Friday, 24 June 2016

സ്വിറ്റ്‌സര്‍ലന്റ്‌ ഇന്ത്യയെ ചതിച്ചു; ചൈന പതുങ്ങിയിരുന്ന്‌ പണി തന്നു

സ്വിറ്റ്‌സര്‍ലന്റ്‌ ഇന്ത്യയെ ചതിച്ചു; ചൈന പതുങ്ങിയിരുന്ന്‌ പണി തന്നു

ന്യൂഡല്‍ഹി: ആണവ വിതരണ സംഘത്തില്‍ ഉള്‍പ്പെടുന്ന കാര്യത്തില്‍ ഇന്ത്യയെ ചതിച്ചത്‌ സ്വിറ്റസര്‍ലണ്ട്‌. പിന്തുണയ്‌ക്കാമെന്ന്‌ നേരത്തേ നിലപാട്‌ എടുത്ത സ്വിറ്റ്‌സര്‍ലണ്ട്‌ കാര്യത്തോടടുത്തപ്പോള്‍ മലക്കം മറിഞ്ഞതാണ്‌ പ്രതീക്ഷ തെറ്റിച്ചത്‌. വെള്ളിയാഴ്‌ച സ്വിറ്റ്‌സര്‍ലന്റ്‌ ഇന്ത്യയെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം നിന്നു.
ഈ മാസം ആദ്യം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോഡി ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ശേഷമാണ്‌ സ്വിറ്റ്‌സര്‍ലന്റ അഭിപ്രായം മാറ്റിയത്‌. ന്യൂക്‌ളീയര്‍ സപ്‌ളെയര്‍ ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യയുടെ വികാരം നന്നായി മനസ്സിലാക്കിയ സ്വിറ്റ്‌സര്‍ലന്റ്‌ പിന്തുണയ്‌ക്കുമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക്‌ സ്വിറ്റ്‌സര്‍ലന്റിനെ ഇന്ത്യയും പിന്തുണയ്‌ക്കുമെന്ന്‌ മോഡിയും സ്വിസ്‌ പ്രസിഡന്റും ചേര്‍ന്ന്‌ സംയുക്‌ത പ്രസ്‌താവനകളും ഇറക്കിയിരുന്നു.
ഇതിന്‌ പിന്നാലെയാണ്‌ സ്വിറ്റ്‌സര്‍ലന്റ്‌ മറിഞ്ഞത്‌. ഇവര്‍ക്കൊപ്പം ഏറ്റവും ശക്‌തമായ എതിര്‍പ്പുമായി രംഗത്ത്‌ വന്ന മറ്റൊരു രാജ്യം ചൈനയായിരുന്നു. നേരത്തേ പ്രധാനമന്ത്രി ചൈനീസ്‌ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്‌തിരുന്നതാണെങ്കിലൂം ചൈന ശക്‌തമായി ഇന്ത്യയെ എതിര്‍ത്തു. ഇന്ത്യ ആദ്യം ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെയ്‌ക്കട്ടെ എന്നായിരുന്നു ചൈനയുടെ നിലപാട്‌. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചപ്പോള്‍ ചൈന ഉള്‍പ്പെടെ പത്തു രാജ്യങ്ങളാണ്‌ എതിര്‍ത്ത്‌ നിന്നത്‌.

No comments :

Post a Comment