Saturday, 25 June 2016

റിലയൻസ് ജിയോ, 93 രൂപയ്ക്ക് 10 ജിബി ഡാറ്റ

റിലയൻസ് ജിയോ, 93 രൂപയ്ക്ക് 10 ജിബി ഡാറ്റ

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് വൻ ഓഫറുമായി രംഗത്ത്. റിലയൻസ് ജിയോ വരിക്കാർക്കാണ് ഓഫറുകൾ ലഭിക്കുക. സിഡിഎംഎ ഉപഭോക്താക്കൾക്ക് 93 രൂപയ്ക്ക് 10 ജിബി 4ജി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്.
അടുത്ത ആഴ്ച മുതൽ തിരഞ്ഞെടുത്ത സർക്കിളുകളിൽ റിലയൻസ് ജിയോ 4ജി സേവനം തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ റിലയൻസിന് 80 ലക്ഷം സിഡിഎംഎ ഉപഭോക്താക്കളുണ്ട്. ഇവരിൽ 90 ശതമാനം പേരും 4ജി സർവീസിലേക്ക് മാറിയിട്ടുണ്ട്. ഇവർക്കും ഓഫർ ലഭിക്കും.
വിപണിയിലെ മറ്റു ടെലികോം കമ്പനികളെ മറികടക്കുക എന്ന ലക്ഷ്യവുമായാണ് റിലയൻസ് വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കേവലം 93 രൂപയ്ക്ക് 10 ജിബി ഡാറ്റയാണ് ഓഫർ. അതേസമയം, 93 രൂപ എന്നുള്ളത് ചില സർക്കിളുകളിൽ 97 രൂപ വരെയാകാം. നിലവിൽ 12 സർക്കിളുകളിലാണ് റിലയൻസ് ജിയോ വരുന്നത്. മുംബൈ, ഡൽഹി, കൊൽക്കത്ത, ഗുജറാത്ത്, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഒഡീഷ, മധ്യപ്രദേശ്, ബിഹാർ തുടങ്ങി സർക്കിളുകളിലാണ് ജിയോ 4ജി വരുന്നത്.
ജൂലൈ മധ്യത്തോടെ കേരളം ഉൾപ്പടെയുള്ള ആറു സർക്കിളുകളിൽ കൂടി സേവനം വരും. ഓഗസ്റ്റ് അവാസാനത്തോടെ രാജ്യം ഒന്നടങ്കം ജിയോ 4ജി കൊണ്ടുവരാനാണ് പദ്ധതി. എന്നാൽ റിലയൻസിന്റെ പഴയ സിഡിഎംഎ ഹാൻഡ്സെറ്റുകളിൽ 4ജി പ്രവർത്തിക്കില്ല. 4ജി സേവനമുള്ള ഹാൻഡ്സെറ്റിലേക്ക് മാറേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 

No comments :

Post a Comment