സൗകര്യമുണ്ട്. ഇഎംഐ ഫിക്സഡ് ആയിരിക്കില്ല. അതായത് ഒരു മാസം പതിനായിരം വച്ചാണ് അടയ്ക്കേണ്ടത് എന്നു കരുതുക. തൊട്ടടുത്ത മാസം ഒരു ലക്ഷം രൂപ അധികമായി കയ്യിലെത്തി എന്നു കരുതുക. ഈ തുക അപ്പാടെ ഇഎംഐ ആയി അടയ്ക്കാം. ഇനി തൊട്ടടുത്ത മാസം അയ്യായിരമേ അടയ്ക്കാൻ പറ്റിയൂള്ളൂ എങ്കിലും കുഴപ്പമില്ല.
∙ പലിശ-ഫ്ലാറ്റ് പലിശ ഡിമിനിഷിങ് ആണോ?
ലോണിന്റെ പലിശ ഫ്ലാറ്റ് ആണോ ഡിമിനിഷിങ് ആണോ എന്നു നോക്കുക. ഫ്ലാറ്റ് ആണെങ്കിൽ ആകെ വായ്പ്പാത്തുകയുടെ ഇത്ര ശതമാനം എല്ലാ മാസവും അടയ്ക്കേണ്ടിവരും. അതായത് ഒരു ലക്ഷത്തിൽ അമ്പതിനായിരവും അടച്ചു കഴിഞ്ഞെങ്കിലും അടുത്ത മാസവും ഒരു ലക്ഷത്തിന്റെ പലിശയാണ് അടയ്ക്കേണ്ടി വരുക. എന്നാൽ ഡിമിനിഷിങ് പലിശ നിരക്ക് ആണെങ്കിൽ അമ്പതിനായിരത്തിന്റെ പലിശ മാത്രമേ തുടർന്ന് അടയ്ക്കേണ്ടി വരുകയുള്ളൂ. ഡിമിനിഷിങ് പലിശ നിരക്കുള്ള ബാങ്ക് വായ്പ തിരഞ്ഞെടുക്കാം.
∙ സുരക്ഷ വേണം
പലപ്പോഴും സുരക്ഷാസൗകര്യങ്ങൾ നോക്കാൻ നാം മറക്കാറുണ്ട്. ഡ്രൈവർസൈഡ് എയർബാഗ് എങ്കിലും സ്റ്റാൻഡേർഡ് ആയ മോഡലുകൾക്കു മുൻതൂക്കം നൽകുക. മുന്നിൽ രണ്ട് എയർബാഗുകൾ ഉള്ള മോഡലുകൾ നല്ലത്. . ചില കാറുകളിൽ എബിഎസ് സ്റ്റാൻഡേർഡ് ആയിരിക്കും. അനാവശ്യ ആഡംബരങ്ങൾക്കു പകരം സുരക്ഷാ ഉപാധികൾക്കു മുൻഗണ കൊടുക്കാം.
∙ ബുക്ക് ചെയ്ത അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വാഹനം പറ്റുമെങ്കിൽ കാണുക
നമ്മളാണു കാശുമുടക്കുന്നത്. അതുകൊണ്ടുതന്നെ എക്സിക്യൂട്ടീവിനോട് തന്റെ യാഡിൽവച്ചു വാഹനം കാണിച്ചു തരാൻ പറയുക. മിക്കപ്പോഴും നോ എന്നായിരിക്കും മറുപടി. ചില കയ്പേറിയ ഉദാഹരണങ്ങൾ സുഹൃത്തുക്കൾക്കുണ്ടായത് ഇങ്ങനെ വാഹനം കുളിപ്പിച്ചു കുട്ടപ്പനാക്കി മുന്നിലെത്തിയപ്പോൾ ചില കേടുപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ വീട്ടിലെത്തി നോക്കിയപ്പോഴാണ് മുന്നിലെ രണ്ടു വിൻഡോയും നല്ല ടൈറ്റ് ആണെന്നു മനസിലായത്. അടുത്ത സർവീസിൽ ശരിയാക്കാം എന്നായിരുന്നു ഷോറൂമിൽ നിന്നുള്ള മറുപടി കൃത്യമായ ചെക്ക് ലിസ്റ്റ് കഴിഞ്ഞാണു വാഹനങ്ങൾ എത്തുന്നതെങ്കിലും തന്റെ കാർ പുറത്തിറക്കുന്നതിനു മുന്നോടിയായി പരിശോധിക്കാൻ അവസരം കിട്ടുമെങ്കിൽ കളയുന്നതെന്തിന്?
