തിരുവോണം, നല്ലകാലം, പക്ഷേ ശ്രദ്ധിക്കണം!
ജനങ്ങൾക്കിഷ്ടപ്പെട്ട ശരീരസൗന്ദര്യമുള്ളവരും, അടുക്കും ചിട്ടയുമുള്ളവരും, ഉദാരമതികളും, വളരെയധികം ധനമോഹികളായിരിക്കും. കർമ്മരംഗത്ത് കാര്യശേഷി പ്രദർശിപ്പിക്കുന്നവരും, കുടുംബം നോക്കുന്നതിൽ കുപ്പയിലെ മാണിക്യമാണിവർ. മറ്റുള്ളവർ ഇവരെ കണ്ടു പഠിക്കേണ്ടതാണ്. വിദ്യാഭ്യാസം കുറവാണെങ്കിലും ലോകജ്ഞാനത്തിലൂടെ മുനൻപന്തിയിലെത്തും. ഉപദേശികളായി മറ്റുള്ളവരെ സ്വന്തം ചൊൽപ്പടിയില്‍ കൊണ്ടുവരും. വലിയ സുഖലോലുപത ഉള്ളതുകാരണം പണം കയ്യിൽ നിൽക്കാറില്ല. മറ്റുള്ളവരെ ഉപദേശിക്കുമെങ്കിലും ഇവരുടെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ഇഷ്ടപ്പെടാറില്ല.
വിഷുഫലം
പല കാര്യങ്ങളിലും ആശ്വാസവുമായാണ് വിഷുഫലം കടന്നുവരുന്നത്. ആരോഗ്യനിലയിൽ നല്ല ഫലം പ്രതീക്ഷിക്കാം. ജോലിക്കാര്യത്തിൽ തീരുമാനമാകും. ധനവരവിന് യോഗവും, വിവാഹ യോഗവും, ലോൺ ലഭിക്കുന്നത് കൊണ്ട് കച്ചവടക്കാർക്ക് കച്ചവടം നന്നാക്കുവാനും, ലാഭം വർദ്ധിപ്പിക്കാനും സാധ്യത. വേണ്ടപ്പെട്ടവരുടെ സഹായവും ലഭിക്കും. ശത്രുക്കളെ കൊണ്ടും അസൂയാലുക്കളെ കൊണ്ടും ഗൃഹത്തിൽ സ്വസ്ഥത കുറയും. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. വാക്കുകൾ മുറിവേൽപ്പിക്കുവാനും അകൽച്ച വരാനും സാധ്യതയുണ്ട്. വീടിനും വാഹനത്തിനും യോഗം കാണുന്നു. സുകൃതകർമ്മങ്ങൾ ചെയ്യാനും തീർത്ഥാടനം നടത്താനും ഭാഗ്യം ഉണ്ട്.
പരിഹാരം
ഇന്ദ്രനീലവും, മുത്തും ധരിക്കണം. കടുംനീല. കടുംചുവപ്പ്, വെള്ള, ക്രീം കളർ വസ്ത്രം ധരിക്കുന്നത് ഭാഗ്യദായകമായിരിക്കും. ഹനുമാനെയും, മഹാദേവനെയും ഭദ്രകാളിയെയും പ്രാർത്ഥിക്കുക. നെയ്‌വിളക്ക്, അരവണപ്പായസം, കരിക്കഭിഷേകം എന്നിവ നടത്തുക. രാവിലെയും വൈകിട്ടും നാമജപം നടത്തണം.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment