Thursday, 30 June 2016

ഇന്ത്യ-ഇസ്രായേൽ ഭൂതല –വ്യോമ മിസൈൽ പരീക്ഷണം വിജയം

ഇന്ത്യ-ഇസ്രായേൽ ഭൂതല –വ്യോമ മിസൈൽ പരീക്ഷണം വിജയം

പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രഥമ മധ്യദൂര ഭൂതല –വ്യോമ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇസ്രായേലുമായി ചേർന്നാണ് മധ്യദൂര ഭൂതല– വ്യോമ മിസൈൽ നിർമ്മിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 ന് ഒഡീഷയിലെ ചാന്ദിപൂരിലായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമായിരുവെന്ന് പ്രതിരോധ ഡിആർഡിഒ വക്താവ് അറിയിച്ചു.
ബുധനാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷണമാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. ബംഗാൾ ഉൾക്കടലിന് കണ്ടെത്തിയ വസ്തുവിനെ തകർക്കാൻ റഡാർ സന്ദേശം ലഭിച്ചു. ഇതോടെ ചാന്ദിപൂരിലെ മൂന്നാം വിക്ഷേപണത്തറയിൽ നിന്ന് പരീക്ഷണ മിസൈൽ കുതിക്കുകയായിരുന്നു.
നിശ്ചിത ചുറ്റളവിൽ നിരീക്ഷണ സംവിധാനവും അപകട സൂചനയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ള റഡാർ സംവിധാനവും ഉൾക്കൊള്ളുന്നതാണ് ഈ അത്യാധുനിക മിസൈൽ. 50 മുതൽ 70 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും ഈ മിസൈലിന്.
4.5 മീറ്റർ നീളമുള്ള ഈ മിസൈലിന് 2.7 ടൺ ഭാരമുണ്ട്. കൂടാതെ 60 കിലോഗ്രാം വരെ കൂടുതൽ വഹിക്കാനും കഴിയും. പരീക്ഷണം നടക്കുന്ന സമയത്ത് തീരദേശത്ത് മുന്നറിയിപ്പു നൽകിയിരുന്നു. കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്കും ശ്രദ്ധിക്കാൻ നിര്‍ദ്ദേശം നൽകി.
പ്രതിരോധ വികസന ലബോറട്ടറിയും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചെടുത്തത്​. ഇനിയും പരീക്ഷണങ്ങൾ നടത്തിയേക്കും. എല്ലാ പരീക്ഷണങ്ങളും വിജയിക്കുന്നതോടെ മിസൈൽ പ്രതിരോധ വിഭാഗത്തിനു നൽകും. 

ഞരമ്പിലേക്കു കുത്തിവയ്ക്കാവുന്ന ഉപ്പുതരിയോളം വലിപ്പമുള്ള ക്യാമറ!

ഞരമ്പിലേക്കു കുത്തിവയ്ക്കാവുന്ന ഉപ്പുതരിയോളം വലിപ്പമുള്ള ക്യാമറ!

അതെ, ഒരു സൂചിദ്വാരത്തില്‍ ഒതുങ്ങുന്ന ക്യാമറ ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുട്ഗാര്‍ട്ടിലെ (University of Stuttgart) ഗവേഷകര്‍ കണ്ടു പിടിച്ചിരിക്കുന്നു. പുതിയ ശാസ്ത്ര വാര്‍ത്തകള്‍ പുറത്തു വിടുന്ന ഫിസ്.ഓര്‍ഗ് വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഈ ക്യാമറ ചികിത്സാ ആവശ്യങ്ങള്‍ക്കും അതോടൊപ്പം നിരീക്ഷണ ആവശ്യങ്ങള്‍ക്കുമായി ഉപോയഗിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ഉപ്പുതരിയോളം വലിപ്പം എന്നാണ് ക്യാമറയെ പറ്റി അവര്‍ പറയുന്നത്. മൂന്നു ലെന്‍സുളാണ് ഇതില്‍ ഒതുക്കിയരിക്കുന്നത്. സാധാരണ ലെന്‍സ് ഉപയോഗിച്ചാല്‍ ഇത്ര ചെറിയ ക്യാമറ സൃഷ്ടിക്കാനാവില്ലാത്തതിനാല്‍ 3D പ്രിന്റിങ് അല്ലെങ്കില്‍ ആഡിറ്റീവ് നിര്‍മ്മാണം (additive manufacturing) എന്നു വിളിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇവയെ രണ്ടു തലമുടി ഇഴകളുടെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ഇവ കണ്ടുപിടിക്കാൻ സാധിക്കാത്ത നിരീക്ഷണ ക്യാമറകളായും, സ്വതന്ത്ര കാഴ്ചയുള്ള (autonomous vision) റോബോട്ടുകളിലും ഡ്രോണുകളിലും ഉപയോഗിക്കാം.
ഈ കുഞ്ഞന്‍ ക്യാമറയ്ക്ക് മൂന്നു മില്ലീമീറ്റര്‍ അകലത്തില്‍ നിന്നു പോലും ഫോക്കസു ചെയ്യാനാകും. പുതിയ ക്യാമറാ സിസ്റ്റത്തെ മൊത്തമായി ഒരു സാധാരണ ഇഞ്ചക്ഷന്‍ സൂചിദ്വാരത്തിന് ഉള്‍ക്കൊള്ളാനാകും എന്നത് നിരുപദ്രവകരമായ എന്‍ഡോസ്‌കോപ്പിക് നിരീക്ഷണങ്ങള്‍ക്ക് വളരെ സഹായകമാകും.
ഇത്തരം ക്യാമറകള്‍ കണ്‍സ്യൂമര്‍ തലത്തിലും വില്‍പ്പനയ്‌ക്കെത്തുമെങ്കില്‍ സ്വകാര്യതയുടെ കാര്യത്തല്‍ ഒരു തീരുമാനമുണ്ടാകും എന്നുറപ്പാണല്ലോ. ഫിസ് വെബ്‌സൈറ്റിലേ റിപ്പോര്‍ട്ടിലേക്കുള്ള ലിങ്ക് ഇതാ

ആൻഡ്രോയ്ഡ് ‘നഗൗട്ട്’, ലെ 6 കിടിലൻ ഫീച്ചറുകൾ

ആൻഡ്രോയ്ഡ് ‘നഗൗട്ട്’, ലെ 6 കിടിലൻ ഫീച്ചറുകൾ

പുതിയ ആൻഡ്രോയ്ഡ് പതിപ്പ് നഗൗട്ട് ഏറ്റവും മികച്ച ഒരുകൂട്ടം ഫീച്ചറുകളുമായാണ് എത്തുന്നത്. നിരവധി സവിശേഷതകള്‍ നിറഞ്ഞ ഈ ഒഎസുള്ള ഫോണ്‍ വാങ്ങിയാല്‍ ഒരിക്കലും നഷ്ടമാവില്ലെന്നാണ് ആൻഡ്രോയ്ഡ് അധികൃതർ പറയുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണപ്രദമായ അത്തരം ചില സവിശേഷതകള്‍ കേട്ടോളൂ.
സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡ്
ഒരേസമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡാണ് ആന്‍ഡ്രോയ്ഡ് Nന്റെ ഏറ്റവും പ്രധാന
സവിശേഷത. ഒരേ വിന്‍ഡോയില്‍ ഒരേ സമയം പല ആപ്പുകള്‍ തുറന്ന് നോക്കാന്‍ സാംസങ്, എല്‍ജി ഫോണുകളില്‍ ഇപ്പോള്‍ സൗകര്യമുണ്ട്. iOS 9ലൂടെ ഐഫോണും ഈ സൗകര്യം കൊണ്ടുവന്നിരുന്നു.
മള്‍ട്ടിടാസ്‌കിംഗ്
ഒരു ആപ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പോവാന്‍ വളരെ സൗകര്യമാണ് ഈ ഫോണില്‍. റീസന്റ് ആപ്‌സ് ബട്ടണില്‍ പോയി നോക്കിയാല്‍ തൊട്ടുമുന്നെ നമ്മള്‍ ഉപയോഗിച്ച ആപ്പുകളുടെ ലിസ്റ്റ് കാണാം. അവസാനം ഉപയോഗിച്ച ആപ്പ് എടുക്കണമെങ്കില്‍ റീസന്റ് ആപ്‌സ് ബട്ടണില്‍ രണ്ടുതവണ ക്ലിക്ക് ചെയ്താല്‍ മതി.
മികച്ച നോട്ടിഫിക്കേഷന്‍ സംവിധാനം
ആന്‍ഡ്രോയിഡ് എന്നില്‍ 'ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍' സംവിധാനമുണ്ട്. മെനു എടുത്ത് ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം. ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കുക മാത്രമല്ല, മറുപടി അയക്കാനും കഴിയും.
കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കും
ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം ഇതില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഡോസ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നെറ്റ്‌വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫോണിന്റെ ചെറിയ ചലനം പോലും ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പുതിയ ഫോണില്‍ ഈ ചലനം പ്രശ്‌നമല്ല. എപ്പോള്‍ സ്‌ക്രീന്‍ ഓഫാകുന്നുവോ അപ്പോള്‍ ഡോസ് ജാഗരൂകമാവും.
കൂടുതല്‍ മികച്ച ആപ്ലിക്കേഷനുകള്‍
പരിഷ്‌കരിച്ച ആപ്പ് സങ്കേതങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെക്കുറഞ്ഞ സമയം മാത്രമേ എടുക്കൂ. ഇവ സ്റ്റോര്‍ ചെയ്യാന്‍ അധികം മെമ്മറിയും ആവശ്യമില്ല. ഡാറ്റ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡാറ്റ സേവര്‍ ഓപ്ഷനും ഉണ്ട്.
മികച്ച സുരക്ഷ
നിലവിലെ ആൻഡ്രോയ്ഡ് പതിപ്പുകളുടെ വലിയ പോരായ്മ സുരക്ഷയാണ്. ആൻഡ്രോയ്ഡ് ഫോണുകളുടെ സുരക്ഷ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരം കാണാൻ വരാനിരിക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. 

കേന്ദ്രം കനിഞ്ഞു കേരളം കനിയുമോ

24 X 7 ഷോപ്പിങ് വന്നാൽ..!!?

തൃശൂർ ∙ ഓഫിസ് ജോലിയൊക്കെ  കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചൊരുങ്ങി  രാത്രിയിൽ നഗരത്തിലിറങ്ങി ഷോപ്പിങ്. തിരക്കുകുറ‍ഞ്ഞ റോഡുകൾ, കാർ പാർക്കിങ്ങിനു ഇഷ്ടംപോലെ സ്ഥലം. രാത്രി സമയത്തുള്ള ഷോപ്പിങ് സൗകര്യങ്ങളും ആഹ്ലാദങ്ങളും വർധിപ്പിക്കും. പക്ഷേ തൃശൂർ നഗരത്തിൽ ഇതിനു സൗകര്യമില്ല. എട്ടു മണി ആവുമ്പോഴേക്കും ഷട്ടറിടുന്ന കടകൾ. രാത്രിയിൽ പിന്നീട് മരുന്നുപോലും  ലഭിക്കില്ല. സാംസ്കാരിക നഗരിയിലെത്തുന്ന അയൽ ജില്ലക്കാരും  പരാതിപ്പെടുന്ന  സ്ഥിരം വിഷയമാണിത്.
ഒൻപതു മണിക്കു കടകൾ അടയ്ക്കണമെന്ന തൊഴിൽ നിയമമാണ് പലപ്പോഴും രാത്രി കാല ഷോപ്പിങ്ങിനു വിലങ്ങുതടിയായി നിന്നത്.. എന്നാൽ രാത്രിയിലും  ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാമെന്ന  കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം ഏറ്റവും ആകാംക്ഷയോടെ ഉറ്റു നോക്കുന്ന നഗരം തൃശൂരാണ്. സംസ്ഥാനത്തെ ടെക്സ്റ്റൈൽ–ജ്വല്ലറി ഹബ്ബാണ് തൃശൂർ. പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെയെല്ലാം  ആസ്ഥാനം. പുതിയ ഷോപ്പിങ് മാളുകൾ ഓരോന്നായി നഗരത്തിലെത്തുന്നു. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം തൃശൂരിൽ ഷോറൂമുകൾ തുറന്നുകഴിഞ്ഞു. ഇങ്ങനെ വ്യാപാരമേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുന്ന  തൃശൂരിന് എന്തുകൊണ്ടും  ആഹ്ലാദിക്കാവുന്ന തീരുമാനങ്ങളാണ്  കേന്ദ്ര തൊഴിൽ മന്ത്രാലയം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര മാതൃകാ ബിൽ പറയുന്നത്
പത്തിലധികം ജീവനക്കാരുള്ള കച്ചവട സ്ഥാപനങ്ങൾക്ക് വർഷത്തിൽ 365 ദിവസവും തുറന്നു പ്രവർത്തിക്കാം. രാത്രി ഒൻപതിനു മുൻ‍പ് കടകൾ അടയ്ക്കണമെന്നു നിബന്ധനയില്ല. രാത്രിയിലടക്കം 24 മണിക്കൂറും ഷോപ്പ് തുറന്നു വയ്ക്കാം. എന്നാൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള വിഷയമാണ് ഇത് എന്നതിനാൽ അതതു സംസ്ഥാനങ്ങളാണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കേന്ദ്ര തൊഴിൽ മന്ത്രാലയം അവതരിപ്പിച്ച ബിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കുന്നതിനായി  അയച്ചുകൊടുക്കും.

ചില്ലറ വിൽപന രംഗത്ത് പുതിയ തുടക്കം
ഇടത്തരം കടകളും ഷോപ്പിങ് മാളുകളും സിനിമാശാലകളുമൊക്കെ  ദിവസം മുഴുവനും പ്രവർത്തിക്കാൻ അനുവദിക്കുന്ന നിയമം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ തുടക്കമാകുമെന്നാണ് ചില്ലറ വിൽപന രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ. കൂടുതൽ‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം  ഉപഭോക്താക്കൾക്കും വലിയ സൗകര്യമാവും.വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും അടയ്ക്കാനുമുള്ള സമയം നടത്തിപ്പുകാർക്കു തീരുമാനിക്കാം. അതേ സമയം പുതിയ വ്യവസ്ഥകൾ ഫാക്ടറി പോലുള്ള നിർമാണ ശാലകൾക്കു ബാധകമല്ല.

വനിതകൾക്കും രാത്രി ഷിഫ്റ്റിൽ ജോലി
വനിതകൾക്കും രാത്രി ഫിഷ്റ്റിൽ ജോലി ചെയ്യാൻ ഉപാധികളോടെ അനുമതിയുണ്ടാവും. നിശ്ചിത സമയം കഴിഞ്ഞാൽ വീട്ടിലേക്കുള്ള യാത്രയ്ക്കുള്ള സൗകര്യമുൾപ്പെടെ തൊഴിലുടമ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ശുദ്ധജലം, കന്റീൻ, പ്രഥമ ശുശ്രൂഷ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കണം

ഗതാഗതക്കുരുക്ക് കുറയും
പകൽ സമയത്ത് ഓഫിസിലേക്കും വിവിധ ആവശ്യങ്ങൾക്കും  പോകുന്നവരുടെ തിരക്കിനൊപ്പം  ഷോപ്പിങ്ങിന് ഇറങ്ങുന്നവരുടെ വാഹനങ്ങളും നഗരത്തിലെത്തുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. രാത്രികാല ഷോപ്പിങ് ഏർപ്പെടുത്തിയാൽ  പകൽ സമയത്തെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. രാത്രിയിലെ തിരക്കൊഴിഞ്ഞ സമയത്ത് ഇഷ്ടംപോലെ പാർക്കിങ് സൗകര്യവും ലഭിക്കും.

നൈറ്റ് ഷോപ്പിങ് സംസ്കാരം
രാത്രിയിൽ സാധനങ്ങൾ ലഭിക്കും എന്നതു മാത്രമല്ല, നൈറ്റ് ഷോപ്പിങ് വരുന്നതു വഴിയുള്ള ഗുണം. നഗരത്തിന്റെ സാംസ്കാരികമായ  വളർച്ചയ്ക്കും അതു വലിയ മുതൽക്കൂട്ടാവും.  ടൂറിസം സാധ്യതകൾ  വർധിക്കും.  രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നവരോടുള്ള മോശം പെരുമാറ്റം നിലയ്ക്കും. നഗരത്തിനു കൂടുതൽ ഊർജസ്വലതയും യൗവനവും കൈവരും. സമീപ പ്രദേശങ്ങളിൽ നിന്നു കൂടുതൽപേർ ഷോപ്പിങ്ങിനായി നഗരത്തിലേക്കു വരുമ്പോൾ കച്ചവടത്തിലും വർധനയുണ്ടാവും.


