എല്ലാ
ജീവികള്‍ക്കും ദൈവം എന്തെങ്കിലുമൊരു പ്രത്യേകത നല്‍കിയിട്ടുണ്ടാവും. നല്ല
നീണ്ട കഴുത്തുള്ള ജിറാഫും അത്തരത്തിലുള്ള ഒരു ജീവിയാണ്. നീണ്ട
കഴുത്തുയര്‍ത്തി ഉയര്‍ന്ന മരക്കൊമ്പുകളിലെ ഇലയൊക്കെ ചവച്ച് കക്ഷി അങ്ങനെ
നില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്. നീണ്ട കഴുത്തില്ലാതെ ജിറാഫിനെ നമുക്ക്
സങ്കല്‍പ്പിക്കാനാവുമോ? എങ്കില്‍ ഈ ചിത്രമൊന്ന് കണ്ടുനോക്കണം.
സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാവിഷയമാണ് ഈ കാണുന്ന ജിറാഫ്. കഴുത്തില്ലാതെ നില്‍ക്കുന്ന ജിറാഫിനെ കാണുമ്പോള്‍ പകച്ചു പോയി എന്റെ ബാല്യം എന്നു പറയേണ്ടിവരും. അത്രയ്ക്ക് ദയനീയമായാണ് കക്ഷിയുടെ നോട്ടം. വടക്കന്‍ ടാന്‍സാനിയയിലെ ടരങ്കൈര്‍ ദേശീയോദ്യാനത്തില്‍ നിന്നും വൈല്‍ഡ്‌ലൈഫ് ബയോളജിസ്റ്റായ ഡോ. ഡെരക് ലീ പകര്‍ത്തിയതാണീ ചിത്രം. മസായി ജിറാഫുകളുടെ ജനനം, മരണം മുതലായവയെക്കുറിച്ച് ഒരു സര്‍വ്വേ നടത്താനായാണ് അദ്ദേഹം പാര്‍ക്കിലെത്തിയത്.
ക്യാമറയില്‍ പതിഞ്ഞ ചിത്രം കണ്ട് അദ്ദേഹം ചിലപ്പോള്‍ കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്. എന്താണെന്നല്ലേ...ചിത്രത്തിലുള്ളത് ഒറിജിനല്‍ ജിറാഫ് തന്നെയാണ്. ക്യാമറ കണ്ട് ജിറാഫ് അതിലേക്ക് നോക്കുകയായിരുന്നു. ദൂരതാരതമ്യം വ്യക്തമാക്കാന്‍ അകലെയുള്ള വസ്തുക്കള്‍ ആനുപാതികമായി ചെറുതാക്കി കാണിക്കുന്ന ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ എന്ന ടെക്‌നിക് ഉപയോഗിച്ച് ഫോട്ടോയെടുത്തപ്പോള്‍ പതിഞ്ഞ ചിത്രം ഇങ്ങനെയായിപ്പോയി എന്നുമാത്രം.
ചിത്രം ഭാര്യയെ കാണിച്ചപ്പോള്‍ അവര്‍ വീണുകിടന്ന് ചിരിക്കുകയായിരുന്നെന്ന് ഡോ.ഡെരക് പറഞ്ഞു.

No comments :
Post a Comment