∙ സെയിൽസ് എക്സിക്യൂട്ടീവിനെ കരുതിയിരിക്കുക
ഇതു വിപരീതാർഥത്തിൽ എടുക്കേണ്ടതില്ല. എങ്കിലും മാധൂര്യമൂറുന്ന, വിനീതമായ വാക്കുകൾ മാത്രം കേട്ട് തീരുമാനങ്ങൾ എടുക്കരുത്. പലപ്പോഴും ചില ഫീച്ചറുകൾ വിവരിക്കുന്നതിൽ വിരുതുകാണിക്കുന്നവരുണ്ട്. അതു സാറിനറിയില്ലേ എന്നൊരു താങ്. ഓ അറിയില്ലാ എന്നു പറഞ്ഞ് വെറുതെ നാണം കെടേണ്ടെന്നു കരുതി നമ്മൾ മിണ്ടാതിരിക്കും. കാറിന്റെ എല്ലാ നെഗറ്റീവ് വശങ്ങളും ചോദിച്ചറിയുക. ഓഫറുകൾ പറ്റുമെങ്കിൽ കാഷ് ഡിസ്കൗണ്ട് ആയി വാങ്ങുക. നല്ല ഡീൽ അല്ലെങ്കിൽ സൗഹൃദം മാറ്റിവച്ച് മറ്റൊരു ഡീലറെ സമീപിക്കുക.
∙ കമ്പനിയുടെ വിൽപ്പനാനന്തരസേവന ചരിത്രം നോക്കുക
പലപ്പോഴും മറന്നുപോകുന്ന കാര്യമാണിത്. വാഹനം വാങ്ങിയതിനുശേഷം മാത്രമേ അയ്യോ ഇത്രേം സർവീസ് കോസ്റ്റോ എന്നു നാം നിലവിളിക്കാറൂള്ളൂ. വാഹനം ബുക്ക് ചെയ്യുന്നതിനു മുൻപേ തന്നെ പരിചയമുള്ളവരോടു ചോദിച്ച്, അല്ലെങ്കിൽ ഷോറൂമിൽ നിന്നു തന്നെ സർവീസ് ചെലവിന്റെ കണക്കുകളുടെ ശരാശരി എടുക്കാം. നല്ല സർവീസ് ആണോ നൽകുന്നത് എന്നു അനുഭവജ്ഞരോടു ചോദിച്ചറിയാം.

ശ്രീജേഷ് മിന്നി; കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ഹോക്കി ഫൈനലിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍
ഏഷ്യൻ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മൽസരത്തിൽനിന്ന്
ഏഷ്യൻ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മൽസരത്തിൽനിന്ന്

ശ്രീജേഷ് മിന്നി; കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ഹോക്കി ഫൈനലിൽ

കൗണ്ടൻ (മലേഷ്യ)∙ ആവേശം പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മൽസരത്തിൽ ദക്ഷിണ കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയുടെ ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയെ 5-4ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ സ്കോർ 4-4ൽ നിൽക്കെ നിർണായകമായ അഞ്ചാം കിക്ക് തടുത്തിട്ട ക്യാപ്റ്റൻ കൂടിയായ മലയാളി താരം പി.ആർ.ശ്രീജേഷാണ് ഇന്ത്യയുടെ വിജയശിൽപി. മലേഷ്യ-പാക്കിസ്ഥാൻ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
നേരത്തെ, നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ൽ സമനില പാലിച്ചതോടെയാണ് മൽസരഫലം നിർണയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. കളി അവസാനിക്കാൻ ഏഴു മിനിറ്റ് ശേഷിക്കെ 2-1ന് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ട് മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഇന്ത്യയ്ക്കായി തൽവീന്ദർ സിങ് (15), രമൺദീപ് സിങ് (55) എന്നിവർ ഗോളുകൾ നേടി. ഇൻവൂ സിയോ (21), യാങ് ജിഹൂൻ എന്നിവര് കൊറിയയ്ക്കായി ലക്ഷ്യം കണ്ടു.
നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ-ദക്ഷിണ കൊറിയ മൽസരം സമനിലയിൽ അവസാനിച്ചിരുന്നു. അന്ന് ഇരുടീമുകളും ഓരോ ഗോൾ നേടിയാണ് സമനില പാലിച്ചത്. തുടർന്നുള്ള മൽസരങ്ങളെല്ലാം ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിഫൈനലിന് യോഗ്യത നേടിയത്. ദക്ഷിണ കൊറിയ നാലാം സ്ഥാനക്കാരായും സെമിയിലെത്തി. ആവേശകരമായ ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയ്ക്കായി അഞ്ചാം കിക്കെടുത്ത ദായിയോൾ ലീയുടെ കിക്കാണ് ശ്രീജേഷ് തടുത്തിട്ടത്. മൽസരത്തിനിടെ ഗോളെന്നുറപ്പിച്ച നാലോളം അവസരങ്ങളിൽ തകർപ്പൻ സേവുകളുമായി കളം നിറ‍ഞ്ഞ ശ്രീജേഷ് കാണികളുടെ കൈയടി വാങ്ങി.  

കിവികളുടെ ചിറകരിഞ്ഞ് മിശ്ര; ഇന്ത്യയ്ക്ക് 190 റൺസ് ജയം, പരമ്പര

ഉണ്ണി കൊടുങ്ങല്ലൂര്‍

കിവികളുടെ ചിറകരിഞ്ഞ് മിശ്ര; ഇന്ത്യയ്ക്ക് 190 റൺസ് ജയം, പരമ്പര

വിശാഖപട്ടണം ∙ നിർണായകമായ അ‍ഞ്ചാം ഏകദിനത്തിൽ ന്യൂസീലൻഡിന്റെ വെല്ലുവിളി അതിജീവിച്ച ഇന്ത്യയ്ക്ക് വിജയവും പരമ്പരയും. 190 റൺസിനായിരുന്നു ഇന്ത്യൻ വിജയം. 270 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിന് 23.1 ഓവറിൽ 79 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചു മൽസരങ്ങളുള്ള പരമ്പര ഇന്ത്യ 3-2 ന് സ്വന്തമാക്കി.
സ്കോർ: ഇന്ത്യ - നിശ്ചിത 50 ഓവറിൽ ആറിന് 269. ന്യൂസീലൻഡ് - 23.1 ഓവറിൽ 79 റണ്‍സിന് പുറത്ത്.
അമിത് മിശ്രയുടെ മികച്ച ബോളിങ് ആണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. മിശ്ര അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ആറു ഓവറുകൾ എറിഞ്ഞ മിശ്ര 18 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. ന്യൂസീലൻഡിന് തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഉമേഷ് യാദവ് ആദ്യ ഓവറിൽതന്നെ ന്യൂസീലൻഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. മാർട്ടിൻ ഗുപ്റ്റിൽ റൺസൊന്നും നേടാതെ മടങ്ങി. ടോം ലാതം 19 റൺസെടുത്തും റോസ് ടെയ്‍ലർ 19 റൺസെടുത്തും മടങ്ങി. വില്യംസണാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ (27 റൺസ്). 16 റൺസിനിടെയാണ് ന്യൂസീലൻഡിന്റെ ഏഴു വിക്കറ്റുകൾ വീണത്. ഇന്ത്യയ്ക്കായി ബുംറ, ജയന്ത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമ (65 പന്തിൽ 70), ഉപനായകൻ വിരാട് കോഹ്‍ലി (76 പന്തിൽ 65) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. രണ്ടാം വിക്കറ്റിൽ കോഹ്‌ലി-രോഹിത് ശർമ സഖ്യവും (79), മൂന്നാം വിക്കറ്റിൽ കോഹ്‍ലി-ധോണി സഖ്യവും (71) അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി. ന്യൂസീലൻഡിനായി ഇഷ് സോധി, ട്രെന്റ് ബൗൾട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്കായി ജയന്ത് യാദവ് ഈ മൽസരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഹാർദിക് പാണ്ഡ്യയ്ക്ക് പകരമാണ് യാദവ് ടീമിലെത്തിയത്.

Thursday, 27 October 2016

നെടുവീര്‍പ്പുകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരിക്കൂ സഖീ നീ, അടുത്തൊട്ടുനേരം
പറയാം നമുക്കാ, പഴയ കഥകൾ
അടുത്തൊന്നു നീ വന്നിരുന്നാലതെന്‍റെ,
മനസ്സിന്നു സൗഖ്യം പറയാവതുണ്ടോ..?!
കഴിഞ്ഞൂ പലനാൾ സുഖമോടെ നമ്മൾ
വയസ്സായിടുമെന്നതോർക്കാതെ തന്നെ
തിടുക്കം കൂട്ടി നാം പങ്കിട്ട കാലം
മതിയാക്കിടാനായണഞ്ഞല്ലോ രോഗം
സഹിക്കാൻ വിഷമം മരുന്നിന്‍റെ ഗന്ധം
കെടുത്തിക്കളഞ്ഞൂ, മമ ദേഹസൗഖ്യം
തുളച്ചൂ കയറുന്നു സൂചിതൻ നോവും
ഇനിയെത്ര കാലം സഹിക്കേണമെല്ലാം
കരക്കൊന്നു കേറും, പ്രതീക്ഷിച്ചു ഞാനും
കിടക്കുന്നിവിടെ കടലാസുപോലെ ..
നിനച്ചൂ പലനാൾ മനസ്സിൽ വൃഥാ ഞാൻ
നിനക്കായി ദുഃഖമല്ലാതെന്തു നല്കീ ..
ഒരുവേള ഞാൻ പരലോകം ഗമിച്ചാൽ
തനിച്ചാക്കി നിന്നെയിവിടെന്ന ദുഃഖം .
ഒരു നല്ലനാളെ കണികാണുവാനായ്
വിധാതാവു പോലും തുണച്ചില്ല നമ്മെ ..
തെളിച്ചൂ തിരി നീ, മമ ജീവിതത്തിൽ
കഴിഞ്ഞു പലനാൾ ഒരുമിച്ചു നമ്മൾ
ഗമിക്കാം നമുക്കാ പഴയതാം വീട്ടിൽ
മതിയായിവിടെ കിടന്നതെനിക്ക് ..
കാണേണമിന്നെന്‍റെ വീടൊന്നുകൂടെ
കാണുവാനാഗ്രഹം ഏറുന്നു ഹൃത്തിൽ
അവിടെയായുമ്മറത്തിണ്ണയിലൽപം
പുറംകാഴ്ച കണ്ടങ്ങിരിക്കാം നമുക്ക് ..
കഴിയാം ഇനി നമുക്കല്പകാലം കൂടി
മൊഴിയാം സമാശ്വാസ വാക്കുകൾ തമ്മിൽ
നടക്കാം എനിക്കീ വഴിയിലൂടിപ്പം
കരയാതെ എന്നെ നീ താങ്ങൂ ഒരല്പം ..
അവിടെയാ മണ്ണിന്‍റെ ഗന്ധം ശ്വസിച്ചാൽ
ഉണരും പതിയെയാ ഉത്സാഹമെന്നിൽ
ഇരിക്കൂ സഖീ നീ, എന്നടുത്തൊട്ടുനേരം
മറക്കാം നമുക്കാ വിഷാദസ്‌മൃതികൾ .
============================
കവിത ഫെയ്സ്ബുക്ക് പേജിൽ
Like
Comment
Comments
Unni Kodungallur
Write a comment...