വൈകുന്നേരങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും
(വിജയകുമാർ, എംഡി, എലൈറ്റ് സൂപ്പർമാർക്കറ്റ്)
ഇപ്പോൾ ഭൂരിഭാഗം ആളുകളും ഷോപ്പിങ്ങിന് ഇറങ്ങുന്നതു വൈകിട്ട് അഞ്ചിനും ഏഴിനുമിടയിലാണ്. ഒൻപതു മണിക്കു കടകൾ അടയ്ക്കുമെന്നതിനാൽ  അതിനു മുൻപേ ഷോപ്പിങ് പൂർത്തിയാക്കാനുള്ള തിരക്കിലാവും ജനങ്ങൾ മുഴുവൻ. ഈ തിരക്കും ബഹളവും കുറയ്ക്കാൻ നൈറ്റ് ഷോപ്പിങ് കുറെക്കൂടി വർധിപ്പിക്കുന്നതു വലിയ സഹായകരമാവും. രാത്രി കാല ഷോപ്പിങ് എല്ലാ രീതിയിലും  വ്യാപാര മേഖലയ്ക്ക് പുതിയ ഉണർവാകും


നൈറ്റ്  ഷോപ്പിങ്; ഭാവിയുടെ വ്യാപാര രീതി
(രമേഷ് കല്യാണരാമൻ,കല്യാൺ ജ്വല്ലേഴ്സ്)

നൈറ്റ് ഷോപ്പിങ് രാജ്യത്ത് ഒന്നടങ്കം ട്രെന്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെട്രൊ നഗരങ്ങളിലാണ് ഇത്തരമൊരു ട്രെന്റ് ആരംഭിച്ചതെങ്കിലും  അതു മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.രാത്രി കാല ഷോപ്പിങ് നടത്തുന്നതുള്ള  സ്വാതന്ത്ര്യം കിട്ടുന്നതു സന്തോഷകരമാണ്. വിപണി പഠിച്ചശേഷം ഇതിനുള്ള സാധ്യതകൾ പരിശോധിക്കും. ടൂറിസം വളർ‍ച്ചയുമായി ബന്ധപ്പെട്ടാണ് രാത്രികാല ഷോപ്പിങ്ങിനെ കാണേണ്ടത്. പല ടൂറിസം കേന്ദ്രങ്ങളിലും ഞങ്ങൾക്കു ഷോറുമുകളുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ രാത്രി ഷോപ്പിങ് വലിയ ഗുണം ചെയ്യും.അനുമതി ലഭ്യമായാൽ അക്ഷയ തൃതീയ പോലുള്ള വിശേഷ ദിവസങ്ങളിൽ രാത്രി ഷോപ്പിങ് നടത്തും.


തൃശൂരുകാർ  നൈറ്റ് ഷോപ്പിങ് ഇരു കയ്യും നീട്ടി സ്വീകരിക്കും
(നിജു തോമസ്,മാൾ മാനേജർ, ശോഭ മാൾ)

തൃശൂരുകാർ രാത്രി ഷോപ്പിങ്ങിൽ അത്ര തൽപരരല്ല എന്ന രീതിയിലുള്ള ചിന്ത ശരിയല്ല. കാര്യങ്ങൾ സാവധാനം മാറിക്കൊണ്ടിരിക്കയാണ്. രാത്രി ഷോപ്പിങ് എന്നത് ഇന്ന് ഉപഭോക്താക്കളുടെ ആവശ്യം കൂടിയാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ നിർദേശം വളരെ പ്രതീക്ഷാജനകമാണ്.
സാവധാനം മാറ്റങ്ങൾ വരട്ടെ. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി അതിനനുയോജ്യമായ രീതിയിൽ നെറ്റ് ഷോപ്പിങ് സംസ്കാരം തൃശൂരിലും വ്യാപകമാവണം.

ഞായറാഴ്ച വിപണി വലിയ സാധ്യത

(ചന്ദ്രൻ നന്തിലത്ത്, എംഡി,നന്തിലത്ത് ഇലക്ട്രോണിക്സ്)

ഞായറാഴ്ചകളിലും  പ്രവർത്തിക്കാൻ അനുമതി നൽകുന്ന നിർദേശം ഹോം അപ്ലയൻസ് വിപണിയിൽ വലിയ സഹായകരമാവും. ഞായറാഴ്ചകളിൽ ആളുകൾക്കു പർച്ചേഴ്സ് ചെയ്യാൻ കൂടുതൽ സമയവും സൗകര്യവും ലഭിക്കും. പുതിയ നിർദേശങ്ങൾ വ്യാപാരികൾക്കു നല്ല സന്ദേശമാണു നൽകുന്നത്.


സൂര്യനിലെ മാറ്റം ഭയപ്പെടുത്തുന്നത്, ഭൂമി തണുത്തുറയും

സൂര്യനിലെ മാറ്റം ഭയപ്പെടുത്തുന്നത്, ഭൂമി തണുത്തുറയും

അടുത്തിടെയുള്ള സൂര്യനിലെ ചില മാറ്റങ്ങൾ ഭൂമിയിലുള്ളവരെ ഭയപ്പെടുത്തുന്നതാണ്. സൂര്യന്റെ പ്രതലത്തില്‍ ചില മാറ്റങ്ങൾ കാണുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ അപൂര്‍വ പ്രതിഭാസം ഭൂമിയെ ഒരു മിനി ഐസ് ഏജി (ഹിമയുഗം) ലേക്ക് നയിക്കുന്നതിന്റെ സൂചനയാണെന്നാണ് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നത്.
17–ാം നൂറ്റാണ്ടിന് ശേഷം സംഭവിച്ചിട്ടില്ലാത്ത 'ഗെയിം ഓഫ് ത്രോണ്‍സ്' സ്റ്റൈലിലുള്ള ഒരു ശൈത്യകാലത്തിലേക്കുള്ള തുടക്കമാണിതെന്നാണ് പ്രശസ്ത മെറ്റീരിയോളജിസ്റ്റും സൗര നിരീക്ഷകനുമായ ഡോ. പോള്‍ ഡോരിയന്‍ തന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് സൂര്യന്‍ പൂര്‍ണമായും ശൂന്യമാകുന്നതെന്നും ഡോരിയന്‍ പറഞ്ഞു.
സോളാര്‍ മിനിമം എന്ന അവസ്ഥയിലേക്ക് സൂര്യന്‍ അടുക്കുന്നതിന്റെ സൂചനയാണിത്‌. വരും വര്‍ഷങ്ങളില്‍ സണ്‍ സ്‌പോട്ട്‌സ് അപ്രത്യക്ഷമാകുന്ന ദിവസങ്ങളുടെ എണ്ണം കൂടുമെന്നും അദ്ദേഹം പറയുന്നു. ആദ്യം സൂര്യന്‍ ശൂന്യമാകുന്ന അവസ്ഥ ഏതാനും ദിവസങ്ങള്‍ മാത്രമാകും നീണ്ടുനില്‍ക്കുക. പിന്നീട് ഇത് ആഴ്ചകള്‍ നീണ്ടു നില്‍ക്കും. ഒടുവില്‍ മാസങ്ങളോളം ഈ അവസ്ഥ നീണ്ടുനില്‍ക്കുമെന്നും ഡോരിയന്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത സോളാര്‍ മിനിമം 2019 ലോ 2020 ലോ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൂര്യന്റെ ഉപരിതലത്തിലുള്ള അടയാളങ്ങള്‍ ഏറ്റവും കൂടിയിരിക്കുന്ന അവസ്ഥയെയാണ് സോളാര്‍ മാക്സിമം എന്ന് പറയുന്നത്. സൺ സ്പോട്ടുകള്‍ ഏറ്റവും കുറഞ്ഞ അവസ്ഥയാണ് സോളാര്‍ മിനിമം. സൺ സ്പോട്ടുകളിൽ നിന്നും വമിക്കുന്ന, ഉരുക്കിനെപ്പോലും കത്തിച്ച് ചാരമാക്കാന്‍ ശേഷിയുള്ള അഗ്നിയാണ്‌ പ്രപഞ്ചത്തിന്‌ ഊർജ്ജം പകരുന്നത്. സോളാര്‍ മിനിമം അവസ്ഥയില്‍ വെളിച്ചത്തിന്‌ യാതൊരു കുറവും വരില്ല. ചൂട് ഇല്ലാത്ത വെളിച്ചമായിരിക്കും സൂര്യൻ പ്രപഞ്ചത്തിലേക്ക് അയക്കുക. ഈയിടായായി സൂര്യനില്‍ നിന്നുള്ള ചുട്ടുപഴുത്ത രശ്മികള്‍ക്ക് പഴയ ചൂടില്ലെന്ന ബ്രിട്ടീഷ് ഭൗമനിരീക്ഷകരുടെ കണ്ടെത്തല്‍ നാസയും ശരിവയ്ക്കുന്നുണ്ട്‌.
ഇതിനു മുമ്പ് 1645 ലാണു ഇത്തരത്തിലുള്ള പ്രതിഭാസത്തിനു ലോകം സാക്ഷ്യം വഹിച്ചത്. 70 വര്‍ഷംവരെ നീണ്ടുനിന്ന മൗണ്ടര്‍ മിനിമം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ തെംസ് നദി വരെ അന്ന് തണുത്തുറഞ്ഞുപോയിരുന്നു. തീവ്രത്ര കുറഞ്ഞ ഒരു സോളാര്‍മിനിമത്തിന് 1790 -1830 കാലഘട്ടത്തില്‍ ലോകം സാക്ഷ്യം വഹിച്ചിരുന്നു . ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷകന്‍ ജോണ്‍ ഡാല്‍ട്ടന്റെ പേരിലാണ് ഈ സോളാര്‍ മിനിമം അറിയപ്പെടുന്നത്.
അത്തരമൊരു കാലഘട്ടത്തിന്റെ ചെറുപതിപ്പാണ്‌ വീണ്ടും വരാന്‍ ഒരുങ്ങുന്നത്. വർഷങ്ങളിൽ ലോകത്തിലേ പല നദികളും തണുത്തുറയുമെന്നും യൂറോപ്പ് ഹിമയുഗത്തിലാകുമെന്നും പറയുന്നു. നമ്മുടെ കാശ്മീരിലും ഡല്‍ഹിയിലും മൂന്നാറിലുമൊക്കെ അതിശൈത്യം ഹിമപാളികള്‍ തീര്‍ക്കും. ലോകത്ത് കടുത്ത ഊർജ്ജ പ്രതിസന്ധിയും ഇത് സൃഷ്ടിക്കും. മഴ കുറയും, ജലാശയങ്ങള്‍ വെള്ളമില്ലാതെയാകും. സൗരോര്‍ജ്ജവും പൂര്‍ണമായും ഇല്ലാതാകും. ഈ പ്രതിസന്ധി മറികടക്കാന്‍ ഊർജ്ജം ചിലവാക്കുന്നത് കുറച്ചും ഉല്പാദനം കുറച്ചും പഴയ നൂറ്റാണ്ടിലെ ചില ദിവസങ്ങളിലേക്ക് മടങ്ങേണ്ടി വന്നേക്കാമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബഹിരാകാശ-ആകാശ സഞ്ചാരികള്‍ക്കും ഈ കാലഘട്ടം അപകടമാണെന്നും പോള്‍ ഡാരിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യരശ്മികള്‍ ദുര്‍ബലമാകുന്നതോടെ ശക്തിപ്രാപിക്കുന്ന കോസ്മിക് രശ്മികള്‍ ബഹിരാകാശ സഞ്ചാരികളുടെ ഡിഎന്‍എ തകര്‍ക്കും. സോളാര്‍ മിനിമം കാലയളവില്‍ സൗരക്കാറ്റ് കുറയുകയും സൂര്യന്റെ കാന്തിക മണ്ഡലം ക്ഷയിക്കുകയും ചെയ്യും. ഇതോടെ കോസ്മിക് രശ്മികള്‍ക്ക് വളരെ എളുപ്പത്തില്‍ ഭൂമിയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും ഡാരിയന്‍ വിശദീകരിക്കുന്നു. ഈ വര്‍ഷങ്ങളില്‍ സൂര്യനില്‍ നിന്നുള്ള എക്സ്ട്രീം അള്‍ട്രാവയലറ്റ് റേഡിയേഷന്‍ കുറയുന്നതിനാല്‍ അറ്റ്മോസ്ഫീയര്‍ തണുക്കുകയും ചുരുങ്ങുകയും ചെയ്യും.
ഭ്രമണപഥത്തിലുള്ള ഉപഗ്രങ്ങങ്ങള്‍ക്ക് സോളാര്‍ മിനിമം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. അതേസമയം, ബഹിരാകാശ മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടയ്ക്കുന്നത് ഭൂമിയ്ക്ക് ചുറ്റുമുള്ളത് ബഹിരാകാശ യാത്രികര്‍ക്ക് പോലും പേടിസ്വപ്നമായി മാറും.
ഈ പ്രതിഭാസത്തെ ഭൂമിയുടെ തകർച്ചയുടെ തുടക്കമായും ചിലർ ചിത്രീകരിക്കുന്നവരുണ്ട്‌. അവര്‍ക്ക് കൃത്യമായ മറുപടിയും ശാസ്ത്രഞ്ജര്‍ നല്‍കുന്നുണ്ട്. ഓരോ കാലഘട്ടത്തിലും പ്രപഞ്ചം അദ്ഭുത പ്രതിഭാസങ്ങൾ സ്വയം സൃഷ്ടിക്കും. അങ്ങനെയാണ് ഈ കാണുന്ന ഭൂമിയും പ്രപഞ്ചവും ഉണ്ടായത്. ഇത്തരം പ്രതിഭാസങ്ങൾ പ്രപഞ്ചത്തിൽ തുടർന്നുകൊണ്ടേയിരിക്കുമെന്നും അവര്‍ പറയുന്നു. 

തേജസ് ഇനി വ്യോമസേനയ്ക്ക് സ്വന്തം

തേജസ് ഇനി വ്യോമസേനയ്ക്ക് സ്വന്തം, പാക്കിസ്ഥാന്റെ ജെഎഫ് 17 നേക്കാൾ മികച്ചത്

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരം കുറഞ്ഞ പോര്‍വിമാനമായ ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റായ തേജസ് വ്യോമസേനയുടെ ഭാഗമാകുന്നു. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മിച്ച വിമാനങ്ങളില്‍ രണ്ടെണ്ണമാണ് ആദ്യഘട്ടമായി ഫ്ളയിങ് ഡാഗേഴ്സ്-45 എന്ന പേരില്‍ സേനയുടെ ഭാഗമാകുന്നത്.
ബെംഗളൂരുവിൽ വച്ചാണ് വിമാനങ്ങൾ എച്ച്എഎൽ വ്യോമസേനയ്ത്ത് കൈമാറുന്നത്. രണ്ട് വർഷം ബെംഗളൂരുവിൽ തന്നെ തുടരുന്ന പോർ വിമാനങ്ങൾ പിന്നീട് കോയമ്പത്തൂർ സുളൂരിലെ വ്യോമസേനാ താവളത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. നടപ്പു വർഷം ആറും 2017ൽ എട്ടും തേജസ് വിമാനങ്ങൾ കമ്മീഷൻ ചെയ്യാനാണ് വ്യോമസേന ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തോടെ മിഗ് വിമാനങ്ങൾ പൂർണമായും ഒഴിവാക്കി പകരം തേജസ് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീഖർ നേരത്തെ പറഞ്ഞിരുന്നു.
ഓരോ സ്ക്വാഡ്രണിലും 20 വിമാനങ്ങളാണ് ഉണ്ടാവുക. മുകളിൽ വച്ചു തന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന തേജസ് പോർ വിമാനങ്ങളായിരിക്കും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുക. തേജസ് വ്യോമസേന ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഏറ്റവും കഠിനമായ കടമ്പകൾ ആഴ്ചകൾക്ക് മുൻപെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വ്യോമസേനാ മേധാവി എയർ മാഷൽ അരൂപ് റാഹയാണ് അര മണിക്കൂർ തേജസ് പറത്തി. ഇന്ത്യൻ സേനയ്ക്ക് ഇണങ്ങുന്ന വിമാനമാണിതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. തേജസ് താൻ ആദ്യമായാണു പറത്തുന്നതെന്നും സേനയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണിതെന്നും 3,400 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള അരൂപ് റാഹ വ്യക്തമാക്കിയിരുന്നു.
ഗ്രൂപ്പ് ക്യാപ്റ്റൻ എൻ.രംഗചാരിക്കൊപ്പമാണ് അരൂപ് റാഹ തേജസ് പറത്തിയത്. റഡാർ, ഹെൽമറ്റ് കേന്ദ്രീകൃത ഡിസ്പ്ലേ സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ച് വിലയിരുത്തിയത്. 2014ൽ വ്യോമസേനാ ഉപമേധാവി എയർ മാഷൽ എസ് ബി.പി.സിൻഹയും തേജസ് പറത്തിയിട്ടുണ്ട്. ആകെ 120 തേജസ് പോർവിമാനങ്ങൾ ഏറ്റെടുക്കാനാനുള്ള കരാറാണു നിലവിലുള്ളത്.
ഓരോ വിമാനത്തിനും 220 മുതൽ 250 കോടി രൂപ വരെയാണ് നിർമ്മാണ ചെലവ്. ഇത് അത്യാധുനിക സംവിധാനങ്ങൾ വർധിപ്പിക്കുമ്പോൾ 275 കോടി മുതൽ 300 കോടി വരെയാകുമെന്നും വിലയിരുത്തുന്നു.
13.2 മീറ്റർ നീളവും 4.4 മീറ്റർ ഉയരവുമുള്ള വിമാനത്തിന്റെ ആകെ ഭാരം 12 ടണ്ണാണ്. മണിക്കൂറിൽ 1,350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തേജസ് 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കും. ഒരിക്കൽ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ കഴിയും. 

മൂത്രത്തില്‍ സ്വര്‍ണ്ണം?

Pradeep KT shared his post to the group: Krishi(Agriculture).
1 hr
നാടന്‍ പശു മാഹാല്‍മ്യം,
മൂത്രത്തില്‍ സ്വര്‍ണ്ണ ലായനിയുണ്ടെന്ന് ശാസ്ത്രീയമായ തെളിവുകള്‍, മനുഷ്യനും മരങ്ങള്‍ക്കും ചെടികള്‍ക്കും അവ എത്രത്തോളം രോഗ പ്രതിരോധ ശേഷിയും, അസുഖങ്ങള്‍ ഭേദമാക്കാനും കഴിവുണ്ടാക്കുമെന്ന് കണ്ടെത്താനുള്ള പഠനം പുറകെ വരുന്നെന്ന് ജുനഗ്ഗഡ് അഗ്രി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍.
Pradeep KTFollow
അയ്യോ !
എന്താണീ കേള്‍ക്കുന്നത്?
ഗോ മാതാവിന്റെ മൂത്രത്തില്‍ സ്വര്‍ണ്ണം?
സ്വര്‍ണ്ണത്തിന് തതുല്ല്യമാണീ പശു എന്ന നാടന്‍ ചൊല്ലിന്റെ പതിര് തിരിച്ചെടുക്കാന്‍
പൗരാണീകമായ അറിവുകള്‍ ഇന്ന് നേരിടുന്ന അവഹേളനങ്ങള്‍ക്ക് മറുപടിയായി,
ഗുജറാത്തിലെ ജുനഗ്ഗഡ് അഗ്രി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍, നാലുവര്‍ഷമെടുത്ത് നാനൂറോളം പശുക്കളുടെ മൂത്ര സാം‌പിളുകളില്‍ നടത്തിയ ഒരു ഗവേഷണ ഫലമാണ് ഗിര്‍ പശുവിന്റെ മൂത്രത്തില്‍ വെള്ളത്തിലലിഞ്ഞു ചേരുന്ന അയോണിക് അവസ്ഥയിലുള്ള സ്വര്‍ണ്ണമുണ്ടെന്ന് കണ്ടെത്തിയത്.
ജുനഗ്ഗഡ് അഗ്രി യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രി റിസര്‍ച്ച്, ഗുജറാത്ത് അഗ്രോ ഇന്‍ഡ്സ്ട്രീസ് കോര്‍പ്പറേഷന്‍,ഭാരത് സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്കരണ ഇന്‍ഡ്സ്ട്രീസ് വിഭാഗം എന്നിവ സം‌യുക്തമായി നടത്തുന്ന നാഷണല്‍ അക്രഡീഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ്ങ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അംഗീകാരമുള്ള, വര്‍ഷാവര്‍ഷം അര ലക്ഷത്തോളം പരീക്ഷണങ്ങള്‍ നടത്തിവരുന്ന പരീക്ഷണ ശാലയിലാണ് ഗവേഷണത്തിനാവശ്യമായ പരിശോധനകള്‍ നടന്നത്.
ജുനഗ്ഗഡ്, ഗിര്‍നാര്‍ മലനിരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്നതും ഗുജറാത്ത് സംസ്ഥാനത്തിലെ വലുപ്പത്തില്‍ ഏഴാമതു സ്ഥാനം വഹിക്കുന്ന ഒരു നഗരമാണ്. അവരുടെ നാടന്‍ പശുവിന്‍ മൂത്രത്തേക്കുറിച്ചുള്ള പൗരാണീകമായ അറിവിനെ, ആധൂനീകമായ ശാസ്ത്ര നിരീക്ഷണങ്ങളിലൂടേ സംശോധിക്കാനുള്ള ലോക നിലവാരത്തിലൂടേ, അത്തരം അക്റഡീഷന്‍ ഉള്ള ലാബുകളില്‍ വച്ചു നടത്തിയ പരീക്ഷണ ഫലമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അടുത്തതായി, അവര്‍ മുപ്പത്തി ഒന്‍പതോളം മറ്റു നാടന്‍ ജനുസ്സുകളേയും പരീക്ഷണത്തിനു വിധേയമാക്കാന്‍ പോകുകയാണ്.
കേരളം പോലുള്ള മഹത്തായ മതേതര മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഇടങ്ങളിലെ പ്രബുദ്ധരായ മാദ്ധ്യമങ്ങളും ജനപ്രതിനിധികളും പൗരാണീക അറിവുകള്‍ വിഡ്ഢിത്തത്തില്‍ കുറഞ്ഞ ഒന്നുമല്ലായെന്ന് കരുതുന്നതിനാലാകാം, കേരളത്തിന് വിശിഷ്യ താല്പര്യമുള്ള പോത്തിന്റെയും, വിദേശമലയാളികളുടെ സംശയ ദുരീകരണത്തിനെന്നാണം ഒട്ടകത്തിന്റേയും ആടിന്റേയും, ചെമ്മരിയാടിന്റേയും മൂത്ര സാമ്പിളുകളും ഇതേ പോലേ ഗ്യാസ് ക്രോമോട്ടോഗ്രഫിക്കും, മാസ് സ്പെക്ട്രോമീട്രി(GC-MS) പരീക്ഷണത്തിന് വിധേയമാക്കുകയും അയോണിക്സ്വര്‍ണ്ണ ലായനി അവയില്ലായെന്നും, JAU ബയോടെക്നൊളജി മേധാവി ഡോ: B A ഗൊളാക്കിയ വ്യക്തമാക്കിയതായി കാണുന്നു. അദ്ദേഹം ലീഡ് ചെയ്ത ഈ പരീക്ഷണത്തിന് ജയ്മീന്‍, രാജേഷ് വിജയ്, ശ്രദ്ധ എന്നിവര്‍ പങ്കാളികളായിരുന്നു.
ഒരു ലിറ്ററില്‍ അടങ്ങിയിട്ടുണ്ടെന്ന് പറയുന്ന മൂന്നു മുതല്‍ പത്തു മില്ലി ഗ്രാം സ്വര്‍ണ്ണം സ്പുടീകരിച്ചെടുക്കാന്‍ ചിലവാക്കേണ്ട ഊര്‍ജ്ജവും പണവും, ഇന്ന് സ്വര്‍ണ്ണം ഗ്രാമിനു മുവ്വായിരം രൂപവിലയുണ്ടെങ്കില്‍ പോലും വളരേ വലുതാണ്. എന്നതിനാല്‍, അടുത്ത പടിയായി, പൗരാണീകമായ അറിവ് വച്ച്, ജനങ്ങള്‍ കാലാകാലമായി, ഇത് മനുഷ്യരിലും സസ്യങ്ങളിലും ഔഷധമായി ഉപയോഗിച്ചു വരുന്നതിന്റെ നേട്ടങ്ങളെ ശാസ്ത്രീയ അപഗ്രഥനം നടത്താന്‍ പോകുകയാണ് ഈ ശാസ്ത്രജ്ഞര്‍.
ഗിര്‍ പശുവിന്‍ മൂത്രത്തില്‍ ഉള്ള 5,100 രാസ സംയുക്തങ്ങളില്‍ 388 എണ്ണത്തിന് അപൂര്‍വ്വമായ രോഗശമന ശേഷിയുണ്ടെന്ന് ഡോ: B A ഗൊളാക്കിയ വ്യക്തമാക്കുകയുമുണ്ടായി.
വാല്‍ക്കഷണം:
പ്രധാന മന്ത്രിയെ സുഖിപ്പിക്കാനായി പടച്ചെടുത്ത പരീക്ഷണമായി ഇതിനെ നമ്മുടെ കുബുദ്ധി വച്ച് വ്യാഖ്യാനിക്കുകയും, രാജ്യത്തെ പ്രമുഖമായ യൂണിവേഴ്സിറ്റിയും പരീക്ഷണ ലാബും മതപരമായ വ്യാഖ്യാനങ്ങളെ തെളിയിക്കാന്‍ പണം വ്യഥാ ചിലവാക്കുന്നൂവെന്നും പറഞ്ഞ് മറ്റു "സര്‍വ്വ" 'കലാശ'ങ്ങളിലേയും കുട്ടികുരങ്ങന്മാരെ അണിനിരത്തി പ്രതിഷേധവും പഠിപ്പു മുടക്കും വിദ്യാലയങ്ങളില്‍, ഒന്നു രണ്ടാഴ്ചക്ക് പടി അടക്കലും നടപ്പിലാക്കി, നാടിന്റെ മതേ തറ മൂല്യ സം‌രക്ഷണവും വോട്ട് ബാങ്ക് വികസവും നടപ്പാക്കാവുന്നതേയുള്ളു.
കടപ്പാട്: ടൈ‌സ് ഓഫ് ഇന്ത്യാ പത്രം ജൂണ്‍ 28 http://timesofindia.indiatimes.com/…/articlesh…/52948435.cms

ജീരക വെള്ളം കുടിച്ചാല്‍

രാവിലെ ജീരക വെള്ളം കുടിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍

രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.
ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു.
അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും 15 ദിവസം കൊണ്ട് കുറയും.
ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു.
എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.
ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ജീരകം. ജീരകമിട്ട വെള്ളം തിളപ്പിയ്ക്കുമ്ബോള്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്.

