മൂത്രവ്യവസ്ഥയിലെ ക്ഷയരോഗം
ചരിത്രാതീകാലം മുതലുള്ളരോഗമാണ്ക്ഷയം. അവികസിത രാജ്യങ്ങളിൽ ക്ഷയരോഗം വളരെ കൂടുതലായി കാണുന്നു. എച്ച്.ഐ.വി രോഗബാധമൂലം വികസിത രാജ്യങ്ങളിലും ക്ഷയരോഗം കൂടുതലാകുന്നതായി കാണുന്നു. ജനനേന്ദ്രിയ മൂത്രവ്യവസ്ഥയുടെ ക്ഷയരോഗബാധമൊത്തം ക്ഷയരോഗബാധയുടെ 14 ശതമാനം കാണുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിൽ 9 ശതമാനം പേർക്ക് മൂത്രവ്യവസ്ഥയുടെ ക്ഷയരോഗം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം രക്തത്തിൽ കൂടിയാണ് മൂത്രവ്യവസ്ഥയെ ബാധിക്കുന്നത്. മൂത്രവ്യവസ്ഥയെ ക്ഷയരോഗം ബാധിച്ചാലും പ്രകടമാകാതെ വർഷങ്ങളോളം നിലനിൽക്കാം.
പ്രമേഹം, സ്റ്റീറോയ്ഡ് മരുന്നുകൾ കൊണ്ടുള്ള ചികിത്സ, എച്ച്.ഐ.വി രോഗബാധ മുതലായ സാഹചര്യങ്ങളിൽ പ്രകടമാകാതെ കിടക്കുന്ന ക്ഷയരോഗം രോഗലക്ഷണങ്ങൾ കാട്ടിതുടങ്ങും. വൃക്കയ്ക്കകത്ത് ടുബർക്കിളുകൾ ഉണ്ടാകുന്നു. ടുബർക്കളിൽ നിന്ന് ടിബി ബാക്ടീരിയകൾ മൂത്രനാളിയിൽ വ്യാപിക്കുന്നു.
മൂത്രനാളിയിൽ അടവുകൾ ഉണ്ടാകുന്നു. മൂത്രത്തിൽ ടിബി ബാക്ടീരിയ ഉള്ളതു കാരണം യുറിറ്റർ, മൂത്രസഞ്ചി, പ്രോസ്റ്റേറ്റ്, സെമിനൽ വെസിക്കിൾസ്, ബീജവാഹിനിക്കുഴലുകൾ, വൃഷണങ്ങൾ മുതലയാവയിൽ രോഗം ഉണ്ടാക്കുന്നു. മൂത്രാശയ കാൻസറിന് ബി.സി.ജി ചികിത്സ ചെയ്യുന്നുണ്ട്. ചില രോഗികളിൽ ഇത്തരം ബി.സി.ജി ചികിത്സ മൂത്രവ്യവസ്ഥയിൽ ക്ഷയരോഗം ഉണ്ടാക്കും.
വൃക്കയിൽ ഉണ്ടാകുന്നക്ഷയരോഗം പ്രാരംഭദശയിൽ നിശബ്ദമാണ്. ഇടവിട്ടുള്ള മൂത്രരോഗാണുബാധ ക്ഷയരോഗലക്ഷണമാകാം. ഇത്തരം മൂത്രരോഗാണുബാധ സാധാരണ ആന്റിബാക്ടീരിയൽ മരുന്നുകളോട് പ്രതികരിക്കില്ല. പുരുഷന്മാരിൽ പ്രാരംഭത്തിൽ വൃഷണങ്ങളെയും മൂത്രസഞ്ചിയെയും ബാധിക്കാം. ഇടവിട്ടുള്ളഇകോളി ബാക്ടീരിയൽ രോഗാണുബാധ ക്ഷയരോഗത്തിനുള്ള സാദ്ധ്യത വളരെയേറെ കൂട്ടുന്നു.
മൂത്രത്തിലോ ശുക്ളത്തിലോ ക്ഷയരോഗാണു കണ്ടുപിടിക്കുന്നത് രോഗനിർണയത്തിന് അത്യന്താപേക്ഷിതമാണ്. അതിരാവിലെയുള്ള മൂത്രത്തിന്റെ സാമ്പിൾ 3 - 5 ദിവസങ്ങളിൽ പരിശോധിക്കണം.
അൾട്രാസൗണ്ട് സ്കാൻ, സിടിയൂറോഗ്രാം പരിശോധനകൾ വൃക്കകളുടെ പ്രവർത്തനം, അടവുകൾ, വീക്കം മുതലായവ മനസിലാക്കാൻ സഹായിക്കുന്നു.യൂറോഗ്രാം പരിശോധന ക്ഷയരോഗ നിർണയത്തിന് വളരെയധികം പ്രയോജനപ്രദമാണ്. ക്ഷയരോഗത്തിനുള്ളമരുന്നുകൾ ആണ് ആദ്യപടിയായി ചെയ്യുന്നത്. 4 പ്രധാന മരുന്നുകൾ കൊണ്ട് 2 മാസവും അതിനുശേഷം 2 മരുന്നുകൾ കൊണ്ട് 6 മാസവും തുടർച്ചയായി ചികിത്സിക്കണം.
ക്ഷയരോഗത്തിന്റെഏറ്റവും പ്രധാനപ്പെട്ട പാർശ്വഫലം വൃക്കയിലും യുറിറ്ററിലും ഉണ്ടാകുന്ന അടവുകളാണ്. വൃക്കകൾ പ്രവർത്തനരഹിതമായി ചുരുങ്ങിപ്പോവുക, ദീർഘനാൾ നിൽക്കുന്ന ക്ഷയരോഗം മൂലം മൂത്രസഞ്ചി ചുരുങ്ങിപ്പോവുക, വൃഷണങ്ങളിൽ ക്ഷയരോഗം മൂലം പഴുപ്പ് ഉണ്ടായി വെളിയിലേക്ക് സൈനസുകൾ ഉണ്ടാവുക മുതലായവയും ഉണ്ടാകാം. പ്രവർത്തനരഹിതമായ വൃക്കകൾ നീക്കം ചെയ്യേണ്ടിവരും. മൂത്രവ്യവസ്ഥയിലെ അടവുകൾ മൂലമുള്ള തടസങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. മൂത്രസഞ്ചി ചുരുങ്ങിപ്പോയ രോഗികൾക്ക് കുടൽ ഉപയോഗിച്ച് മൂത്രസഞ്ചി വലുതാക്കുന്ന ശസ്ത്രക്രിയ വേണ്ടിവരും. മൂത്രനാളിയിൽ അടവുകളുള്ള രോഗികൾക്ക് യഥാസമയം തടസം മാറ്റുന്ന ശസ്ത്രക്രിയ ചെയ്യുന്നത് വൃക്കകൾക്ക് തകരാറ് ഒഴിവാക്കാൻ സഹായിക്കും.
മൂത്രവ്യവസ്ഥയിലെക്ഷയരോഗം യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നത് വൃക്കകൾക്കും മൂത്രവ്യവസ്ഥയിലെ മറ്റ് ഭാഗങ്ങൾക്കും തകരാറ് ഒഴിവാക്കാൻ സഹായിക്കും.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297

No comments :
Post a Comment