പാകുന്ന വിത്തുകൾ മുളക്കുന്നില്ല എന്നും പറഞ്ഞു ഇനിയാരും വിളിക്കരുത്

ഉണ്ണി കൊടുങ്ങല്ലൂര്‍
# TIP FOR THE DAY SEED GERMINATION. PROS& CONS.
പാഠം .1. വിത്ത് മുളപ്പിക്കൽ.
പാകുന്ന വിത്തുകൾ മുളക്കുന്നില്ല.
ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നെഴ്സറികളിൽ ലഭിക്കത്തൊള്ളൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒരു തൈക്കു 10-15 രൂപ കൊടുക്കേണ്ടതായും വരും. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അത് എന്താണെന്നു നോക്കാം
1) വിത്ത് ഗുണം പത്തു ഗുണം. ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. VFPC (Vegetable and Fruit Promotion Council) വിത്തുകൾ നല്ല ഗുണ നിലവാരം ഉള്ളവയാണ്. ഇതാണ് സർക്കാർ വിതരണം ചെയ്യുന്നത്. കഴിവതും നാടൻ ഹൈബ്രിഡ് വിത്തുകൾ ഉപയോഗിക്കുക. പഴക്കം ചെന്ന വിത്തുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
2)വിത്തുകൾ പാകുന്നതിനു മുൻപായി 5 മിനിട്ടു വെയിലു കൊള്ളിച്ച ശേഷം 4 മണിക്കൂർ വെള്ളത്തിൽ ഇടുക.
3)വിത്ത് പാകാൻ ഉപയോഗിക്കുന്ന പാത്രം/ട്രേ.
98 കളികളും, 50 കള്ളികളുമുള്ള (Rs 20) പ്ലാന്റിങ് ട്രേകളാണ് മാർകെറ്റിൽ ഉള്ളത്. 98 കള്ളികൾ ഉള്ളവ ഉപയോഗിക്കരുത്. 50 കള്ളികൾ ഉള്ളവയും ഉപയോഗിച്ചാൽ തന്നെ കൃത്യ സമയത്തു പറിച്ചു നടണം. വലിയ വിത്തുകൾ പാകാൻ പേപ്പർ കപ്പുകളോ ഇതിനായി ലഭിക്കുന്ന പ്ലാസ്റ്റിക് കപ്പുകളോ ഉപയോഗിക്കുക.
4) വിത്ത് പാകാൻ ഉപയോഗിക്കുന്ന മീഡിയം പലതും ആകാം. 50% മണ്ണിര കമ്പോസ്റ്റും 50% ചകിരിച്ചോർ കമ്പോസ്റ്റും ആയാൽ ഏറ്റവും നന്ന്. 50% ചകിരിച്ചോർ കമ്പോസ്റ്റും 50% ചാണകപ്പൊടിയും ആകാം. ചകിരിച്ചോർ കമ്പോസ്റ്റു മാത്രമായാലും കുഴപ്പമില്ല.പക്ഷെ ചാണകത്തെളി തളിച്ച് കൊടുത്തു ഈ ചകിരിച്ചോർ നനക്കണം. മീഡിയം എന്ത് തന്നെ ആയാലും ഒരൽപം ട്രൈക്കോഡെർമയോ സ്യൂഡോമോണസോ ചേർക്കവുന്നതാണ്. ഏതെങ്കിലും ഒന്നേ ചേർക്കാവൂ. ട്രേയുടെ കള്ളികൾ 3/4 ഭാഗം മാത്രമേ നിറക്കാൻ പാടുള്ളൂ. വിത്ത് മുളച്ച ശേഷം ബാക്കി ഫിൽ ചെയ്യണം. വിത്തിന്റെ വലിപ്പം അനുസരിച്ചു വേണം മീഡിയത്തിൽ അത് എത്ര താഴ്ത്തി നടണം എന്ന് തീരുമാനിക്കേണ്ടത്. ഒന്നേകാൽ സെന്റീമീറ്റർ നീളമുള്ള ഒരു പാവലിന്റെ വിത്താണ് നടുന്നത് എങ്കിൽ അത് ഒന്നേകാൽ സെന്റീമീറ്റർ താഴ്ത്തി നടുക. കൂർത്ത വശം മുകളിൽ ആക്കി വേണം നടാൻ.