കാവുകൾ

Arun Krishnan shared Deepa Dathan's photo.
9 hrs
Deepa Dathan to ക്ഷേത്രവാര്‍ത്തകള്‍
കാവുകൾ
☆☆☆☆☆
എന്തിനാണ് സർപ്പക്കാവുകൾ എന്ന് ആദ്യം അറിയണം. നിങ്ങൾ കേട്ടിട്ടുണ്ടാവണം, "അന്നാത് ഭവന്തി ഭൂതാനി ( അന്നം - ഭക്ഷണത്തിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടാകുന്നത്) പര്ജ്ജന്യാത് അന്ന സംഭവ ( ഇടിവെട്ടിയുള്ള മഴയിൽനിന്നാണ് ഭൂമിയിൽ അന്നം ഉണ്ടാകുന്നത് ) യജ്ഞാത് ഭവന്തി പര്ജ്ജന്യ ( യജ്ഞങ്ങളിൽ നിന്നാണ് മഴ ഉണ്ടാകുന്നത് ) യജ്ഞ കര്മ്മ സമുദ്ഭവ ( യജ്ഞം കർമ്മങ്ങളിൽ നിന്ന് ഉണ്ടാകുന്നു ) " [ ഭഗവത് ഗീത ].
സർപ്പക്കാവ് കണ്ടിട്ടുണ്ടോ ? ചിതൽ പുറ്റുകൾ ഉള്ള സ്ഥലമാണ്, ഇടിമിന്നലിനെ ഏറ്റവും കൂടുതൽ ഭൂമിയിൽ പിടിച്ച് നിർത്തുന്നത് കാവുകളാണ്. പ്രത്യേകതരം മിന്നൽ, പ്രത്യേകതരം പര്ജ്ജന്യൻ ഉണ്ടാകുമ്പോഴാണ് ആ ചിതലിന് ചിറക് മുളയ്ക്കുന്നത്. എല്ലാ മഴയിലും ചിറക് മുളയ്ക്കില്ല, .... മഴക്കാലം മുഴുവൻ ചിതല് ഈയാമ്പാറ്റയായി പറക്കുന്നില്ല - വേനല്ക്കാലം മുഴുവൽ പറക്കുന്നില്ല. മനസ്സിലായില്ല ... ? ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു ജീവിക്ക് ചിറക് മുളയ്ക്കുന്നു എങ്കിൽ സൂക്ഷിച്ച് നോക്കി പഠിക്കുക. എങ്ങനെ മുളച്ചു ?
നിങ്ങളുടെ മിന്നൽ രക്ഷാചാലകങ്ങളെക്കാൾ, ആല് പോലുള്ള മരങ്ങളെക്കാൾ, മിന്നലിനെ ഭൂമിയിൽ താങ്ങിനിർത്തുന്നതും പിടിക്കുന്നതും ചിതല്പുറ്റുകളാണ്. പഠിച്ചുനോക്കാം, ശാസ്ത്രീയ്മായി പഠിച്ചുനോക്കാം പഠിച്ചിട്ട് തെറ്റിയെങ്കിൽ ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ നിങ്ങൾക്ക് എന്നോട് നേരിടാം, ശങ്ക വേണ്ട. Bluff ചെയ്തിട്ട് ഞാൻ പോവുകയില്ല. നിങ്ങൾ ഏത് ശാസ്ത്രത്തിന്റെ വെളിച്ചത്തിലും പഠിച്ചോളു. നിങ്ങളുടെ ശാസ്ത്രങ്ങൾ ഇത് ഇതുവരെ പറഞ്ഞിട്ടില്ലാ എന്നാണ് എന്റെ അറിവ്.
മിന്നലിനെ താങ്ങി നിർത്തും എന്ന് പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ല ....
താങ്ങി നിർത്തുക എന്ന് പറഞ്ഞാൽ ആ മിന്നലിന്റെ ചാർജുകളെ ഡിസ്ചാർജ്ജ് ചെയ്ത് ഭൂമിയിലേക്ക് , അതിനെ ഉപയുക്തങ്ങളായ പുതിയജനുസ്സുകളായി പരിണമിപ്പിക്കുവാനുള്ള കഴിവ് ചിതൽപ്പുറ്റുകൾക്കുണ്ട്. ഏറ്റവും കൂടിയ പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ സ്വയമേവാഗതങ്ങളാകുന്നത് കാവുകൾക്കടുത്താണ്. കാവുകൾ പോയാൽ പുതിയ ജനുസ്സുകൾ ഉണ്ടാവാൻ പ്രയാസമാണ്.
പ്ലക്കാർഡും തൂക്കി ഇതൊക്കെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞ് ഇതൊക്കെ മുറിക്കാൻ ഒരുപാട് നടന്നു. ഇപ്പോൾ തിരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഏതോ പടിഞ്ഞാറുകാരൻ വന്നിത് കണ്ടിട്ട് ഇത് നല്ലതാണെന്ന് പറഞ്ഞിട്ട് ഇപ്പോഴത് സംരക്ഷിക്കാനും നടക്കുന്നുണ്ട്. അത്രയേഒള്ളു നിങ്ങളുടെ ശാസ്ത്രം. മനസ്സിലായില്ല ... ?
25 കൊല്ലം മുന്പ് എസ് . ശിവദാസിന്റെയും ഒക്കെ നേതൃത്വത്തിൽ ഇതൊക്കെ മുറിക്കാൻ ഓടി നടന്ന തലമുറ ഇന്നത് സംരക്ഷിക്കാൻ അതേ നേതൃത്വത്തിൽ ഓടി നടക്കുകയാണ്. പറഞ്ഞത് തെറ്റിപ്പോയെങ്കിൽ പൊറുക്കുക ... ശരിയല്ല ...? നിങ്ങൾക്ക് ഓർമ്മ നശിച്ചിട്ടില്ല എങ്കിൽ അൾസിമേഴ്സ് ഒന്നും വന്നിട്ടില്ല എങ്കിൽ കൊടുങ്ങല്ലുരിന്റെ തെരു വീഥികൾ ഈ ജാഥ എത്ര തവണ തിരിഞ്ഞും മറിഞ്ഞും കണ്ടു എന്നത് ആലോചിക്കുക, നിങ്ങളുടെ സ്കൂളിലെ കുട്ടികളെ, ഒന്നുമറിയാത്ത പാവം പിഞ്ച് കുഞ്ഞുങ്ങളെയും വച്ചുകൊണ്ട്.... നിങ്ങളുമൊക്കെ പുറകെ പോയിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്, ചില പ്രതിബദ്ധതകളുടെ പേരിൽ, കാര്യമറിഞ്ഞിട്ടൊന്നുമല്ല, കാര്യമറിഞ്ഞല്ലോ നിങ്ങൾ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് വിളിക്കുന്നത്. കാര്യം അറിഞ്ഞിരുന്നെങ്കിൽ ഇത് വിളിക്കേണ്ട ആവശ്യം നിങ്ങള്ക്കും വരില്ല വിളിപ്പിക്കേണ്ട ആവശ്യം അവര്ക്കും വരില്ല - കാര്യമറിഞ്ഞാൽ സത്യം പകൽപോലുള്ളതാണ്. അതുകൊണ്ട് ഞാൻ നിങ്ങളെ മുഷ്ടി ചുരുട്ടി എറിയാൻ പതിപ്പിക്കാൻ വന്നതല്ല. അങ്ങനൊരു സമൂഹത്തെ ഞാൻ സൃഷ്ടിക്കുന്നുമില്ല. ഞാൻ പറയുന്നത് തെറ്റാണെന്ന് തോന്നിയാൽ എന്നെ നിങ്ങൾക്ക് നേരിടാം. ആ സ്വാതന്ത്രത്തിന് പറ്റും വിധം ഏകനായി മാത്രമേ ഞാൻ സഞ്ചരിച്ചിട്ടുമൊള്ളു...
