Wednesday, 29 June 2016

കേന്ദ്ര ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു

കേന്ദ്ര ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു


ഗ്രാറ്റുവിറ്റി പരിധിയും ഉയര്‍ത്തി. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനമാണ് വര്‍ധനയുണ്ടാകുക
June 29, 2016, 12:10 PM IST
ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2016 ജനവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക.
ശരാശരി 23.6 ശതമാനം വര്‍ധനവരുത്തിയാണ് ശമ്പളം പരിഷ്‌കരിച്ചത്. ഗ്രാറ്റുവിറ്റി പരിധിയും ഉയര്‍ത്തി. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനമാണ് വര്‍ധനയുണ്ടാകുക. മറ്റ് അലവന്‍സുകള്‍ എല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ഇത് 23.55 ശതമാനമാകും. പെന്‍ഷന്‍ തുകയില്‍ 24 ശതമാനമാണ് വര്‍ധനവരുത്തിയിരിക്കുന്നത്‌. കഴിഞ്ഞ തവണ ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചതിന്റെ മൂന്നിരട്ടിയായിട്ടാണ് ഇപ്പോള്‍ ശമ്പളം വര്‍ധിക്കുക
കേന്ദ്ര സര്‍ക്കാരിന് ഏകദേശം 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യത ഇതുവഴിയുണ്ടാകും. ജി.ഡി.പിയുടെ 0.7 ശതമാനം വരുമിത്.
50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പളവര്‍ധനയുടെ പ്രയോജനം ലഭിക്കും.
കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയും കൂടിയ ശമ്പളം 2,25,000 രൂപയുമായി നിജപ്പെടുത്തിയാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുകയായിരുന്നോ അതോ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വിശദാംശങ്ങള്‍ വന്നാല്‍ മാത്രമേ അറിയാനാകൂ.
പഴയ സ്‌കെയില്‍ അനുസരിച്ച്  7000 രൂപയുണ്ടായിരുന്ന അടിസ്ഥാന ശമ്പളമാണ് 18,000 രൂപയായി ഉയരുന്നത്‌

No comments :

Post a Comment