5) വിത്തുപാകുന്ന മീഡിയത്തിൽ ഈർപ്പം അധികമാകാൻ പാടില്ല. വിത്ത് മുളക്കാതിരിക്കാൻ പ്രധാന കാരണവും ഇത് തന്നെ ആണ്. വിത്ത് പാകുന്ന മീഡിയം കയ്യിൽ എടുത്തു ഞെക്കിയാൽ വെള്ളം വരാൻ പാടില്ല. ഈർപ്പത്തിന്റെ ഈ ലെവൽ വിത്ത് മുളക്കുന്ന വരെയും നില നിർത്തണം. ഇതിനു ഒരു എളുപ്പ മാർഗ്ഗമുണ്ട്. ട്രേ ഒരു സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് കവർ ചെയ്തു പ്ലാസ്റ്റിക്ക് ഷീറ്റിന്റെ 4 തുമ്പും ട്രേയുടെ അടിയിൽ ചേടി വെയ്ക്കുക. വിത്ത് മുളക്കുന്ന വരെ ഇനി ഒന്നും ചെയ്യണ്ട. വെള്ളം ഒഴിക്കണ്ട എന്ന് പ്രത്യകം പറയുന്നു. തണലത്തു സൂക്ഷിച്ചാൽ മാത്രം മതി. വിത്തുകൾ മുളക്കുമ്പോൾ പ്ലാസ്റ്റിക്ക് മാറ്റി ട്രേ വെയിലത്ത് വെക്കുക. പ്ലാസ്റ്റിക്ക് ഷീറ്റ് ഇല്ലെങ്കിൽ ഒരു നനഞ്ഞ കോട്ടൺ തുണി കൊണ്ട് ട്രേ കവർ ചെയ്യുക. തുണി ഉണങ്ങാതിരിക്കാൻ ഹാൻഡ് സ്‌പ്രെയർ കൊണ്ട് ഒരു മിസ്ററ് സ്പ്രേ ആവശ്യമുള്ളപ്പോൾ മാത്രം കൊടുക്കുക.
6) വിത്ത് മുളച്ചു കഴിഞ്ഞാൽ 50% വെയിലു കിട്ടിയിരിക്കണം. ട്രേ വെയിലത്ത് വെയ്ക്കുമ്പോൾ ഉമിയോ നന്നായി പൊടിച്ച കരിയിലയോ കൊണ്ട് പുത ഇട്ടു കൊടുക്കണം. നന അധികമാകരുത്.
7) കൃത്യ സമയത്തു തന്നെ തൈകൾ എടുത്തു നടണം. ട്രേ നനക്കാതെ വേണം തൈകൾ പൊക്കി എടുക്കാൻ. ഗ്രോ ബാഗിലേക്കു മാറ്റി നടുമ്പോൾ വേരുകൾക്കും അതിനു ചുറ്റുമുള്ള മീഡിയത്തിനും ഒരു ക്ഷതവും സംഭവിക്കാൻ പാടില്ല. മാറ്റി നടുമ്പോൾ ഒന്ന് രണ്ടു ദിവസം ഗ്രോ ബാഗ് തണലത്തു വെക്കുന്നത് നല്ലതാണ്‌.
8) നഴ്‌സറിയിൽ നിന്നും തൈകൾ വാങ്ങുമ്പോൾ മീഡിയത്തിൽ ധാരാളമായി ഒരു വെളുത്ത വസ്തു കാണപ്പെടും. ഇത് കുമ്മായമാണ് എന്ന് തെറ്റിദ്ധരിച്ചു പലരും മീഡിയത്തിൽ കുമ്മായം ചേർക്കാറുണ്ട്. കുമ്മായം പോലെ തോന്നുന്ന വസ്തു പെർലൈറ്റ് ആണ്. നമുക്ക് അത് ആവശ്യമില്ല. അതുപോലെ തന്നെ തിളങ്ങുന്ന മെറ്റാലിക് തരികളും കാണപ്പെടും അത് വെർമികുലൈറ് ആണ്. അതും നമുക്ക് ആവശ്യമില്ല. ഒന്ന് ഈർപ്പം നിലനിർത്താനും മറ്റത് തൈ ട്രേയിൽ നിന്നും അനായാസം പൊക്കി എടുക്കാനും ആണ്.
