Friday, 24 June 2016

ഉത്രം

ഉത്രം നക്ഷത്രത്തിലുള്ള സ്ത്രീകൾ തൊടുന്നതെല്ലാം പൊന്ന്

ആകാശതലത്തിൽ തിളങ്ങിനിൽക്കുന്ന രണ്ട് നക്ഷത്രങ്ങളുടെ ഒരു ഗണമാണ് ഉത്രം നക്ഷത്രം. ജപമണിയാണ് ഈ നക്ഷത്രത്തിന്റെ അടയാളം. സൂര്യദശയില്‍ ജനനവും സംഖ്യ – 1. അധ്വാനശീലരും, സ്വാർത്ഥമതികളും ആയിരിക്കും. ജനങ്ങൾ താങ്കളുടെ വാക്കിന് മതിപ്പു നൽകുന്നതാണ്. ചില സമയങ്ങളിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന സംസാരം ഒഴിവാക്കണം. തൊടുന്ന മേഖലയെല്ലാം പൊന്നാക്കി മാറ്റുന്നവരും, കുടുംബപരമായ മൂലധനങ്ങൾ താങ്കളുടെ തന്നെ പേരിൽ വന്നു ചേരുന്നതും ഭർത്താവിന്റെ വാക്കും അഭിപ്രായങ്ങളും കേൾക്കുമെങ്കിലും സ്വന്തമിഷ്ടത്തിലെ പ്രവർത്തിക്കൂ. യാത്രയ്ക്ക് പുറപ്പെടുമ്പോൾ ഈശ്വരാനുകൂല്യവും, മുതിർന്നവരുടെ അഭിപ്രായവും തേടേണ്ടതാണ്. മക്കൾക്ക് സ്വാതന്ത്ര്യം നൽകുന്നതും അവരെ ലാളിക്കുന്നതും കുറവാണ്. അവരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റാൻ ശ്രമിക്കണം.
പെട്ടെന്നുള്ള തീരുമാനങ്ങളും ദേഷ്യവും ജനങ്ങൾ സ്വഭാവദൂഷ്യമായി കാണുന്നു. ജനങ്ങളോട് മനസ് തുറക്കാത്തതും ദേഷ്യം ഒതുക്കിവയ്ക്കുന്നതും ശരിയല്ല. മനസ് തുറന്ന് കാര്യങ്ങൾ സംസാരിച്ച് വിഷമങ്ങൾ അകറ്റണം. ധൈര്യശാലികളും, പിടിവാശിക്കാരികളും ആണ്. നേതൃപാഠവവും വ്യക്തിത്വപ്രഭാവവും, ഉന്നതപദവികളിലെത്തിച്ചേരുന്നവരും, അധികാരസ്വഭാവത്തില്‍ ഇത് നഷ്ടപ്പെടുത്താതിരിക്കുക, ഭക്ഷ്യവിഷബാധയോ, വിഷജന്തുക്കളുടെ കടിയേൽക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം.
യോഗയും, ധ്യാനവും, നാമജപവും ചെയ്യുന്നത് നല്ലതാണ്. അഗ്നി, വൈദ്യുതി, ജലം, രാസവസ്തുക്കളുടെ ഉപയോഗം ഇവ പ്രത്യേകം ശ്രദ്ധിക്കണം. അടുക്കും ചിട്ടയും ഉണ്ടായിരിക്കണം. സൗന്ദര്യം, ധനം, നയപരമായ പെരുമാറ്റം, കഠിനാധ്വാനം, ഈശ്വരചിന്ത, അതിഥി സൽക്കാരം, സ്വഭാവശുദ്ധി, സാത്വികമായ ആഹാരരീതി, ജനങ്ങളെ ബഹമാനിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. തെറ്റുകൾ തെറ്റാണെന്ന് സമ്മതിക്കുകയില്ല. സ്വന്തം കഴിവുകളെക്കുറിച്ച് അതിരു കടന്ന വിശ്വാസം അപകടം വിളിച്ചു വരുത്തും. ദാമ്പത്യം തൃപ്തികരമായിരിക്കുകയില്ല, സുന്ദരികളായിരിക്കും, തന്ത്രപൂർവ്വമായ ജീവിതമായിരിക്കും നയിക്കുന്നത്.
വിവാഹത്തിനനുയോജ്യമായ നക്ഷത്രങ്ങൾ – രോഹിണി 6, മകയിരം 7, തിരുവാതിര 8, പുണർതം 51/2, പൂയം 6, ആയില്യം 6, ചോതി 5, ഉത്രാടം 6, ഉതൃട്ടാതി 8, രേവതി 7.
അനുകൂലദിവസം – ഞായർ. തിയതി – 1, 10, 19, 28
അനുകൂലനിറം – ചുവപ്പ്, കാവി
രത്നം – മാണിക്യം
പ്രതികൂല നക്ഷത്രം – ചിത്തിര, വിശാഖം, കേട്ട, പൂരുരുട്ടാതി, അശ്വതി, ഭരണി, തിരുവാതിര
പ്രതികൂല രത്നം – ഇന്ദ്രനീലം, വജ്രം
തൊഴിൽമേഖല – സർക്കാർ ജോലി സാധ്യത, ചികിത്സാവിഭാഗം, പ്രതിരോധം, തുറമുഖം, നേവി, വ്യവസായം, വ്യാപാരം, വാർത്താവിനിമയം, കെമിക്കൽ എൻജിനീയറിങ്, പ്രിന്റിങ്, പബ്ലിഷിങ്, തദ്ദേശസ്വയംഭരണ സ്ഥാപനം, ആധാരമെഴുത്ത്, ജ്യോതിഷം, ഷെയർ ബിസിനസ്സ്, പ്രസവാശുപത്രി, ഹൃദയചികിത്സ.
രോഗങ്ങൾ – മുതുകുവേദന, തലവേദന, ബോധക്ഷയം, രക്തക്കുറവ്, രക്തസമ്മർദം, രക്തം കട്ട പിടിക്കൽ, ചെറുകുടൽ ഗുഭം, ലിവർ, ഉദരരോഗം, നീര്
പരിഹാരം – മഹാദേവനും, ഹനുമാനും കരിക്കഭിഷേകം, നെയ്‌വിളക്ക്, കടുംപായസം
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

No comments :

Post a Comment