ഭാഗ്യസംഖ്യയ്ക്ക്
ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം ഉണ്ട്? പണ്ട് ഈജിപ്തിൽ ജീവിച്ചിരുന്നവർ
സംഖ്യകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ജീവിതത്തിന്റെ ഗതി
നിർണയിക്കാൻപോലും സംഖ്യകൾക്കു കഴിവുണ്ടെന്നും സംഖ്യകൾ തമ്മിലുള്ള
യോജിപ്പാണ് സന്തോഷത്തിനും വിജയത്തിനും കാരണമെന്നും അവർ വിശ്വസിച്ചിരുന്നു.
സംഖ്യകളെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ
നിങ്ങളുടെ വർഷസംഖ്യ എത്രയാണ്? Personal Year Number (PYN), നിങ്ങൾ ഏറ്റവും അവസാനം ജന്മദിനം ആഘോഷിച്ച വർഷം എതാണെന്ന് നോക്കി വർഷസംഖ്യ കണ്ടെത്താം. അതായത് 2016 മേയ് (അഞ്ചാംമാസം) 16 നാണ് നിങ്ങളുടെ ജന്മദിനം ആഘോഷിച്ചതെങ്കിൽ 2+0+1+6+ 5 + 1+6 = 21; 2+1 = 3. നിങ്ങളുടെ വർഷസംഖ്യ മൂന്നാണ്.
ഇന്നത്തെ ദിവസത്തെ ഭാഗ്യസംഖ്യ ഇതിൽ നിന്ന് എങ്ങനെ കണ്ടെത്താം?
നിങ്ങളുടെ വർഷസംഖ്യയുടെ കൂടെ ഇന്നത്തെ തീയതി ഉദാഹരണത്തിന്- ജൂൺ 28 (06+28) കൂട്ടിനോക്കി ഒറ്റ സംഖ്യയാക്കുക. നിങ്ങളുടെ വർഷസംഖ്യയും ഇന്നത്തെ തീയതിയും മാസവും കുറിക്കുന്ന സംഖ്യകൾ. 3+06+28 =37; 3+7 = 10=1+0= 1
ഒന്ന് മുതൽ ഒൻപത് വരെ
1
നിങ്ങൾ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ പറ്റിയ സംഖ്യയാണിത്. നിങ്ങളുടെ ആഗ്രഹങ്ങൾ, ലക്ഷ്യം ഇവയിലേക്കു കുതിക്കാൻ ഈ ദിവസം ഉത്തമമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണെങ്കിൽ ഒന്ന് ദിവസസംഖ്യ വരുന്ന ദിവസം കൂടുതൽ ദിശാബോധത്തോടെ ഊർജസ്വലമായി പ്രവർത്തിക്കാൻ പറ്റും.
2
ജീവിത പങ്കാളിക്കു വേണ്ടിയുള്ള അന്വേഷണങ്ങൾ ശുഭകരമാകുന്ന ദിവസമാണ്. പ്രണയം തുറന്നുപറയാൻ സാധിക്കുന്ന ദിവസമാണ്.
3
തുടങ്ങിവച്ച കാര്യങ്ങൾ തീർക്കാൻ പറ്റിയ ദിവസം. തിരക്കു പിടിച്ചതാണെങ്കിലും ദിവസത്തിന്റെ അവസാനം ഉല്ലാസപ്രദമായിരിക്കും.
4
താമസസ്ഥലം വൃത്തിയാക്കാനും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാനും ഈ ദിവസം നല്ലതാണ്.
5
നിങ്ങൾക്കു പറയാനുള്ള കാര്യങ്ങൾ ഈ ദിവസം ധൈര്യമായി പറയാം. കാരണം വീട്ടിലൊ ഓഫിസിലൊ ഈ ദിവസം കാര്യങ്ങൾ പറഞ്ഞാൽ അവർക്കു കൂടുതൽ വ്യക്തമായി മനസിലാകും. വിഷയത്തെക്കുറിച്ച് നിങ്ങൾക്കുതന്നെ വ്യക്തതയുണ്ടാകും. അതുകൊണ്ടുതന്നെ നിങ്ങൾ പറയുന്നത് വ്യക്തമായി മനസിലാക്കാൻ കേൾക്കുന്നവർക്കും സാധിക്കും.
6
ഏറ്റവും മനോഹരമായ സംഖ്യയാണ് ആറ്. വികാരവിചാരങ്ങൾ പ്രകടിപ്പിക്കാനും ആകർഷകമായി സംസാരിക്കാനും ഈ ദിവസം സാധിക്കും.
7
ആഗ്രഹങ്ങൾ സാധിക്കാനുള്ള ദിവസമാണിത്. വളരെക്കാര്യമായി ആഗ്രഹിച്ച് ശ്രമിക്കുന്ന കാര്യങ്ങൾ സാക്ഷാത്ക്കരിക്കാനാവും.
8
കഠിനമായി അധ്വാനിക്കുകയും കുടുംബത്തിനു വേണ്ടി ചിലവഴിക്കാൻ സമയമില്ലാതിരിക്കുകയും ചെയ്യുന്നവർക്ക് ഈ ദിവസം ധാരാളം സമയം ലഭിക്കും. കൂടിതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങാനാവും.
9
കഴിഞ്ഞ എട്ടു ദിവസം കൊണ്ടു പഠിച്ചതും ഉൾക്കൊണ്ടതുമായ അനുഭവങ്ങളിൽനിന്ന് പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ദിവസമാണ്. പുതിയ കാര്യങ്ങളിലുള്ള താത്പര്യവും കഴിവും ഈ ദിവസം തിരിച്ചറിയാൻ സാധിക്കും.

No comments :
Post a Comment