LikeShow more reactions
Comment
18 Comments
Comments
Lubeena Shoukath Gud.information., njan ee thavana pakiya.15 beans mulachilla grow bagil direct pakuvayirunu
LikeReply11 hr
LikeReply11 hr
Biji Mathew Good, very informative..
LikeReply11 hr
Manohar Kalidas I do not know how to express my thanks to u. you have cleared many of my doubts.
LikeReply11 hr
Remya Praveen Thank u sir....
LikeReply159 mins
Sheeshaik Vengara Thank you very much Sir..
LikeReply157 mins
Sukumaran Nair As usual a very informative and essential tip to a farmer. Thank you.
LikeReply155 mins
Kaladevi Krishnamma Orupad information kitti sir santhosham
LikeReply153 mins
Usha Joseph നല്ല അറിവുകൾ
LikeReply150 mins
LikeReply148 mins
LikeReply147 mins
LikeReply140 mins
Radha Mk Thanks
LikeReply136 mins
Noorunnisa Abdullah thanks for the detailed info
LikeReply130 mins
Aniyan Jacob വിത്ത് മുളപ്പിക്കൽ അതിനെക്കുറിച്ച് തന്ന അറിവിന് താങ്ക്സ്. രണ്ടുമൂന്നു കാര്യങ്ങൾ കു‌ടി ചേർക്കുകയാണ്. ഏതു വിത്താണെങ്കിലും വിത്തിൻന്റെ ഘനത്തിൽ മാത്രമേ അതിന്റെ മുകളിൽ മണ്ണ് അല്ലങ്കിൽ മണൽ വീഴാവു. വിത്തുമുളപ്പിച്ചു പാകുന്നതായിരിക്കും കൂടുതൽ നല്ലതു. ആരുടെവിതയാലും അതിൽ എന്തെങ്കിലും മരുന്ന് പുരട്ടിയിട്ടുണ്ടങ്കിൽ വെള്ളത്തിൽ ഇടുമ്പോൾ അത്‌ ഇളകി വെള്ളത്തിന്റെ നിറം മാറി കാണും. സാദാരണ വിതുകൾ അതായതു പുറംതോട് കാട്ടിയില്ലാത്തവ 48 മണിക്കൂറിൽ കൂടിതൽ വെള്ളത്തിൽ ഇട്ടുവെക്കരുത്. അതിന്റെയുള്ളിൽ വിത്തിൽനിന്നു മുളപൊട്ടും. ആദ്യം പുറത്തുവരുന്നത് വേര് ആയിരിക്കും. അങ്ങനെ മുളച്ച വിത്തുകൾ ഏതു കണ്ടെയ്നർ ആണോ പാകുന്നത് അതിൽ വേര് കീഴ്പ്പോട്ടു ആക്കി നടണം. കണ്ടെയ്നറിൽ വളം ചേർക്കാത്ത മീഡിയം ആയിരിക്കും നല്ലതു. അല്ലങ്കിൽ ചിലപ്പോൾ ഡംപിങ്ഓഫ് എന്ന രോഗം (മൂടുചീയൽ) വരാം. നാലു ഇല വരുമ്പോൾ കണ്ടെയ്നറിൽ നിന്ന് ഇളക്കി എവിടെവേണമെങ്കിലും പറിച്ചുനടാം. പറിച്ചുനട്ടു മൂന്നുദിവസം കഴ്ഞ്ഞു വളർച്ച തോരിതപ്പെടുത്താൻ ബൂസ്റ്റർ ഡോസ് കൊടുക്കണം.
If you do not approve my posting feel free to let me know.Thanks
LikeReply128 mins
Jarly Saji വളരെ ഉപകാരപ്രദമായ post
LikeReply20 mins
Anitha Anil Sir very informative. Thanks
LikeReply15 mins
LikeReply2 mins
Unni Kodungallur
Write a reply...
LikeReply8 mins
Unni Kodungallur
Write a reply...
Unni Kodungallur