അതുകൊണ്ട് നല്ലതുപോലെ ആലോചിച്ച് നോക്കുക ഒരു ഭാഗം ഇങ്ങനെയാണ് മിന്നൽ വന്ന് താഴുന്നത്. രണ്ടാമത്തെ ഭാഗം അതിനോടനുബന്ധിച്ച് പാമ്പുകൾ ധാരാളമുണ്ട്. കണ്ടിട്ടുണ്ടോ എന്നറിയില്ല. ഏറ്റവും കൂടുതൽ വായുവിനെ ശുദ്ധീകരിക്കുന്നത് അന്തരീക്ഷ മലിനീകരണത്തെ കുറയ്ക്കുന്നത് പാമ്പുകളാണ്. പാമ്പുകൾ കകൂടുതലുള്ള കാലങ്ങളിൽ പാമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ ആമവാതം എന്നൊരു രോഗമേ ഇല്ല. സ്ഥിതിവിവര കണക്ക് പരിശോധിച്ച് നോക്കാം. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ആമവാതം കൂടി വരികയാണ്. എല്ലാ സന്ധികളിലും നീരുവരുന്ന Arthritis. ആർത്രൈറ്റിസും SLE യും ഇന്ന് കൂടി വരികയാണ് . Systemic lupus erythematosus. വളരെ ശക്തങ്ങളായ Immunity Disorders ( പ്രതിരോധ ശക്തി കുറവ് ) ഇന്ന് കൂടി വരികയാണ്. പാമ്പുകൾ കൂടുതലുണ്ടായിരുന്ന കാലങ്ങളിൽ ഇതില്ല. ഉരഗങ്ങളിൽ പാമ്പുകൾ പ്രത്യേകിച്ച് വിഷപാമ്പുകൾ.
ആയിരത്തിൽ ഒരാൾ ചിലപ്പോൾ പാമ്പുകടിയേറ്റ് മരിച്ച് പോയേക്കാം അതിന്റെ എത്രയോ മടങ്ങാണ് പാമ്പിനെ ഇല്ലാതാക്കി മനുഷ്യനെ രക്ഷചെയ്യാൻ പോയപ്പോൾ ആമവാതം വന്ന് മരിച്ച് പോകുന്നത്. മറ്റേത് ഒരു കടികൊണ്ട് ചാവുകയാണ് രണ്ട് ദിവസത്തേക്ക് കരഞ്ഞാൽ മതി, ശരിയല്ല ? " ഓ എന്റെ അച്ഛനെ പാമ്പ്കടിയേറ്റാണ് മരിച്ചത്, രണ്ട് ദിവസത്തേക്ക് ഞങ്ങൾ കരഞ്ഞു അതുകഴിഞ്ഞ് അച്ഛന്റെ അടിയന്തിരമുണ്ട് ഞങ്ങൾ ചിരിച്ചു, ..... കൊള്ളികരുതായ്ക ഇത്രയുമൊക്കെ പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ ?"
മറിച്ച് പാമ്പ്‌ കടിച്ച് ഒരാൾ മരിച്ചു, ആ പാമ്പുകളെ ഇല്ലായ്മ ചെയ്ത്, പ്രകൃതിയിലെ വായുവിലടങ്ങിയിരിക്കുന്ന HARD PROTEIN അതിനെയാണ് നിങ്ങൾ വിഷം എന്ന് പറയുന്നത്, പാമ്പിന്റെ വിഷം HARD PROTEIN ആണ്, വ്രണമില്ലാതെ അത് ഒരാൾ കഴിച്ചാൽ മരിക്കുന്നില്ല, നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. പാമ്പിന്റെ വിഷം നിങ്ങൾ എന്ത് ചെയ്താലും - നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. HARD PROTEIN ആണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് C PROTEIN ന്റെ അളവ് കൂടി വരികയാണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് Anti Neuclear Antigen കൂടി വരികയാണ്, അതെല്ലാം വായുവിൽ നിന്ന് പ്രാണനെ സീൽക്കാരത്തോടെ വലിക്കുന്ന പാമ്പ്‌ വേര്തിരിച്ച് ശുദ്ധീകരിച്ച് പുറത്തേക്ക് വിട്ടിരുന്നത് ശുദ്ധമായ വായുവാണ്. അത് മുഴുവൻ അതിന്റെ Fang ൽ (വിഷപ്പല്ല് ) ആണ് സൂക്ഷിച്ചിരുന്നത്. അത് അതിന് വേണ്ടുന്ന ഒരാഹാരമാണ്. പ്രകൃതി എത്ര കൃത്യമായാണ് നിങ്ങളുടെ ജീവനെ രക്ഷിക്കാനോരുങ്ങിയിരുന്നത്, അത് നിങ്ങളുടെ ശാസ്ത്രകാരന്മാർക്ക് അറിയാമോ ? ഈ മണ്ടശിരോമണികൾക്ക്. കുറേ പഠിച്ചതിന്റെ അഹങ്കാരം മാത്രമുള്ള മനുഷ്യർ, അഥവ വിവരക്കേടിന് കയ്യും കാലും വച്ചവർ. അതുകൊണ്ട് പോയി നല്ലപോലെ ആലോചിച്ചോ .... ശങ്കയൊന്നും വേണ്ട...
പാമ്പ്‌ വലിച്ച് കേറ്റുന്നത് ... പാമ്പിന്റെ സീൽക്കാരം കേട്ടിട്ടുണ്ടോ ? ഇല്ലാ..... ? പുറത്തേക്ക് ചീറ്റുന്നതാണെന്നാണ് നിങ്ങൾ ധരിച്ചിരിക്കുന്നത്. അത് അതിന്റെ ചിറകുകൾ പോലെ പത്തി വിടര്ത്തി അകത്തേക്ക് വലിക്കുമ്പോഴാണ് സീൽക്കാരമുണ്ടാകുന്നത്. അപ്പോൾ നോക്കിയാൽ അതിന്റെ വയറ് വീർക്കുന്നത് കാണാം.. ആ വായുവിനെ അങ്ങനെ വലിച്ച് കേറ്റുമ്പൊൾഅരിച്ച് നേരിട്ട് അതിലടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ HARD PROTEIN നേരിട്ട് അതിന്റെ fang ലേക്ക് സൂക്ഷിക്കുന്നു, എന്നിട്ട് വളരെ ശുദ്ധമായ വായുവിനെ പുറത്തേക്ക് വിടുന്നു.
ഈ ജീവജാലങ്ങൾക്കെല്ലാം വളരെ പരിശുദ്ധമായ പ്രാണവായുവിനെ തരുന്ന, എന്റെ ജീവനോട് ഏറ്റവും ബന്ധപ്പെട്ടതായതുകൊണ്ട് അതിനെ ഞാൻ ആരാധിക്കുന്നു. അതിനെ കൊന്ന് കളയാതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതിനോട് ശത്രുത പുലര്ത്താതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതെന്നും ഉണ്ടാവുന്നതിന് വേണ്ടി വന്ദിക്കുന്നു.
അതിനെ ആവാഹിച്ച് മാറ്റാം എന്ന് കണ്ട് പിടിച്ചവന്റെ ബുദ്ധി ഒന്നാലോചിച്ച് നോക്ക് ... അതിനെ എതിർക്കുന്നവനെക്കാൾ നീചനാണവൻ. കാവെല്ലാം വെട്ടിക്കളഞ്ഞിട്ട് ഇന്ന് സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുകയാണ് ... സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുന്നത് വായുവിനെ ശുദ്ധീകരിക്കുമോ ? അപ്പോൾ മിന്നലിനെ പിടിക്കുക, വായുവിനെ ശുദ്ധീകരിക്കുക ... "രോഹന്തി സർവ്വാ ഭൂതാനി .." ശ്രീ സൂക്തത്തിൽ പറയും അങ്ങനെ കാവിന് സമീപം പുതിയ ജനുസ്സുകൾ ഉണ്ടാകും .. പുതിയ സസ്യവർഗ്ഗങ്ങൾ !!! പുതിയ ജന്തു വർഗ്ഗങ്ങൾ !!!
കടപ്പാട് :
സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്
www.facebook.com/സംസ്കൃതി_संस्कृतिः

സംഗമഗ്രാമ മാധവനെ അ‌ടുത്തറിയാൻ വിദേശ ഗണിത ശാസ്ത്രജ്ഞരെത്തി

പുരാതന ഗണിതശാസ്ത്ര വിദഗ്ധനായ സംഗമഗ്രാമ മാധവൻ ജീവിച്ചിരുന്ന കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ വിദേശ ഗണിതശാസ്ത്രജ്ഞൻമാരടക്കമുള്ളവർ സന്ദർശനത്തിന് എത്തിയപ്പോൾ.
പുരാതന ഗണിതശാസ്ത്ര വിദഗ്ധനായ സംഗമഗ്രാമ മാധവൻ ജീവിച്ചിരുന്ന കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ വിദേശ ഗണിതശാസ്ത്രജ്ഞൻമാരടക്കമുള്ളവർ സന്ദർശനത്തിന് എത്തിയപ്പോൾ.

സംഗമഗ്രാമ മാധവനെ അ‌ടുത്തറിയാൻ വിദേശ ഗണിത ശാസ്ത്രജ്ഞരെത്തി

ഇരിങ്ങാലക്കുട ∙ സംഗമഗ്രാമ മാധവനെ അ‌ടുത്തറിയാൻ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി മനയിൽ വിദേശ ഗണിത ശാസ്ത്രജ്ഞരെത്തി. സെന്റ് ജോസഫ്സ് കോളജിൽ നടക്കുന്ന പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന രാജ്യാന്തര ഗണിതശാസ്ത്ര ശിൽപശാലയിൽ പങ്കെടുക്കാൻ എത്തിയ ഗണിതശാസ്ത്രജ്ഞരാണ് ഇരിഞ്ഞാ‌‌ടപ്പിള്ളി മനയിലെത്തിയത്.
സൂറിച്ച്, ലീപ്സിഗ്, ഹനോയ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്നുള്ളവർക്കൊപ്പം ഇന്ത്യയിലെ പ്രമുഖ ഐഐടികളിൽനിന്നുള്ള അധ്യാപകരും ഗവേഷക വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നു. മാഞ്ചസ്റ്റർ, ടെക്സസ് തുടങ്ങിയവിടങ്ങളിലെ സർവകലാശാലകളിൽ പ്രധാന പഠനവിഷയമാണ് ഗണിതശാസ്ത്രത്തിലെ കേരളത്തിന്റെ സംഭാവനകൾ.പുരാതന കേരളത്തിലെ പ്രസിദ്ധമായ വാനനിരീക്ഷണശാല നിലവിലിരുന്ന സ്ഥലമാണ് ഇരിഞ്ഞാടപ്പിള്ളി മന. മനയുടെ തച്ചുശാസ്ത്ര വൈദഗ്ധ്യവും പൗരാണികതയും സംഘത്തിന് ആവേശമായി.
ഇവിടത്തെ ക്ഷേത്രത്തിനു രണ്ട‌ായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. സൂര്യന് ചുറ്റും അർധവൃത്താകൃതിയിൽ ഗ്രഹങ്ങൾ സഞ്ചരിക്കുന്നു എന്ന സൗരയൂഥ സങ്കൽപം നൂറ്റാണ്ടുകൾക്ക് മുൻപ് മാധവൻ പറഞ്ഞിരുന്നു.കാൽക്കുലസിന്റെയും പൈ, ഇൻഫിനിറ്റി തുടങ്ങിയ സിദ്ധാന്തങ്ങളുടെയും അടിസ്ഥാന ശിലകൾ മാധവാചാര്യരുടേതാണ്.
മാധവാചാര്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കരിങ്കൽ ശിലകളും ചുറ്റുമുള്ള പ്രദേശങ്ങളും സംഘം സന്ദർശിച്ചു.മനയിലെ ഇപ്പോഴത്തെ തലമുറക്കാരായ രാജ്കുമാർ നമ്പൂതിരി അടക്കമുള്ളവരുമായി സംഘം സംവദിച്ചു. സെന്റ് ജോസഫ്സ് കോളജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. എൻ.ആർ.മംഗളാംബാൾ, അധ്യാപകരായ ലില്ലി വിൻസന്റ്, ഡോ. ഇ.എം.അനീഷ് എന്നിവർ നേതൃത്വം നൽകി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തിന്റെ ഉടലില്‍ പലേടത്തും വെള്ളപ്പാടുകള്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തിന്റെ ഉടലില്‍ പലേടത്തും വെള്ളപ്പാടുകള്‍. പദ്മനാഭ മുഖത്തില്‍ മാന്തിയതു പോലെ വരകളും തെള...ിഞ്ഞിട്ടുണ്ട്. ആറുമാസം മുമ്പ് നടത്തിയ കടുശര്‍ക്കര ലേപനം നിരവധി സ്ഥലങ്ങളില്‍ നിന്ന് അടര്‍ന്നു പോയിട്ടുണ്ട്. മൂലവിഗ്രഹത്തിലെ കേടുപാടുകളും കടുശര്‍ക്കര ലേപനം അടര്‍ന്നു പോയതും മുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വരകളും കടുത്ത ദേവകോപത്തിന്റെ ലക്ഷണങ്ങളാണെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു. ഇന്നലെ നടന്ന മൂലവിഗ്രഹ പരിശോധനയിലാണ് കുഴപ്പങ്ങള്‍ കണ്ടെത്തിയത്. മൂലവിഗ്രഹത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നെന്നാണ് ഭക്തജനങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ ഭരണസമിതി തീരുമാനമൊന്നും എടുത്തിട്ടില്ല.
ക്ഷേത്രം ഭരണസമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ ജഡ്ജി കൂടിയായ വി. ഷെര്‍സി, തന്ത്രിമാരായ തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, പെരിയ നമ്പി, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, കൊട്ടാരം പ്രതിനിധി ചെറുവള്ളി നമ്പൂതിരി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, വാസ്തുവിദ്യാ വിദഗ്ധന്‍ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് എന്നിവരാണ് ഇന്നലെ പരിശോധനയില്‍ പങ്കെടുത്തത്. ഇതില്‍ തന്ത്രിമാരും പെരിയനമ്പിയും കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടും ശ്രീകോവിലിനുള്ളില്‍ കടന്ന് വിഗ്രഹം പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഗ്രഹത്തിന് സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. ശ്രീപദ്മനാഭന്റെ ശ്രീകോവില്‍, വിഷ്വക് സേന വിഗ്രഹം, നരസിംഹമൂര്‍ത്തി കുടികൊള്ളുന്ന തെക്കേടത്ത് ശ്രീകോവിലിന്റെ മുകള്‍ തട്ട് എന്നിവ നവീകരിക്കാനും തിരുവമ്പാടി ശ്രീകൃഷ്ണന്റെ മുന്നിലുള്ള കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠ നടത്താനും തീരുമാനമായി. നാടകശാലയുടെ നെടുംതൂണിന് സമീപത്ത് സുരക്ഷാവാതില്‍ നിര്‍മിക്കാന്‍ കരിങ്കല്‍ തറ തുരന്ന് വലിയ കുഴി രൂപപ്പെടുത്തിയിരുന്നു. ഇതിന്റെ സ്ഥാനം തെറ്റാണെന്ന് കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കിയതിനാല്‍ കരിങ്കല്‍ ഉപയോഗിച്ചു തന്നെ ഈ കുഴി മൂടാനും തീരുമാനമായി. നേരത്തെ ഇവിടെ കരിങ്കല്‍ തറ തുരക്കുന്നത് വന്‍ വിവാദമായിരുന്നു.
See More
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപദ്മനാഭന്റെ…
janmabhumidaily.com|By Janmabhumi Daily

55. ശിംശപാവൃക്ഷം. (Amherstia nobilis).

സസ്യപരിചയം ഇന്ന്
55. ശിംശപാവൃക്ഷം. (Amherstia nobilis).
തോട്ടങ്ങളിലും റോഡരികിലും വെക്കാൻ അനുയോജ്യമായ ഔഷധ ഗുണവും ഭംഗിയും നല്ല പൂക്കളും ഉള്ള മരങ്ങളുടെ വിവരങ്ങൾ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു അത്തരത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് താഴെ കൊടുത്തിട്ടുള്ള മരം. ...
അശോകം ഉൾപ്പെടുന്ന സിസാൽപിനേസിയേ കുടുംബത്തിൽപെടുന്ന ശിംശപാവൃക്ഷം. (ശാസ്ത്രീയനാമം: Amherstia nobilis). orchid tree, queen of flowering trees എന്നെല്ലാം അറിയപ്പെടുന്നു. Amherstia ജനുസ്സിലെ ഏക സ്പീഷിസ് ആണ് ഈ ചെടി. 12 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. പൂവിന്റെ മുഖ്യദളത്തിനു ചുറ്റുമായി ധാരാളം ചെറുദളങ്ങൾ ചേർന്ന വ്യത്യസ്ത രൂപമാണ്. ഓറഞ്ച്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളുടെ സങ്കരമാണ് ഇവ. ചെടിയുടെ ശാഖകൾ താഴേയ്ക്ക് ഒതുങ്ങിയ പ്രകൃതമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പൂക്കൾ കാണപ്പെടുക. ഇലകൾ സാധാരണപോലെ പച്ചയും തളിരിലകൾ തവിട്ടുനിറവുമാണ്. മ്യാന്മാർ ആണ് ജന്മദേശം. അതിനാൽ Pride of Burma എന്ന് അറിയപ്പെടുന്നു. ബർമയുടെ അഭിമാനം എന്ന് ഈ മരം അറിയപ്പെടുന്നു, രാമായണത്തിൽ ശിംശപാ വൃക്ഷത്തെപ്പറ്റി പരാമർ‌ശിച്ചിട്ടുണ്ട്.

“എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങൾ
ഒരു പരിചയപ്പെടൽ ആണ് ഈ പോസ്റ്റ്‌.
നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ ഒരു ശ്രദ്ധ കൊടുക്കൽ, ചിലപ്പോള്‍ നിങ്ങൾ ചെയ്യുന്നത് ആ വംശം നിലനിൽ ക്കുകയാകും അത്രയെങ്കിലും നമുക്ക് ചെയ്യാൻ ആയെങ്കിലോ. ഒപ്പം അതിനെ പറ്റി കൂടുതൽ അറിയുന്നവർ അക്കാര്യം പങ്കു വെക്കുക. ഇല്ലാതാക്കാൻ നമുക്കാകും സൃഷ്ടിക്കാൻ നമുക്കാകില്ല എന്ന സത്യം തിരിച്ചറിയുക.
പിറന്നാൾ മരം ഗ്രൂപ്പിന്റെ ഈ കാമ്പയ്നിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നു, ഓരോരുത്തര്ക്കും അവർക്കാവുന്നത് ചെയ്യുക ഒരു ചെടിയെ എങ്കിലും നമുക്ക് ബാക്കി വെക്കാം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/
See More






Faisal Bava's photo.












LikeShow more reactions
Comment
5 Comments
Comments
Anitha Mullassery Aravindan ചെടി എവിടെ കിട്ടും
LikeReply14 hrs
Vinod Mu ithinu keralathil adhikam pracharam illa
R Sunil ഈ ചെടിയുടെ തൈ കിട്ടാൻ വളരെ പ്രയാസമാണ്. തിരുവനന്തപുരത്തെ പാറശാലയക്കടുത്തുള്ള "ആത്മനിലയം" നഴ്സറിയിൽ ഉണ്ട്. 900-1200 വരെയാണ് വില. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ശിംശിപയോട് വളരെയധികം സാമ്യമുള്ള ഇലകളോട് കൂടിയ " Brownea Coccenia" എന്ന ചെടി ശിംശിപയാണെന്ന് പറഞ്ഞ് ചില നഴ്സറിയിൽ വിൽക്കുന്നുണ്ട്. ശിംശിപയുടെ ഇലയേക്കാൾ വളരെ വീതി കുറഞ്ഞതാണ് ഇതിന്റെ ഇലകൾ. ചിത്രം താഴെ കൊടുക്കുന്നു.


Faisal Bava to Krishi(Agriculture