Friday, 24 June 2016

ചിത്തിര

ചിത്തിര നക്ഷത്രക്കാർ തന്നിഷ്ടക്കാരാണോ?

പേരും, പെരുമയുളളവരും, മുതിർന്നവരോടു ബഹുമാനമുളളവരും, മനോബലവും, ഓർമ്മശക്തിയുളളവരും, വിശ്വാസത്തോടെ പ്രവർത്തിക്കുന്നവരും, കുശാഗ്ര ബുദ്ധിക്കാരും, പ്രതിസന്ധികൾ തരണം  ചെയ്യുന്നവരും, ഉത്സാഹശീലരും, ആഡംബര പ്രിയരുമാണ്. ചിത്തിരനക്ഷത്രക്കാർ തലക്കനം കുറയ്ക്കേണ്ടതാണ്. തന്നിഷ്ടക്കാരനും ജനങ്ങൾക്കു വേണ്ടി എന്തും ചെയ്യുന്നവരും, നേതൃപദവിയിലെത്തുന്നവരും, ദേഷ്യപ്പെട്ട് മറ്റുളളവരെ വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്ന വരും. ധൃതിപിടിച്ച് തീരുമാനമെടുക്കുന്നവും, നേതൃപദവിയിലെത്തുന്നവരും, അന്യദേശവാസികളും, പുരാവസ്തുക്കളോടു കമ്പവും, മനസിൽ അനാവശ്യ ചിന്തകള്‍ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ധ്യാനം, നാമജപം, യോഗ  എന്നിവ പരിശീലിക്കുക. ചെറുപ്പത്തിലെ നീന്തൽ, ഡാൻസ് എന്നിവ പരിശീലിക്കുന്നതും നല്ലതാണ്.
വിയർപ്പു പുറത്തു പോകും വരെ വ്യായാമം ചെയ്യണം. ചിന്താശക്തി വർധിക്കുകയും ബുദ്ധിയിൽ പാഠങ്ങൾ നന്നായി പതിയുകയും ചെയ്യുന്നതാണ്. അധികാര മനോഭാവം കൂടുതലുളളവരും. കർക്കശമായോ, ആജ്ഞയായോ കാര്യങ്ങൾ പറയാതെ  സ്നേഹപൂർവ്വം സ്ഥിതികാര്യത്തിലും ശുഷ്കാന്തി ഉളളവരും  സ്വന്തം സാധനങ്ങൾ മറ്റുളളവർക്ക് കൊടുക്കുകയില്ല, മുൻ ദേഷ്യക്കാരായതിനാൽ മറ്റുളളവരുടെ  മനസുനോവിക്കാൻ ഇവർ മിടുക്കരാണ്. ചെറുപ്പത്തിലെ പക്വതയോടെ സംസാരിക്കാനുളള ശീലം വളർത്തിയെടുക്കണം. നടത്തം, സ്കിപ്പിംഗ് ഉത്തമമായിരിക്കും. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒന്നും ചെയ്യരുത്. മാതാപിതാക്കളുടെയും അധ്യാപകരുടെയും മുതിർന്നവരുടെയും മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചു മുന്നോട്ടു പോകേണ്ടതാണ്. വിദേശപഠനത്തിനുളള പരിശ്രമങ്ങളിൽ അലസത ഒഴിവാക്കണം. വായ്പകൾ ലഭിക്കു ന്നതിന് നേരായ മാർഗം സ്വീകരിക്കുന്നതാണ് നല്ലത്. രാത്രിയിൽ 8 മണിക്കുറങ്ങുകയും  രാവിലെ 4 മണിക്കെഴുന്നേറ്റു പഠനം നടത്തുന്നതും ഉചിതം. ആത്മപ്രശംസ നടത്തുന്നവരെ ഒഴിവാക്കണം. ഉദരം, പാദം, ശിരസ്, അലർജി, രക്തസംബന്ധമായ പകർച്ചവ്യാധികൾ എന്നിവയുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ ചികിത്സ നടത്തേണ്ടതാണ്. ഭദ്രകാളിയെ പ്രാർഥിക്കുകയും കടുംപായസം, കരിക്കഭിഷേകം. നെയ്യഭിഷേകം എന്നിവ ഹനുമാനും നടത്തുക.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

No comments :

Post a Comment