
'ബ്രെക്‌സിറ്റ്' ഫലം: ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ച നോതാവാണ് കാമറോണ്‍. എന്നാല്‍ ഇതിന് വിപരീതമായിരുന്നു ഹിതപരിശോധനാ ഫലം.
June 24, 2016, 01:10 PM ISTലണ്ടന്‍: മൂന്ന് മാസത്തിനുശേഷം രാജിവെക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. 'ബ്രെക്‌സിറ്റ്' ഹിതപരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ച നോതാവാണ് കാമറോണ്‍. എന്നാല്‍ ഇതിന് വിപരീതമായിരുന്നു ഹിതപരിശോധനാ ഫലം.
ബ്രിട്ടന് പുതിയ നേതൃത്വമുണ്ടാകുമെന്ന് ഡേവിഡ് കാമറോണ്‍ പറഞ്ഞു. എന്നാല്‍ മൂന്ന് മാസംകൂടി പ്രധാനമന്ത്രിപദത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ അഭിപ്രായത്തെ മാനിക്കണമെന്ന് പറഞ്ഞ അദ്ദേഹം ബ്രിട്ടന്റെ സാമ്പത്തികനില ഭദ്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
1957 ല്‍ രൂപംകൊണ്ട യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയാണ് യൂറോപ്യന്‍ യൂണിയന്റെ ആദ്യരൂപം. അതില്‍ ചേരാന്‍ മടിച്ചുനിന്ന ബ്രിട്ടന്‍ ഒരു ഹിതപരിശോധനയിലൂടെയാണ് അതില്‍ അംഗമായത്. എന്നാല്‍ യൂണിയനില്‍ അംഗമായകാലം മുതല്‍തന്നെ ബ്രിട്ടീഷുകാരില്‍ ഒരു വിഭാഗത്തിന് അതില്‍ സംശയമുണ്ടായിരുന്നു.
തീവ്ര യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ കക്ഷിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ ഉദയമാണ് ഹിതപരിശോധനയിലേയ്ക്ക് കാമറോണിനെ നയിച്ചത്. 2013ല്‍ ഒരു പൊതു ചടങ്ങില്‍വച്ചായിരുന്നു കാമറോണിന്റെ വാഗ്ദാനം. 2015ല്‍ കാമറോണ്‍ രണ്ടാമതും അധികാരത്തിലെത്തിയതോടെ ഹിതപരിശോധന യാഥാര്‍ത്ഥ്യമായി.
എന്നാല്‍ ചരിത്രപരമായ മണ്ടത്തരം എന്നാണ് കാമറോണിന്റെ നടപടിയെ ലോകനേതാക്കള്‍ വിശേഷിപ്പിച്ചത്. ഹിതപരിശോധനയ്ക്ക് അനുമതി നല്‍കുമ്പോഴും യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നനിലപാടാണ് കാമറോണ്‍ എടുത്തത്. എന്നാല്‍ കാമറോണിന്റെ നിലപാട് തള്ളക്കൊണ്ടാണ് ജനങ്ങള്‍ യൂണിയന്‍ വിടണം എന്ന് വിധി എഴുതിയത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment